ഈയിടെ പോയ യാത്രയിൽ ഉണ്ടായ അനുഭവം ആസ്പദം ആക്കിയ കഥ ആണ്,കുറച്ചൊക്കെ ഭാവനയും ഉണ്ട്ട്ടോ . ഇത് വായിക്കുമ്പോൾ ചിലപ്പോൾ ബന്ധുക്കളും ഉറ്റ മിത്രങ്ങളും എന്തിനു അപ്പനും അമ്മയും വരെ നെറ്റി ചുള്ളിക്കാൻ സാധ്യത ഉണ്ട്.
ഉറ്റ കൂട്ടുകാരിയുടെ കല്യാണം ഉറപ്പിച്ചതിന്റെ ഭാഗമായാണ് ഒരു ഉല്ലാസ യാത്രയ്ക്ക് ബാങ്കോക് ലേക്ക് പോയേക്കാം എന്ന് തീരുമാനം വരുന്നത്. എന്തായാലും അവിടെ വരെ പോകുവല്ലേ എങ്കിൽ പാട്ടായ കൂടി പോയിക്കളയാം എന്ന് എല്ലാരും അഭിപ്രായപ്പെട്ടപ്പോൾ അടിപൊളി എന്ന് തോന്നി.
നല്ല തിരക്കുള്ള ബാങ്കോക്കിൽ നിന്നും പാട്ടായ ചെന്നപ്പോൾ ശാന്ത സുന്ദരമായ സ്ഥലം എന്നാണ് ആദ്യം തോന്നിയത്. പക്ഷെ നേരം ഒന്നിരുട്ടി യപ്പോളേക്കും പാട്ടായ ഉണർന്നു. ഹോട്ടൽ നിന്നും അടുത്തുള്ള പാട്ടായ ബീച്ചിൽ ലേക്ക് നടന്നപ്പോൾ കണ്ണ് തള്ളുന്ന കാഴ്ചയാണ് കണ്ടത്. ഒരുപക്ഷെ ആദ്യാനുഭവം ആയതു കൊണ്ടാവാം.
മാംസം വിൽക്കുന്ന ചന്ത. അതെ അതിസുന്ദരികളിൽ നിന്നും തുടങ്ങി കാണാൻ വല്യ മെച്ചമൊന്നും ഇല്ലാത്തതുവരെയുള്ള പെണ്കുട്ടികള്, സ്ത്രീകൾ, വൃദ്ധകൾ നിരന്നു റോഡ് സൈഡിൽ നില്കുന്നു. അവർ അവരെ തന്നെ മാർക്കറ്റ് ചെയ്തു സ്വയം വിലപറയുന്നു. ചിലരോട് ദേഷ്യപെടുന്നു. ആദ്യം മനസ്സിൽ തോന്നിയത് അറപ്പാണ് പക്ഷെ പിന്നീട് ആ അറപ്പു മാറി കൗതുകമായി.
പതിനാലു വയസു തോന്നിക്കുന്ന ഒരു കുട്ടി, തീരെ ചെറിയ ഷോർട് സ്കേർട് ഇട്ടു കടും ചുവപ്പ് ലിപ്സ്റ്റിക്ക് ഇട്ട മറ്റൊരുവൾ, കൈ നിറയെ വളകളും സാരിയും ഉടുത്തു വേറൊരുവൾ അങ്ങനെ പല പല രൂപത്തിലും ഭാവത്തിലും അവർ ഇങ്ങനെ കസ്റ്റമേഴ്സ് നെ കാത്തു നില്കുന്നു ബീച്ച് റോഡിൽ. ചിലർ ഐഫോണിൽ കളിക്കുന്നു. ചിലർ ജ്യൂസ് കുടിക്കുന്നു. വീൽ ചെയറിൽ അരക്കു താഴെ തളർന്ന ചേട്ടൻ മുതൽ കൊച്ചുമോന്റെ കല്യാണം കൂടാൻ പ്രായം ആയ പടുകിളവൻ പോലും ഉണ്ട്. ആർത്തിയോടെ അവർ വില പേശി.
ഞങ്ങൾ നടന്നു മടുത്തപ്പോൾ ഒന്നിരുന്നു ഒരു കോക കോള (മദ്യത്തെകാൾ ഹാനികരം പറഞ്ഞില്ല എന്ന് വേണ്ട )നുകരാൻ തുടങ്ങി. നീണ്ടു കിടക്കുന്ന സാഗരവും അതിൽ തുള്ളിക്കളിക്കുന്ന ബോട്ടുകളും കണ്ടപ്പോൾ ചഞ്ചല പെട്ടുഴലുന്ന മനുഷ്യ മനസുകളായി തോന്നി. സദാചാരത്തിന്റെ മുഖം മൂടി അണിഞ്ഞു എന്നാൽ ചെന്നായുടെ പല്ലുകൾ ഒളിപ്പിച്ച. സ്ത്രീയെ കാർന്നു തിന്നുവാൻ മാത്രം ഒരുങ്ങി നിൽക്കുന്ന ഒരു സമൂഹത്തെ ഞാൻ അതിൽ കണ്ടു
വെള്ളത്തിൽ നിന്ന് കണ്ണ് വെട്ടിച്ചു കരയിലേക്ക് നോക്കിയപ്പോൾ രണ്ടു ഭീമൻ എലികൾ ഒരു പൊത്തിലേക്കു കേറി പോകുന്നത് കണ്ടു പെട്ടെന്നു അതിലേക്കു ശ്രദ്ധ തിരിഞ്ഞു.പൊത്തിൽ നിന്നും ഒരു എലി ഇറങ്ങി വന്നു മറ്റേ എലിയുടെ ചെവിയിൽ എന്തോ പറഞ്ഞു അതിനു ശേഷം ഒരുവൻ അകത്തേക്ക് പോയി. ഞങ്ങൾ രണ്ടാളും ഉറക്കെ ചിരിച്ചു. ഞാൻ അവളോട് ചോദിച്ചു "നീ അത് കണ്ടോ? ". അവൾ എന്നോട് പറഞ്ഞു "ഇവിടുത്തെ വൈബ് അല്ലേ". ഞങ്ങൾ നാലുപേരും എഴുന്നേറ്റു നടത്തം തുടർന്ന്.
തൊട്ടടുത്തുള്ള കടയിൽ നിന്നും രണ്ടു ബിയർ വാങ്ങാം എന്ന് പറഞ്ഞു കൂടെ ഉണ്ടായിരുന്ന പുരുഷജനം അങ്ങോട്ടു കയറിയപ്പോൾ ഞങ്ങൾ കാറ്റ് കൊണ്ട് കടൽ നോക്കി നിന്നു. തെരുവിൽ ജനങ്ങൾ അങ്ങിങ്ങായി നടക്കുന്നു. വഴിവാണിഭക്കാർ കച്ചവടം നടത്തുന്നു. റോഡ് സൈഡ്ഇൽ സ്ത്രീകൾക്ക് വിലപറയുന്ന പുരുഷൻമാരും ഉണ്ട്. ആരും ആരെയും മൈൻഡ് ആകുന്നില്ല. അപ്പോഴാണ് ഒരു മലയാളം ഡയലോഗ് "എന്റെ ഓളെ ഞാൻ ഇന്ന് പോകും ഒരു അഞ്ഞൂറ് ബാത്ത് ബായോ അടിച്ചുപൊളിക്കാ".
ഞാനും അവളും ചിരി അടക്കിപ്പിടിച്ചു കേട്ടു നിന്നു ഒന്നും മനസിലാവാത്ത പോലെ. കാണാൻ തെറ്റില്ലാത്ത ഒരു ചെക്കൻ. നല്ല ഉയരവും ശരീരവും ഒക്കെ ഉണ്ട്. ഡെനിം ന്റെ ഷോർട്. കൈയ്യിൽ ഫാസ്റ്റ് ട്രാക്കന്റെ വാച്ച്. ആളു ആടി ആടി ആണ് നടത്തം.വെള്ളം ആണെന്ന് ഏതു കണ്ണുപൊട്ടനും പറയാം. പുള്ളി ഓടി നടന്നു ഒരു അഞ്ചോ ആറോ പേരോട് ഈ രോദനം തന്നെ.
ഒടുവിൽ ഞങ്ങളുടെ സൈഡിലൂടെ നടന്നു പോയി എന്നിട്ട് തിരിച്ചു നടന്നു വന്നു ഞങ്ങളുടെ മുൻപിൽ നിന്നു. സത്യം പറയണല്ലോ ചങ്കിടിച്ചു കൈയിൽ വീണു. ഞങ്ങളെ അടിമുടി നോക്കിയിട്ട് അവൻ ചോദിച്ചു "യൂ ഇന്ത്യൻ ". ഞങ്ങൾ ഉത്തരം പറഞ്ഞു "സോറി നോട് ഇന്റെരെസ്റ്റെഡ് ".ദേഷ്യപ്പെട്ടു കൊണ്ട് തന്നെയാ പറഞ്ഞതു.
പക്ഷെ അന്തരീക്ഷം മാറി.പെട്ടെന്നു അവനിലെ മാന്യൻ ഉണർന്നു. അവൻ ഹിന്ദിയിൽ ഞങ്ങളെ കുറെ ഉപദേശിച്ചു. നിങ്ങൾ ഭാരതീയ സ്ത്രീകൾ ആണ് ഇങ്ങനെ ചെയ്യരുത്. ഇത് അല്ല ആർഷ ഭാരത സംസ്കാരം എന്നൊക്കെ. കണ്ണ് തള്ളി വായും പൊളിച്ചു നിന്ന എന്നോടും കൂട്ടുകാരിയോടും യാത്ര പറഞ്ഞു അവൻ നടന്നു നീങ്ങി ആടി ആടി.
ബിയർറും ആയി എത്തിയ ഞങ്ങളുടെ പുരുഷകേസരികളോടൊപ്പം ഞങ്ങൾ മുന്നോട്ടു നടന്നു. അപ്പോൾ കണ്ടു.മറ്റൊരു സ്ത്രീയോട് വിലപേശി നിൽക്കുന്ന നമ്മുടെ സദാചാര വാദിയെ.................
അടുത്ത് ചെന്ന് "മോനേ സദാചാരം ഒരു പ്ലേറ്റ് എടുക്കട്ടേ " എന്ന് ചോദിച്ചപ്പോൾ ആണ് എന്റെ ചൊറിച്ചിൽ ഒന്ന് മാറിയത്.
അടുത്ത് ചെന്ന് "മോനേ സദാചാരം ഒരു പ്ലേറ്റ് എടുക്കട്ടേ " എന്ന് ചോദിച്ചപ്പോൾ ആണ് എന്റെ ചൊറിച്ചിൽ ഒന്ന് മാറിയത്.
***ജിയ ജോർജ് ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക