Slider

നാജിയ ,

0
നാജിയ ,
ഓഫിസിൽ ഇരിക്കുമ്പോളാണു ആദ്യം ഓളുടെ റിക്ക്വസ്റ്റ്‌ ഫേസ്ബുക്കിൽ വരുന്നത്‌, മ്യുച്ചൽ ഫ്രണ്ട്സ്‌ ആരുമില്ലാത്തത്‌ കൊണ്ട്‌ വേണോ എന്നാദ്യം ചിന്തിച്ചെങ്കിലും സ്വന്തം നാട്ടുകാരി എന്ന് കണ്ടപ്പോൾ അക്‌സപ്റ്റ്‌ ചെയുതു, ഉടൻ തന്നെ ഒരു നന്ദിയുമായി ഇൻബോക്സിൽ അവൾ വന്നെങ്കിലും ചിരിക്കുന്ന ഒരു സ്മെയിലി റിപ്ലൈ നൽകിയിട്ട്‌ നെറ്റ്‌ ഓഫ്‌ ചെയ്തു..
ജോലിയിൽ കിട്ടിയ സ്ഥാനകയറ്റം എന്റെ ഉത്തരവാദിത്തം കൂട്ടി, പ്രോജകറ്റുകളും മറ്റുമായി രാത്രിയിൽ ഉറങ്ങാൻ തന്നെ നേരം കിട്ടാതെയായി, എന്റെ ബീവിയോടും മോളോടും പോലും നേരെ ചോവ്വെ സംസാരിക്കാൻ സമയം ഇല്ല.
അന്നും പതിവ്‌ പോലെ ആഹാരത്തിനു ശേഷം പ്രോജക്റ്റ്‌ വർക്കിന്റെ അവസാൻ വെട്ട പണികളുമായിട്ടാണു ഞാൻ ഓഫിസ്‌ റൂമിലെക്ക്‌ എത്തിയത്‌, ഒരു ഗ്ലാസ്‌ കട്ടൻ ചായയുമായി ബീവി കുറച്ച്‌ നേരം കൂടെയിരുന്നെങ്കിലും ഓളുടെ കണ്ണു തൂങ്ങി വരുന്നത്‌ കണ്ട്‌ ഞാൻ തന്നെയാണു അവളെ പറഞ്ഞു ഉറങ്ങാൻ വിട്ടത്‌..
ജോലിയുടെ വിരസതയിൽ നിന്നും ഒന്ന് മാറാൻ വേണ്ടി ഫോൺ എടുത്ത്‌ നെറ്റ്‌ ഓൺ ചെയ്തപ്പോഴാണു ഞാൻ കൊടുത്ത ഒരു സമെയിലിക്ക്‌ പകരം മൂന്ന് സമെയിലി അവൾ അയച്ചെക്കുന്നത്‌ കണ്ടത്‌.
ഞാൻ ഓൺലൈനിൽ വന്നത്‌ കണ്ടപ്പോഴെ ഓളുടെ മെസ്സെജ്‌ വന്നു,
ഹല്ലോ ഇക്കാ, സുഖമല്ലെ
അതെല്ലോ
എനിക്ക്‌ ഇക്കായെ അറിയില്ലായിരുന്നു, കൂടെ പടിച്ച സുറുമി പറഞ്ഞതാണു ഇക്കായുടെ ഫേസ്ബുക്കിലെ കഥകളെ പറ്റിയോക്കെ, ഞാൻ പ്രോഫൈലിൽ നോക്കിപ്പൊഴോ എന്റെ നാട്ടുകാരൻ, എഴുത്ത്‌ എല്ലാം സൂപ്പറാണു കേട്ടോ
ഹഹ ഒരുപാട്‌ സന്തോഷം നാജു
അല്ലിക്ക ഈ ജോലി തിരക്കിനിടയിൽ എവിടുന്ന ഇതിനോക്കെ നേരം..
ഹഹ അതോക്കെ നടക്കും
പിന്നെ ഇക്കായുടെ ഫാര്യ എങ്ങനെയാ
എന്ത്‌ എങ്ങനെയാണെന്ന്
അല്ലിക്ക എഴുത്തും വായനയുമോക്കെ ഉള്ള ആളാണോ
ഓ അവളോരു മന്ദബുദ്ധിയാ
അതെന്ത ഇക്ക അങ്ങനെ
പറയാനാണെങ്കിൽ ഒരുപാടുണ്ട്‌ കുഞ്ഞെ..
എങ്കിൽ ഡിവോർസ്സ്‌ ചെയ്തിട്ട്‌ എന്നെ പൊലെയുള്ള ന്യു ജെനറെഷനിൽ പെട്ട ഒന്നിനെ നോക്കു, അല്ലെങ്കിൽ എന്തിനാ, ഞാൻ റെഡിയാ
അതോക്കെ നമ്മുക്ക്‌ ആലോചിക്കാം, നീ ഇപ്പോൾ കുഞ്ഞിനെ ഉറക്കാൻ നോക്ക്‌
ങേ എന്തോന്നാ
കുന്തം, സജ്ന എന്റെ പെണ്ണുമ്പിള്ളെ നീ മോളെ ഉറക്കാൻ നോക്കാൻ
ഇക്കാ... ഞാനാണെന്ന് എങ്ങനെ മനസ്സിലായി
ഹഹ അതോക്കെ ഒരു ട്രിക്ക്‌ അല്ലേ മോളെ,
അത്‌ ഞാൻ പറഞ്ഞ്‌ തരാം , അതിനു മുമ്പ്‌ എന്തിനായിരുന്നു ഇങ്ങനെയോരു നാടകം എന്ന് നീ പറ
ഇക്കാ.... കുറച്ച്‌ ദിവസമായി ഇക്കാ ഞങ്ങളോട്‌ നല്ലത്‌ പൊലെ ഒന്ന് മിണ്ടിയിട്ട്‌, ഇത്‌ വേരെ ഇക്ക മറക്കാത്ത എന്റെ പിറന്നാൾ, നമ്മുടെ വിവാഹ വാർഷികം എല്ലാം കഴിഞ്ഞ്‌ പൊയിട്ടും ഇക്ക ഒന്ന് സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചത്‌ പോലും ഇല്ലാ..
അവളുടെ സംസാരം മാറുന്നത്‌ കണ്ടിട്ടാണു ഞാൻ മോൾ ഉറങ്ങിയോന്ന് ചോദിച്ചത്‌,
മ്മ് ഉറങ്ങി
എങ്കിൽ ഇങ്ങ്‌ പോരെ
വാതിലിൽ വന്ന് നിന്ന് ചെറുതായി ഒന്ന് ചുമച്ച്‌ കാണിച്ചു, ഓളു വന്നിട്ടുണ്ടെന്ന്
ചമ്മണ്ട, കയറിപ്പോരു
അയ്യടാ അല്ലെങ്കിൽ ഞാൻ എന്തിനാ ചമ്മുന്നെ എന്ന് പറഞ്ഞ്‌ ഓടി വന്ന് എന്റെ നെഞ്ചിലെക്ക്‌ വീണപ്പോൾ ഞാൻ പറഞ്ഞു
സോറി ടാ ഇക്കായുടെ ജോലി തിരക്ക്‌ കാരണം പറ്റി പോയതാ...
മ്മ്
അത്‌ പൊട്ടെ ഇങ്ങനെ ചെയ്യാൻ നിന്നോടാര പറഞ്ഞെ
അത്‌ അപ്പുറത്തെ നൗഫി, ഓളു പറഞ്ഞു , പുതിയ വല്ല ബന്ദം കിട്ടിക്കാണു അതാകും നിങ്ങളെ മറന്നതെന്ന്, അങ്ങനെ ആരെങ്കിലും ഉണ്ടോന്ന് അറിയാൻ ഇങ്ങനെ ചെയ്താൽ മതിന്നു... സോറി ഇക്ക.. ഇങ്ങളെ വല്ല പെണ്ണുങ്ങൾ തട്ടി കൊണ്ട്‌ പോയാൽ പിന്നെ എനിക്ക്‌ ആരാ
ചെറുതായി ഒന്ന് ചിരിച്ചിട്ട്‌ അവളുടെ മുടിയിൽ തലോടുമ്പോൾ ഓളു പിന്നെയും ചോദിച്ചു ഇക്ക പറ ഇങ്ങൾക്ക്‌ എങ്ങനെയാ അത്‌ മനസ്സിലായെ ഞാനാണെന്ന്
ഹഹ എടി പൊട്ടി പാറു ഫാര്യ അല്ല ഭാര്യ ആണെന്ന് ഒരു നൂറു പ്രവശ്യം പറഞ്ഞ്‌ തന്നിട്ടുണ്ടെങ്കിലും ഇപ്പോഴും നിന്റെ എഴുത്തിലും സംസാരത്തിലും അങ്ങനെ വരൂ....
പൊട്ടി പാറു ഇങ്ങടെ പൊണ്ടാട്ടിന്ന് പറഞ്ഞ്‌ നീട്ടി വളർത്തിയ നഖം വെച്ച്‌ കിട്ടിയ നുള്ളിൽ കണ്ണോന്ന് അടച്ച്‌ തുറന്നപ്പൊഴെക്കും കഥകടച്ച്‌ ഓളു സ്ഥലം വിട്ടിരുന്നു....

Shanavas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo