ഇടത്താവളത്തിലെ സുഹൃത്ത്...
-----------------------------------------------------------
ആദ്യമായി പ്രവാസിയായതിന്റെ പ്രയാസങ്ങൾ അനുഭവിച്ചു കഴിയുന്ന കാലം.ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയാതെ തിരിച്ചു നാട്ടിലേക്കു പോകുന്നതിനെ പറ്റി ആലോചിച്ച നാളുകൾ. ഏറ്റവും കൂടുതൽ എന്നേ വിഷമിപ്പിച്ചത് കൂട്ടത്തിൽ ഒരു മലയാളി ഇല്ലന്നതായിരുന്നു. റൂമിൽ ഞങ്ങൾ മൂന്നുപേർ. ഒരു പാകിസ്താനിയും,ഒരു നേപ്പാളിയും, ഞാനും. ഹിന്ദി ലവലേശം അറിയില്ലാത്തതിനാൽ ഇവന്മാരോട് ആംഗ്യഭാഷ പറഞ്ഞു പിടിച്ചു നിന്ന കാലം.

പാക്കിസ്ഥാനിയോട് കേരള ആദ്മിയെ പറ്റി നേപ്പാളി പറയുന്നത് കേട്ടാണ് ഒരു മലയാളിക്ക് ഇത്രയും വിലയുണ്ടന്ന് ഞാൻ മനസ്സിലാക്കുന്നത്.
കേരളത്തിൽ ഉള്ളവരെല്ലാം നല്ല വിദ്യാഭ്യാസം ഉള്ളവരാണ്. പരസ്പരം സഹായിക്കുന്നവരാണ്. നല്ല നാടാണ് കേരളം. മുഴുവൻ മനസ്സിലായില്ലെങ്കിലും അറിയാവുന്ന ഹിന്ദി വെച്ച് ഇങ്ങനെയൊക്കെയാ അവൻ പറഞ്ഞതെന്ന് ഞാൻ ഊഹിച്ചു.
വേറെ മലയാളി ഇല്ലാത്തതിനാലും, അത്യാവശ്യം ബഹുമാനത്തിൽ ഒക്കെ അവൻ എന്നോട് ഇടപെടുന്നതിനാലും പതിയെ ഞാൻ അവനുമായി ചങ്ങാത്തത്തിൽ ആയി. എന്റെ ആഗ്രഹപ്രകാരം നേപ്പാളി എന്നേ ഹിന്ദി പഠിപ്പിക്കാൻ ശ്രമം ആരംഭിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഞാൻ അവനോടു പറഞ്ഞു.
"നീ മലയാളം പഠിക്കുന്നത് ആയിരിക്കും എളുപ്പമെന്ന്. "
അവൻ പറയുന്നത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ മലയാളമാണെന്ന്. ഏതായാലും വേറെ നിവൃത്തി ഇല്ലാത്തതിനാൽ ഞാൻ കുച്ച് കുച്ച് ഹിന്ദി പറയാൻ തുടങ്ങി.
അങ്ങനെ ഞാൻ പാകിസ്താനിയും, നേപ്പാളിയുമായി തട്ടിമുട്ടി സംസാരിക്കാൻ തുടങ്ങി. പാകിസ്താനി അധികം മിണ്ടാട്ടം ഇല്ലാതിരുന്നതിനാൽ നേപ്പാളി ആയിട്ടായിരുന്നു കൂടുതലും കമ്പനി.
അവന്റെ പേര് വിനോദ് മണ്ഡൽ എന്നായിരുന്നു. നേപ്പാളികൾ രണ്ട് തരമുണ്ട്. ഒന്ന് ചൈനീസുകാരെപ്പോലെ ഉള്ള പഹാറികളും , മറ്റൊന്ന് ബംഗാളികളെപ്പോലെ തോന്നിക്കുന്ന മദേശികളും. വിനോദ് മണ്ഡൽ മദേശി ഗണത്തിൽ പെടും.പഹാറികൾക്ക് ചൈനയോടാണ് ചായ്‌വ്. പഹാറികൾക്ക് ഇഷ്ട്ടം പോലെ ഗേൾഫ്രണ്ട് ഉണ്ടന്നുള്ളതായിരുന്നു വിനോദിന് അവരോടു അസൂയ തോന്നിയിരുന്ന ഏക കാര്യം. മദേശികളുടെ സംസ്ക്കാരം ഇന്ത്യക്കാരുടെപ്പോലെ തന്നെയാണ്. ഇന്ത്യയേയും, ഇന്ത്യക്കാരേയും ഒത്തിരി ഇഷ്ട്ടമാണന്നു അവന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എഡ്‌ജുക്കേറ്റഡ് പീപ്പിൾ കേരളത്തിലാണുള്ളതെന്ന അറിവാണ് അവനു മലയാളിയോട് ഇത്ര ബഹുമാനം തോന്നാൻ കാരണം. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നും അല്ലന്നുള്ള ശ്രീനിവാസന്റെ ഡയലോഗിൽ ആശ്വസിച്ചു ജീവിക്കുന്ന നമ്മളും ഉള്ള ബഹുമാനം പോകണ്ടാന്നു വെച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും നടത്തിയില്ല.
ഏഴാം ക്ലാസ്സിൽ വെച്ച് അച്ഛൻ മരിച്ചപ്പോൾ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയ അവന് പഠിക്കുവാനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. ഒരു വീട് വെക്കണമെന്നും, ഒരു ട്രാക്ടർ വാങ്ങണമെന്നും ഉള്ള ആഗ്രഹവും പേറിയാണ് അവൻ ഈ മരുഭൂമിയിലേക്ക് വന്നത്.
ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ എത്തിയാലുടൻ അവൻ ഫോണുമായി ഘർവാലിയെ (ഭാര്യ) വിളിക്കാൻ വെളിയിലേക്കിറങ്ങും. ഞങ്ങളുടെ റൂമിന് മുൻപിൽ ഒരു കൊച്ചുമരം ഉണ്ട്.റൂമിലുള്ള ഞങ്ങൾക്ക് ശല്യമാകല്ലന്നു കരുതിയാവും ആ മരത്തിനടിയിൽ ഇരുന്നാണ് അവന്റെ ഫോൺ വിളി.അത് മിക്കവാറും മണിക്കൂറോളം നീളും. ഫോൺ വിളി കഴിഞ്ഞാലേ ഫുഡ് പോലും കഴിക്കുകയുള്ളൂ.
ഞാൻ ഒരു ദിവസം അവനോടു ചോദിച്ചു.
"ഫുഡ് കഴിച്ചിട്ട് നിനക്ക് ഫോൺ വിളിച്ചാൽ പോരേ.. "?
"മുഷ്‌ക്കിലാ ചേട്ടാ.." (ഒരു പ്രത്യേക താളത്തിൽ 'ചേട്ടാ 'എന്നാണ് അവൻ എന്നേ വിളിക്കാറ് )
ഘർവാലി എട്ടു മണിക്ക് ഉറങ്ങുമെന്ന്. അതിന് മുൻപ് വിളിച്ചാലേ ഫോൺ എടുക്കൂ.ഒരു ദിവസം ഘർവാലിയെ ഫോണിൽ കിട്ടിയില്ലെങ്കിൽ അവന് ഭയങ്കര ടെൻഷൻ ആണ്. അങ്ങനെ വന്നാൽ പിറ്റേദിവസം വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റു വിളിക്കും. നേപ്പാളിലെ ഏഴുമണിക്ക് ഘർവാലി ഘേത്തിൽ (നെൽപ്പാടം )പണിക്കു പോകുമത്രെ. സൗദിയിലെയും, നേപ്പാളിലെയും സമയം തമ്മിൽ രണ്ടര മണിക്കൂർ വിത്യാസം ഉണ്ട്.

ഫുഡ് കഴിക്കുന്നതിൽ കൂടുതൽ തുക അവൻ ഫോൺ വിളിക്കാൻ ചിലവാക്കിയിരുന്നു.അതിന് ഞാനവനെ പലപ്പോഴും വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം അവൻ പറയും..
"ഫുഡ് കല്ലിവല്ലി ചേട്ടാ.. ഫോൺ സെറൂറി."
ഞങ്ങളുടെ കമ്പനിയുടെ മാനേജർ ഒരു സൗദി ആയിരുന്നു. ഒരു മനസ്സലിവും ഇല്ലാത്ത ഒരാൾ. നേപ്പാളി ലേബർ ആയതിനാൽ സൗദി ആഴ്ചയിൽ ഒരിക്കൽ അയാളുടെ വീട് ക്ലീൻ ചെയ്യിക്കാൻ അവനെയും കൊണ്ട് പോകുമായിരുന്നു. ആദ്യമൊക്കെ പൈസ കൊടുത്തിരുന്നങ്കിലും പിന്നീട് അത് നിലച്ചു.എന്നിട്ടും അവൻ ഒന്നും പറയാതെ ആ ജോലിക്ക് ചെയ്തിരുന്നു .
ഒരു ദിവസം രാത്രി ഒരെട്ടുമണി സമയത്ത് ഞാൻ വീട്ടിലോട്ട് വിളിച്ചോണ്ടിരുന്നപ്പോഴാണ് വിനോദ് മണ്ഡൽ പുറത്ത് നിന്നും ഡോർ ശക്തിയിൽ തള്ളിത്തുറന്നു അകത്തേക്ക് വന്നത്. ഡോർ ഭിത്തിയിൽ ഇടിച്ച ഒച്ച കേട്ട് ഞാൻ തല ഉയർത്തി നോക്കി.
"ചേട്ടാ.. നേപ്പാൾ മേം ഭൂകമ്പ ആയാ. മേരാ ഗാവ് മേം തോ മുസീബത് ആയാ. മേം കാൾ കർദിയാ..കോയി നഹീ മിലാ ചേട്ടാ.. ദേഘോ. "
അവൻ എന്റെ നേരെ മൊബൈൽ നീട്ടി.
എല്ലാം തകർന്നു കിടക്കുന്ന കാഴ്ച്ചകൾ ന്യൂസിൽ വന്നുകൊണ്ടിരിക്കുന്നു.
എല്ലാം തകർന്നു കിടക്കുന്ന കാഴ്ച്ചകൾ ന്യൂസിൽ വന്നുകൊണ്ടിരിക്കുന്നു.
' ഒന്നും സംഭവിച്ചിട്ടില്ലായിരിക്കും.. നീ ടെൻഷൻ അടിക്കാതെ ഇരിക്കൂ. 'എന്ന് പറഞ്ഞ് ഞാനും, പാകിസ്താനിയും കൂടെ അവനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു. പക്ഷേ അവന്റെ മുഖത്തറിയാമായിരുന്നു എത്രമാത്രം ആശങ്കയിൽ ആണ് അവനെന്ന്. ഇരിപ്പുറക്കാതെ അവൻ പുറത്തേക്കു പോയി.പെട്ടന്ന് തന്നെ അകത്തേക്ക് വന്നു.
"ചേട്ടാ.. പത്താ നഹി ഉതർ ക്യാ ഹോഗയാ.. ?മേരാ ബീവി, ബെച്ചാ, മാതാ.. സായത്.... "?
"നഹി മണ്ഡൽ.. ആപ് ടെൻഷൻ മത് കരോ.. ആപ്കാ ഘർ കാ കുച്ച് നഹി ഹോഗാ.. "
അവൻ ഫോണിൽ ട്രൈ ചെയ്തുകൊണ്ടേ ഇരുന്നു. എന്ത് പറഞ്ഞ് അവനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഞങ്ങൾ വിഷമിച്ചു.
അന്ന് രാത്രി അവൻ ഉറങ്ങിയിട്ടില്ല. പലപ്പോഴും ഞാൻ അറിഞ്ഞു രാത്രിയിൽ അവൻ ഡോർ തുറന്നു പുറത്തോട്ടു പോകുന്നതും, വരുന്നതും.
പിറ്റേദിവസവും ഒരു വിവരവും ലഭിച്ചില്ല. വാർത്തയിൽ ആ ഭാഗത്തുള്ള ഏതാണ്ടെല്ലാം കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നുകിടക്കുന്നതാണ് കാണുന്നത്.ആരെയും ബന്ധപ്പെടാൻ നോക്കിയിട്ട് അവന് സാധിച്ചില്ല. ഒരു ദിവസം കൊണ്ട് അവൻ ഒരു ഭ്രാന്തനെ പോലെ ആയി.
രണ്ടാമത്തെ ദിവസം മാനേജരോട് അവൻ എമർജൻസി ലീവ് ചോദിച്ചു. ഞങ്ങളും വിവരങ്ങളെല്ലാം പറഞ്ഞ് എങ്ങനെയെങ്കിലും ലീവ് ശരിയാക്കികൊടുക്കാൻ സൗദിയോട് അപേക്ഷിച്ചു. പക്ഷേ ബന്ധങ്ങളുടെ വില അറിയാത്ത സൗദി മാനേജർ അവന്റെ ലീവ് ആപ്ലിക്കേഷൻ തള്ളി. രണ്ടുവർഷത്തെ കോൺട്രാക്ട് ആയിട്ടില്ലെന്ന്. അതിനുമുൻപ് ലീവ് തരാൻ പറ്റില്ല പോലും. പോകണമെങ്കിൽ പതിനായിരം റിയാൽ കെട്ടിവെക്കണം.
ആകെ ഒരു മാസം ആയിരത്തിഇരുന്നൂറ് റിയാൽ ശമ്പളം ഉള്ള അവൻ എവിടുന്ന് എടുത്തു കൊടുക്കും ഇത്രയും കാശ്. ഞങ്ങളെക്കൊണ്ടും സഹായിക്കാൻ നിവൃത്തി ഇല്ലാത്ത അവസ്ഥ..അവനോടൊപ്പം ഞങ്ങൾക്കും കൂടി സങ്കടമായി..
അന്ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞപ്പോൾ വീട് ക്ലീൻ ചെയ്യാൻ വരാൻ സൗദി വിനോദിനോട് പറഞ്ഞു.
അവൻ പറഞ്ഞു പറ്റില്ലന്ന്..
സൗദി അവനെ വായിൽ വന്നതൊക്കെ വിളിക്കാൻ തുടങ്ങി. അവനും അറിയാവുന്ന അറബിയിൽ തിരിച്ചു പറഞ്ഞു. വീട്ടുകാരെക്കുറിച്ചുള്ള ആശങ്കയിലും, ലീവ് കിട്ടാത്തതിന്റെ വിഷമത്തിലും അവൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ മാത്രമേ അതിശയമുള്ളൂ.. പെട്ടന്ന് സൗദി വിനോദിനെ പിടിച്ചു തള്ളി. വേച്ചുപോയ വിനോദിന്റെ തല ഭിത്തിയിൽ ഇടിച്ചു.പിന്നെയും അവന്റെ നേരെ പോകാനൊരുങ്ങിയ സൗദിയേ ഞങ്ങൾ പെട്ടന്ന് കയറി പിടിച്ചു.

പക്ഷേ.. പെട്ടന്ന് സൗദിയുടെ അലർച്ച അവിടെ മുഴങ്ങി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ നോക്കുമ്പോൾ സൗദിയുടെ നെറ്റിയിൽ നിന്നും ചെറുതായി രക്തം വരുന്നു. വിനോദ് മേശപ്പുറത്തിരുന്ന വലിയ സ്റ്റേപ്ലെയറും കയ്യിൽ പിടിച്ചു നിക്കുന്നു.സൗദി ഞങ്ങളെ തള്ളിമാറ്റി പുറത്തേക്കു ഓടി. സൗദിക്കുനേരെ പിന്നെയും അടിക്കാൻ ഓങ്ങിയ വിനോദിനെ ഞങ്ങൾ വട്ടം പിടിച്ചു മാറ്റി.അവൻ കരഞ്ഞുകൊണ്ട് എന്നേ കെട്ടിപ്പിടിച്ചു.
എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ. കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു. സൗദിയിലെ നിയമമനുസരിച്ചു ഒരാളെ മർദിച്ചാൽ.. അയാളുടെ ദേഹത്തുനിന്നും രക്തം വന്നാൽ ഗുരുതരമായ ശിക്ഷ കിട്ടും. അതും ഒരു വിദേശി സൗദിയേ ചെയ്തത് ആകുമ്പോൾ ശിക്ഷ കൂടും.
ഞങ്ങൾക്ക് ഒത്തിരി നേരം ആലോചിക്കേണ്ടി വന്നില്ല.. രണ്ട് പോലീസ് വണ്ടി ഓഫീസിനു മുറ്റത്ത് വന്നു നിന്നു. കൂടെ സൗദിയും. പോലീസുകാർ വന്ന് വിനോദിനെ പിടിച്ചു കാറിൽ കയറ്റി. അവൻ നിസ്സഹായതയോടെ എന്നേ ഒന്ന് നോക്കി. അവനെയും കൊണ്ട് ആ പോലീസ് വണ്ടി അകന്നുപോയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞങ്ങൾ ആവുന്നതും സൗദിയെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി. അവനോടു ക്ഷമിക്കാനും. ഒരു തരത്തിലും അയാൾ വഴങ്ങിയില്ല. ഇനി അവൻ നേപ്പാൾ കാണില്ലന്നു പറഞ്ഞിട്ട് സൗദിയും പോയി.
പിന്നീട് ഞങ്ങൾ അറിഞ്ഞു. ഒന്നെങ്കിൽ സൗദി അവന് മാപ്പ് കൊടുക്കണം. അല്ലങ്കിൽ ഒരു ലക്ഷം റിയാൽ സൗദിക്ക് കൊടുക്കണം. ഒന്നും നടന്നില്ല. അറിയാവുന്ന ചില സംഘടനയിലെ ആൾക്കാരെക്കൊണ്ടൊക്കെ സൗദിയോട് സംസാരിച്ചു നോക്കി. അയാൾ ഒരു ലക്ഷം റിയാലിൽ തന്നെ ഉറച്ചു നിന്നു.
ഒരു ദിവസം ഘർവാലിയെ ഫോണിൽ കിട്ടാതാകുമ്പോൾ വട്ട് പിടിച്ചിരുന്ന അവൻ എങ്ങനെ സഹിക്കും വീട്ടുകാർ ജീവനോടെ ഉണ്ടോന്നു പോലും അറിയില്ലാത്ത ഈയവസ്ഥ.
ആറുമാസങ്ങൾക്കു ശേഷം കമ്പനിയുമായുള്ള എന്റെ എഗ്രിമെന്റ് കഴിഞ്ഞു. ഞാൻ എക്സിറ്റ് വാങ്ങി നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. പോകുന്നതിനുമുമ്പ് ഞാൻ ആ സൗദിയുടെ അടുത്ത് ചെന്ന് ഒരു വട്ടം കൂടി വിനോദിനുവേണ്ടി യാചിച്ചു. ഞങ്ങൾ പ്രവാസികൾക്ക് പ്രിയപ്പെട്ടവരോടുള്ള സ്നേഹം എന്തെന്നും, ബന്ധങ്ങളുടെ വില എന്താണെന്നും എനിക്കറിയാവുന്നപോലെ ഞാൻ ആ മനുഷ്യനോട് പറഞ്ഞു. പലപ്പോഴും എന്റെ വാക്കുകൾ കടുത്തെങ്കിലും അയാൾ ഒരക്ഷരം മിണ്ടിയില്ല.
എമിഗ്രേഷൻ കഴിഞ്ഞ് ഫ്‌ളൈറ്റിൽ കയറുവാനുള്ള അറിയിപ്പ് വരുന്നതും കാത്ത് ഞാനിരുന്നപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. ഫോൺ ചെവിയിലേക്ക് വെച്ച ഞാൻ പാകിസ്താനി പറഞ്ഞ സന്തോഷവാർത്ത കേട്ട് ഈശ്വരന് നന്ദി പറഞ്ഞു. 'സൗദി വിനോദിന് മാപ്പ് കൊടുക്കാമെന്നു പറഞ്ഞത്രേ..ഒരു റിയാൽ പോലും വേണ്ടാന്ന്.. '
സന്തോഷം നിറഞ്ഞ മനസ്സുമായി ഞാൻ നാട്ടിലേക്കു തിരിച്ചു.
സന്തോഷം നിറഞ്ഞ മനസ്സുമായി ഞാൻ നാട്ടിലേക്കു തിരിച്ചു.
ജീവിതത്തിരക്കുകളിൽ അവൻ എന്റെ മനസ്സിൽ നിന്നും മാഞ്ഞുപോയിരുന്നു.
വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം അവൻ വീണ്ടും എന്റെ ചിന്തകളിലേക്ക് കടന്നുവന്നു. നേപ്പാളിൽ വെള്ളപ്പൊക്കം ഉണ്ടായി എന്ന വാർത്ത ടീവിയിൽ കണ്ടപ്പോൾ.
വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം അവൻ വീണ്ടും എന്റെ ചിന്തകളിലേക്ക് കടന്നുവന്നു. നേപ്പാളിൽ വെള്ളപ്പൊക്കം ഉണ്ടായി എന്ന വാർത്ത ടീവിയിൽ കണ്ടപ്പോൾ.
ജയിലിൽ നിന്നും മോചിതനായി നാട്ടിലേക്കു പോയ അവന് അവന്റെ കുടുംബത്തെ തിരിച്ചു കിട്ടിക്കാണുമോ.. ?
അതോ അന്നത്തെ ഭൂകമ്പം അവനേ അനാഥനാക്കിക്കാണുമോ.. ?
അറിയില്ല..
വിനോദ് മണ്ഡൽ.. നീ ഘർവാലിയും മകളുമൊത്തു സന്തോഷത്തോടെ ജീവിക്കുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു..
അതോ അന്നത്തെ ഭൂകമ്പം അവനേ അനാഥനാക്കിക്കാണുമോ.. ?
അറിയില്ല..
വിനോദ് മണ്ഡൽ.. നീ ഘർവാലിയും മകളുമൊത്തു സന്തോഷത്തോടെ ജീവിക്കുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു..
By.. ബിൻസ് തോമസ്...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക