Slider

ലോകപരിസ്ഥിതിദിനം

0
Image may contain: Giri B Warrier, smiling, beard, closeup and outdoor


കഴിഞ്ഞ നാലുവർഷങ്ങളായി
പറമ്പിലൊരു പേരാൽതൈ നട്ട്‌
പരിസ്ഥിതിദിനം ആഘോഷിക്കുന്നു.
പേരാൽതൈ നട്ട്‌ പോന്നതിന്
പിന്നാലെ അതെല്ലാം ആരോ
പറിച്ചുകളയുന്നുണ്ടായിരുന്നു.
ഇന്ന് കാലത്ത്‌ രണ്ടുംകല്പിച്ച്
മുറ്റത്തെ പൂന്തോട്ടത്തിൽ
ഒരു പേരാൽതൈ നടുമ്പോൾ
ഒരാൾ വന്ന് തടഞ്ഞിട്ട് ‌ പറഞ്ഞു
"നാട്ടുകാരുടെ പറമ്പിൽ പേരാൽതൈ
നടാതെ സ്വന്തം വീട്ടുപറമ്പിൽ നടാൻ !"
സ്വന്തമായി ഒരേക്കർ
മണ്ണുണ്ടായിരുന്നു
പറമ്പിൽ നിറയെ
മരങ്ങളുണ്ടായിരുന്നു
നനയ്ക്കാൻ വറ്റാത്ത
കിണറുണ്ടായിരുന്നു
വെള്ളം കോരി നനയ്ക്കാൻ
വീട്‌ നിറയെ ആളുണ്ടായിരുന്നു
മരങ്ങളുടെ തണലിൽ
ചൂട് ഒട്ടുമില്ലായിരുന്നു
വിഷമയമല്ലാത്ത
പച്ചക്കറികളുണ്ടായിരുന്നു
അതൊക്കെ വിറ്റുപെറുക്കി
ഇപ്പോൾ സമുച്ഛയത്തിന്റെ
പതിനൊന്നാം നിലയിൽ
നാലുമുറിയുള്ള ഫ്ലാറ്റിൽ
ശീതീകരിച്ച മുറികളിൽ
സുഖമായി ജീവിക്കുന്നു.
പേരാൽ പോയിട്ട്‌ തുളസിതൈ
നടാൻ ഒരുപിടി മണ്ണിന്നില്ല.
ഫേസ്ബുക്കിലും വാട്സാപ്പിലും
തൈ നടുന്ന സെൽഫിയിടാതെ
എന്ത് ലോകപരിസ്ഥിതിദിനം.
സാരമില്ല്യ, ധാരാളം സുഹ്യത്തുക്കൾ
ലൈക്കും കമന്റും തന്ന് വളർത്തിയ
കഴിഞ്ഞ വർഷം നട്ട ചെടിയുടെ
ഫോട്ടോയുണ്ട്, അതുതന്നെയാവാം!
::::::
ഗിരി ബി വാരിയർ
05 ജൂൺ 2019
©copyright protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo