Slider

നിത്യഗർഭിണി !!

0

നിത്യഗർഭിണി !!
ലേശം മെലിഞ്ഞിട്ട് ആണേലും തിരക്കുള്ള ബസിൽ ആളെ തട്ടിമാറ്റി ശഠപഠേന്ന് സീറ്റ് പിടിക്കുന്ന കാര്യത്തിൽ ഞാൻ മിടുമിടുക്കിയാ.
സൂത്രത്തിൽ ഒപ്പിച്ച വിൻഡോ സീറ്റിൽ അല്‌പം ഗൗരവത്തിൽ നിവർന്നങ്ങിനെയിരിക്കേ എൻ്റടുത്തേക്ക് ഒരു സാധനം ഓടിപ്പെടച്ച് വരുന്നു.
ഒരു ഉമ്മച്ചിക്കുട്ടി .
ഇവൾ ആള് കൊള്ളാല്ലോ. ഒരിത്തിരിയുള്ളു എങ്കിലും ത്വരപിടിച്ച്‌ സീറ്റ്‌ ഒപ്പിക്കാനുള്ള വരവാ..
ഹും വില്ലത്തി . ഇത്രേം ആൾക്കാരുണ്ടായിട്ടും എൻ്റെടുത്ത സീറ്റ് ഒപ്പിച്ചെടുത്തു.ഞാൻ അവളെ ശരിക്കൊന്ന് നോക്കി.
ശേഷം മൂപ്പത്തി എൻ്റെ ഫോണിലേക്കും ഡ്രസ്സിലേക്കും മുഖത്തേക്കുമൊക്കെ മാറി മാറി നോക്കാൻ തുടങ്ങി. വാലു പൊക്കുന്ന കണ്ടപ്പോളെ എനിക്ക്‌ കാര്യം പിടികിട്ടി. വിൻഡോ സീറ്റിനു വേണ്ടിയുള്ള പരിശ്രമത്തിലാ...
നോക്കണ്ട മാറിത്തരില്ലെന്ന്‌ ഉറപ്പിച്ച് പുളളിക്കാരിടെ ശ്രദ്ധ തിരിക്കാൻ ഞാൻ പേരും നാളും വീടും കുന്തോം കുടച്ചക്രോം ഒക്കെ തിരക്കാൻ തുടങ്ങി.
ആള് നല്ല വായാടിയാ.. ഉമ്മച്ചിക്കും അനിയനും മുൻപിലേ സീറ്റ് ഒപ്പിച്ചിട്ട് ആശാത്തി പുറകിലേക്ക് വന്നതാ...
ഏതാണേലും എനിക്ക് ആളെ നന്നേ അങ്ങ് ഇഷ്ടപ്പെട്ടു. കാണാനും മൊഞ്ചത്തി.
വിശേഷം പറഞ്ഞു പറഞ്ഞു ഉമ്മച്ചിക്കുട്ടി വീട്ടിലെ പൂച്ചക്കുഞ്ഞുങ്ങൾ വരെ എത്തി. ഒന്നും രണ്ടുമൊന്നല്ല മൂന്ന്‌ പൂച്ചക്കുഞ്ഞുങ്ങളെയാ മൂപ്പത്തി വളർത്തുന്നേ..
"ചേച്ചി ഒരു പൂച്ച നല്ല സുന്ദരിയാ..അവൾടെ കഴുത്തിൽ നെക്‌ലേസ് പോലൊരു പാടുണ്ട്‌. മേലൊന്നും കറുത്തിട്ടുമില്ല. അവളാണു 'സുന്ദരിക്കോത'"
സുന്ദരിക്കോത കൊള്ളാല്ലോ.ഞാൻ ചിരിച്ചു.
ഹും ബാക്കി പൂച്ചയോ ???
"രണ്ടാമത്തെ ആളാണു ചക്കി. അവൾ അടുക്കളയിൽ കേറി ഇക്രുൻ്റെ പാലു കട്ടുകുടിക്കും."
അമ്പട വീരാ ചക്കീ..
മൂന്നാമത്തെ കഥാപാത്രത്തേ കുറിച്ച് കേൾക്കാൻ എനിക്ക് ആവേശം കൂടി.
"മൂന്നാത്തെ ആളാണു നിത്യഗർഭിണി "
ങേ നിത്യഗർഭിണിയോ..ഇതെന്തു പേരാ..
നിത്യഗർഭിണിയുടെ പിന്നിലെ നാമനിർദ്ദേശ കഥകേൾക്കാൻ ഞാൻ ഔഝുക്യപൂർവ്വം ഇരുന്നു.
" ചേച്ചി അവൾടെ വയറു എപ്പോഴും വീർത്തിരിക്കും..ഉമ്മച്ചി പറയുന്നേ അവൾ എന്നും ഗർഭിണിയാന്നാ..പക്ഷേ അവൾക്ക് കുഞ്ഞുങ്ങൾ ഒന്നുമില്ല..ഗർഭം ഒണ്ട്."
ഉമ്മുക്കൊലുസു പറഞ്ഞ നിത്യഗർഭിണി മാത്രം മനസ്സിൽ ഇടം പിടിച്ചു !!
@ shilpasivadas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo