Slider

"അപ്പോൾ ഈ തവണയും പറ്റിലല്ലേ!!!"

0
"അപ്പോൾ ഈ തവണയും പറ്റിലല്ലേ!!!"
കയ്യിലെ passport നോക്കി സജീർ ആരോടെന്നില്ലാതെ പറഞ്ഞു.
" എന്താടാ ,എന്ത് പറ്റി??";പെട്ടെന്ന് ആയിരുന്നു വിഷ്ണൂന്റെ ചോദ്യം .
"ഒന്നൂല്ലടാ ;ഇത്താത്തയെ അളിയൻ വീട്ടിൽ കൊണ്ടാക്കി.അയാള്‍ക്ക് സ്വർണം വേണമത്രേ .അപ്പോൾ ഈ തവണയും നാട്ടിലേക്കില്ലടാ...:"
"എടാ,അങ്ങേർക്ക് നാണമില്ലേ?? പ്രേമിച്ചു കെട്ടിയതല്ലേ അയാള്‍ അവളെ;എന്നിട്ടും,ഛേ!!!!!
എന്ത് കണ്ടിട്ടാടാ നിന്റെ പെങ്ങൾ അയാളെ?!!
പിള്ളേർക്ക് ഫീസ് വരെ അടയ്ക്കുന്നത് നീ അല്ലേ,ജോലിയ്ക്ക് പോലും മര്യാദക്ക് പോകില്ല ,എന്നിട്ടും ഇരയ്ക്കുന്നു;നീ ഇങ്ങനെ ഓരോന്ന് ചെയ്തു കൊടുക്കുന്നോണ്ടാ...ഈ സ്നേഹം ഒന്നും അവർക്ക് നിന്നോടിലല്ലോ??"
വിഷ്ണൂന്റെ അമർഷം കടിച്ചമർത്താനായില്ല..
"ടാ,അതിന് ഓൻ സ്നേഹിച്ചത് അബൂബക്കർ മുതലാളീടെ മോളെ അല്ലേ??,
എന്റെ വാപ്പാടെ business പൊട്ടുമെന്നു ഓനറിഞ്ഞെന്കിൽ എപ്പോഴേ escape ആയേനെ ,പിന്നെ തിരിച്ചു കിട്ടുമോ എന്ന് അളന്നു നോക്കി സ്നേഹിക്കാൻ പറ്റുമോടാ??
നമ്മളു കാരണം ആരേലും ചിരിക്കുന്നെന്കിൾ അതാടാ അള്ളാ നമുക്ക് നൽകുന്ന ഏറ്റവും വലിയ ബർക്കത്ത്."
സജീറിന്റെ ചിരിച്ചു കൊണ്ടുളള മറുപടിയ്ക്ക് തിരിച്ചു ചിരിക്കാനെ വിഷ്ണൂന് ആയുള്ളു.
"ഹാ!!പോട്ടെ,വാടാ നമുക്ക് വല്ലതും കഴിക്കാം.
എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാകാമെടാ ,നീ വാ ഇപ്പോൾ"
വിഷ്ണു ചിരിച്ചു കൊണ്ട് തന്നെ വിളിച്ചു.
"ഇല്ലളിയാ ,എനിക്ക് വിശക്കുന്നില്ലടാ..."
"ടാ,പുല്ലേ, നീ കുറേ തിന്നാതെ സാമ്പദിക്കല്ലേ.
വിഷ്ണൂന് കൂടെയുള്ളവനു വാങ്ങി കൊടുക്കാൻ പറ്റാത്ത രീതിയിൽ ദരിദ്രനായിട്ടില്ല."
ഇനിയും ജാഡ കാണിച്ചാൽ അടി കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ട് സജീർ വിഷ്ണൂനെ അനുഗമിച്ചു.
മണിക്കൂറുകൾ ഒരുപാട് ട്രെയിൻ വേഗത്തിൽ പോയി.
ഇടയ്ക്കെപ്പോഴോ ഉറക്കത്തിനിടയിൽ വിഷ്ണു എണീറ്റു.
വെള്ളം കുടിക്കാം എന്നു കരുതി light ഇട്ടതാ.
പക്ഷേ..
അടുത്ത കട്ടിലിൽ തന്റെ സുഹൃത്തില്ല.
ഇവനിപ്പോൾ എവിടെ പോയി,
"സജീ...."
Balcony യിൽ ദൂരേക്ക് നോക്കി അവൻ.
"എടാ , ഞാൻ പറഞ്ഞില്ലേ,
Cash ഓ.കെ ആണളിയാ.
ഞങ്ങൾക്ക് ഇനിയുമുണ്ടല്ലോ wedding anniversary okke.അവളും പറഞ്ഞെടാ cash നിനക്കു തരാൻ.മാത്രമല്ല, സുകുവേട്ടൻ കുറച്ചു Cash തരാമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മൾ ഇത്തവണ ഒരുമിച്ച നാട്ടിലേക്ക്."
മറുപടി ഒന്നുമില്ലാഞ്ഞോണ്ട് വിഷ്ണു അവനെ തിരിച്ചു പിടിച്ചു നിർത്തി.
"ഡാ!! എന്തടാ കണ്ണൊക്കെ നിറഞ്ഞിരിക്കണേ?? Cash ആണോ പ്രശ്നം??"
വിഷ്ണു ആകെ വിഷമത്തിലായി.
"അതല്ലടാ! നാളെ ഓളുടെ നിക്കാഹാ."
"ആരുടെ??സുബീ??"
"അതേടാ! എന്റെ പെണ്ണ് നാളെ വേറൊരുത്തന്റെ ആകുന്നു,എന്ത് ഹതഭാഗ്യൻ ആണെടാ ഞാൻ.7 വർഷമല്ലേടാ.. ഞങ്ങൾ!!!
പറ്റുന്നില്ലടാ..!!!!!!എന്റെ കൂടെ ജീവിക്കാൻ ഇറങ്ങി വരാന്നു വരെ പറഞ്ഞതല്ലേടാ.
എന്നിട്ടും ഞാൻ എന്റെ കുടുംബത്തിനു വേണ്ടി
എന്റെ മൊഞ്ചത്തീനേ കളഞ്ഞല്ലോടാ...."
പൊട്ടികരയുന്ന സജീറിനെ കെട്ടിപിടിക്കാനെ വിഷ്ണുവിനായുള്ളൂ...
"എടാ നീ ഇങ്ങനെ കരയാതെ,നിനക്കറിയാലോടാ, എന്റെ മോനൂന് ഈ ചിങ്ങത്തിൽ ഒരു വയസ്സ് തികയും.photos ൽ കൂടിയല്ലാതെ ഞാനെന്റെ കുഞ്ഞിനെ കണ്ടിട്ടില്ലടാ. എൻ്റെ പാറൂന് 3 മാസമുള്ളപ്പോൾ വന്നതാടാ ഇവിടെ.ഒരു ഭർത്താവിന്റെ സാമിപൃം വേണ്ട പലപ്പോഴും ഞാനിവിടെ .
അതാടാ നമ്മുടെ പ്രവാസി ജീവിതം
നമ്മുടെ ചില സന്തോഷം ത്യജിച്ചാലെ നമ്മുടെ പ്രിയപ്പെട്ടവരുടെ ചില സന്തോഷം കാണാനാവൂ."
അപ്പോഴും ആ കല്യാണ പന്തലിൽ ഒപ്പന പാട്ടിന്റെയും ,പത്തിരി മണത്തിന്റെയും ഇടയിൽ ആ മണവാട്ടി കലങ്ങിയ കണ്ണുകളുമായി ചിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

ഓർക്കുക, നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി പലതും ത്യജിക്കണ ചില മനുഷ്യർ ഉണ്ട് അകലെ .
-ലിജിന റഷീദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo