Slider

#നിങ്ങൾ ഈഗോയുടെ അടിമയാണോ..?

0
നിങ്ങൾ ഇന്റെർനെറ്റിന് അടിമയാണൊ എന്നൊരു ആർട്ടിക്കിൾ വായിക്കാനിടയായി
ഈയിടെ..
അപ്പോൾ തോന്നിയൊരാശയമാണ്..
കടന്ന കൈ ആണെങ്കിൽ ക്ഷമിച്ചേക്കണെ..
#നിങ്ങൾ ഈഗോയുടെ അടിമയാണോ..?
അറിയാം ലക്ഷണങ്ങൾ..
● സദാസമയവും അവളെക്കുറിച്ചോർക്കാതെ അവൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു മാത്രം ശ്രദ്ധിച്ചു അപാകതകൾ കാണുമ്പൊൾ മാത്രം കുറ്റപ്പെടുത്തുകയും നല്ലതു കാണുമ്പൊൾ അഭിനന്ദിക്കാൻ മടികാണിക്കുകയും ചെയുക..
● ബന്ധുക്കളെയും സുഹൃത്തുക്കളെയും പറ്റിപറയുമ്പോൾ അവളുടെ ബന്ധുക്കളേയും സുഹൃത്തുക്കളെയും ചെറുതാക്കി കാണിച്ചു പരിഹസിക്കുക..
● അവൾ മൊബൈലെടുത്തു പരിശോധിക്കുമ്പോൾ മനസ്സു അസ്വസ്ഥമാവുക..
● അവൾ തനിയെ ജോലികൾ ചെയ്യുമ്പോൾ ഒന്നു സഹായിക്കാനോ നല്ലവാക്കുകൾ പറയാനോ ശ്രമിക്കാതിരിക്കുക..
● അവളോടു എത്രവേണമെങ്കിലും ദേഷ്യപ്പെടുകയും തിരികെ അവൾ പ്രതിരോധിക്കാൻ ശ്രമിച്ചാൽ തന്തക്കു വിളിച്ചു വായടപ്പിക്കുക..
● കിടപ്പറയിൽ മാത്രം ചക്കരയും തേനും വിളിച്ചു മറ്റുളളവരുടെ മുന്നിൽ അവളോടു ഗൗരവക്കാരനായ ഭർത്താവെന്ന മട്ടിൽ പെരുമാറുക..
● സ്വന്തം ഉറക്കത്തിനു തടസം നേരിട്ടാൽ ബഹളം വെക്കുകയും അതേസമയം അവളുറങ്ങിയോ ഇല്ലേയെന്നു അന്വേഷിക്കുക പോലും ചെയ്യാതിരിക്കുക..
● ശാരീരികമോ മാനസികമോ ആയ എല്ലാവേദനകളും പരമാവധി പ്രകടിപ്പിച്ചു അവളെക്കൊണ്ട് വെള്ളം ചൂടാക്കി പിടിപ്പിച്ചും മരുന്നു പുരട്ടിപ്പിച്ചും മുതലെടുക്കുകയും അവൾക്കെന്തെലും അസുഖം വന്നാൽ ഓഹ് അതു താനേ മാറിക്കൊളും എന്നമട്ടിൽ ഇരിക്കുകയും ചെയ്യുക.
കൊച്ചു കാര്യങ്ങളാണെങ്കിലും ഇതൊക്കെ മാറ്റിവെച്ചു തുറന്നമനസോടെ പെരുമാറാൻ കഴിഞ്ഞാൽത്തന്നെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമായേനെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo