നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉപ്പും മുളകും

Image may contain: 1 person, closeup
കടം വാങ്ങി കൊണ്ടുവന്ന മത്തി മുറിച്ചു കഴുകി വൃത്തിയാക്കി മൺചട്ടിയിലിട്ടു അടുക്കളയിൽ കയറിയ ഉടനെ അവൾ പുറത്തേക്ക് വന്നു. സാരി തലപ്പു കൊണ്ടു വിയർപ്പു തുടച്ച ശേഷം പറഞ്ഞു.
കറി വെക്കാൻ ഒരു നുള്ളു പോലും മുളകു പൊടിയില്ല. മാത്രല്ല ഉപ്പുമില്ല.
അവളുടെ വാക്കുകൾ കേട്ടു ഒന്നു ഞെട്ടി. കയ്യിലാണെങ്കിൽ അഞ്ചു പൈസയില്ല. എവിടെ നിന്നു വാങ്ങും ?
സാധനങ്ങൾ വാങ്ങുന്ന കടക്കാരൻ ഇന്നലെ വഴക്കു പറഞ്ഞു. അഞ്ചുപത്തായിരം ഉറുപ്പിക അവിടെ കൊടുക്കാനുണ്ട്. കുറച്ചെങ്കിലും കൊടുത്താലേ ഇനി ഈ വഴിക്കു വരേണ്ടെന്നും പറഞ്ഞു.
ആലോചിച്ചു നിൽക്കാതെ വേഗം വാങ്ങി കൊണ്ടു വാ. കുട്ടികൾ ഇപ്പോൾ ഉസ്കൂളിൽ നിന്നെത്തും. ചായയും കടിയും കൊടുത്തില്ലേൽ ച്ചോറെങ്കിലും കൊടുക്കലോ..
എന്റെ അവസ്ഥ കണ്ടപ്പോൾ അവൾ പറഞ്ഞു.
എന്ത് ചെയ്യും ?നീ അടുത്ത വീട്ടിൽ നിന്നും കൊറച്ചു വാങ്ങീട്ടു വാ. പിന്നെ കൊടുക്കാം.
ഞാൻ പറഞ്ഞു.
എനിക്ക് വയ്യ. മിനുട്ടിനു മിനുട്ടിനു അവിടെ പോയി യാചിക്കാൻ. നിങ്ങളുട തന്തയുടെ വീടൊന്നുമല്ലല്ലോ അത്.
അവളുടെ വാക്കുകൾ കേട്ടപ്പോൾ ദേഷ്യം അരിച്ചു കേറി. എങ്കിലും ക്ഷമിച്ചു.
കൊറേ കാലം ദുബായ് പോയി സമ്പാദിച്ചു കിട്ടിയ ഭാഗ്യം. എന്താണ് നിങ്ങൾ ഉണ്ടാക്കിയത് ?ഒരു രണ്ടു നില വീടല്ലാതെ. അതാണെങ്കിൽ കറ പിടിച്ചു കിടക്കുന്നു. പെയിന്റ് അടിക്കാൻ പൈസ ഉണ്ടോ ?നല്ല കാലത്തു അനിയന് ബൈക്ക് മാമന് ജീവിക്കാൻ ഓട്ടോ റിക്ഷ. പെങ്ങൾക്ക് അഞ്ചു പവന്റെ മാല...
, അവൾ കാടു കയറുന്നത് കണ്ടു ഞാൻ കാതു പൊത്തി കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി.
ശരിയാണ് അവൾ പറഞ്ഞത്. ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല. ഒരു എക്സ് ഗൾഫ്കാരന്റെ ഗതികേട്.
കടയിൽ ചെന്നാൽ അയാൾ വടിയെടുത്തു ഓടിക്കും. പെട്ടെന്നാണ് അയാൾക്ക് ആ മുഖം ഓർമ്മ വന്നത്. പണ്ടു അയൽവാസി ആയിരുന്ന നാരായണിചേച്ചിയുടെ മുഖം. അവരിപ്പോൾ കുറച്ചു അകലെയാണെങ്കിലും അവിടെ ചെന്നാൽ സംഗതി തൽക്കാലത്തേക്ക് നടക്കും.
പണ്ടു എന്നും ഞങ്ങൾ അങ്ങനെയായിരുന്നു. പരസ്പര സഹായം. പക്ഷെ ഞാൻ വളർന്നപ്പോൾ അവരെ മറന്നു. ഏതായാലും ഒന്നു പോയി നോക്കാം.
ഞാൻ നടത്തത്തിനു വേഗത കൂട്ടി.
അവിടെയെത്തുമ്പോൾ അവർ വാതിൽക്കൽ നിൽക്കുന്നു. ഞാൻ തല കുനിച്ചു നിന്നപ്പോൾ അവർ ചോദിച്ചു.
എനിക്കറിയാം നീ ഒരിക്കൽ ഇവിടെ വരുമെന്ന്. എന്താ വേണ്ടത്. ?ഉപ്പോ.. മുളകോ ?
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.
BY Krishnan Abaha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot