നീ എന്നാ നാട്ടിലേയ്ക്ക് ലീവ് അനുസരിച്ച് ചിലത് തീരുമാനിയ്ക്കാനാ. പിന്നെ എന്തേലും പറയനുണ്ടോ നീനക്ക് ? ഒന്നുല്ലാന്ന് കള്ളം പറയുന്നു എന്നാണ് അച്ഛൻ പറയുന്നത് അപ്പച്ചി പറഞ്ഞത് നെഞ്ചിലൊന്നുടക്കി ഒന്നുടക്കി.ആരാപറഞ്ഞത് അച്ഛനോ ഞാൻ വിണ്ടും ചോദിച്ചു.
ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ നിന്നൂ. കുഞ്ഞു നാൾ മുതൽ അമ്മയോടു ചോദിയ്ക്കുമായിരുന്നു ഞാൻ ശരിയ്ക്കും നിങ്ങളുടെ മകൾ തന്നെയാണോ അതോ ദത്തെടുത്തതാണോയെന്ന്. കാരണം വേറൊന്നുമല്ല ഒറ്റ മകളായിട്ടും എന്നും അകറ്റി നിർത്തുന്നു എന്ന തോന്നലായിരുന്നു.മനസിലാക്കുന്നില്ലാ എന്നൊക്കെയുള്ള ചിന്തകളായാരുന്നു.സ്കൂളിൽ കുട്ടുകാർ വാതോരാതെ അവരുടെ അച്ഛൻെറ തമാശകൾ പറയുമ്പോളും ഞാൻ വിഷമിച്ചിറ്റുണ്ട്.
പക്ഷേ പുറമെയുള്ള സ്നേഹമൊഴികെ ഒരു കുറവും വരുത്തിയിട്ടില്ല.
പക്ഷേ പുറമെയുള്ള സ്നേഹമൊഴികെ ഒരു കുറവും വരുത്തിയിട്ടില്ല.
ഒരിയ്ക്കൽ ഒാർമ ശരിയാണെങ്കിൽ എട്ടാം തരം ആദ്യവും അവസാനവുമായി സ്കൂൾ മീറ്റിംങ്ങിനായി വന്നു.പതിവ്പോലെ ടീച്ചർ എന്നെ കുറിച്ചും എന്റെ കുരുത്തകേടുളെ കുറിച്ചും പറഞ്ഞു.വീട്ടിലും ഇവളിങ്ങനാണോ എന്നു അച്ഛനോട് ചോദിച്ചു ടീച്ചറേ ഞങ്ങൾക്ക് ഒന്നേ ഉള്ളു എല്ലാരും കൊഞ്ചിക്കലാ പക്ഷേ ഞാൻ ആവശ്യത്തിനേ ഉള്ളു. ഒന്നായാലും ഒലയ്ക്കയ്യക്ക് എന്നാ എന്റെ രീതി.കൂടുതൽ സ്നേഹിച്ചാൽ വഴിതെറ്റും,അച്ഛൻ പോയിക്കഴിഞ്ഞ് ടീച്ചർ ചെവിയ്ക്ക് പിടിച്ചു പറഞ്ഞു പേടിത്തൊണ്ടി വീട്ടിലെ പൂച്ചയാണല്ലേ ആരെയെങ്ങിലും പേടിവേണം
എപ്പോളും വിലക്കുകളായിരുന്നു അച്ഛന്റെ തെട്ടടുത്ത അമ്പലത്തിൽ പോലും ആരെയും കൂട്ടിയെ വിടാറുള്ളു. ഒരിടത്ത് പോകാൻ നൂറി സമ്മതം ചോദിയ്ക്കണം ആകെ ഒരു ബുദ്ധിമുട്ട്. ഇതിനെല്ലാം പരിഹാരമെന്നോണം ഞാൻ അടുത്ത തിരുവനന്തപുരം മെഡിയ്ക്കൽ കോളജിൽ സീറ്റ് ഉണ്ടായിട്ടും കണ്ണുർ സെലക്ട് ചെയ്തത്. അഡ്മിഷനായി ഞാനും അച്ഛനും കൊച്ചിച്ചനുമായി യാത്ര തിരിച്ചു .യാത്ര മൊത്തം ന്യൂലൈഫ് ആയിരുന്നു മനസിൽ .കോളേജ് അഡ്മിഷൻ എടുത്തു കഴിഞ്ഞ് ഹോസ്റ്റൽ എത്തി .ധാരാളം കുട്ടികളും രക്ഷകർത്താക്കളും .അവിടെയും ചടങ്ങല്ലാം കഴിഞ്ഞ് വാർഡൻ റൂമിലേയ്ക്ക് പോകാൻ പറഞ്ഞു
ഞാനൊന്നു നോക്കിഅച്ഛനെ ഒടിവന്നു കെട്ടിപ്പിടിച്ച് അച്ഛൻ കരഞ്ഞു എന്റെ അച്ഛന്റെ ആദൃ സ്നേഹ സ്പർശം .അവിടെ ഉണ്ടായ എല്ലാവരും നിശബ്ദരായി.വാർഡനോടായി അച്ഛൻ പറഞ്ഞു ഒന്നേ ഉള്ളു എന്റെ മോളെ നോക്കണേ മാഡം ,വാർഡൻ ആശ്വസിപ്പിച്ച് യാത്രയാക്കി.പിന്നെയറിഞ്ഞു എത്രയോ രാത്രി ഉറങ്ങാതെ എഴുന്നേറ്റിരുന്ന എന്റെ അച്ഛനെ.....

കോളേജ് ലൈഫ് കഴിഞ്ഞുടനെ മെഡിയ്ക്കൽ കോളജിൽ ജോലിയുമായി .ഞാൻ എന്തോ ആയി എന്ന ഭാവവും ആയി,കുട്ടികാലം മുതൽക്ക് സുഹൃത്തായിരുന്ന ഒരാളുടെ പ്രണയവും സ്വീകരിച്ചു. അച്ഛനെ പേടിയായിരുന്ന മകൾക്ക് എവിടെന്നില്ലാത്ത ധൈരൃം വന്നു,അച്ഛന്റെ മുഖത്ത് നോക്കി കള്ളം പറയാൻ പടിച്ചു. ആഘോഷിച്ചു അയാൾക്കൊപ്പം. അയാളിലേയ്ക്ക് ഒതുങ്ങി കൂടി, ഒരു ലോകം തന്നെ തീർത്തു.
അത്രയ്ക്ക് ജീവനിയിരുന്നു വിശ്വാസമായിരന്നു എനിയ്ക്ക് അയാളെ.പക്ഷ എന്നെ വിഡ്ഡീയക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരുപാടു വൈകിയെന്നൊരു തോന്നൽ. എങ്ങിലും അവസാന കൂടിക്കാഴ്ചയിൽ അയാളിട്ട മോതിരം വിരലിൻ ഉണ്ടായിരുന്നു.അത് ഉരിയെറിഞ്ഞ് ഞാൻ ഉറക്കെ നിലവിളിച്ചു. ഇനിയൊന്നേ ബാക്കിയൊള്ളു അച്ഛനെ കാണണം അച്ഛൻെറ സംരക്ഷണം വിർപ്പുമുട്ടലായി കണ്ടിതിലും വിശ്വാസം തകർത്തതിലും കാൽ തൊട്ട് മാപ്പ് പറയണം.

Maya T
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക