കഥയല്ല ജീവിതത്തിന്റെ നേർക്കാഴ്ച
കഴിഞ്ഞ ഡിസംബറിലെ ഒരു പകൽ ഞാൻ എന്റെ സ്വന്തം വായനാമുറിയിലുരുന്നു അല്പം വായനയിലായിരുന്നു ..കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു ഞാൻ നോക്കിയപ്പോൾ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചു പാറിപ്പറന്ന മുടിയുമായി ഒരു സ്ത്രീ.എന്തെങ്കിലും വിൽക്കണോ മറ്റോ ആണോ എന്ന് ഞാൻ അവരുടെ കൈകളിലേക്ക് നോക്കി "അല്ല" ഒരു പേഴ്‌സ് മാത്രേ ഉള്ളു ആ കൈയിൽ..
"കൗൺസിലിങ് നടത്തുന്നതിവിടെയാണോ?"
ഞാൻ ഒരു ഒരു കൗൺസിലിങ് സെന്റർ നടത്തുന്നുണ്ട് ..പക്ഷെ അധ്യാപനത്തിന്റെ തിരക്കിൽ അത് കുട്ടികൾക്ക് മാത്രമായിട്ടു ഇപ്പോൾ പരിമിതപ്പെടുത്തിയിരിക്കുകയാണ് .ആദ്യകാലങ്ങളിൽ അത് അങ്ങെനെ അല്ലായിരുന്നു ..തിരക്ക് കൂടി എന്റെ ജീവിതത്തെക്കൂടി ബാധിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അത് കുട്ടികളുടെ ലോകത്തേക്ക് ഒതുക്കി.
"അതെ ..പക്ഷേ കുട്ടികളുടെ കൗൺസിലിങ് ആണ്.."
അവരുടെ മുഖം വാടി
"എന്റെ മകൾക്കാണ് ഒന്നവളെ ഉപദേശിക്കാമോ?"
"എന്റെ മകൾക്കാണ് ഒന്നവളെ ഉപദേശിക്കാമോ?"
"ഉപദേശമല്ല..പകരം അവരെക്കൊണ്ടു തന്നെ അവരുടെ മാർഗം തുറക്കലാണ് കൗൺസിലിങ് എന്ന് ഞാൻ ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും
"വരൂ"ഞാൻ അവരെ വീട്ടിലേക്കു ക്ഷണിച്ചു..പകൽ സമയങ്ങളിൽ ഒറ്റയ്ക്കുള്ളപ്പോൾ അപരിചിതരെ വീട്ടിൽ കയറ്റരുത് എന്ന് ഭർത്താവു പറഞ്ഞിട്ടുള്ളത് ചിലപ്പോൾ അനുസരിക്കാൻ സാധിക്കാറില്ല
അവർ പറഞ്ഞത് മുഴുവൻ കേട്ടു.
ഭർത്താവു മരിച്ചുപോയി രണ്ടു പെൺകുട്ടികളാണ് ..അവർ ഒരു ബേക്കറി നടത്തുകയാണ്. വാടക വീട്ടിൽ ആണ് താമസം ..മൂത്ത കുട്ടി അമ്മയെ സഹായിക്കുന്നു ..രണ്ടാമത്തെ കുട്ടിയാണ് അവരുടെ വിഷയം ..സ്‌കൂളിൽ പഠിക്കുന്ന കാലത്തുള്ള ഒരു പ്രണയം. രണ്ടു മതം രണ്ടു തട്ടിൽ നിൽക്കുന്ന രണ്ടു കുടുംബം ..പലകുറി ഇവർക്ക് വധഭീഷണി വരെ ഉണ്ടായി ...അവർ മകളോട് കാല് പിടിച്ചുപറഞ്ഞിട്ടും ഈ ബന്ധത്തിൽ നിന്ന് കുട്ടി പിന്മാറുന്നില്ല ..ഈയിടെ ഒളിച്ചോടി പോയിട്ടു പോലീസ് കൂട്ടികൊണ്ടു വന്നിരിക്കുകയാണ് പയ്യന് പ്രായപൂർത്തി ആയിട്ടില്ല..

സത്യത്തിൽ ഞാൻ വിയർത്തു കുളിച്ചു വളരെ സങ്കീർണമായ ഒരു കേസ് ആണ് ...പ്രൊഫസർ ജസ്റ്റിൻ പടമാടാൻ സാറിനെ ഒന്ന് വിളിച്ചു..എന്റെ പ്രൊഫസർ ..നഗരത്തിലെ പ്രസ്തനായ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ് ആണ് അദ്ദേഹം ..
.സാർ പറഞ്ഞു "താൻ ശ്രമിക്കു പറ്റിയില്ലെങ്കിൽ ഞാൻ നോക്കാം"
സത്യത്തിൽ ടെൻഷൻ. ടെൻഷൻ കൊണ്ട് ഇരിക്കാനും നിൽക്കാനും വയ്യ
പനിവരുമ്പോൾ ചികിത്സയ്ക്കും പോലെ അല്ല മനസിനെ ..ജീവിതം പോകുന്ന കാര്യമാണ് ..
പനിവരുമ്പോൾ ചികിത്സയ്ക്കും പോലെ അല്ല മനസിനെ ..ജീവിതം പോകുന്ന കാര്യമാണ് ..
അങ്ങനെ പെൺകുട്ടി വന്നു. ചെറിയ ഒരു കുട്ടി യൂണിഫോമിട്ടാൽ അഞ്ചിലോ ആറിലൊപടിക്കുക ആണെന്നെ പറയു
അമ്മയോട് പുറത്തിരിക്കാൻ പറഞ്ഞു
ഇണങ്ങാത്ത ഒരു പൂച്ചകുട്ടിയെ പോലെ ചോദ്യങ്ങൾക്കു മുന്നിൽ മുഖം കുനിച്ചു അവൾ ഇരുന്നു ..ആ കണ്ണിൽ പ്രണയത്തിന്റെ തീയും ഒരു കുട്ടിയുടെ നിഷ്കളങ്കതയും ഒരേ സമയം ഞാൻ കണ്ടു ..ആ നിഷ്കളന്കത മതിയായിരുന്നു എനിക്ക്..
"ആരെയാണ് ഏറ്റവും ഇഷ്ടം?ദുൽകർ അതോ നിവിൻ പോളി?"
ആ മുഖം വിടർന്നു

"ദുൽകർ"
ഞാൻ ചിരിച്ചു "
"മാഡത്തിനോ?"
"എനിക്ക് ഷാരൂഖ് ..അന്നും ഇന്നും ..നല്ല റൊമാൻസ് അല്ലെ ഷാരൂഖിന്റെ?"
(ഒരു നമ്പർ ആയിരുന്നു അത് നല്ല ഉഗ്രൻ ഒരു നമ്പർ)
ഞാൻ ചിരിച്ചു "
"മാഡത്തിനോ?"
"എനിക്ക് ഷാരൂഖ് ..അന്നും ഇന്നും ..നല്ല റൊമാൻസ് അല്ലെ ഷാരൂഖിന്റെ?"
(ഒരു നമ്പർ ആയിരുന്നു അത് നല്ല ഉഗ്രൻ ഒരു നമ്പർ)
ഒരു പ്രണയ കഥ ചുരുളഴിഞ്ഞു വലിയ പുതുമ ഒന്നുമില്ല .സ്‌കൂളിൽ സീനിയർ ആയി പഠിച്ച ഒരാൾ ..കണ്ടു കണ്ടിഷ്ട്ടം തോന്നിയത്
"എന്തിനാണ് ഓടി പോയത് വല്ല അപകടവും വന്നിരുന്നെങ്കിലോ?"
"അവൻ എന്നെ പൊന്നു പോലെ നോക്കും മാഡം"
വിശ്വാസമാണ് ..പാറ പോലെ ഉറച്ച വിശ്വാസം ..സ്നേഹിക്കുന്ന പുരുഷനെ ചതി കിട്ടുന്ന നിമിഷത്തിനു മുൻപ് വരെ സ്ത്രീഅത്ര മേൽ വിശ്വസിക്കും
"എങ്കിൽ അടുത്ത തവണ അവനെ കൂട്ടികൊണ്ടു വരാമോ?'ഞാൻ ചിരിയോടെ ചോദിച്ചു "നല്ല ആളാണോ എന്ന് ഞാൻ കൂടി അറിയട്ടെ "
ഞങ്ങളുടെ ഇടയിൽ ഒരു സൗഹ്രദം വന്നു... കുട്ടി അത് സമ്മതിച്ചു
ചെറുപ്പക്കാരനുമായി പിറ്റേ ദിവസം തന്നെ വന്നു
ചെറുപ്പക്കാരനുമായി പിറ്റേ ദിവസം തന്നെ വന്നു
സംസാരിച്ചപ്പോൾ മനസിലായി അവനു ഇവളെ ജീവനാണ് ..ഇവളെ വിട്ടു കളയാൻ അവൻ തയ്യാറല്ല ...
.. എപ്പോൾ പ്രായപൂർത്തിയാകും..അന്ന് അവർ വീണ്ടും ഒളിച്ചോടും പിന്നെ ...
.. എപ്പോൾ പ്രായപൂർത്തിയാകും..അന്ന് അവർ വീണ്ടും ഒളിച്ചോടും പിന്നെ ...
അവർ രണ്ടു പേരും കുട്ടികൾ ആളാണ് ..എനിക്കറിയാം ഒരു ഒളിച്ചോട്ടം ആ കുഞ്ഞുങ്ങളെ ഏതൊക്കെ അപകടങ്ങളിൽ കൊണ്ടെത്തിക്കും അന്യനാട്ടിലെ ചതിക്കുഴികൾ ...
ഞാൻ അവന്റെ ബാപ്പയുമായി ഫോണിൽ സംസാരിച്ചു ...അദ്ദേഹം ആദ്യമൊക്കെ ഫോൺ വെച്ച് കളയും..ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു..വക്കീൽ ആണ് ..ഫോണിൽ കാണിച്ച ദേഷ്യം നേരിൽ കണ്ടു കഴിഞ്ഞപ്പോൾ അലിഞ്ഞു അലിഞ്ഞു ഇല്ലാണ്ടായി
അവന്റെ വീട്ടിൽ പോയി ഉമ്മയോടും സഹോദരങ്ങളോടും സംസാരിച്ചു ..
ആ പെൺകുട്ടിക് വേണ്ടി സംസാരിക്കാൻ വേറെ ആരുമുണ്ടായിരുന്നില്ല
ആ പെൺകുട്ടിക് വേണ്ടി സംസാരിക്കാൻ വേറെ ആരുമുണ്ടായിരുന്നില്ല
വളരെ സംക്ഷർഷ ഭരിതമായ ദിവസങ്ങൾ ആയിരുന്നു അത് ..മനസും ശരീരവും പങ്കു വെച്ചവർ ..ഇനിയൊരാൾക്കൊപ്പം ജീവിച്ച് അവന്റെ ജീവിതം നശിപ്പിക്കരുത് അവൾ . അതെ എന്റെ മനസിലുണ്ടായിരുന്നുള്ളു ...പക്ഷേ അത് വീട്ടുകാരെ അപമാനത്തിന്റെ നടുക്കടലിലേക്കു തള്ളി ഇട്ടാകരുതു
ഒടുവിൽ ചില ഒത്ത തീർപ്പു വ്യവസ്ഥകൾക്കൊടുവിൽ വിവാഹം നടന്നു ഈ മാർച്ചിൽ ..
എല്ലാം ശുഭമാകുമോ എന്നെനിക്കറിയില്ല
പക്ഷെ പ്രണയിക്കുന്നവർ ..വിവാഹം കഴിക്കട്ടെ അത് വേണമല്ലോ ..അത് മറ്റുള്ളവരുടെ നെഞ്ചിൽ ഒരു കത്തി കയറ്റിയിട്ടാകരുതു
പക്ഷെ പ്രണയിക്കുന്നവർ ..വിവാഹം കഴിക്കട്ടെ അത് വേണമല്ലോ ..അത് മറ്റുള്ളവരുടെ നെഞ്ചിൽ ഒരു കത്തി കയറ്റിയിട്ടാകരുതു
..അന്ന് ആ 'അമ്മയുടെ മുഖം ....തളർന്നു... ഇരുന്ന ആ മുഖം ...എന്റെ വേദന ആയതു ആ പെൺകുട്ടിയുടെ പ്രണയം ഓര്തിട്ടല്ല .. നിസ്സഹായായ ആയ നിരാലംബ ആയ ഒരു 'അമ്മ വിധവ ആയ ഒരു 'അമ്മ ..ആ അമ്മയുടെ ഹൃദയത്തിലെ പിടച്ചിൽ, ആധി
അത് മാത്രമേ എന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു.
അത് മാത്രമേ എന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു.
മക്കൾ അമ്മമാരേ ഓർത്തിരുന്നെങ്കിൽ...താനും നാളെ അമ്മയാകുംഎന്ന് ഓർത്തിരുന്നെങ്കിൽ ...പ്രണയത്തിന്റെ തട്ടിനേക്കാൾ താഴ്ന്നു നിൽക്കില്ലേ മുലപ്പാലിന്റെ മധുരം ?
അറിയില്ലാട്ടോ ഇതൊക്കെ ശരിയോ തെറ്റോ ?എനിക്ക് മകൾ ഇല്ല.പക്ഷെ ഞാനൊരു മകൾ ആണ് ...ആദ്യം ഞാൻ ഒരു മകൾ ആണ് ആയതു.. അതിനു ശേഷം ആണ് പ്രണയിനി ഭാര്യ 'അമ്മ ഒക്കെ ആവുന്നത് ..എന്റെ അമ്മയ്ക്ക് കൊടുക്കാത്ത നീതി ഞാൻ എങ്ങനെ എന്റെ പുരുഷന് കൊടുക്കും? അങ്ങനെ ആണെങ്കിൽ കാലം എനിക്ക് മാപ്പു തരില്ല തന്നെ..

ഓരോ തെറ്റിനും വ്യക്തമായ ശിക്ഷാനടപടി ഉണ്ടാവും ശരി തെറ്റുകൾ അളക്കുക മനുഷ്യന്റെ കണ്ണിലല്ല .
.കൂടുതൽ ഇല്ല ...ചിന്തിക്കുക ...
നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വേദന ആവാതിരിക്കട്ടെ ..നാം മറ്റുള്ളവർക്ക് പരിഹാസമാവാതിരിക്കുക
.കൂടുതൽ ഇല്ല ...ചിന്തിക്കുക ...
നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വേദന ആവാതിരിക്കട്ടെ ..നാം മറ്റുള്ളവർക്ക് പരിഹാസമാവാതിരിക്കുക
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക