ഒരു നൈറ്റ് ഷിഫ്‌റ്റിനു ശേഷമുള്ള റിലേ ഔട്ട് പകലുറക്കത്തിനിടയിലാണ് സുഹൃത്തിന്റെ ഫോൺ വന്നത്. ഉറക്കത്തിൽ വിളിച്ചുണർത്താറുള്ള എല്ലാവരും പറയുന്ന പോലെ അവനും പറഞ്ഞു..ഡാ..നീ ഉറങ്ങുവായിരിക്കുമെന്നോർത്താ ഇത്ര നേരം വിളിക്കാഞ്ഞതെന്ന്.. എല്ലാവരോടും പറയുന്ന പോലെ ഞാൻ മറുപടിയും കൊടുത്തു. ഓ..സാരമില്ല..(ഇതിലും വലുത് എന്നാ വരാനാ) നീ കാര്യം പറ..
ഡാ..ഒരു അത്യാവശ്യ കാര്യമുണ്ട്..സഹായിക്കണം..
എന്താഡാ..പറ..
ഡാ..ചേച്ചീടെ കൊച്ചിന് യൂത്ത് ഫെസ്‌റ്റിവലിന് ഒരു ഡാൻസ് പ്രോഗ്രാം ഉണ്ട്..
പാട്ടൊപ്പിക്കണാ?
പാട്ടൊന്നുമല്ല. ഒരു ടീച്ചറെ വേണം..
അതിന് ഞാനെന്തു വേണം?
നീ ഒപ്പിക്കണം.
ഞാനോ
അതെ. നിന്റെ ആ പഴയ സിനിമാക്കാരൻ ഫ്രണ്ടിനോട് ചോയ്‌ച്ചാ മതി. അയാളൂടെ കസ്‌റ്റഡീൽ ഒരു ടീച്ചറുണ്ട്. നീ പറഞ്ഞാ നടക്കും.
നിനക്ക് നമ്പർ വാങ്ങി തന്നാ പോരെ
മതി. എന്നാലും നീ ഒന്ന് ഇൻട്രോഡ്യൂസ് ചെയ്യണം..
അപ്പൊ ഞാൻ വിളിക്കേണ്ടി വരുമെന്നർഥം.
അതെ...
നോക്കട്ടെ..
എന്താഡാ..പറ..
ഡാ..ചേച്ചീടെ കൊച്ചിന് യൂത്ത് ഫെസ്‌റ്റിവലിന് ഒരു ഡാൻസ് പ്രോഗ്രാം ഉണ്ട്..
പാട്ടൊപ്പിക്കണാ?
പാട്ടൊന്നുമല്ല. ഒരു ടീച്ചറെ വേണം..
അതിന് ഞാനെന്തു വേണം?
നീ ഒപ്പിക്കണം.
ഞാനോ
അതെ. നിന്റെ ആ പഴയ സിനിമാക്കാരൻ ഫ്രണ്ടിനോട് ചോയ്‌ച്ചാ മതി. അയാളൂടെ കസ്‌റ്റഡീൽ ഒരു ടീച്ചറുണ്ട്. നീ പറഞ്ഞാ നടക്കും.
നിനക്ക് നമ്പർ വാങ്ങി തന്നാ പോരെ
മതി. എന്നാലും നീ ഒന്ന് ഇൻട്രോഡ്യൂസ് ചെയ്യണം..
അപ്പൊ ഞാൻ വിളിക്കേണ്ടി വരുമെന്നർഥം.
അതെ...
നോക്കട്ടെ..
ഏതായാലും ഉറക്കം പോയി. എന്നാ ആ ദുഷ്‌ടന്റെ കാര്യം നടത്തിയേക്കാം എന്നു കരുതി ഒരിക്കലും ഫോൺ എടുക്കാത്ത മറ്റേ ദുഷ്‌ടന്റെ (സിനിമാ സുഹൃത്തിന്റെ) നമ്പർ ഡയൽ ചെയ്യാനാരംഭിച്ചു.
എന്താടാ?
ഡാ..ഒരു സഹായം വേണം..
എന്താ നീ വേഗം പറ..ഞാൻ ഒടുക്കത്തെ തെരക്കിലാ...
അതെനിക്കറിയാം...ദിപ്പൊ വെച്ചോളാം..നീ നിന്റെ പരിചയത്തിലൊള്ള ആ ടീച്ചറിന്റെ നമ്പർ ഒന്നു തന്നെ..
ഏതു ടീച്ചർ?
മറ്റേ..യൂത്ത് ഫെസ്‌റ്റിവലിനൊക്ക കാപ്‌സ്യൂൾ ഡാൻസുകൾ പഠിപ്പിക്കണ ടീച്ചർ..
ഏതു ടീച്ചർ?
മറ്റേ..യൂത്ത് ഫെസ്‌റ്റിവലിനൊക്ക കാപ്‌സ്യൂൾ ഡാൻസുകൾ പഠിപ്പിക്കണ ടീച്ചർ..
ഓ...ശാന്തമ്മ..അല്ല സുഗന്ധി ടീച്ചർ..
ആ..പേരൊന്നും എനിക്കറിയാൻ മേല...
അതു തന്നെ...നീ കാര്യം പറ..
അതിനെ ഒന്നു വിളിക്കാനാ...എന്റെ ഒരു കൂട്ടുകാരന്റെ ചേച്ചീടെ കൊച്ചിന് യൂത്ത് ഫെസ്‌റ്റിവലിനുള്ള ഒരു ഡാൻസ് ശരിയാക്കാനാ...
വിളിക്കണോ? വിളിച്ചാ അവര് ഫോണെടുക്കുകേലാ..വലിയ ജാഡയാ..(ഈപ്പറയുന്നവൻ ഒറ്റ റിങ്ങിന് ഫോണെടുക്കുന്ന പോലെ..)
നമ്പർ തന്നു കൊണ്ട് അവൻ തുടർന്നു. കാശു കൊടുക്കണ്ടി വരും..
നമ്പർ തന്നു കൊണ്ട് അവൻ തുടർന്നു. കാശു കൊടുക്കണ്ടി വരും..
അതു കൊടുക്കാലോ...എത്രയാ കൊടുക്കണ്ടേ?
ഒരു ആയിരത്തഞ്ഞൂറ് രൂപയൊക്കെ...ഒരു വരവിന്..
അതൊക്കെ അവരു കൊടുത്തോളും..ഇവര് എവിടെയാ താമസിക്കണേ?
പനമ്പിള്ളി നഗറിലാ..11/7, പുഴമീൻ ഹോട്ടലിന്റെ പുറകിൽ.
പേര് ഒന്നു കൂടി പറഞ്ഞേ..
സുഗന്ധി.
ഓകെ.ഞാൻ വിളിച്ചോളാം..
വിളിച്ചപ്പോൾ ടീച്ചർ വളരെ സന്തോഷത്തോടെ സമ്മതിച്ചു. കൂട്ടുകാരനും വളരെ സന്തോഷമായി. ഒരുപാട് താങ്ക്‌സുകൾ സ്വീകരിച്ചതിനു ശേഷം ഞാൻ അതൊക്കെ കറക്‌റ്റായിട്ട് സിനിമാ സുഹൃത്തിന് കൈമാറി.
പിന്നെ അൽപ നേരം കൂടി കിടന്നുറങ്ങിയിട്ട് വൈകീട്ട് ജോലിയ്‌ക്കു പോയി.
അതിരാവിലെ തിരികെ വീട്ടിലെത്തിയ എനിക്ക് പതിവുള്ള വെൽക്കം ഡ്രിങ്കായ ചായ ലഭിച്ചില്ല. ചിരിയും ലഭിച്ചില്ല. തന്നെയുമല്ല, വല്ലാത്തൊരു ശ്‌മശാനമൂകത വീടാകെ.. അൽപസമയം വെയിറ്റ് ചെയ്ത ശേഷം കുളിച്ച് ഡ്രസ്സൊക്കെ മാറി അടുക്കളയിലേക്കു ചെന്ന ഞാൻ രണ്ടും കൽപിച്ച് ഒരു ചായ ചോദിച്ചു.
മറുപടിയായി എന്നെ കടന്നലു കുത്തിയ പോലത്തെ മുഖവുമായി ഒരു തുറിച്ചു നോട്ടം നോക്കി എന്താ ഇത് എന്ന മട്ടിൽ ഭാര്യ ഒരു കടലാസ് കഷണം നീട്ടി.
വളരെ നിഷ്‌കളങ്കമായി പേപ്പർ വാങ്ങി നോക്കിയ ഞാൻ ഞെട്ടിപ്പോയി.
രാവിലെ ഉറക്കപ്പിച്ചിൽ ടീച്ചറിന്റെ ഡീറ്റയിത്സ് എഴുതിയെടുത്തശേഷം ചുരുട്ടിക്കൂട്ടിയെറിഞ്ഞ പേപ്പർ...അതിലിങ്ങനെ എഴുതിയിരിക്കുന്നു.
രാവിലെ ഉറക്കപ്പിച്ചിൽ ടീച്ചറിന്റെ ഡീറ്റയിത്സ് എഴുതിയെടുത്തശേഷം ചുരുട്ടിക്കൂട്ടിയെറിഞ്ഞ പേപ്പർ...അതിലിങ്ങനെ എഴുതിയിരിക്കുന്നു.
സുഗന്ധി..
11/7, പുഴമീൻ ഹോട്ടലിന്റെ പുറകുവശം..
ഒരു പ്രാവശ്യത്തേക്ക് 1500.
11/7, പുഴമീൻ ഹോട്ടലിന്റെ പുറകുവശം..
ഒരു പ്രാവശ്യത്തേക്ക് 1500.
പണിക്കത്തി...അഥവാ പണിക്കരുടെ കത്തി!
#panikkathy
#panikkathy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക