Slider

മൗനപുഷ്പം

0
മൗനപുഷ്പം
============
അവളുടെ വീട്
ആകാശത്തിലായിരുന്നു
മേഘങ്ങളായിരുന്നു 
അവളുടെ കൂട്ടുകാർ
വെളുത്ത മേഘങ്ങളെ
അവൾ ഭയന്നു
അവർ ഒറ്റുകാർ
കരി മേഘത്തെയാണ്
അവൾ ഇഷ്ടപെട്ടത്
കാരണം അവ
അവൾക്കു ചുറ്റിലും
സുരക്ഷാകവചമായിരുന്നു.
എവിടെ
നിന്നോ വന്ന കാറ്റ്
മോഘങ്ങളുടെ
കൂട്ടങ്ങൾ ഇടിച്ചു
മഴ തുള്ളിക്കൊപ്പം
അവൾ
ഭൂമിയിലേക്ക്‌
പിറന്നു വീണു.
നഗ്‌നമായ അവളുടെ
പിറന്ന ഉടലിനെ
ഭൂമിയിലെ മനുഷ്യർ
ഒരേ സമയം കണ്ടു
ചിലർ പരിതപിച്ചു
ചിലർ സഹതപിച്ചു
ചിലർ പരിഹസിച്ചു
ചിലർ രോഷപ്പെട്ടു
മറ്റുചിലർ ആസ്വദിച്ചു
അവളെ ജനമധ്യത്തിൽ
വിചാരണക്കിട്ടു
വാക്കുകളിൻ വാളാൽ
അവളുടെ ഉടൽ
മുറിഞ്ഞു രക്തമൊഴുകി
നീതി ദേവത
നാണിച്ചു ഇറങ്ങി ഓടി.
കണ്ണീർ വറ്റിയ
മിഴികളിൽ രക്തമൊഴുകി
വിലപിച്ചിരുന്നവൾ
മൗനത്തിന്റെ
മൂടുപടം ചൂടി
ഭൂമിയുടെ അടിത്തട്ടിലേക്ക്
ആഴ്ന്നിറങ്ങി.
ഇന്നവൾ
മരത്തിലോ, ചെടിയിലോ
ജീവിക്കുന്നു
സുഗന്ധമില്ലാത്ത
മൗനപുഷ്പമായി.
--------------------------------
നിഷാദ് മുഹമ്മദ്.... "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo