Slider

സെലീന

0
 
★------★
"നീയങ്ങ് കൊഴുത്തുരുണ്ട് പോയല്ലോടീ.."
ബസ്സ്റ്റോപ്പാണെന്നത് മറന്ന് അറിയാതെ
വാക്കുകൾ പുറത്ത് ചാടി .
''ജീയാപ്ലീസ് .." വിളറി വെളുത്തെങ്കിലും
സെലികേണു .
"എന്നാലും സെലി .. ഇതെന്ത് മാറ്റമാടി..? "
മൂക്കിൽ വിരൽ വച്ച് കൊണ്ട് ചോദിച്ചു .
"ജീയാ.. ഒന്നു പോകൂ പ്ലീസ് ..ഇക്കാ ഇപ്പോൾ വരും''
അവൾ പരിഭ്രമത്തോടെ പറഞ്ഞു .
"ആര് കണ്ടാലും ഒരു ചുക്കുമില്ലെന്ന് പറഞ്ഞു നടുറോഡിൽ വച്ച് പരസ്യമായ് കിസ്സ് തന്നതെല്ലാം ഇത്രവേഗം നീ മറന്നോ ...? "
വാക്കുകളിൽവേദനമറച്ചു പരിഹാസം കലർത്തി ചോദിച്ചു .
അവളുടെ പരിഭ്രമം വർദ്ധിച്ചു .നെറ്റിയിൽ
വിയർപ്പ് തുള്ളികൾ പ്രത്യക്ഷപ്പെട്ടു .
" തേപ്പുകാരികളെ അന്ന് നിനക്ക് വെറുപ്പായിരുന്നല്ലോ ..? അതിലും നല്ലതേപ്പു
കാരിയാണ് നീ എന്നറിഞ്ഞില്ലല്ലോടീ ..''
" പ്ലീസ് .. ജീയാ.. " അവളുടെ നിർജീവമായവാക്കുകൾ.
" ഉം ... എന്തായാലും .. നീ സുഖമായിട്ട് ജീവിക്ക് .അതോ ,കെട്ടിയവനെയും ഒരു
നാൾതേക്കുമോ ..? പറയാൻ സാധിക്കില്ല
നിന്നെപ്പോലുള്ളവർ ഇതല്ല ഇതിനപ്പുറവും
ചെയ്യും ...'' വിളറി വെളുത്ത് തുടങ്ങിയ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് തിരിഞ്ഞ് നടന്നു .
ബൈക്കിനടുത്ത് സുഹൃത്ത്ഷാനുതന്നെയും
കാത്ത് നിൽക്കുന്നുണ്ടായിരുന്നു .
"എന്തായെടാ .. ശരിക്കും കൊടുത്തോ അവൾക്ക് ...? "
"പിന്നല്ലാതെ ...!എന്തായാലുംരണ്ട്ദിവസം
അവൾ ഉറങ്ങില്ല ..''
''ഹ ഹ ഹ ... മച്ചാനെ പൊളിച്ച് .." ഷാനുവിന്
സന്തോഷമായ് .
ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ സൈഡ് മിററിലൂടെ,തന്നെത്തന്നെനോക്കി
നിൽക്കുന്നസെലീനയുടെരൂപം ശ്രദ്ധയിൽ പെട്ടു .ഒരു ബൈക്ക് അവൾക്കരുകിൽ നിൽക്കുന്നതുംഅവൾ അതിൽകയറി, കാഴ്ചയിൽ നിന്നുംമറയുന്നത് വരെ അവൾ തന്നെനോക്കുന്നതുംകണ്ടു .അപ്പോഴും
എന്തിനെന്നറിയാതെ ഉള്ള് നീറിക്കൊണ്ടിയിരുന്നു .
ജീവനെക്കാളെറെസ്നേഹിച്ചിരുന്നു
അവളെ ..! എന്നിട്ടും അവൾ ..!
അവൾക്കും തന്നെ ജീവനായിരുന്നു .
ജോലി സബന്ധമായ ആവിശ്യത്തിന് മലേഷ്യക്ക് പോകേണ്ടി വന്നു .
അവിടെ എത്തി കുറച്ച് ദിവസം വീഡിയോ കോളിൽ അവളെത്തുമ്പോൾ നാടുവിട്ട
പ്രയാസം മറന്നിരുന്നു .പതിയെവിളികൾ
നിലച്ചു .. ഭ്രാന്ത് പിടിക്കുന്ന അവസ്ഥ
അവളുടെ നംമ്പറിലേക്ക് വിളിച്ചപ്പോൾ
സ്വിച്ചിഡ്ഓഫും ..! സുഹൃത്ത്ക്കൾക്കും ഒന്നും അറിയാൻ കഴിഞ്ഞില്ല. ഒരു വർഷത്തെ എഗ്രിമെന്റ് ക്യാൻസൽ ചെയ്ത് തിരിച്ചെത്തി .. അപ്പോഴാണ് ഞെട്ടിക്കുന്ന
ആ വിവരമറിഞ്ഞത് .
'സെലിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു '
ചങ്ക്തകർന്നുപോയ് .ജീവിതമവസാനിപ്പിക്കാൻവഴികൾ തേടിയ സമയത്താണ് ,
" നിന്റെയത്രയും സ്നേഹം അവൾക്ക് നിന്നോട് ഇല്ലെങ്കിൽ നിങ്ങളുടെ ജീവിതം
എന്താകുമായിരുന്നു ..?''
തന്റെ തകർച്ച കണ്ട ഉമ്മയുടെ വാക്കുകൾ
കേട്ടത് ..ആലോചിച്ചപ്പോൾ ശരിയാണെന്ന്
തോന്നി .. എല്ലാം മറക്കാൻ തന്റെ വിവാഹത്തിന് കഴിയുമെന്ന ഉപ്പയുടെ ഉറപ്പ്
കേട്ട് തന്റെ സമ്മതമറിയിച്ചു.
ഉപ്പയാണ് നിർദേശം വെച്ചത് ഏതെങ്കിലും യത്തീമായ പെൺകുട്ടി മതിയെന്ന്. അതൊരു കാരുണ്യ പ്രവർത്തിയുമാവും . ഉപ്പ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയത് .നഗരത്തിലെഅനാഥാലയത്തിൽ എത്തി പെൺകുട്ടിയെകണ്ടപ്പോൾ
ഞെട്ടിപ്പോയ് .തന്റെ സഹപാഠിയും, സെലിയുടെ ആത്മാർത്ഥ സുഹൃത്തുമായ മുംതാസ് .ദൈവഭക്തിയുള്ള മുംതാസിനെ കണ്ടിരുന്നെങ്കിലും..ഇത്രയുംസൗന്ദര്യംഅവളിൽഉള്ളത്ശ്രദ്ധിച്ചിരുന്നില്ല. .. ആരോടും ഒന്നും മിണ്ടാതെ സ്വന്തം കാര്യം നോക്കി നടക്കുന്നവൾ ..ഏതോ സമ്പന്ന കുടുംബത്തിൽപിറന്നവൾ എന്നെ കരുതിയിരുന്നുള്ളു .കോളേജിൽ തന്നെപ്പോലെ മറ്റുള്ളവരും അത്രയെ കരുതിയുള്ളു . മുംതാസിന്റെകഴുത്തിൽതാലിചാർത്തുമ്പോൾ ആരോടെക്കെയോ പകവീട്ടിയ പോലെ
സംതൃപ്തി തോന്നി .
അന്ന് ചെറിയമഴയുണ്ടായിരുന്നു .റോഡ് വിജനം .മഴത്തുള്ളിയും ഇടയ്ക്കിടെ കടന്നുപോകുന്നവാഹനങ്ങളിലെ ലൈറ്റും ചേർന്ന്കണ്ണിലടിക്കുമ്പോൾമുന്നിലെകാഴ്ചകൾമറയുന്നത് കണക്കിലെടുക്കാതെ
ബൈക്ക്,വേഗത്തിൽവിട്ടു .പെട്ടെന്നായിരുന്നു എതിരെ വന്നലോറിയെമറികടന്ന് അമിത വേഗത്തിലെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതും
സൈഡിൽ നിന്ന പോസ്റ്റ് ശ്രദ്ധിച്ചില്ല .
പോസ്റ്റിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു ..
കണ്ണുകളിൽ ഇരുട്ട് വന്ന് മൂടി ..
കണ്ണുതുറന്നമ്പോൾആശുപത്രിയിലാണ് എന്ന് തിരിച്ചറിഞ്ഞു.. തലയ്ക്ക് വല്ലാത്ത
ഭാരം .തൊട്ടു നോക്കിയപ്പോൾ തലയ്ക്ക്
പിന്നിൽ മുറിവുണ്ട് എന്ന് മനസ്സിലായ് .
ഇടത്തെകാൽ മുട്ടിന് താഴെയുംബാൻഡേജ്
ചുറ്റിയിട്ടുണ്ട് ..
അല്പംമാറിറെയിൻകോട്ട് ധരിച്ച ഒരാൾ നേഴ്സിനൊപ്പം നിന്ന്തന്നെ ചൂണ്ടി എന്തെക്കെയോ സംസാരിക്കുന്നുണ്ട് .
തനിക്കരുകിലെത്തിയ നേഴ്സ് ചിരിയോടെ
തോളിൽ തട്ടി ..
" സിസ്റ്റർ ഞാൻ എങ്ങനെ ..? ആര് ?''
ഇറ്റിറ്റ് വീഴുന്ന ബ്ലഡ്ബോട്ടിൽ നോക്കിയ ശേഷം റെയിൻകോട്ട് ധരിച്ചആളെ ചൂണ്ടി
"അയാളാണ് തന്നെ ഇവിടെ എത്തിച്ചത്.
സമയത്ത് കൊണ്ട് വന്നത് കൊണ്ട് തനിക്ക്
മറ്റ് കുഴപ്പങ്ങൾ ഒന്നുംസംഭവിച്ചില്ല ."
ഈ സമയം ചിരിച്ച് കൊണ്ട് അയാൾ അടുത്തെത്തി . കട്ടി മീശയും, കുറ്റിത്താടിയും ,ചെറിയകണ്ണുകളും, ചേർന്നനിഷ്ക്കളങ്കമായ മുഖം . നന്ദി പറയാൻ വാ തുറന്നതും അയാൾ തടഞ്ഞു കൊണ്ട്
" വീട്ടുകാരെ അറിയിക്കേണ്ടെ .?"
അയാൾ വച്ചുനീട്ടിയ ഫോൺ വാങ്ങി വീട്ടിൽ വിവരമറിയിച്ചു ..
"എന്റെ പേര് മനാഫ്, മനു എന്ന് വിളിക്കും "
അല്പം കഴിഞ്ഞ് വീട്ടിൽ നിന്നും വാപ്പയും, ഉമ്മയും ,മുംതാസും എത്തുന്നവരെ മനാഫ്
കൂടെ തന്നെ നിന്നു ..
വാപ്പയെ പരിചയപ്പെടുത്താൻ മാനാഫിനെ
തിരഞ്ഞപ്പോൾ .ആൾ പോയി എന്ന് നേഴ്സ് അറിയിച്ചു ..
ഹോസ്പിറ്റൽ രേഖകളിൽ നിന്നും കിട്ടിയ
മനാഫിന്റെ ഫോൺ നമ്പറിലേയ്ക്ക് വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫായിരുന്നു.
മുംതാസിന്റെ കണ്ണുനീർ വീണ് കിടക്ക വിരി
നനഞ്ഞു കൊണ്ടിരുന്നു ..
"നാളെ വീട്ടിൽ പോകാം ' എന്ന് ഡോക്ടർ
അറിയിച്ചപ്പോൾ സന്തോഷം തോന്നി .
മനം മടുപ്പിക്കുന്ന ആശുപത്രിവാസം ഇതിനകം അസഹനീയമായിരുന്നു .
എത്ര പറഞ്ഞിട്ടും വീട്ടിൽ പോകാൻ മടിച്ച് നിന്നമുംതാസിനെ ഒരു വിധംപറഞ്ഞയച്ചു ..
പെട്ടെന്നായിരുന്നു .മനാഫ് കയറി വന്നത് .
അല്പനേരം സംസാരിച്ചിരുന്ന ശേഷം യാത്ര പറഞ്ഞ് നടന്നു നീങ്ങിയ മനാഫ് തിരികെ
വന്നു .
"തനിക്ക് സെലിയെ .. അറിയാമല്ലോ ല്ലെ ?"
ആ ചോദ്യം ശരിക്കും ഞെട്ടിച്ചു .
" സെലിയുടെ ഭർത്താവാണ് ഞാൻ .. "
കണ്ണു മിഴിച്ചു പോയ് ... വാക്കുകൾക്കായ്
പരതി ..
" അന്ന് ടൗണിൽ നിന്നും വരുന്ന വഴി അപകടത്തിൽപ്പെട്ട തന്റെ ബൈക്ക് തിരിച്ചറിഞ്ഞത് സെലിയായിരുന്നു .. ഞാനും
അവളും കൂടിയാണ് തന്നെ ഇവിടെ എത്തി
ച്ചത് ...''
മനാഫ് ഒന്നു നിർത്തിയ ശേഷം തുടർന്നു .
" മറ്റൊന്നുകൂടി താൻ അറിയണം .അവൾ
ഒരിക്കലുംതന്നെതേച്ചിട്ടില്ല .വിട്ടുകൊടുക്കുകയായിരുന്നു .മുംതാസിന് വേണ്ടി ."
ഒന്നും മനസ്സിലാവാതെ മനാഫിനെ നോക്കി .
" സെലിയെക്കാൾ മുന്നെ മുംതാസ് താനറിയാതെ തന്നെ സ്നേഹിച്ചിരുന്നു.
സെലി അതറിയാൻ വൈകി .അറിഞ്ഞിട്ടും
അവൾക്കത് പ്രശ്നമായിരുന്നില്ല .
മുംതാസ് ഒരു അനാഥയാണെന്നറിയുന്നത്
വരെ .. !ഒരു യത്തിമിന്റെ കണ്ണീര് വീഴ്ത്തി
തന്നെ സ്വന്തമാക്കിയാൽ .. ആ ജീവിതം
സ്വസ്ഥതമാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ
അവൾ തന്റെ ഉപ്പയെ കണ്ടു കാര്യം അവതരിപ്പിച്ചു .നന്മയുള്ള തന്റെ ഉപ്പയാണ് ബാക്കിയുള്ള കരുക്കൾ നീക്കിയത് .. "
ഞെട്ടലോടെ മനാഫിനെ നോക്കി .
"പെണ്ണ് ഒരു സംഭവാ ഡോ .. നമുക്കൊന്നും
അളക്കാൻ പറ്റാത്ത മഹാസംഭവം .''
സെലിയെ തെറ്റിദ്ധരിച്ചതിൽമനസ്സിൽ കുറ്റബോധം തോന്നി..
"നിനക്ക് എഴുതി വച്ചപെണ്ണ് മുംതാസാണ്
മോനെ ,എന്തെക്കെ ചെയ്താലും അത്
മാറ്റി എഴുതുവാനാവില്ല ''ഉപ്പയും അവിടെയ്ക്ക് വന്നു ..എന്തിനെറിയാതെ തന്റെ കണ്ണുകൾനിറഞ്ഞിരുന്നു ..
മനസ്സിൽ സെലീന ,നന്മയുള്ള മരമായ് വളർന്നു പൂത്തുലഞ്ഞ് നിൽക്കുകയായിരുന്നു .
ശുഭം ..
Nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo