നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബക്കാർഡി

Image may contain: 1 person, beard and closeup
ക്വാർട്ടേഴ്സിൻ്റെ വരാന്തയിലേക്ക് തുറക്കുന്ന  പ്രധാന വാതിൽ അടച്ച് താക്കോൽ ബാഗിലിട്ട് ചെരിപ്പ് അണിയവേയാണു ഓർത്തത് അടുക്കള വാതിൽ അടച്ചില്ലാലോയെന്ന് . 
വാതിൽ തുറന്ന് അകത്തു കയറി തുറന്നു കിടക്കുന്ന അടുക്കള വാതിൽ ഭദ്രമായി അടച്ചു്
പുറത്തിറങ്ങി വരാന്തയിലേക്ക് തുറക്കുന്ന
പ്രധാന വാതിൽ ഒന്നൂടെ അടച്ച് താക്കോൽ ബാഗിലിട്ട് ചെരിപ്പിടാൻ നോക്കുമ്പോൾ ചെരിപ്പു കാണുന്നില്ല .
വീണ്ടും വാതിൽ തുറന്ന് അകത്തു കയറി അടുക്കള വാതിലിനു മുൻപിൽ ഊരി വച്ച ചെരുപ്പെടുത്തിട്ട് പുറത്തിറങ്ങി
വരാന്തയിലേക്ക് തുറക്കുന്ന പ്രധാന വാതിൽ
ഒന്നൂടെ അടച്ച് താക്കോൽ ബാഗിലിട്ട് താഴോട്ടിറങ്ങാൻ തുടങ്ങവേ ആണ് ഓർമ്മ വന്നത് ഗ്യാസ് പൂട്ടിയിട്ടില്ല
വീണ്ടും അകത്തു കയറി അടുക്കളയിൽ ചെന്നു നോക്കുമ്പോൾ ശരിയാണ് ഗ്യാസ് പൂട്ടിയിട്ടില്ല
അതും പൂട്ടി ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളമെടുത്ത് കുടിച്ച് പുറത്തിറങ്ങി
കാലിൽ ചെരിപ്പുണ്ടെന്നുറപ്പു വരുത്തി
വരാന്തയിലേക്ക് തുറക്കുന്ന
പ്രധാന വാതിൽ പൂട്ടാൻ നേരമാണ് ഫ്രിഡ്ജ് അടച്ചില്ലേയെന്നൊരു സംശയം
വാതിൽ തുറന്ന് അകത്തു കയറി
നോക്കുമ്പോൾ ,സംഗതി ശരിയാണ് .
തുറന്നു കിടക്കുന്ന ഫ്രിഡ്ജിൻ്റെ വാതിലുമടച്ച് ചെരിപ്പ് കാലിൽ തന്നെ ഇല്ലേ എന്ന് തീർച്ച വരുത്തി വരാന്തയിലേക്ക് തുറക്കുന്ന
പ്രധാന വാതിൽ പൂട്ടി താക്കോലിടാൻ നോക്കുമ്പോൾ ബാഗുകാണുന്നില്ല .
'ശ്ശെടാ ."
വീണ്ടും വാതിൽ തുറന്നു അകത്തു കയറി മേശപ്പുറത്തും ,ഷെൽഫിലും ,കട്ടിൻമേലും ,കസേരയിലും , ടീപ്പോയ് ടെ പുറത്തും ,അടുക്കളസ്ലാബിനു പുറത്തും ഒന്നും ബാഗുകാണുന്നില്ല
"ശ്ശെടാ ഇതെന്തു മറിമായം
ഇനി പുറത്ത് വാതിലിനു താഴെയെങ്ങാനും ..!
വരാന്തയിലേക്ക് തുറക്കുന്ന
പ്രധാന വാതിലിനടുത്തേയ്ക്ക് നടക്കുമ്പോഴാണ്
അതിനു പുറകിലൊട്ടിച്ച കടലാസ്സു കാണുന്നത്
പുറത്തു പോകുമ്പോൾ
1. ഗ്യാസിൻ്റെ റെഗുലേറ്റർ പൂട്ടാൻ മറക്കരുത്
2. ഫ്രിഡ്ജിൻ്റെ വാതിൽ തുറന്നിടരുത്, സ്വിച്ച് ഓഫാക്കരുത്
3. എല്ലാ ലൈറ്റുകളും, ഫാനും ഓഫാക്കണം
4. ഇസ്തിരിപ്പെട്ടിയുടെ പ്ലഗ്ഗ് ഊരി വയ്ക്കണം
5. ബാൽക്കണി ,അടുക്കള ,വാതിലുകൾ പൂട്ടണം
6. ടാപ്പുകൾ പൂട്ടി വയ്ക്കണം
7. മൊബൈൽ ഫോൺ എടുക്കാൻ മറക്കരുത്
തുറന്നിരിക്കുന്ന സിങ്കിലെ ടാപ്പു പൂട്ടി
ബാൽക്കണിയിലേയ്ക്കുള്ള വാതിലടച്ച് അതിനടുത്തായുള്ള മേശപ്പുറത്തെ ഇസ്തിരിപ്പെട്ടിയുടെ പ്ലഗ്ഗ് വലിച്ചൂരി
ഫ്രിഡ്ജിൻ്റെ സ്വിച്ച് ഓണാക്കി
വാതിൽ തുറന്ന് ഒരു കുപ്പി വെള്ളമെടുത്ത് കുടിച്ച് കുപ്പി തിരികെ വയ്ക്കാൻ നേരം
ബാഗ് ഉണ്ട് അതിനുള്ളിലിരിയ്ക്കുന്നു
ബാഗും എടുത്ത് പുറത്തിറങ്ങി
വരാന്തയിലേക്ക് തുറക്കുന്ന
പ്രധാന വാതിൽ താക്കോലിട്ടു പൂട്ടവേ
അകത്തു നിന്നും മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നു
വീണ്ടും വാതിൽ തുറന്ന്, അകത്തു കയറി മേശപ്പുറത്തും , ടീപ്പോയി, ഷെൽഫ് കട്ടിൽ തലയിണയുടെ അടിയിൽ ,ജനാലപ്പടിയിൽ ടി വി സ്റ്റാൻഡിനു പുറത്ത് ഒക്കെ പരതിയിട്ടും ഫോൺ കാണുന്നില്ല 'ഫ്രിഡ്ജ് തുറന്ന് അതിനകത്തും ഇല്ല എന്ന് ഉറപ്പു വരുത്തി.
"ഇനി ,ആരെങ്കിലും ഒന്നു ഇപ്പ വിളിച്ചിരുന്നേൽ '
ഏതായാലും കുടിച്ച വെള്ളം പുറന്തള്ളാൻ സമയമായി
ടോയ്ലറ്റിൻ്റെ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ ഫ്ലഷ് ടാങ്കിൻ്റെ മുകളിൽ ഉണ്ട് മൊബൈൽ ഫോൺ
അതെടുത്ത് പോക്കറ്റിലിട്ട്
ആവശ്യവും നിർവ്വഹിച്ച് പുറത്തിറങ്ങി
ബാഗ് എടുത്ത് തോളിലിട്ട് , ഫോൺ പോക്കറ്റിലില്ലേയെന്നു തപ്പി നോക്കി ,
താക്കോലെടുത്ത് കൈയ്യിലും ', കാലിൽ ചെരിപ്പും ഉണ്ടെന്ന് ഉറപ്പു വരുത്തി
വരാന്തയിലേക്ക് തുറക്കുന്ന
പ്രധാന വാതിൽ തുറന്ന് പുറത്തിറങ്ങി വാതിലടച്ച് താക്കോൽ ഭദ്രമായി ബാഗിൻ്റെ ഒരു വശത്തുള്ള അറയിൽ നിക്ഷേപിച്ച്
താഴേയ്ക്കുള്ള പടികൾ ഒരോന്നായി ഇറങ്ങാൻ തുടങ്ങി
"ഇന്ന് ഓഫീസിലെത്തുമ്പോൾ ലേയ്റ്റായതു തന്നെ ..!
പടികളിറങ്ങി താഴെയെത്തുമ്പോൾ ഫോൺ റിംഗ് ചെയ്യുന്നു
'' ബക്കാർഡി കോളിംങ്ങ്ഗ് "
"ഡാ ജോണിക്കുട്ടീ നീയവിടെയില്ലേ ഞാൻ നേരത്തെ വിളിച്ചിരുന്നു '
ഇന്ന് ഞായറാഴ്ചയല്ലേ രാവിലെ തുടങ്ങാം
ഞാനൊരു ഫുള്ള് വവ്വാലുമായി വരാം
ബാക്കിയുള്ളോരെ നീ വിളിച്ച് ഏർപ്പാടാക്ക് "
ശുഭം
2019 - 06 - 05
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot