കോലങ്ങൾ (ഒരു സങ്കൽപ്പകഥ):
***************************
അന്ന് പണിക്ക് എട്ടു പത്തു ആളുകളുണ്ടായിരുന്നു. അവർക്കും വീട്ടിലുള്ളവർക്കും വച്ചു വിളമ്പി ഉണ്ണിമോളെ ഒക്കത്തും വച്ചു മറ്റു വീട്ടുകാര്യങ്ങളും ഓടി നടന്നു ചെയ്തിട്ടും എല്ലാമൊന്നൊതുക്കിയപ്പോൾ മണിയേഴ്. ഉണ്ണിമോൾ ചിറ്റയുടെ വീട്ടിൽ കിടന്നോട്ടെ എന്ന് ചോദിച്ചപ്പോൾ ഇതൊക്കെക്കൊണ്ടുതന്നെയങ്ങു സമ്മതിച്ചു. ഇന്ദ്രേട്ടൻ കവലമുക്കിലെ കടയിലേക്കെങ്ങോ പോയി.
സന്ധ്യക്ക് വിളക്ക് വയ്ക്കുന്ന നേരത്തു പെണ്ണുങ്ങള് കിടക്കണത് കൊള്ളില്ലെന്നു മുത്തശ്ശി പറഞ്ഞു തന്നത് ഇപ്പോഴും കാതിലുണ്ട്. കുളിയും തേവാരോം ഒന്നും നടന്നിട്ടില്ല. മേലാകെ നൊമ്പരം. രണ്ടും കൽപ്പിച്ചു തലചായ്ക്കാനൊന്നു തുടങ്ങവേയാണ് ഒരു സംസാരം കേട്ടത്. ശബ്ദം കുറച്ചു ഉച്ചത്തിലായതിനാൽ കാര്യമറിയാൻ തിടുക്കത്തിൽ എത്തി നോക്കി... അതാ, ഉമ്മറത്തെ കോലായിലിരുന്നു രണ്ടു കോലങ്ങൾ (നോക്കുകുത്തി) ഇരുന്നു സംസാരിക്കുന്നു... എന്റെ ഗുരുവായൂരപ്പാ, എന്തായീ കാണണെ?!! ആകെ അന്ധാളിച്ചു നിന്ന ഞാൻ ഒന്നൂടെ കണ്ണു തിരുമ്മി സൂക്ഷിച്ചു നോക്കി. ഒരു കോലത്തിന്റെ മടിയിൽ വേറെയൊരു കുഞ്ഞുണ്ണികോലമിരുന്നു കളിക്കുന്നു. ആ കോലത്തിന്റെ മകനായിരിക്കും..! മകനോ?! മകളോ?! തിരിച്ചറിയുന്നതെങ്ങനെ?!! അതിലുമേറെ, ഇതുങ്ങളെങ്ങനെ സംസാരിക്കുന്നു?!!! ഇനി മനുഷ്യരെ പോലെ നടക്കുമോ?!
ചെവി വട്ടം പിടിച്ച് അവ പറയുന്നത് കുറച്ചുകൂടി വ്യക്തമായി വലിച്ചെടുക്കൻ പാടുപെടുമ്പോഴാണ്, കുഞ്ഞുണ്ണിക്കോലത്തിന്റെ സംശയം...
'കോലംബാ, (അമ്പൻ?! അച്ഛനോ അമ്മയോ ആയിരിക്കും, ആർക്കറിയാം....ഞാൻ വീണ്ടും കാതോർത്തു...) നമ്മൾക്കെങ്ങനെയാ മനുഷ്യർ അടിമകളായത്?'
ഞാട്ടിപ്പോയി ഞാൻ... ങേ! മനുഷ്യരെപ്പൊ ഇവക്കു അടിമകളായി?! ഞാനും... ?!അയ്യോ...അപ്പൊ ഈ ഇരിക്കുന്നത് കോലങ്ങളിൽ ഏതായിരിക്കും എന്റെ യജമാനൻ?! ഈ വീട്ടിലുള്ള സകല പണികളും അടിമ കണക്കെ ചെയ്യണത് പോരാഞ്ഞിട്ടാണോ ഇനിയിതും കൂടെ?! അന്ന് 'ഭാര്യ' എന്ന ഒരു നല്ല അലങ്കരനാമമെങ്കിലും ഉണ്ടാരുന്നു. ഇനി അക്ഷരാർത്ഥത്തിൽ അടിമ തന്നെയായോ ഈശ്വരാ?!
കോലംബൻ കഥ പറയാൻ തുടങ്ങി...
'പണ്ട് മനുഷ്യർക്ക് ദൈവം ലോകചരാചരങ്ങളിൽ മുൻഗണന നൽകി. എന്നാൽ മനുഷ്യൻ സ്വന്തം കഴിവിൽ അഹങ്കരിച്ചു ദൈവത്തെ വക വയ്ക്കാതെ വർഗ്ഗീയതയും അക്രമവും അഴിമതിയും ചൂഷണവും നടത്തി പണത്തിനായി മാത്രം എന്ത് വേഷവും കെട്ടി അഴിഞ്ഞാടി. പുരുഷമേധാവിത്വം പുലർത്തിയവരെക്കൊണ്ടും കാമവെറിയന്മാരെക്കൊണ്ടും സ്ത്രീജന്മങ്ങൾ പൊറുതിമുട്ടി. ദളിതരെയും ഭിന്നലിംഗക്കാരെയും കൂടെക്കൂട്ടാൻ മനസ്സുവച്ച ചുരുക്കം ചിലരൊഴിച്ചാൽ അധികവും അവരെ അടിച്ചമർത്താൻ എന്നും വെമ്പൽ കൊള്ളുന്നവരായിരുന്നു. ഓരോരുത്തരായും മരം മുറിച്ചും കൃഷിയിടാതെയും വിളകൾ നശിപ്പിച്ചും തനിക്കു ചുറ്റുമുള്ളവയെ കൊന്നും തിന്നും കെട്ടിടസമുച്ചയങ്ങളുയർത്തിയും ഭൂമിയുടെ ചങ്കിലെ ചോര വലിച്ചു കുടിച്ചുകൊണ്ടേയിരുന്നു. നടക്കാൻ മാത്രം വരം കൊടുത്തു ഭൂമിയിലേക്ക് അയച്ച അവൻ ഇന്ന് കാട് മാത്രമല്ല കടലും ആകാശവും കയ്യേറി.'
ഒന്നു തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് കോലംബൻ തുടർന്നു... 'കടത്താലും ഭീഷണിയാലും മാനഭംഗത്താലും മനുഷ്യർ പലരും നീതി കിട്ടാതെ ആത്മഹത്യ ചെയ്യുമ്പോൾ ഓരോ സംഭവത്തിനു പിന്നിലും ഏതെങ്കിലും ഒരുവൻ ഒളിഞ്ഞിരുന്നു പല്ലിളിച്ചു. സമ്പത്തിൽ തിമിർത്തു വളർന്നവൻ കാ പത്തില്ലാത്തവനെ സ്വാധീനം സ്വായത്തമാക്കി ആപത്തിൽ പെടുത്തിക്കൊണ്ടേയിരുന്നു. പാവങ്ങൾക്കായി പല സംഘടനകളും മനുഷ്യരും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും പലതും പലരും പണത്തിനടിമകളായ് മാറി. നിരാലംബരുടെ ആധികൾക്കും വ്യാധികൾക്കും എതിരെ പൊരുതാത്തവൻ വിശ്വാസത്തിന്റെ പേരിൽ തമ്മിലടിച്ചു. നന്മ നിറഞ്ഞവർ കൈവിരലുകളിൽ എണ്ണാവുന്നതാകും മുൻപേ ദൈവം അവർക്കു വിലക്ക് കൽപ്പിച്ചു. അവർക്കു മേലെ നമ്മെയെത്തിച്ചു. അവരെ നമ്മുടെ അടിമകളാക്കി.'
കുഞ്ഞുണ്ണിക്കോലം വീണ്ടും ചോദിച്ചത് ഇതൊക്കെ കേട്ട് വാ പൊളിച്ചു നിൽക്കുന്ന ഞാൻ കേട്ടു.
'കോലംബാ, അപ്പോൾ നമുക്ക് കഴിവുകളും ദൈവം വരം നൽകിയോ?!'
ഇത്തവണ രണ്ടാം കോലമാണ് മറുപടി കൊടുത്ത്... 'അതേ കുഞ്ഞുണ്ണീ, നമുക്ക് ഒരു കാലേ ഉള്ളൂ...എന്നാലും ഇഴയാതെ പറക്കാതെ നമുക്കും നടക്കാം...അതും ഏറ്റവുമധികം വേഗത്തിൽ നടക്കുന്ന മനുഷ്യരേക്കാൾ വേഗതയിൽ...മാത്രവുമല്ല സംസാരിക്കാനും കേൾക്കാനും കാണാനും ആജ്ഞാപിക്കാനും നമുക്ക് ശക്തി നൽകി. ദൈവം നമുക്ക് ആന്തരികാവയവങ്ങൾ തന്നിട്ടില്ലെന്നതിനാൽ ഭക്ഷണം നമുക്ക് ആവശ്യമില്ല. തലച്ചോറാകട്ടെ, മനുഷ്യരെ അടിമയാക്കുന്ന കാര്യത്തിലും നന്മ പകരുവാനും മാത്രം...മനുഷ്യരുടെ തലയിൽ നിന്നും ചിലകാര്യങ്ങൾ ദൈവം മായ്ച്ചും കളഞ്ഞു. ഇക്കാരണത്താൽ അവർക്കു നമ്മെ അനുസരിക്കാനെ ഇപ്പൊ അറിയൂ... നാം കല്പിക്കുമ്പോൾ അവർ നമുക്ക് വേണ്ടതെല്ലാം ചെയ്ത് തരും. ഇതാ കണ്ടോളൂ...'

രണ്ടാം കോലം തല ഉയർത്തി ഗംഭീര ശബ്ദത്തിൽ നീട്ടി വിളിച്ചു, 'ഇന്ദ്രാ, വന്നു ഞങ്ങൾക്ക് വെള്ളം തളിക്കു...'
ഞാൻ ഒന്നെത്തി നോക്കിയപ്പോൾ ഇന്ദ്രേട്ടൻ കിണറിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി കൊണ്ടുവന്നു മൂന്നു കോലങ്ങൾക്കും തളിക്കുന്നു... ഹെന്റമ്മേ, ഒരു പ്ലാവില മുറ്റത്തു കിടന്നാൽ മറിച്ചിടാത്ത ആളാണ്. കഴിച്ച പാത്രം ഞാൻ കഴുകി വക്കുന്നത് പോരാ, ആ കടിച്ചു തുപ്പിയ ഭക്ഷ്യാവശിഷ്ടവും ഞാൻ തന്നെ പെറുക്കി കളയണം... ഓർത്തപ്പോൾ 'ഇതൊക്കെ നന്നായുള്ളൂ' എന്ന് തോന്നിപോയി.
കിഴക്കേതിലെ (എതിരെ വീട്ടിലെ) വാസന്തിയേടത്തി നീരസത്തോടെ പറയാറുണ്ട്... 'ഇങ്ങേരെ കുളിപ്പിക്കുന്നതും വെളിക്കു കൊണ്ടുപോകുന്നതും കൂടെ ഞാൻ തന്നെ ചെയ്തിരുന്നേൽ ഇങ്ങേരുടെ ഈ ജന്മം എന്റെ അഞ്ചു പിള്ളേരെ ഉണ്ടാക്കാൻ മാത്രമുള്ളതായേനെ' എന്ന്. ഏടത്തി ഇതുപോലെ എന്തേലുമൊക്കെ ഇപ്പോഴും പറഞ്ഞോണ്ടിരിക്കും... എങ്കിലും ആളൊരു പാവാണ്.
അത് ഓർത്തപ്പോഴാ... വാസന്തിയേടത്തിടേം വീടുപണി ഉണ്ടാരുന്നു ഇന്ന്... ഏടത്തിയുടെ വീട്ടിലേക്കു പാത്തുനിന്നു തന്നെ ഏന്തിവലിഞ്ഞു നോക്കി. കോലങ്ങൾ കാണരുതല്ലോ. കണ്ടാലെങ്ങാനും അടിമയാക്കിയാലോ!
എന്റയ്യോ, കണ്ണ് തള്ളിപ്പോയി... അടി മുതൽ മുടി വരെ മരച്ചുപോയി... അനങ്ങാനാകുന്നില്ല...വീടിന്റെ മുന്നിലെ കോലത്തിനു പകരം വാസന്തിയേടത്തിയുടെ തലയിൽ കലം കമഴ്ത്തി കെട്ടി വച്ചേക്കുവാണ്... 'മ്മ്..മ്മ്..' എന്നൊരു ശബ്ദവുമുണ്ട്. കോലങ്ങളുടെ പണിയാണ്.
വാസന്തിയേടത്തിയും അടിമയായല്ലോ എന്നോർത്ത് സങ്കടപ്പെട്ടു നിൽക്കുമ്പോഴാണ് കുഞ്ഞുണ്ണിക്കോലത്തിന്റെ സംശയം വന്നത്...
'കോലംബാ, അതെന്താ മ്മ്..മ്മ്.. ശബ്ദം?!'
'അവർക്കു അനങ്ങാതെ മിണ്ടാതെ ഇരിക്കാനാവില്ല. അതുകൊണ്ടു മാത്രമാണ് വായിൽ തുണി കെട്ടി കലം കമഴ്ത്തിയത്. തന്നെയുമല്ല, ഭർത്താവിനെ എല്ലാം ചെയ്തു കൊടുത്തു വഷളാക്കിയതിനും കൂടിയാണിത്. അവർ പണി ചെയ്തു കൊണ്ടുവന്നണയാൾ കഴിഞ്ഞിരുന്നത്. കോലങ്ങളായാളെ അടിമയാക്കിയപ്പോഴും അയാളെ ജോലി ചെയ്യിക്കാതെ അതും കൂടെ തനിയെ ചെയ്യാൻ തുടങ്ങിയപ്പോൾ അവർ ഇനിയെങ്കിലും കുറച്ചു വിശ്രമിക്കാനും ജീവിതത്തിൽ ചെയ്യേണ്ടതില്ലാത്ത കാര്യങ്ങളും ഉണ്ടെന്നുള്ള ഒരു തിരിച്ചറിവിണ്ടാക്കാനും മാത്രമാണത്.'
കോലംബൻ ഒന്ന് മുരടനക്കി തുടർന്നു... 'അല്ലാതെ നന്മയുള്ള ഇവരെപോലുള്ള മനുഷ്യരെ നാം അടിമയാക്കിയിട്ടില്ല. നോക്കൂ, ഇപ്പോൾ നമ്മളിരിക്കുന്ന ഈ വീടിലെ ഗൃഹനായിക നിധിയും നന്മയുടെ നിധികുംഭം തന്നെയായതിനാൽ നമ്മുടെ അടിമയല്ല... കുട്ടികളും...'
എനിക്കല്പം ശ്വാസം നേരെ വീണു. ആദ്യമായാണ് എന്നോട് കനിവുള്ള, എന്നെ കുറിച്ച് നല്ലതു സംസാരിക്കുന്ന ഒരു മനുഷ്യനെ... അയ്യോ... കോലത്തെ... ഞാൻ കാണുന്നത്. കുറച്ചു ധൈര്യമൊക്കെ വന്നു. കോലങ്ങളെ ശരിക്കുമൊന്നു നോക്കി.
ഒറ്റക്കാൽ... തലയിൽ കമിഴ്‌ത്തിയ കരിയുള്ള കറുത്ത ചട്ടിയിൽ വെളുത്ത ചോക്കിൽ കോറിയ കണ്ണും വായും കാതും മൂക്കും... അല്ലാതെ ദ്വാരങ്ങളില്ല... അവയെ ഉണ്ടാക്കിയ കറ്റയും പുല്ലും ഉണ്ടാതിരിക്കാൻ വേണ്ടിയാകണം ഇന്ദ്രേട്ടനെ കൊണ്ട് വെള്ളം തളിപ്പിക്കുന്നത്. ചിലപ്പോൾ അവയുടെ മരണം ആ കറ്റ അല്ലെങ്കിൽ പുല്ല് ഉണങ്ങി വീഴുമ്പോഴായിരിക്കും.
ഇത്രയും ഓർത്തുകൊണ്ട് നിൽക്കുമ്പോൾ ഒരു കോലം എഴുന്നേറ്റു മുറ്റത്തൂടെ ഉലാത്തുവാൻ തുടങ്ങി. ഒറ്റക്കാൽ നിലത്തു മുട്ടുന്നുണ്ട്... എന്നാൽ ഇഴയുകയല്ല... വായുവിൽ പറക്കുകയുമല്ല... ചാടുകയുമല്ല... നല്ല വേഗത... (ഈ ചലനത്തിന് വല്ല 'നഴക്കുക' എന്നോ 'ചാറക്കുക' എന്നോ പുതിയ വാക്കു കണ്ടെത്തേണ്ടിയിരിക്കുന്നു.) ആ ദിവസത്തെ അജണ്ടയാണ് ഇപ്പോൾ സംസാരവിഷയം.
കോലസംഗമം ഉണ്ടത്രേ... അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായതിത്രയുമാണ്. സ്ത്രീ-പുരുഷ-ഭിന്ന ലിംഗ വ്യത്യാസമില്ലാതെ സമത്വമാണ് ലക്‌ഷ്യം... നന്മയുടെ സ്നേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക ബോധ്യമുള്ള മനുഷ്യരാക്കിത്തീർക്കുകയെന്നതാണ് കോലങ്ങളുടെ കടമ. ജാതി-മത-വർഗ്ഗ-ഭാഷാ-വർണ്ണ ഭേദങ്ങളില്ലാത്ത ഒരു സമാധാനാന്തരീക്ഷം.
കോലങ്ങൾ പോകാനൊരുങ്ങുകയാണ്. കോലംബന്റെ ഒക്കത്തു കുഞ്ഞുണ്ണിക്കോലം അള്ളിപ്പിടിച്ചിരുപ്പുണ്ട്. കോലംബൻ വിളിച്ചു. 'ഇന്ദ്രാ...' ഇന്ദ്രേട്ടനോടി വന്നതും കല്ലിൽ തട്ടി മൂക്കും കുത്തി വീണു... കോലങ്ങൾ അട്ടഹസിച്ചു. 'ഒരിക്കൽ നിന്റെ ഭാര്യ വയ്യാണ്ടിരുന്ന ദിവസം അടിച്ചുവാരിയിടത്തു നീ വീണ്ടും വീണ്ടും ചപ്പുവാരിയിട്ടും മറ്റും ആക്രോശിച്ചപ്പോൾ ക്ഷീണിതയായ അവൾ തലകറങ്ങി വീണ് തല കല്ലിലിടിച്ചു രക്തം വാർന്നപ്പോൾ നീ തിരിഞ്ഞുനോക്കാതെ പോയത് ഒന്ന് ഓർത്താൽ നന്ന്...' അതും പറഞ്ഞു കോലങ്ങൾ അതിവേഗത്തിൽ പാഞ്ഞു.
അവർ പറഞ്ഞത് കേട്ടപ്പോഴാണ് എനിക്കും ആ ഓർമവന്നത്...അത് മാത്രമാണോ?! അങ്ങനെ എന്തെല്ലാം സഹിച്ചു ഈ കാലത്തിനിടയിൽ... ആരോടും പരിഭവിച്ചിട്ടില്ല.. കടമയുടെ അകത്തളങ്ങളിൽ കണ്ണുനീരിന്റെ ഉപ്പ് വീണുണങ്ങിക്കൊണ്ടിരുന്നു. അന്നത്തേതിലും ഭേദമാണല്ലോ ഇന്ന് എന്നാശ്വാസം. ഒരു നെടുവീർപ്പെവിടുന്നോ അനുവാദം പോലും ചോദിക്കാതെ കയറിവന്നു. അപ്പോഴാണ് ഇന്ദ്രേട്ടൻടെ മുഖം മനസ്സിൽ തെളിഞ്ഞത്.
അയ്യോ ഇന്ദ്രേട്ടൻ! നോക്കിയപ്പോൾ ഇന്ദ്രേട്ടൻ മെല്ലെ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്. ഓടിച്ചെന്ന് പിടിച്ചെഴുന്നേൽപ്പിക്കാൻ വെമ്പിയെങ്കിലും വാസന്തിയേടത്തിയെപോലെ തലയിൽ ചട്ടിയും കമിഴ്ത്തി കോലമാക്കി കെട്ടിവച്ചാലോ.. കോലങ്ങളല്ലേ യജമാൻ.., മനുഷ്യർ അടിമകളല്ലേ?! ആലോചിക്കുന്നതിനിടെ ഇന്ദ്രേട്ടൻ തനിയെ എഴുന്നേറ്റു. മൂക്കിൽ നിന്നും രക്തം വരുന്നുണ്ട്. അതുകണ്ടതും കോലങ്ങളോടുള്ള എന്റെ ഭയം ആവിയായി. ഉറക്കെ വിളിച്ചു കൊണ്ട് ഞാനോടി.
'ഇന്ദ്രേട്ടാ...ഇന്ദ്രേട്ടാ...'
'നിധിയേ, എന്താടീ നിനക്ക്?! സന്ധ്യക്ക് കേറികിടന്നു ഉറങ്ങീട്ട് നാട്ടുകാരെ കേൾപ്പിക്കാൻ അവൾ അമറുവാണ്...' ഇന്ദ്രേട്ടന്റെ ശകാരം കേട്ട് കണ്ണ് തുറന്ന ഞാൻ മനസ്സിലാക്കി. അപ്പോൾ സ്വപ്നമായിരുന്നു ഇതെല്ലം... എന്നാലും ഇതെന്തൊക്കെയാ താൻ കണ്ടത്?!
ഉണ്ണിമോൾ ഒരു കുഞ്ഞുകോലം ഉണ്ടാക്കി വീടുപണിക്ക് ദൃഷ്ഠി ഏൽക്കാതെ നാട്ടിയ പുല്ലുകോലത്തിനു കുഞ്ഞായ് അരികെ വച്ചതും അതിനു കുഞ്ഞുണ്ണിക്കോലം എന്ന് പേരിട്ടു വിളിക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും പായുന്നതിനിടയിൽ താൻ ശ്രദ്ധിച്ചിരുന്നു. ഇന്ദ്രേട്ടൻ ഉണ്ടാക്കിയ വലിയ കോലത്തെക്കാൾ തന്റെ ഒൻപതു വയസ്സുകാരിയുണ്ടാക്കിയ കുഞ്ഞുണ്ണിക്കോലം സുന്ദരനാണല്ലോ എന്നുമോർത്തിരുന്നു. കിഴക്കേതിലെ വാസന്തിയേടത്തിക്കും വീടുപണിയായതിനാൽ അവിടെയും കോലം നാട്ടിയിരുന്നു. അതും സുന്ദരൻ തന്നെ.
അപ്പോൾ ഞാൻ കണ്ട ഉമ്മറം?! അതിനു തറവാട് പൊളിച്ചല്ലേ ഈ കെട്ടിടമുണ്ടാക്കുന്നത്! എന്നാലും ഈ കോലങ്ങൾ അധിപൻ ആയതുപോലെ മനുഷ്യഗണത്തെ നിയന്ത്രിക്കാൻ ആരേലും വരുമോ?! ഒരു കാലത്തു ഭൂമി അടക്കി വാണിരുന്ന ദിനോസറുകൾ ഇന്നില്ലല്ലോ... ഒരുപക്ഷെ അതുപോലെ....
ഓരോന്നോർത്തു ഞാൻ കുളിച്ചുമാറ്റാനുള്ള ആടകളുമായി കുളിമുറിയിലേക്ക് കയറി. ഷവറിൽ നിന്നും നല്ല തണുത്ത വെള്ളം ശരീരത്തിലൂടെ ഒലിച്ചിറങ്ങുമ്പോൾ പന്ത്രണ്ടര വർഷത്തെ അടിമത്വവും ഊർന്നിറങ്ങി ഞാനൊരു അപ്പൂപ്പന്താടി കണക്കെ ഭാരം കുറയുന്നപോലെ തോന്നി. അതെ, ആ കോലങ്ങൾ എനിക്ക് പകർന്നത് തിരിച്ചറിവിന്റെ ഉണർവ്വാണ്...ഒരു ഉയിർത്തെഴുപ്പേൽപ്പാണ്...

•••ശുഭം•••
Angel

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക