
ഉണ്ണിക്കുണ്ടൊരു പൂങ്കോഴി
ചക്കരമാവിൻ കൊമ്പത്ത്
അന്തിയുറങ്ങും പൂങ്കോഴി
പുലർകാലത്തിൽ ഉണ്ണീന്റമ്മേ
കൂകിയുണർത്തും പൂങ്കോഴി
ചക്കരമാവിൻ കൊമ്പത്ത്
അന്തിയുറങ്ങും പൂങ്കോഴി
പുലർകാലത്തിൽ ഉണ്ണീന്റമ്മേ
കൂകിയുണർത്തും പൂങ്കോഴി
അയൽപക്കത്തെ പൂവൻമാർക്കിവൻ
എതിരാളിക്കൊരു പോരാളി
ചിക്കിച്ചികയും നാട്യകലയിൽ
വിരുതനനുമിവനൊരു ധീരനുമേ
എതിരാളിക്കൊരു പോരാളി
ചിക്കിച്ചികയും നാട്യകലയിൽ
വിരുതനനുമിവനൊരു ധീരനുമേ
അന്നൊരു നാളിലുച്ചയ്ക്കെത്തിയ
വിരുന്നുകാരുടെ വിശപ്പകറ്റാൻ
പപ്പും പൂടേം പറിച്ചെറിഞ്ഞ്
കൊത്തിനുറുക്കിയ ഒരുപിടിയെല്ലായ്
ചട്ടിയിലിവനൊരു കറിയായി
വിരുന്നുകാരുടെ വിശപ്പകറ്റാൻ
പപ്പും പൂടേം പറിച്ചെറിഞ്ഞ്
കൊത്തിനുറുക്കിയ ഒരുപിടിയെല്ലായ്
ചട്ടിയിലിവനൊരു കറിയായി
ബെന്നി ടി ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക