നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിലർ

Image may contain: 1 person, ocean, sky, mountain, outdoor, nature, closeup and water
ഒരു വലിയ ആൾക്കൂട്ടത്തെ ഓർമ്മിപ്പിക്കും പോലെ ചിലരുണ്ടാകും,
അവർക്ക് മുന്നിൽ നമ്മുടെ ശബ്ദം
ആൾക്കൂട്ടത്തിലെ ശബ്ദം പോലെ എവിടെയൊക്കെയോ തട്ടി
പൊലിഞ്ഞു പോകും...
മറ്റു ചിലർ നേർത്ത സംഗീതം പോലെയാണ്,
കേട്ടിരിക്കാൻ മാത്രം തോന്നുന്നവർ,
അവർ നിശ്ശബ്ദമാകുമ്പോൾ
പെട്ടെന്നൊരു ശൂന്യത വന്നണയും...
ഹൃദയത്തിലേക്ക് നോക്കൂ...
സമ്മതം പോലും ചോദിക്കാതെ
ചിലർ കയറി ഇരിപ്പുണ്ടാകും,
അവർ ചിലപ്പോൾ
പരിഭവക്കടലാകും,
പിന്നെ ചിണുങ്ങും മഴയാകും....
വിരൽത്തുമ്പു കോർക്കുന്ന ചിലരുണ്ട്,
ഉയർച്ചതാഴ്ചകളിൽ
നിഴലിന് പോലും കൂട്ട് വരുന്നവർ,
വിരൽത്തുമ്പിൽ ഹൃദയം കൊരുക്കുന്നവർ..
ചിലരുണ്ട്,
ചിരിക്ക് പിന്നിലൊരു
ചതിയുടെ മധുരം പകരുന്നവർ,
ചേർത്തണച്ചു കരളിൽ തറയ്ക്കാൻ
ഇരുളിലൊരു വാൾമുന പണിയുന്നവർ..
അങ്ങനെയങ്ങനെ ചിലയിടങ്ങളിൽ ചിലരുണ്ട്,
നമ്മളെ നാമായി മാറ്റാൻ,
ജീവിതത്തിനു നിറങ്ങൾ പകർന്നുകൊണ്ട്.
✍️🏼സിനി ശ്രീജിത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot