Slider

ആദ്യപാപം

0
Image may contain: 1 person, standing, beard, outdoor and nature
അരവിന്ദന്‍ യുറോപ്പിലെ തണുത്തുറഞ്ഞ രാത്രിയില്‍ അടിച്ചു പൂസായി ഭാര്യയോട്‌ തന്‍റെ ബഡായികള്‍ തട്ടിവിട്ടുകൊണ്ട് ഇരിക്കുകയാണ് . നാല്‍പ്പത്തിഅഞ്ചാം വയസിലും അവന്‍റെ മനസ്സില്‍ നല്ല ചെറുപ്പം , മദ്യത്തിന്റെ അളവ് കൂടുന്നതനുസരിച് അവന്റെ ബഡായി ശോകത്തിലേക്കും കുമ്പസാരത്തിലേക്കും വഴിമാറി. വീണു കിട്ടിയ ആയുധത്തിനായി അവള്‍ ശ്രദ്ധയോടെ കാതോര്‍ത്തു .
ലച്ചൂ നിനക്കറിയോ എന്‍റെ ജീവിതത്തിലെ ആദ്യപാപം ?
മ് മ് എന്താ പറയ്‌ കേള്‍ക്കട്ടെ
പണ്ട് അമ്മ പറയുമായിരുന്നു അമ്പലത്തില്‍ പോയാല്‍ ദേവിയെ മാത്രം വിചാരിച്ചു തോഴുകണം അല്ലെങ്കില്‍ ശാപം കിട്ടും . എന്റെ ആദ്യപാപം അവിടെയാണ് ലച്ചൂ.അവിടെ അമ്പലത്തില്‍ വച്ച്
പണ്ട് പത്താംക്ലാസ് കഴിഞ്ഞ സമയം . അന്ന് എനിക്കൊരു കാമുകി ഉണ്ടായിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞതോടെ ടുഷനും നിന്നും അവളെ കാണാന്‍ ഒരു വഴിയും ഇല്ലാതെ ആയി . ഞങ്ങള് ടൂഷന് പോകുമ്പോള്‍ അവളും അവിടെ നില്‍പ്പുണ്ടാകും . അവളും ടൂഷന് പോകാന്‍ നില്‍ക്കുന്നതാണ് . അവളും പത്തില്‍ ആയിരുന്നു .നല്ല ഐശ്വര്യം ഉള്ള സുന്ദരി . ഞങ്ങളുടെ ടൂഷന്‍ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് എല്ലാവര്‍ക്കും അവളോട്‌ ഒരു നോട്ടം ഉണ്ട് .
അവളെ കാണാന്‍ പറ്റാതെ മനസമധാനം ഇല്ലാതായതോടെ ഒരാശ്വാസത്തിനു അമ്പലത്തില്‍ പോകാന്‍ തീരുമാനിച്ചു .ദീപാരാധനക്ക് നട അടച്ചു. നിറയെ ആളുകള്‍ ഉണ്ട് . കുറച്ചു പിറകിലായി ഞാനും നിന്നു . ദീപാരാധന കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ദാ അവള്‍ അവിടെ .മസില്‍ ഒരായിരം പൂത്തിരികള്‍ കത്തി കയറുന്നപോലെ തോന്നി . പിന്നീട് അങ്ങോട്ടുള്ള ജീവിതം ചോവ്വാഴ്ച്ചകള്‍ക്കും വെള്ളിയാഴ്ച്ചക്കും വേണ്ടിയുള്ള കാത്തിരിപ്പുകള്‍ ആയി മാറി . എന്റെ ഭക്തി കണ്ടു അമ്മക്കുവരെ ഭ്രാന്ത്‌ ആയിത്തുടങ്ങി. അമ്മ പെങ്ങളോട് പറയുന്നത് കേട്ടു , ഇനിയിപ്പോ ഇവന്‍ വല്ല സന്യാസത്തിനും പോകുമോ.
ദീപാരാധനക്ക് നട അടക്കുമ്പോള്‍ ഏറ്റവും മുന്നിലായി അവളുണ്ടാകും. കണ്ണുകള്‍ അടച്ചു കൈകള്‍ കൂപ്പി അവളങ്ങനെ നില്‍ക്കും . ഞാന്‍ തൊട്ടുപിന്നില്‍ അവളെ തന്നെ നോക്കി നില്‍ക്കും. നിലവിളക്കിന്റെ നിഴല്‍ വെളിച്ചത്തില്‍ അവളുടെ മുഖത്തിന്‌ ദേവി വിഗ്രഹത്തേക്കാള്‍ തെജസുള്ളപോലെ തോന്നി. നടതുറക്കാന്‍ മണി അടിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ തുറക്കുന്നത് കാണാന്‍ ഞാന്‍ ആകാംഷയോടെ കാത്തുനിന്ന ദിവസങ്ങള്‍.
2 മാസത്തോളം കടന്നു പോയി . പ്രീ ഡിഗ്രിക്ക് ചേരാന്‍ സമയമായി . വയ്യ ഇനിയും എന്റെ ഇഷ്ടം അവളോട്‌ പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല. എല്ലാം തീരുമാനിച്ച് ഉറപ്പിച്ചു ആ വെള്ളിയാഴ്ച അവളോട്‌ പറയാന്‍ കൃത്യം ആയ പ്ലാനോട് കൂടി ഞാന്‍ തയ്യാറായി.
ദീപാരാധന കഴിഞ്ഞു അവള്‍ ചുറ്റമ്പലത്തിന് പുറത്തേക്കിറങ്ങി. സര്‍പ്പ പ്രദിഷ്ടയെ ലക്ഷ്യം ആക്കിയാണ് അവള്‍ നടക്കുന്നത് . ഞാനും പിന്നാലെ നടന്നു. ആളൊഴിഞ്ഞ സ്ഥലം , വെളിച്ചവും കുറവാണ് . ഇത് തന്നെ പറ്റിയ അവസരം . ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തി തൊഴുതു നിന്ന അവളുടെ അടുതെത്തി . ആരെങ്കിലും കാണുന്നുണ്ടോ എന്നു വീണ്ടു നോക്കി. ഇല്ല , ആരുമില്ല . ഞാന്‍ അവളുടെ അരികിലേക്ക് ചേര്‍ന്ന് നിന്നു.
എന്താണ് സംഭവിക്കുന്നത്‌ . കാലില്‍ എന്തോ അരിക്കുന്നത് പോലെ. ഉറുംബ്ആണോ , അതോ വല്ല പാമ്പും കയറിയതാണോ ? അല്ല പേടികൊണ്ടു തോന്നുന്നതാണ്. സര്‍വ്വ ദൈര്യവും സംഭരിച്ചു ഞാന്‍ വിളിച്ചു ആരതി...
തല ഉയര്‍ത്തി അവള്‍ എന്നെ നോക്കി പറഞ്ഞു . ഞാന്‍ തോഴുതതാ , തോഴുതില്ലേ?? എന്തോ കുഴപ്പം ഉണ്ടല്ലോ എന്നു കരുതി ഞാന്‍ തിരിഞ്ഞു നോക്കി . ശരിയാണ് . കര്‍പ്പൂരം നിറഞ്ഞു കത്തുന്ന ആരതി വിളക്ക് അവിടെ ഇരിക്കുന്നു . ഏത് തെണ്ടിയാ ഇതിവിടെ വച്ചത് എന്നാണ് മനസ്സില്‍ തോന്നിയത് . എങ്കിലും നിന്നെയാണ് വിളിച്ചത് എന്നു പറയാന്‍ ഒരുങ്ങി വീണ്ടും തല ഉയര്‍ത്തി . അപ്പോള്‍ അതാ അവളുടെ അടുത്ത ഡയലോഗ് . അമ്പിളി ചേച്ചിയുടെ അനിയന്‍ അല്ലെ . ഏതു ക്ലാസ്സിലാ മോന്‍ പഠിക്കുന്നത് ?
ഹൃദയത്തില്‍ ഒരായിരം കത്തി ആഴ്ന്നിറങ്ങുന്ന വേദനയിലും ദൈവത്തിനെ നാലു ചീത്ത വിളിച്ചു തിരിഞ്ഞു നോല്‍ക്കാത്ത തലകുനിച്ചു നടന്നു . വീട്ടില്‍ വന്നു കണ്ണാടിയില്‍ നോക്കി . ശരിയാണ് ,പൊക്കവും ഇല്ല , വണ്ണവും ഇല്ല , മീശയുമില്ല ... കണ്ടാല്‍ ഒരു അഞ്ചാം ക്ലാസ് പയ്യന്‍. എങ്ങിനെ അവള്‍ മോനേന്നു വിളിക്കാതിരിക്കും.
അങ്ങനെ ദൈവത്തിനെ ചീത്ത വിളിച്ച ഞാന്‍ എന്റെ ജീവിതത്തിലെ ആദിപാപം ചെയ്തു. അതെ ലച്ചൂ ഞാന്‍ എന്റെ ആദ്യപാപം ചെയ്തു.
കിട്ടനിരുന്ന ആയുധം നഷ്ടപെട്ട ദേഷ്യത്തോടെ ലച്ചു എന്നോട് പറഞ്ഞു കള്ളുകുടിച്ചു വളവളന്നു പറയാതെ എഴുന്നേറ്റു പോ മനുഷ്യാ.
ഇപ്പോളും അമ്പലത്തിലെ ആരതി കാണുമ്പോള്‍ അവള് എന്നോട് കണ്ണുകൊണ്ട് പറയും ദാ നിങ്ങളുടെ ആദ്യപാപം.
അനൂപ്‌ വിശ്വനാഥന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo