ഹിന്ദി ടീച്ചര്‍.
ഡിഗ്രിക്ക് കോളേജില്‍ ചേരുന്ന സമയത്ത് പ്രധാന വിഷയമായി എടുത്തിരുന്നത് സാമ്പത്തിക ശാസ്ത്രം ആയിരുന്നു.സെക്കണ്ട് ലാംഗ്വേജ് എന്നൊരു സമ്പ്രദായമുണ്ട്.മലയാളം അല്ലേല്‍ ഹിന്ദി അല്ലേല്‍ തമിള്‍.ഗമക്ക് ഒട്ടും കുറവ് വരരുതല്ലോ,എന്നാ പിന്നെ ഹിന്ദി തന്നെ ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു.ദോഷം പറയരുതല്ലോ,ഒരു വര്‍ഷം കഴിഞ്ഞിട്ടും ഹിന്ദി ക്ലാസുകള്‍ നടക്കുന്ന കെട്ടിടം ഏതാണെന്ന് പോലും ഞാന്‍ കണ്ടില്ല.അങ്ങനെ പഠിത്തവും പഠിപ്പിക്കലുമൊക്കെയായി രണ്ടാം വര്‍ഷം പകുതി ആയപോഴാണ് വീട്ടില്‍ സഹോദരിയുടെ കല്യാണം ഉറപ്പിക്കുന്നത്.പിന്നെല്ലാം പെട്ടെന്നായിരുന്നു.തിരക്കോട് തിരക്ക്.കല്യാണം വിളി ആയിരുന്നു പ്രധാന ഐടം...
ഒരറ്റത്ത് നിന്ന് തുടങ്ങി കാണുന്ന വീട് വീടാന്തരമെല്ലാം കയറി ഇറങ്ങി കല്യാണം വിളി വളരെ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.അങ്ങനെ അവസാനം ആ വീട്ടിലുമെത്തി.എല്ലായിടത്തും എന്ന പോലെ അവിടെയും അമ്മയും വല്യമ്മയും ഒക്കെ ചേര്‍ന്ന് എനിക്ക് വലിയ ഇന്‍ട്രോടക്ഷന്‍ ഒക്കെ കൊടുക്കുകയാണ്.*ഭയങ്കര ബില്‍ഡ് അപ്പ്*. യുനിവേര്‍സിറ്റി കോളേജില്‍ പഠനം,പഠനത്തിനെല്ലാം വളരെ മുന്നിലാണ്,ബ്ല..ബ്ല...ബ്ല..ബ്ല..ബ്ല..ബ്ല......എന്ന് തുടങ്ങി ആവശ്യം ഉള്ളതും ഇല്ലാത്തതും ഒക്കെ പറയുകയാണ്...
ഇതിനിടയില്‍ വീട്ടില്‍ നിന്ന സുന്ദരിയായ ആന്റി എന്നോട് ഒരു ചോദ്യം.സെക്കന്റ് ലാംഗ്വേജ് ഏതാ??ഞാന്‍ പറഞ്ഞു ഹിന്ദി.ഒരു ക്ലാസും മിസ്സ് ചെയ്യാറില്ല,നല്ല ടീച്ചേര്‍സ് ആണ്,നന്നായി പഠിപ്പിക്കും,അങ്ങനെ വായില്‍ വന്നതൊക്കെ ഞാനും തട്ടി വിട്ടു.അവസാനം അവര്‍ ചായ കൊണ്ട് വന്നപ്പോള്‍ അത് കുടിക്കാനായി ഞാന്‍ അല്‍പനേരം സംസാരം നിറുത്തി.എന്നിട്ട് ചായ കുടിക്കാനായി കയ്യിലെടുത്തു...
എന്റെ പ്രസങ്ങമെല്ലാം കേട്ട് നിന്ന സുന്ദരിയായ ആന്റി എന്നോട് ഒന്ന് കൂടി ചോദിച്ചു,എന്നെ എവിടേലും വച്ച് കണ്ടിട്ടുണ്ടോ??എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല,ഞാന്‍ അപ്പൊ തന്നെ മറുപടി കൊടുത്തു,ഇല്ല ഞാന്‍ ഇതുവരെ കണ്ടിട്ടേ ഇല്ല.അല്ല ആന്റി എവിടെയാ ജോലി ചെയ്യുന്നത്??ജോലിക്ക് പോകുന്ന വഴി വല്ലതും കണ്ടിട്ടുന്ടെങ്കിലോ???
എന്റെ പ്രസങ്ങമെല്ലാം കേട്ട് നിന്ന സുന്ദരിയായ ആന്റി എന്നോട് ഒന്ന് കൂടി ചോദിച്ചു,എന്നെ എവിടേലും വച്ച് കണ്ടിട്ടുണ്ടോ??എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല,ഞാന്‍ അപ്പൊ തന്നെ മറുപടി കൊടുത്തു,ഇല്ല ഞാന്‍ ഇതുവരെ കണ്ടിട്ടേ ഇല്ല.അല്ല ആന്റി എവിടെയാ ജോലി ചെയ്യുന്നത്??ജോലിക്ക് പോകുന്ന വഴി വല്ലതും കണ്ടിട്ടുന്ടെങ്കിലോ???
അല്പം ഗൌരവം കലര്‍ന്ന ശബ്ദത്തില്‍ അവര്‍ പറഞ്ഞു,ഞാന്‍ യുനിവേര്‍സിടി കോളേജിലെ ഹിന്ദി പഠിപ്പിക്കുന്ന പ്രധാന അധ്യാപികയാണ്....!!
പഞ്ചാബി ഹൌസിലെ ദിലീപേട്ടനെപോലെ പെട്ടെന്ന് ഞാന്‍ മൂങ്ങനും ബധിരനുമായിപോയി..ഞാന്‍ എന്തോ പറയാന്‍ ശ്രമിച്ചു,ടെന്‍ഷന്‍ കൊണ്ടാണോ എന്നറിയില്ല,പറയാന്‍ വന്നത് തൊണ്ടയില്‍ കുരുങ്ങി ജബഹ എന്നോ യമഹയെന്നോ ഒക്കെ ആയിപ്പോയി.അപ്പൊ അവര്‍ പറഞ്ഞു,യമഹ അല്ലടാ, ടീച്ചര്‍ നിന്റെ ഹിന്ദി ടീച്ചര്‍...പിന്നൊട്ടും അമാന്തിച്ചില്ല,കല്യാണ ലെറ്റര്‍ മുന്നില്‍ ഇരുന്ന ടേബിളിലേക്ക് വലിച്ചെറിഞ്ഞു,അമ്മയും വല്യമ്മയും അടുക്കള വാതില്‍ വഴി ഓടി രക്ഷപെട്ടു.കിട്ടിയ ഗ്യാപ്പില്‍ കൈ വച്ച് മുഖം അല്‍പ്പം മറച് വിവേകെ എന്ന് ഞാന്‍ തന്നെ വിളിച്ചിട്ട്,എന്തോ ഞാന്‍ ഇതാ വരുന്നേ എന്നും പറഞ്ഞു ഞാനും ഓടി ആറു അറുപതില്‍.............ഫീലിംഗ് വൈകിട്ട് സ്വന്തം വീട്ടില്‍ കയറ്റുമോ എന്തോ???????

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക