ആദ്യമായി ഫേസ്ബുക്ക് അക്കൗണ്ട് എടുത്തവനും ആദ്യരാത്രിയിലെ മണവാളൻ ചെറുക്കനും തമ്മിലെന്തെങ്കിലും ബന്ധമുണ്ടൊ..
സൂക്ഷിച്ചു നോക്കിയാൽ ചില സാമ്യതകൾ കാണാതിരിക്കില്ല..
അക്കൗണ്ട് തുറക്കും മുന്നെ ഒത്തിരി പ്രതീക്ഷകളോടെയാവും ന്യൂ അക്കൗണ്ടൻ..
മണവാളനും അങ്ങനെതന്നെ..
ലഡ്ഡുവിന്റെ മാലപ്പടക്കം തന്നെ പൊട്ടിച്ചു കാണും..
മണവാളനും അങ്ങനെതന്നെ..
ലഡ്ഡുവിന്റെ മാലപ്പടക്കം തന്നെ പൊട്ടിച്ചു കാണും..
അക്കൗണ്ട് തുറന്നാൽ ആദ്യം ചെയ്യുക കണ്ണിൽക്കണ്ട സുന്ദരിമാർക്ക് റിക്വസ്റ്റ് അയച്ചു കാത്തിരിക്കലാണ്..
മണവാളൻ മുറിക്കകത്തു മണവാട്ടിയെ കാത്തിരിക്കുന്നത് പോലെ..
പ്രതീക്ഷയാവും രണ്ടുപേരുടെയും മുഖമുദ്ര..
മണവാളൻ മുറിക്കകത്തു മണവാട്ടിയെ കാത്തിരിക്കുന്നത് പോലെ..
പ്രതീക്ഷയാവും രണ്ടുപേരുടെയും മുഖമുദ്ര..
ഏതെങ്കിലും സുന്ദരിപ്പെണ്ണു റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്‌താൽ ന്യൂ അക്കൗണ്ടൻറെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ..
അതുപോലെയാവും മണവാട്ടിയുടെ കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ മണവാളന്റെയും സന്തോഷം..
അതുപോലെയാവും മണവാട്ടിയുടെ കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ മണവാളന്റെയും സന്തോഷം..
പുതിയ സുന്ദരിപ്പെണ്ണിന്റെ മെസ്സഞ്ചറിലേക്കു വിറക്കുന്ന കരങ്ങളോടെ ആദ്യ മെസ്സേജ് അയക്കുമ്പോൾ ന്യൂ അക്കൗണ്ടന്റെ മനസ്സിലൊരായിരം ആശങ്കകളാവും..
അവളെന്തു കരുതും..
റിപ്ലൈ കിട്ടുമോ എന്നു തുടങ്ങി പലവിധ ചിന്തകളാവും മനസിൽ..
അവളെന്തു കരുതും..
റിപ്ലൈ കിട്ടുമോ എന്നു തുടങ്ങി പലവിധ ചിന്തകളാവും മനസിൽ..
ചുടുപാലുമായി അരികിലെത്തുന്ന മണവാട്ടിയുടെ മുഖത്തേക്ക് നോക്കുമ്പോ മണവാളനും ഏതാണ്ടിങ്ങനൊക്കെ തന്നെയാവും..
എങ്ങനെ തുടങ്ങുമെന്നൊക്കെയുള്ള
ആശങ്കകളാവും മനസ്സു നിറയെ..
(തെറ്റിദ്ധരിക്കണ്ട..
എന്തു സംസാരിച്ചു തുടങ്ങുമെന്നുള്ള കാര്യമാണ് ഗവി ഉദ്ദേശിച്ചതു..)
എങ്ങനെ തുടങ്ങുമെന്നൊക്കെയുള്ള
ആശങ്കകളാവും മനസ്സു നിറയെ..
(തെറ്റിദ്ധരിക്കണ്ട..
എന്തു സംസാരിച്ചു തുടങ്ങുമെന്നുള്ള കാര്യമാണ് ഗവി ഉദ്ദേശിച്ചതു..)
കൺമുന്നിൽ കാണുന്ന സുന്ദരിമാരുടെ ഫോട്ടോകൾ കണ്ട ആക്രാന്തത്തിൽ മുന്നും പിന്നും നോക്കാതെ ചറപറാന്ന് റിക്വസ്റ്റ് അയച്ചു താത്ക്കാലികമായി അക്കൗണ്ട് ബ്ലോക്കാവുന്നതു ന്യൂ അക്കൗണ്ടൻസിനിടയിൽ പതിവാണ്..
ആദ്യരാത്രിയിലെ പുതുമണവാളന്റെ കാര്യവും ഏതാണ്ടിങ്ങനൊക്കെ തന്നെയാവും..
പരിഭ്രമം കൊണ്ടു അവിടിവിടൊക്കെ തൊട്ടും തൊടാതെയും കൊളമാക്കി ഒടുവിൽ പൊട്ടിച്ച ലഡ്ഡുവൊക്കെയും വെറുതെയായി കിടന്നുറങ്ങാനാവും പല മണവാളന്മാരുടെയും വിധി..
പരിഭ്രമം കൊണ്ടു അവിടിവിടൊക്കെ തൊട്ടും തൊടാതെയും കൊളമാക്കി ഒടുവിൽ പൊട്ടിച്ച ലഡ്ഡുവൊക്കെയും വെറുതെയായി കിടന്നുറങ്ങാനാവും പല മണവാളന്മാരുടെയും വിധി..
ബ്ലോക്കായ ഫേസ്ബുക്ക് ശരിയാവാൻ ചിലപ്പൊ ഒന്നോരണ്ടോ ദിവസങ്ങളെടുക്കുന്നതു പോലേ മണവാളന്റെ അക്കൗണ്ട് ശരിയാവാനും ചിലപ്പൊ ഒന്നോരണ്ടോ ദിവസങ്ങളെടുത്തേക്കാം..
ഇങ്ങനൊക്കെയാണ് കാര്യങ്ങളെങ്കിലും കുറച്ചുനാള് കഴിഞ്ഞാലുണ്ടല്ലോ പുതുമണവാളൻ മണവാട്ടിയെ സ്നേഹിക്കുന്നതിലേറെ ന്യൂ അക്കൗണ്ടൻ ഫേസ്ബുക്കിനെ സ്നേഹിക്കും.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക