Slider

മഞ്ഞപ്പാറ മാലതിയുടെ ഇട്ടാവട്ടം ഗ്രൂപ്പ്,

0

Image may contain: Shoukath Maitheen, sitting and indoor

==========
''രാവിലെ ചിരിച്ചു കൊണ്ട് ഉറക്കമുണർന്നു വന്ന എന്നോട്
, ഭാര്യ, ചോദിച്ചു,
എന്താ ചിരിക്കണെ, ?
''എടി, ഓരോ ദിവസത്തേയും ചിരിച്ചു
കൊണ്ട് വരവേല്ക്കണം, എങ്കിൽ ആ ദിവസത്തെ എല്ലാ പ്രശ്നങ്ങളും ചിരിച്ചു കൊണ്ട് നേരിടാൻ പറ്റും, !!
'' അതയോ, എങ്കിൽ ഇത് കൈയ്യോടെ പിടിച്ചോ, ?
''ഇതെന്താ ,?
'' കരണ്ട് ബില്ല്, !
'' തമ്പുരാനേ ,എത്ര പെട്ടെന്നാ ഓരോ ദുരന്തങ്ങൾ കേറി വരണത്, ഇതിൽ നോക്കി ആരെങ്കിലും ചിരിച്ച ചരിത്രമുണ്ടോ, ?
എത്രയുണ്ടെടി, ?
''തുറന്ന് നോക്ക് മനുഷ്യാ, !
മുറിക്കകം തൂത്ത് വാരാൻ ചൂലുമായി
അവൾ അകത്തേക്ക് പോയി, !,
''തത്ക്കാലം കരണ്ട് ബില്ല് മേശപ്പുറത്ത് വച്ച്, ഞാൻ മൊബൈലെടുത്തു, എഫ് ബി വഴി ഗ്രൂപ്പിൽ ചാടി കയറി, !
''പാതിരാത്രി പെണ്ണുംമ്പിളള കിടന്നുറങ്ങിയ വേളയിൽ എഴുതി പോസ്റ്റ് ചെയ്ത നർമ്മ കഥയുടെ അവസ്ഥ അറിയാൻ ഗ്രൂപ്പിൽ ചെന്നു,
''ഒന്നേ നോക്കിയുളളു,
ഐ സി യു വിൽ ചക്രശ്വാസം വലിച്ചു കിടക്കുന്ന തൊണ്ണൂറുകാരനെ ചുറ്റിപ്പറ്റി നില്ക്കുന്ന രണ്ട് മൂന്ന് ബന്ധുക്കളെ പോലെ, നർമ്മ കഥയുടെ അടിയിൽ മൂന്ന് ലൈക്കും, രണ്ട് കമന്റും, !!
കഥയാണെങ്കിലോ,,
ചത്തതു പോലെ കിടക്കുന്നു, !
''എന്റെ നെഞ്ചകം നീറി, !
മറ്റൊന്നും ചിന്തിച്ചില്ല,
ഈ കിടപ്പു കിടന്നാൽ കഥ ചത്തതു തന്നെ, ഉടൻ ഡിസ് ചാർജ് ചെയ്യണം,
നിമിഷ നേരം, ആ ഗ്രൂപ്പിൽ നിന്ന് ആ കഥ പിൻവലിച്ചു, അടുത്ത ഗ്രൂപ്പിലേക്കിട്ടു, !
നെറ്റ് ഓഫാക്കി, !
പ്രഭാതക്യത്യങ്ങൾ നിർവഹിച്ചു,
പുട്ടും, കടലയും തട്ടി ,മനോഹരമായ
ഏമ്പക്കവും കടത്തി വിട്ട് ,
വയറും തിരുമ്മി എഴുന്നേറ്റു,
വയറ് തിരുമ്മിയപ്പോൾ ,
ഭുഗോളത്തിന്റെ സ്പന്ദനം പോലെ
വയറുനുളളിൽ നിന്ന് ഒരിളക്കം,
ഞാൻ മൂട്ടിൽ ഒന്നു തപ്പി,
കുറവനും, കുറത്തിയുടേയും ഇടയിലുളള മലയിടുക്കിൽ വല്ല ചോർച്ചയും വന്നോ ,എന്നൊരു സംശയം,
ഇല്ല, പ്രശ്നമൊന്നുമില്ല,
പല്ലിന്റിടയും കുത്തി കൊണ്ട്,
ഉമ്മറത്ത് വന്നു ഈയുളളവൻ,
കുറവനും, കുറത്തിയും പോലുളള നിതംമ്പം
ഉമ്മറത്ത് കിടന്ന കസേരയിലേക്ക് അഡ്ജസ്റ്റ് ചെയ്ത് വച്ചു,
കസേര പ്രാകിയതു പോലെ, കസേരയുടെ അടിയിൽ നിന്ന് ഒരു ശബ്ദം കേട്ടു,
മൊബൈലെടുത്തു ക ഥ ഇട്ട ഗ്രൂപ്പിൽ കയറി,
എന്റെ ഓൺലൈൻ ഭഗവാനെ,
കഥ വൻ പരാജയം,
യാചക നിരോധന മേഖലയിൽ തെണ്ടാൻ ഇരിക്കുന്ന യാചകനെ പോലെ ഒറ്റപ്പെട്ട് ഇരിക്കുന്നു
എന്റെ നർമ്മ കഥ, !
അതു വഴി
ഓടിപ്പോയ ഏതോ ഒരു ചേച്ചി പോസ്റ്റിനു താഴെയുളള ലൈക്കെ തട്ടി അറിയാതെ പോസ്റ്റിലേക്ക് വീണതല്ലാതെ ഒരു കമന്റു പോലും വന്നിട്ടില്ല,
വീണ്ടും, നെഞ്ചകം നീറി,
ഞൊടിയിടയിൽ കഥ പിൻ വലിച്ചു
നെറ്റും ഓഫാക്കി ഉമ്മറത്ത് ചിന്തിച്ചിരുന്നു,
മരിക്കുന്നതിനു മുമ്പെങ്കിലും,
തന്റെ നർമ്മ കഥയ്ക്ക് ,
ആയിരം ലൈക്ക് കണ്ടിട്ട്,,കണ്ണടക്കാൻ പറ്റുമോ, !
''നിങ്ങൾ ബില്ലടയ്ക്കാൻ പോണില്ലേ മനുഷ്യാ, !'' ഭാര്യയുടെ ചോദ്യം, !
''ഇവളുടെ നാവടക്കാൻ എന്തേലും
വഴിയുണ്ടോ പടച്ചോനെ,!
ഞാൻ ചിന്തിക്കാതിരുന്നില്ല,
പെട്ടെന്നാണ് ഇൻബോക്സിലേക്ക് ആരോ എടുത്ത് ചാടിയത്,
''പടച്ചോനെ വല്ലതും പറ്റിയോ ആവോ,?
ഞാനോടി ഇൻബോക്സിലെത്തി,
സുപ്രഭാത പോസ്റ്റുകൾക്കിടയിൽ നിന്ന് ഒരു സുന്ദരി കോത ചിരിക്കുന്നു ,
''ങേ, നെഞ്ചകം പുളകിതമായി,
ഗ്രൂപ്പിലെ സ്റ്റാർ ,'' മഞ്ഞപ്പാറ മാലതി ''
'ഹായ് ഭായ്, !മാലതി പറഞ്ഞു,
ഹായ് മാലൂ, ഞാനും വിഷ് ചെയ്തു,
മാലതിയെ ''മാലു, ''എന്ന് വിളിച്ചത് ഇഷ്ടായി, പ്രണയ ചിഹ്നം വന്നു,
ചിഹ്നത്തിന്റെ മൂട്ടിലെ വട്ടത്തലയന് ഞാനൊരു ലൈക്കും കൊടുത്തു,
മാലതിയും, ഹാപ്പി,
ഞാനും ഹാപ്പി,
ഞാൻ അകത്തേക്ക് നോക്കി,
ചൂലുമായി ഒരുത്തി കറങ്ങുന്ന ഏരിയയാണ് ഉമ്മറം ,
ഈ ഏരിയ അത്ര പന്തിയല്ല,
കൈയ്യിൽ ചൂലുളള ഭാര്യയെ സൂക്ഷിക്കണം,
ഇതെങ്ങാൻ കണ്ടാൽ അച്ചാരം പുച്ചാരം തല്ലും,
കോപം വന്നാൽ അന്ധയണ
വൾ, !
വിശ്വാമിത്രനും ഗാന്ധാരിയും
ആകും, !!
മഞ്ഞപ്പാറ മാലതിയെ വെയ്റ്റിങ്ങിൽ നിർത്തി ഞാനോടി അകത്തേക്ക്,
കരണ്ട് ബില്ലെടുത്ത്,
പോക്കറ്റിലിട്ട് അവളോട് വിളിച്ചു പറഞ്ഞു,
''ബില്ലടയ്ക്കാൻ പോയിട്ട് വരാട്ടോ, !
''എന്റെ മൊബൈലിലേക്ക് റീ ചാർജ് ചെയ്യണെ, !
''ഈ സമയത്ത് മൊബൈലിലേക്കല്ല ഈ വീട് മൊത്തം ഞാൻ റീചാർജ് ചെയ്യും,
കാരണം
, ഇൻ ബോക്സിൽ മാലതിയാ,!!! മഞ്ഞപ്പാറ മാലതി, !!
ഓൺലൈനിലെ മഞ്ഞക്കിളി, !!
മുറ്റം കഴിഞ്ഞ് റോഡിലേക്കിറങ്ങിയപ്പോൾ ഇൻബോക്സിലേക്ക് ചെന്നു,
മാലതി കാത്ത് നില്ക്കുന്നു,
ആക്ടീവ് നൗ വ്വിലാണ് മാലതി,
ഞാനും ആക്ടീവായി,
''ഭായ് ,ഒരു കാര്യം പറയാനുണ്ട്, ?''
''എന്താ മാലു, ? ഞാൻ ചോദിച്ചു,
''ഒരു പുതിയ ഗ്രൂപ്പുണ്ട്, കേട്ടിട്ടുണ്ടോ
''ഇട്ടാവട്ടം '' ഗ്രൂപ്പ്, അതിൽ ആഡട്ടെ, ?
''ആടിക്കോ, ആടിക്കോ, ആടുന്നതിന്റെ വീഡിയോ എടുത്ത് അയക്കണെ, അതിരിക്കട്ടെ, കൂടെ ആടുന്നതാരാ, ?!!
''എന്റെ ഭായ്, ആട്ടോം കൂത്തുമൊന്നുമല്ല, ഭായീടെ പേര് അതിൽ ആഡ് ചെയ്യട്ടെ, ! കൊയപ്പമുണ്ടോ, ?
''ഓ അങ്ങനെ , എന്റെ സുഹ്യത്തെ,
എല്ലാ ഗ്രൂപ്പുകൾക്കും പേര് മാത്രമ. മാറ്റമുളളു, അവിടെ വരുന്ന ഭക്ത ജനങ്ങളെല്ലാം ഒന്നാ, !
എനിക്ക് മാലൂനോട് ഒരു കാര്യം പറയണം,
''പറയൂ,!!!
''ഒന്നും തോന്നരുത്,
''വല്ലോം തോന്നുന്ന കാര്യം പറയല്ലേ ഭായ്, !
''അതല്ല, ഇത് രഹസ്യമാണ്, ആരും അറിയരുത്, !
''ങും, കേൾക്കട്ടെ,''
മാലുവിന് ആകാംക്ഷയായി, !!
'ആ രഹസ്യം ടൈപ്പ് ചെയ്യാനാൻ,
വഴിയരുകിലെ പ്ളാവിൻ മരത്തിന്റെ തണലിലേക്ക് നീങ്ങി നിന്നു ഞാൻ, !!
(തുടരും)
=============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo