ഇരട്ടക്കുട്ടികളിൽ ഒരുവൾ
--------------------------------------
ഞാൻ എന്റെ അമ്മയുടെ നാലാമത്തെ കുട്ടിയാണ്. അതോ മൂന്നാമതോ ? എനിക്ക് അറിയില്ല. ഇവിടെയാണെങ്കിൽ ഒരാള്‍ക്ക് കിടക്കാൻ തന്നെ സ്ഥലമില്ല. എന്നിട്ടാണ് ഞങ്ങൾ രണ്ടുപേരും തിങ്ങി ഞെരിഞ്ഞു കിടക്കുന്നത്. പക്ഷേ എനിക്ക് ഇഷ്ടമാണ് ഇവിടം. കാരണം ഞാൻ തനിച്ചല്ലല്ലോ!
പാറൂ...........
അച്ഛന്റെ ശബ്ദമാണ്. അച്ഛൻ അമ്മയെ പാറൂ എന്നാണ് വിളിക്കാറ്, ചിലപ്പോൾ പാറൂക്കുട്ടി എന്നും.
'നീ എവിടെയാ പാറൂ?'
'ഞാൻ ഇവിടെ കിടക്കുവാണു ഏട്ടാ! '
'എന്നാ മോളേ പറ്റിയത്?'
'ഒന്നുമില്ല ഏട്ടാ. ചെറിയ ക്ഷീണം.'
'വാ, നമുക്ക് ഹോസ്പിറ്റലിൽ പോകാം.'
'എന്റെ ഏട്ടാ! നിങ്ങളെ കൊണ്ട് ഞാൻ തോറ്റു. ഈ സമയത്ത് ഇങ്ങനെ ഒക്കെ ക്ഷീണം ഉണ്ടാകും. ഇതിങ്ങനെ പോയാൽ തൊട്ടതിനും പിടിച്ചതിനും എല്ലാം എന്നെ ഹോസ്പിറ്റലിൽ കൊണ്ട് വിടുമല്ലോ ! പിന്നെ ഇത് ആദ്യമായൊന്നും അല്ലല്ലോ!'
'എനിക്ക് നിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല'.
'എനിക്ക് അറിയാം ഏട്ടാ. ഇപ്പൊ നിങ്ങൾ പോയി കുളിച്ചിട്ടു വാ. ഞാൻ ചോറ്
എടുത്തു വെക്കാം.'
'വേണ്ട. എന്റെ പൊന്നു മോൾ ഇപ്പൊ ഒന്നും ചെയ്യേണ്ട. ഞാൻ കുളിച്ചിട്ടു പെട്ടെന്ന് വരാം.'

കുറച്ചു നേരത്തേക്ക് പിന്നെ ശബ്ദം ഒന്നും കേട്ടില്ല. ഞാൻ നല്ല മയക്കത്തിലായി. ഞെട്ടി ഉണര്‍ന്നതു വലിയ ശബ്ദം കേട്ടിട്ടാണ്.ശ്രദ്ധച്ചപ്പോൾ മനസിലായി സ്ഥിരം കലാപരിപാടി തുടങ്ങിയെന്ന്. എന്റെ ചേട്ടൻമാരാണ്,എന്നും വഴക്കാണ്. അവസാനം കരഞ്ഞു കൂകി അമ്മയുടെ
അടുത്തു വരും. അമ്മ ഉമ്മ ഒക്കെ കൊടുത്തു സമാധാനിപ്പിക്കും. ചേട്ടൻമാർക്ക് ഞങ്ങളെ വലിയ ഇഷ്ടമാണ്. ഞങ്ങളോട് വർത്തമാനം പറയും. ഞങ്ങൾ വരുമ്പോ ൾ ഉടുപ്പും ചോക്ലേറ്റും തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ എല്ലാരെയും കാണാൻ കൊതിച്ചു ഇരിക്കുവാണ്.

പാറൂ......
വീണ്ടും അച്ഛൻ വന്നു. അച്ഛൻ അമ്മയുടെ അടുത്തു നിന്നു മാറാറേ ഇല്ല. അച്ഛന് അമ്മ എന്നുവെച്ചാൽ ജീവനാണ്. അമ്മ വിഷമിച്ചു ഞങ്ങൾ കണ്ടിട്ടില്ല.
" നമുക്ക് നാളെ രാവിലെ തന്നെ ഹോസ്പിട്ടലിൽ പോകണം."
" പോകാം ഏട്ടാ! നാളെ തന്നെ അഡ്മിറ്റ് ആകണോ?"
'വേണം. നിനക്ക് പേടിയുണ്ടോ?'
'ഇല്ല ഏട്ടാ. നിങ്ങൾ എന്റെ കൂടെ ഇല്ലേ, പിന്നെ എന്തിനാ പേടി? പക്ഷേ ഏട്ടാ എനിക്ക് സിസേറിയൻ വേണ്ട. എനിക്ക് നമ്മുടെ മക്കളെ പ്രസവിച്ചാൽ മതി.'
'ഒന്നു പോ പാറൂ. നടക്കുന്ന കാര്യം പറ. രണ്ടു പ്രസവിച്ചിട്ടും നിനക്ക് മതിയായില്ലേ?' നിനക്ക് എന്തെങ്കിലും പറ്റിയാൽ...... എനിക്ക് നീയാണ് വലുത്, അതുകഴിഞ്ഞേ ഉള്ളു നമ്മുടെ മക്കൾ'
'ഏട്ടാ, പിള്ളേരു കേൾക്കുന്നുണ്ടെന്ന് ഓർമ്മ വേണം.'
'അവർക്ക് അറിയാമെടി നമ്മുടെ സ്നേഹം. '
'ഏട്ടാ , എനിക്ക് എന്റെ ജീവനേക്കാൾ വലുതാണ് നമ്മുടെ മക്കൾ. നമ്മുടെ ആമിയെ നഷ്ടപെട്ടതു പോലെ. ......

ഇതു കേട്ടപ്പോൾ എനിക്ക് വിഷമം വന്നു. എന്റെ അമ്മ എത്ര നല്ലവളാണ്. ആമി ഞങ്ങളുടെ ചേച്ചിയാണ്.ആമി ചേച്ചിയെ പ്രസവിക്കാൻ അമ്മയ്ക്ക് പറ്റിയില്ല. അതിനു മുന്‍പ് ആമി ചേച്ചി പോയെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
അയ്യോ. ....... അമ്മേ....
അമ്മ കരയുവാണല്ലോ! എനിക്കും വേദനിക്കുന്നു. ആരോ അമ്മയെ എടുത്തോണ്ട് ഓടുന്നു. അച്ഛൻ ആണെന്ന് തോന്നുന്നു. വേദന സഹിക്കാൻ പറ്റുന്നില്ല.

കുറെ സമയമായല്ലോ! വേദന കൂടുന്നല്ലോ! അമ്മേ എനിക്ക് പേടിയാകുന്നു. അമ്മയുടെ നിലവിളി കൂടി. അച്ഛൻ അമ്മയെ ആശ്വാസിപ്പിക്കുന്നതു കേൾക്കാൻ പറ്റുന്നുണ്ട്. ഞാൻ അമ്മയെ കാണാൻ സമയമായി എന്ന് മനസ്സിലായി. നിലവിളി ഉച്ചത്തിലായി. എന്റെ കൂടെ കിടന്ന സഹോദരിയെ കാണുന്നില്ല. എവിടെ പോയി? ഞാൻ തനിച്ചായി. എന്റെ പേടി കൂടി. പുതിയൊരു കരച്ചില് കൂടി കേട്ടു തുടങ്ങി. അത് എന്റെ സഹോദരി ആണോ? അമ്മേ .. വേദനിക്കുന്നു. എന്നെ ആരോ പിടിച്ചു തള്ളുന്നു. ഞാൻ എവിടോട്ടോ പോകുന്നു. എന്റെ തലയും ഉടലും രണ്ടിടത്തായി. എനിക്ക് ശ്വാസം മുട്ടി. അമ്മയുടെ വലിയ ഒരു അലർച്ചയോടെ ഞാൻ വെളിയിൽ എത്തി. എന്തൊരു വെളിച്ചം!! കണ്ണ്
തുറക്കാൻ പറ്റുന്നില്ല. ആരോ എന്നെ തുടയ്ക്കുന്നു. മൂക്കിലും വായിലും ഒക്കെ എന്തൊ കേറ്റി ഇറക്കി.
മ്മേ.......
ആരോ എന്റെ പുറത്തു തല്ലി. ഞാൻ നിർത്താതെ കരഞ്ഞു.
എന്റെ മോൾ....
എന്റെ അമ്മയുടെ ശബ്ദം.
ആദ്യമായാണ് അമ്മയുടെ ശബ്ദം ഇത്ര അടുത്തു നിന്നു കേൾക്കുന്നത്. എന്നിട്ടും എനിക്ക് കണ്ണു തുറക്കാൻ പറ്റിയില്ല. നല്ല ചൂടും അമ്മയുടെ മണവും എനിക്ക് അനുഭവപ്പെട്ടു. ഞാൻ എന്റെ അമ്മയുടെ കൈകളിലാണെന്ന് തോന്നുന്നു. എന്തോ എന്റെ വായിൽ വച്ച് തന്നു. നല്ല മധുരവും രുചിയും ഉണ്ട്. ഞാൻ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു.
എന്റെ മുൻപിൽ കരഞ്ഞുവാടിയ മുഖത്ത് നിറപുഞ്ചിരിയോടെ " എന്റെ അമ്മ" . മറു കൈയിൽ എന്റെ സഹോദരിയും.
ഞങ്ങളെ മൂവരേയും വലയം ചെയ്തുകൊണ്ട് അച്ഛന്റെ കൈകൾ............

Shari P Panicker
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക