Slider

''പത്രവിശേഷം, !(നർമ്മ കഥ)

0
''പത്രവിശേഷം, !(നർമ്മ കഥ)
========
''അയലത്തെ പൂവൻ കോഴിയുടെ കൂകൽ കേട്ട് കൊണ്ടാണ് ഉറക്കത്തിൽ നിന്ന് ഞാനുണർന്നത്, !
ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റില്ല,
കാരണം,
വല്ലവന്റേയും കോഴിയുടെ തൊളള കീറൽ കേട്ടുണരാൻ ഇത്തിരി പുളിക്കും, അയ്യടാ, !
അല്ലെങ്കിലും അയലത്തുളള എല്ലാത്തിനും അഹങ്കാരമാ, ആ കോഴിക്കും, ഈ വാർഡിലുളളവരെ വിളിച്ചുണർത്തുന്നത് ഞാനാണെന്ന ഭാവമാ ആ പൂവന്, !
എത്രയെത്ര കോഴിയുണ്ടായിരുന്ന വീടായിരുന്നു ഇത്, ! ഒരൊറ്റെണ്ണം വാഴൂലാ,
വാഴാൻ വിരുന്നുകാർ സമ്മതിക്കൂലാ, !!
പുലരാൻ ഇനിയും സമയമുണ്ട്,
ഞാൻ ഭാര്യയുടെ നേരെ തിരിഞ്ഞ് കിടന്നു,
''ആറ്റൻ ബോംമ്പ് വീണാലും , ഉറക്കം വിട്ടൊരു കളിയില്ല '' എന്ന മട്ടാണ് ഭാര്യയ്ക്ക്,
ഹൊ, ഇവളാര് കുംഭകർണ്ണന്റെ ഫേസ് ബുക്ക് ഫ്രണ്ടോ, ''* ഞാൻ പിറു പിറുത്തു, !
''ഒന്നുകിൽ നിങ്ങൾ എണീറ്റ് പോ, അല്ലെങ്കിൽ മിണ്ടാതെ കിടക്ക്, !!ഭാര്യയുടെ താക്കീത് കേട്ട് ഞാൻ പറഞ്ഞു,
''സൂര്യൻ ഉച്ചിയിലെത്തി, !
''സൂര്യൻ ''കൊച്ചി,''യിലെത്തിയെങ്കിൽ മെട്രോയിലൊന്ന് കേറീട്ട് പോകാൻ പറ, !!
അവളുടെ പരിഹാസം കേട്ട് ,ആമാശയത്തിൽ നിന്ന് തികട്ടി വന്ന ഒരു കോട്ടു വായും വിട്ട് ഞാനെഴുന്നേറ്റ് വാതിൽ തുറന്ന് ഉമ്മറത്തേക്ക് ചെന്നു,
അവിടെ, പത്രക്കെട്ട് കൊണ്ട് പോകുന്ന വാഹനം മറിഞ്ഞതു പോലെ കുറെ ദിനപ്പത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നു,
ഇതെന്തിനാണ് ഇത്രയധികം പത്രം,
ഞാൻ വേഗത്തിൽ ഭാര്യ കിടക്കുന്ന മുറിയിലേക്ക് ചെന്നു,
''എടീ, !!
ആ വിളിയിൽ വന്ന അസുഖകരമായ ശബ്ദം കൊണ്ടാണന്ന് തോന്നുന്നു കക്ഷി ചാടി എണീറ്റു, കട്ടിലിൽ ചമ്രം പഠിഞ്ഞിരുന്നു,
എന്റെ മുഖത്തേക്ക് നോക്കി,
''എത്ര പത്രമാണെടി ഈ വീട്ടിൽ, ?
''ങ്ഹാ, അതിനാണോ അലറിയത്, നാല് പത്രമല്ലേയുളളു, !
''എന്ത് നാലണ്ണമേയുളെളന്നോ, എത്ര നിസാരമായിട്ടാ പറയണെ, !!
'' എന്റെ മനുഷ്യാ, മക്കൾക്ക് സ്കൂളിൽ ദിവസവും പത്രവാർത്ത എഴുതി കൊണ്ട് പോകണം, !
അതുശരി അപ്പോൾ ടീച്ചേഴ്സിന് ചുളുവിൽ പത്ര വാർത്ത വായിക്കുകയുമാകാം, കൊളളാം , പാഠം എഴുതാൻ പിളേളർക്ക് നേരമില്ല, അപ്പോഴാ,
അതിരിക്കട്ടെ ,
''അതിന് നാല് പത്രമെന്തിനാ, ?
'ശൊ, മൂന്ന് പേരും മൂന്ന് ക്ളാസില്ലല്ലേ, വാർത്തയിൽ ആവർത്തന വിരസത പാടില്ലല്ലോ, തന്നയുമല്ല പേരൻസ് മീറ്റിംഗിൽ സകല പത്രവും വായിക്കുന്ന ഒരമ്മയായി എന്നെ പ്രഖ്യാപിക്കും , മറ്റുളള പേരൻസിനു മുന്നിൽ എനിക്കും, നമ്മുടെ മക്കൾക്കും ഒരു ക്രെഡിറ്റല്ലേ മനുഷ്യാ, നോട്ട് ദ പോയന്റ്, !!!
'' അതിരിക്കട്ടെ , മൂന്ന് മക്കൾക്ക് കൂടി മൂന്ന് പത്രം ഓകെ, പിന്നെന്തിനാ നാലെണ്ണം വരുത്തുന്നത്, ?
''അയ്യടാ, മക്കൾക്ക് മാത്രം പത്രം വായിച്ചാൽ മതിയോ, ചെറുപ്പം മുതലേ പത്രവായനാ ശീലമുളള ഒരു പെണ്ണാ ഞാനും, അതിലൊരു പത്രം എനിക്കാ, !
ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ അവൾ തുടർന്നു ,
ദേ, നിങ്ങളെന്തിനാ ദേഷ്യ പെടുന്നത്, ? വിഷമിക്കണ്ട, നാളെ നിങ്ങൾക്കുളള പത്രം കൂടി വരും, , ഇന്ന് സ്റ്റോക്കില്ലെന്ന് ഇന്നലെ ഏജന്റ് വിളിച്ച് പറഞ്ഞിരുന്നു, !!
കാര്യമറിഞ്ഞ് വീട് നോക്കുന്ന ഇങ്ങനത്തെ ഒരു ഭാര്യയെ കിട്ടിയത് നിങ്ങടെ ഭാഗ്യം, !
കട്ടിലിൽ നിന്നെഴുന്നേറ്റ് മുടിയും വാരികെട്ടി അടുക്കളയിലേക്ക് തുളളി പോകുന്ന ആ ഭാഗ്യ ദേവതയുടെ നിതംമ്പവും നോക്കി എന്ത് പറയണമെന്നറിയാതെ ഞാൻ സ്തംഭിച്ചിരുന്നു, !!!
================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo