Slider

പഥികന്റെ കൂട്

0
പഥികന്റെ കൂട്
കവിതയിലേക്ക് നടന്ന നാൾ വഴികൾ ചെന്നെത്തിയത്
ഒരിക്കൽ ഒരു ഹൃദയത്തിലായിരുന്നു
കത്തുന്ന കൊടും കാട് പോലെ ഒരു ഹൃദയം 
കാറ്റത്തുലയുന്ന തൂവാല കണക്കെ കനമില്ലാത്ത
എന്റെ കാലടികൾ പൊള്ളി അടർന്നു
അക്ഷരങ്ങളുടെ തീമഴ പെയ്യുന്നു
ഒറ്റ വരിയിൽ പ്രണയം
ഒറ്റ വരിയിൽ മരണം
നാലു വരിയിൽ ജീവിതവും വരച്ചിടുന്നവൻ
കവിത ഒരു ഭ്രാന്തായ നേരത്തു വായിച്ചു കൂട്ടിയതൊക്കെയും
പുറം തോലില്ലാത്ത അഴുകുന്ന മാംസം ആയിരുന്നെന്നു
ആ വരികൾ എനിക്ക് പറഞ്ഞു തന്നു
"നിന്റെ അക്ഷരങ്ങളെ കൂട്ടിലടയ്ക്കുന്നതു എന്തിനു?"
ഒരു ചിരിയിൽ ചോദ്യത്തെ നേരിട്ടു നാലു വരിയിൽ
അവൻ എന്റെ ചിന്തകളെയും തടവിലിട്ടു
എനിക്ക് നിന്നോട് ചൊല്ലുവാനുള്ളതിത്ര മാത്രം
തെളിവറ്റ മിഴി താഴ്ത്തി നീ പോകാതിരിക്കുക
നേർവഴിയിലെ അന്ധകാരത്തിൻ വെളിച്ചമാവുക
നിൻ അക്ഷരങ്ങൾക്ക് മിഴിവാർന്ന ആകാശമുണ്ടാവട്ടെ
നിൻ വിരലിൽ സൂര്യ തേജസ് നിറയട്ടെ
ഇപ്പോളുമെന്ന പോലെ അന്നും നീ എന്നൊപ്പമാവട്ടെ
വിരലുകളിൽ വിരൽ കോർത്ത് മഴ പെയ്ത്ത്‌ കാണാമല്ലോ

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo