Slider

കടിഞ്ഞൂൽ കല്യാണം

0

കടിഞ്ഞൂൽ കല്യാണം
**********************
ഞാൻ Pre degree അന്തസ്സായി തോറ്റ് അതിന്റെ അഹങ്കാരമൊന്നുമില്ലാതെ സസുഖം വഴുന്ന കാലം ... ഹൊ .. എന്തൊരാശ്വാസം ഇനി പഠിക്കേണ്ടല്ലോ എന്ന സന്തോഷം ... അല്ലേലും നുമ്മക്ക് ഈ പഠിപ്പിലൊന്നും ഒരു വിശ്വാസവും ഇല്ലാട്ടോ 😜 but എന്റെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല .. അച്ഛൻ എന്നെ Typewritting classil ചേർത്തു ..വെർതെ പെൺകുട്ടികൾ വീട്ടിലിരിക്കാൻ പാടില്ലാത്രെ😏
അങ്ങനെ classil ചേർന്ന് പോയി തുടങ്ങി ... കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞാനതുമായി പൊരുത്തപ്പെട്ടു ... ദിവസങ്ങൾ കഴിയവെ ക്ലാസ്സിലേക്കുള്ള പോക്കും അൽപ്പസ്വല്പം വായിനോട്ടവുമൊക്കെയായി Typewritting പഠിപ്പ് ഞാനങ്ങ് ആഘോഷമാക്കി 😂 അങ്ങിനെയിരിക്കെ അപ്രതീക്ഷിതമായി അച്ഛന്റെ മരണം സംഭവിച്ചു ...😢😢 ജീവിതം വഴിമുട്ടിയ അവസ്ഥ ...
ദിവസങ്ങൾ കഴിയവെ ഞങ്ങൾ (അമ്മയും ഞാനും രണ്ട് അനിയത്തിമാരും) സാഹചര്യവുമായി പൊരുത്തപ്പെട്ടു .. അമ്മക്ക് അച്ഛന്റെ ജോലി കിട്ടി .... ജീവിതം കുറേശ്ശെ പച്ച പിടിച്ചു തുടങ്ങി ... വീണ്ടും മനപ്പൂർവ്വം എല്ലാ സങ്കടങ്ങളും മറവിയുടെ മാറാലയിൽ ഒതുക്കി ജീവിതം മുന്നോട്ട് നീങ്ങികൊണ്ടിരുന്നു ..😒
അങ്ങിനെ വീണ്ടും ക്ലാസ്സിലെ പോക്ക് തുടങ്ങി ... പഴയെ പോലെ സന്തോഷത്തോടെ നീങ്ങവെ വീണ്ടും ഒരു ദുരന്ത വാർത്ത 😭എനിക്ക് കല്യാണാലോചന ... ഈശോയെ എനിക്ക് ഇതിനും മാത്രം പ്രായമായോ എന്ന് മനസ്സിൽ ആലോചിച്ചു .. ഈ ക്ലാസ്സിൽ പോക്കും വായിനോട്ടവുമൊക്കെയായി നടക്കുന്ന കാരണം Yearട പോയതറിഞ്ഞില്ല 😜😜 വയസ്സ് ഇരുപതായി പോലും ...😏ഇതിനിടയിൽ ഒന്ന് രണ്ട് ആലോചനയൊക്കെ വന്ന് ഏട്ട് നിലയിൽ പൊട്ടിപ്പോയി 🤣🤣🤣 സത്യത്തിൽ ആലോചന മുടങ്ങുമ്പോ മനസ്സാ സന്തോഷിച്ചു ... കാരണം അമ്മയേയും അനിയത്തിമാരേയും പിരിയാനുള്ള വിഷമം ... അതിൽ കൂടുതൽ കല്യാണം കാണാൻ അച്ഛൻ ഇല്ലല്ലോ എന്ന ചിന്തയും എന്നെ വല്ലാതെ വിഷമിപ്പിച്ചു .😢 എന്തായാലും പിന്നെ കുറച്ച് നാളത്തേക്ക് ഒരു ആലോചനയും വന്നില്ല 💃💃
അന്നും സാധാരണ പോലെ അമ്മ ജോലിക്ക് പോയി അനിയത്തിമാർ സ്കൂളിലും പോയി കഴിഞ്ഞ് ഞാൻ Typewritting classil പോകാനിറങ്ങവെ രണ്ട് സ്ത്രീകൾ വന്നു ... കാണാൻ നല്ല ഗ്ലാമർ സ്ത്രീകൾ ... വീട്ടിൽ ആരും ഇല്ലാത്ത കാരണം വേഗം തൊട്ടടുത്ത് താമസിക്കുന്ന വല്യച്ഛനെ വിളിച്ചു ..അച്ഛന്റെ മരണശേഷം ഞങ്ങൾക്ക് എല്ലാ കാര്യങ്ങൾക്കും വല്യച്ഛനാർന്നു സഹായവും ആശ്വാസവും ... അവര് വല്യച്ഛനുമായി എന്തൊക്കെയോ സംസാരിച്ചു .... എന്നോട് പേരും മേളെന്താ പഠിക്കുന്നെ എന്നൊക്കെ ചോദിച്ചു ...
സംസാരത്തിനിടയിൽ വല്യച്ഛൻ എന്നോട് ക്ലാസ്സിൽ പൊക്കൊ എന്ന് പറഞ്ഞു ... അപ്പഴും അവര് പോയി ണ്ടാർന്നില്ല ... വൈകീട്ട് അമ്മ ജോലി കഴിഞ്ഞെത്തിയ ശേഷം വല്യച്ഛൻ വന്ന് പറഞ്ഞു .. ഇന്ന് കാണാൻ വന്നവർക്ക് മോളെ ഇഷ്ടായി ... ഞങ്ങൾ പയ്യനെ കൂട്ടി പെണ്ണ് കാണാൻ വരട്ടേന്ന് ...😳😳 അപ്പഴാണ് കാലത്ത് നടന്നത് പെണ്ണ് കാണലായിരുന്നു ന്ന് എനിക്ക് മനസ്സിലായത് ... വന്നത് പയ്യന്റെ പെങ്ങളും ആന്റിയും ആണത്രെ ... ഞാനാകെ ആവിയായിപ്പോയി .... എന്തായാലും പയ്യൻ വന്ന് കണ്ട് പോട്ടെന്ന് അമ്മ പറഞ്ഞു ... പയ്യന് ഇഷ്ടായാലല്ലെ ബാക്കി കാര്യങ്ങൾ ആലോചിക്കേണ്ടതുള്ളൂ ... എന്തായാലും അധികം ആലോചിക്കേണ്ടി വന്നില്ല ... അടുത്തൊരു ദിവസം തന്നെ പയ്യനും മറ്റൊരു പെങ്ങളും അളിയനും വകയിൽ ഒരമ്മാവനും കൂടി എന്നെ കാണാൻ വന്നു ... പതിവ് പോലെ അലസമായി ഞാൻ ഒരുങ്ങി നിന്നു ... കാണാൻ വന്നവര് ചായ കുടിയും വർത്താനവും Continue ചെയ്യവെ വല്യച്ഛൻ എന്നെ വിളിച്ചു ... ഞാനൊരു ഭാവഭേദവും കൂടാതെ അവരുടെ മുന്നിൽ പോയി നിന്നു ..😏😏 കൂടെ വന്ന അമ്മാവൻ എന്നോടെന്തൊക്കെയോ ചോദിച്ചു .ഞാനതിന് മറുപടിയും പറഞ്ഞു .. but പയ്യൻ ഒന്നും ചോദിച്ചില്ല .. അതോണ്ട് പയ്യനെ ഞാൻ നോക്കിയതുമില്ല .. ചോദ്യം ചെയ്യൽ കഴിഞ്ഞ് മടങ്ങവെ വല്യച്ഛന്റെ വക ഒരു ആക്കിയുള്ള ചോദ്യം ... "മോള് സ്റ്റാൻലിയെ ശരിക്കും കണ്ടില്ലേന്ന് " ഇത് കേൾക്കണ്ട താമസം ബാക്കിയെല്ലാരും പയ്യനുൾപ്പടെ എല്ലാരും ഭയങ്കര ചിരി .. ആകെ ചമ്മിപ്പോയ ഞാൻ പോകാനായി തിരിഞ്ഞപ്പോ ചുമ്മാ ഒന്ന് ചെക്കനെ പാളി നോക്കി ... ദൈവമേ എന്റെ കണ്ണ് തള്ളിപ്പോയി😳😳
ഒപ്പം ഒരായിരം ലഡൂസ് മനസ്സിൽ ഒന്നിച്ച് പൊട്ടി ... എന്റമ്മോ ഒടുക്കത്തെ ഗ്ലാമർ !!! കട്ടത്താടിയൊക്കെ വച്ച്ഒരു സിൽമാ നടനെപ്പോലെ .. Suuuper glamour.... നുമ്മക്കാണെങ്കിൽ ഈ ഗ്ലാമറിലൊന്നും ഒട്ടും താല്പര്യമില്ലാട്ടോ .. പെണ്ണ് കാണൽ കഴിഞ്ഞ് 2 ദിവസത്തിനു ശേഷം അവര് വിളിച്ച് പറയാ .. ചെക്കന് കുട്ടിയെ ഇഷ്ടായി ന്ന് .... ഞാനാകെ കിളി പോയ അവസ്ഥയിലായി ... പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു ... പയ്യന്റെ വീട്ടുകാര് വരുന്നു ... ഇവിടുന്നങ്ങോട്ട് പോകുന്നു ... പരസ്പരം വീട്ടുകാർക്കും ബന്ധുക്കൾക്കും ഇഷ്ടാകുന്നു ... കല്യാണ നിശ്ചയം നടക്കുന്നു ... ഒടുവിൽ കല്ല്യാണവും ... ഇപ്പോ 27 വർഷമായി ആ സൂപ്പർ ഗ്ലാമർ എനിക്ക് മാത്രം സ്വന്തം ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo