
( ജോളി ചക്രമാക്കിൽ )
ചില വാതിലുകൾ അടഞ്ഞു കിടക്കുന്നവയാണു
ചില വാതിലുകൾ തുറന്നു കിടക്കുന്നവയും
ചില വാതിലുകൾ തുറന്നു കിടക്കുന്നവയും
ഓർമ്മപ്പഴക്കത്താൽ അടയ്ക്കാൻ മറന്നു പോയവ ,തുറക്കാനും
കാലം പണിത ചുവരിൻമേൽ സ്ഥാനഭ്രംശം
സംഭവിച്ചവ
സംഭവിച്ചവ
തുറന്ന വാതിലിനപ്പുറം കറുത്ത ചിരിയുമായ് മരണം കാത്തു നിൽപ്പുണ്ട്
അടഞ്ഞ വാതിലിനിപ്പുറം പ്രതീക്ഷയോടെ ജീവിതം കൈകാലിട്ടടിക്കുന്നുമുണ്ട്
വാതിലുകൾ വെറും സൂചനകളാണ്
അടഞ്ഞതായാലും, തുറന്നതായാലും
കേവലം സൂചനകൾ മാത്രം
അടഞ്ഞതായാലും, തുറന്നതായാലും
കേവലം സൂചനകൾ മാത്രം
2019 - 06 - 04
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക