Slider

അനന്തരം ********** ഭാഗം- ഒന്ന് (1)

0
അനന്തരം
**********
ഭാഗം- ഒന്ന് (1)
"ഭവാനി നീ അറിഞ്ഞില്ലേ നമ്മുടെ മോൻ ഇന്ന് വരുന്നുണ്ട്. "
"ഉം ഞാനും അറിഞ്ഞു "
ഗോപാലൻമാഷിന്റെ യും, ഭവാനി ടീച്ചറുടെയും മനസ്സിൽ ഒരു ചെറു സന്തോഷം നിറഞ്ഞു ഒപ്പം ചെറിയൊരു ദു:ഖവും
"എത്ര വർഷമായി പാവം നമ്മുടെ മകൻ ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു.
ഇനി എങ്കിലും അവനൽപ്പം സമാധാനവും റെസ്റ്റും കിട്ടുമല്ലോ..... "
ഗോപാലൻമാഷിന്റെ വാക്കുകൾ
"അതെ നമ്മളെ പിരിഞ്ഞിട്ടു ഇപ്പോൾ എട്ടു വർഷം ആകുന്നു.
അന്ന് അവനും നമ്മോടൊപ്പം വരാൻ കൊതിച്ചതാ പക്ഷേ അവൻ...... "
"ഉം എന്തായാലും അവനിന്നു ഇങ്ങു വരുമല്ലോ. ഒരുക്കങ്ങളൊക്കെ പൂർത്തിയായി വരുമ്പോൾ നമുക്കവനെ എതിരേൽക്കണം കെട്ടോ ടീച്ചറെ...... "
"ഉം... "
"അനുവേട്ടാ..... അനുവേട്ടാ..... എന്തൊരുറക്കമാ ഇത് എഴുന്നേൽക്ക്... സമയമൊരുപാടായി ഇന്നല്ലേ അമ്പലത്തിൽ പോകണം എന്ന് പറഞ്ഞത്........ എഴുന്നേൽക്ക് അനുവേട്ടാ...... " മഞ്ജു കുലുക്കി വിളിച്ചു.....
"ങ്ങേ..... അമ്മ...... അച്ഛൻ...... "
"എന്താ മനുവേട്ടാ.... എഴുന്നേൽക്കു... "
കണ്ണുതുറന്ന മനു ചുറ്റും നോക്കി......
മഞ്ജു ഞാനൊരു സ്വപ്നം കണ്ടു....
"എന്ത്...... കഥയൊക്കെ പിന്നെ പറയാം മണി എട്ടായി ഇന്നല്ലേ വെള്ളാരം കാവ് ക്ഷേത്രത്തിൽ പോകണം എന്ന് പറഞ്ഞത്..... പോകണ്ടേ ഞാൻ റെഡി ആയി. "
"ഉം..... "
ഒരു മൂളലോടെ അനൂപ് കട്ടിലിൽ എഴുന്നേറ്റിരുന്നു.....
മഞ്ജു പുറത്തേക്കു പോയി
എങ്കിലും ആ സ്വപ്നം..... അമ്മ അച്ഛൻ അവർ എന്നെ പ്രതീക്ഷിക്കുന്നു. എട്ടു വർഷമായി അവർ മരിച്ചിട്ടു ഇന്നാദ്യമായി ഇങ്ങനൊരു സ്വപ്നം......
അയാൾ ആകെ അസ്വസ്ഥനായി.
"ആഹാ വീണ്ടും ഇവിടെത്തന്നെ ഇരിക്കയാണോ എഴുന്നേൽക്കു."
അവൾ അയാളെ നിർബന്ധപൂർവം കട്ടിലിൽ നിന്നും വലിച്ചെഴുന്നേല്പിച്ചു.
"ഡീ ഞാനൊരു സ്വപ്നം കണ്ടു....... അച്ഛനും അമ്മയും..... " പറഞ്ഞു മുഴുമിപ്പിക്കാൻ അവൾ സമ്മതിച്ചില്ല
"ഓഹ് പിന്നെ മരിച്ചിട്ടു എട്ടു വർഷമായി ഇന്നാണോ സ്വപ്നം കാണുന്നത്.... ."അവൾ കളിയാക്കി......
"അതല്ലെടീ....... "
"പിന്നെ പറയാം ബാക്കി കുളിക്കു."
അവൾ അയാളെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു ബാത്‌റൂമിൽ കൊണ്ട് ചെന്നാക്കി.
"അതെ ഇനി ഇവിടെ നിന്നും ഓരോന്ന് ആലോചിച്ചുകൊണ്ടു നിൽക്കരുത്. കേട്ടോ"..... തോർത്ത്‌ കൊണ്ട് ചെന്ന് ബാത്റൂമിന്റെ വാതിലിൽ ഇട്ടിട്ടു ഒരുപദേശവും നൽകി അവൾ റൂമിലേക്ക്‌ പോയി.
കുളിക്കുമ്പോഴും അച്ഛനും അമ്മയും പറഞ്ഞ വാക്കുകൾ അയാളുടെ മനസ്സിൽ അലയടിച്ചു" "ഇന്ന് അവൻ വരുന്നുണ്ട് "
"ഇതെന്തുപറ്റി ഇന്ന് ഈ തലയെന്താ തോർത്താത്തത്..... "
അയാളുടെ കയ്യിൽ നിന്നും തോർത്ത്‌ വാങ്ങി തലതോർത്തിക്കൊണ്ടു മഞ്ജു ചോദിച്ചു...
"ങ്ങേ.....
തല തോർത്തിയില്ലേ...... "
അയാളുടെ ചോദ്യം അവളെ അൽപ്പം അമ്പരപ്പിച്ചു.....
"അവിടിരുന്നേ എന്ത് പറ്റി പറ..... "
അവൾ അനൂപിനെ നിർബന്ധിച്ചു....
"അത്.... നമ്മുടെ കല്യാണം കഴിഞ്ഞിട്ടെത്ര വർഷമായി...... "
"ഇതെന്താ പുതിയ ചോദ്യങ്ങൾ....... "
"നീ പറ.... "
"കൃത്യമായി പറഞ്ഞാൽ ഈ അടുത്ത മാസം 22 ന് 22 വർഷം ആകും..... "
"എനിക്കെത്ര വയസായി എന്നറിയുമോ....... "
"അമ്പത്തിരണ്ട്...... "
"ഉം..... നീ ഇറങ്ങു നമുക്ക് അമ്പലത്തിൽ പോയി വരാം...... വരുന്ന വഴിക്കു മോളുടെ അവിടെയും ഒന്ന് കയറണം......."
--------------------------------------------
"നമുക്കൊന്ന് നടക്കാം...... കുറെകാലമായില്ലേ നമ്മളോരുമിച്ചു.... "
"നമുക്ക് ആ പഴയ വഴിയിൽക്കൂടെ പോകാം..." ഒരുങ്ങി ഇറങ്ങിയ മഞ്ജുവിനോടായി അയാൾ പറഞ്ഞു
"ദൂരം കൂടുതൽ അല്ലേ അതുവേണോ ഇവിടൊരു കാർ കിടക്കുമ്പോൾ...... "
മഞ്ജുവിനാണേൽ നടക്കുന്നത് തീരെ തീരെയിഷ്ടമല്ല..... അവൾ നിരുത്സാഹപ്പെടുത്തി.....
"വേണം.... "
വള്ളിച്ചെടികളും കാട്ടുപൂക്കളും വീതികുറഞ്ഞ വയൽ വരമ്പുകളും....
22 വർഷം പിറകിലേക്ക് അവർ കൈകോർത്തു നടന്നു ഒപ്പം ഓർമകളും....
ആദ്യമായി ഈ അമ്പലനടയിൽ കണ്ടനാൾ മുതൽ ഇന്നോളം അവളൊപ്പം ഉണ്ട്. ജീവിത പ്രാരാബ്ധത്തിലും സുഖത്തിലും ദുഖത്തിലും ഒപ്പമുള്ളവൾ
ഇന്നോളം അവളെക്കുറിച്ചു ഞാൻ ചന്തിച്ചിട്ടില്ല ഒപ്പം ഞാനുണ്ടല്ലോ പിന്നെന്തിനു ചിന്ദിക്കണം.
പക്ഷെ ഇന്ന് സ്വപ്നമാണെങ്കിലും അവളൊറ്റയ്ക്കാകുമോ എന്ന് ഭയപ്പെടുന്നു. എന്റെ നന്മക്കു മാത്രം കൂട്ടുനിന്നിട്ടുള്ള അച്ഛനും അമ്മയും, അവർ എന്റെ സാന്നിദ്ധ്യം കൊതിക്കുന്നു.
"അനുവേട്ടാ ഇതെന്താ ആലോചിച്ചു നിൽക്കുന്നെ..... "
മഞ്ജുവിന്റെ ചോദ്യം അയാളുടെ ഓർമകളെ തടസപ്പെടുത്തി....
കണ്മുന്നിലെ വിഗ്രഹത്തിനു പതിവിലും കൂടുതൽ തിളക്കം തോന്നുന്നുണ്ട്.
"മഞ്ജു എന്തിനാ നമ്മൾ ക്ഷേത്രത്തിൽ വരുന്നത്..... "
"പ്രാർത്ഥിക്കാൻ.... അല്ലതെന്തിനാ" അവളുടെ മറുപടി
"എന്താ ക്ഷേത്രം എന്നുവച്ചാൽ..... " അയാളുടെ അടുത്ത ചോദ്യം
"എന്താ എനിക്കറിയില്ല.... "
"ക്ഷതം ത്രായതി..... മനുഷ്യ മനസിന്റെ ക്ഷതം ഇല്ലാതാക്കുന്നത്...... നമുക്ക് മനസിന്‌ സന്തോഷം കുറയുമ്പോൾ അത് ക്ഷേത്രത്തിൽ കൊണ്ട് വന്നു വയ്ക്കുന്നു...... അല്ലേ "
"ആ..... എനിക്കറിയില്ല...."
"എന്താ ഇപ്പോൾ പുതിയ സംഭാഷണങ്ങളും കണ്ടുപിടിത്തങ്ങളുമൊക്കെ..... "
"അതല്ലെടീ...... നമ്മൾ സ്ഥിരമായി വിളക്ക് വച്ചു പ്രാർത്ഥിക്കുമ്പോൾ ദൈവങ്ങൾ നമ്മളെ ഇഷ്ടപ്പെടും.... അതുപോലെ മരിച്ചവരും...... എത്ര വർഷമായി മരിച്ചുപോയ അച്ഛനും അമ്മയ്ക്കും ഞാൻ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നു...... അപ്പോൾ അവർക്കു എന്നോടിഷ്ടം കൂടും അങ്ങനെയാകുമ്പോൾ അവർ എന്നെ കൊണ്ടുപോകാൻ ശ്രമിക്കും അങ്ങനല്ലേ...... "
"എന്താ അനുവേട്ടാ ഇത് എനിക്ക് പേടിയാകുന്നുണ്ട് ട്ടോ..... വട്ടായോ...."
"ഹഹ ഇതാണെടീ നന്മുടെ സമൂഹത്തിന്റെ കുഴപ്പം മറ്റുള്ളവർക്ക് അറിയാത്തതും, മനസിലാകാത്തതും, അംഗീകരിക്കാൻ പറ്റാത്തതും ആയ കാര്യങ്ങൾ പറഞ്ഞാൽ അയാൾ ഭ്രാന്തൻ......"
"മതി വാ നമുക്ക് പോകാം..... "
"അതെ മോളെ കാണാനും നടന്നു പോകാൻ തന്നെയാണോ പ്ലാൻ..... "
"പിന്നെ 5 കിലോമീറ്റർ അല്ലെ യുള്ളൂ നമുക്ക് നടന്നാലോ...... "
"ഒന്ന് പോയെ..... "
അവൾ ക്ഷേത്രനടയിൽ കിടന്ന ഓട്ടോക്കരികിലേക്കു ചെന്നു മാവേലി ജംഗ്‌ഷൻ വരെ ഒന്ന് പോകാമോ....
"അത്..... .ഞാൻ ഇവിടെ വേറൊരു ഓട്ടം വന്നതാണ് അവിടെ കൊണ്ട് വിട്ടാൽ മതിയെങ്കിൽ......... " അയാൾ പറഞ്ഞു നിർത്തി..
"മതി... അത് മതി.... അവിടം വരെ ഒന്ന് കൊണ്ടാക്കിയാൽ മതി "
അവരെയും വഹിച്ചുകൊണ്ട് ഓട്ടോ മുന്നോട്ടു യാത്രയായി.....
തുടരും.............
Sk Tvpm
എസ് കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo