നോവൽ നിധി
ഭാഗം 7
ഭാഗം 7
ആ...പ്രകാശ് സാർ രാവിലെ എത്തിയോ..ആ പെൺകുട്ടിക്കു ബോധം തെളിഞ്ഞിട്ടുണ്ട് നിങ്ങൾക്കു വേണേൽ മൊഴിയെടുക്കാം
താങ്ക്സ് ഡോക്ടർ
ഇൻസ്പെക്ടർ പ്രകാശ് .വീണ കിടക്കുന്ന വാർഡിലേക്കു ചെന്നു.പുറത്തു ബഞ്ചിലിരിക്കുന്ന രാജീവിനെ ആയാൾ രൂക്ഷമായൊന്നു നോക്കിയിട്ടാണു അകത്തേക്കു കടന്നത് .വീണയുടെ അടുത്തു അവളുടെ അമ്മയും ആതിരമോളും ഇരിപ്പുണ്ടായിരുന്നു
നിങ്ങളീക്കുട്ടിയുടെ..?
അമ്മയാണു സാറെ
ഒാക്കെ അൽപ്പ നേരം ഈ കൊച്ചു കുട്ടിയുമായി വെളിയിൽ നിൽക്കണം .എനിക്കു ചിലതു വീണയോടു ചോദിച്ചറിയാനുണ്ട്
വീണയുടെ അമ്മ ശരി സാറെ എന്ന രീതിയിൽ തലയാട്ടി.ആതിരയുമായി പുറത്തേക്കിറങ്ങി.എങ്കിലും എന്താവും അവൾ പറയുന്നതെന്നറിയാനുള്ള ഉൾകണ്ഠയിൽ ഇടക്കു അകത്തേക്കു എത്തി നോക്കുന്നുണ്ടായിരുന്നു.
ഹലോ.,ഞാൻ സ്ഥലം സബ് ഇൻസ്പെക്ടർ പ്രകാശ് .
അവളായാളെ ഒന്നു നോക്കി .മാന്യനായ മനുഷ്യൻ എന്നൊറ്റ നോട്ടം കൊണ്ടു മനസ്സിലാകും .എന്നാലും പോലീസല്ലേ...അവളുടെ ചിന്തകൾ കാടുകയറുകയായിരുന്നു
ശരിക്കും ഈ വിപത്ത് നിങ്ങൾക്കെങ്ങനെയാണുണ്ടായത് .മടിക്കണ്ട ആരെയും ഭയപ്പെടാതെ പറഞ്ഞോളു.ഞങ്ങൾക്കറിയാം എങ്കിലുമൊരു ഫോർമാലിറ്റി മാത്രം ...
അയ്യോ സാറെന്താ ഉദ്ധേശിക്കണതെന്നു എനിക്കറിയില്ല .എന്നെ ആരും ഒന്നും ചെയ്തതല്ല സാറെ ..
അപ്പോൾ ആരോ ചെയ്തതു തന്നെ ഇല്ലങ്കിൽ ആരു ചെയ്തു എന്നു ഞാൻ ചോദിച്ചില്ലല്ലോ.നിങ്ങൾ മടിക്കാതെ പറയണം
ഇല്ല സാറെ എന്നെ ആരും ഒന്നും ചെയ്തതല്ല എനിക്കൊരു പരാതിയും ഇല്ലതാനും.
അപ്പോൾ ഈ അപകടം
ബാത്തു റൂമിൽ തെന്നി വീണതാ സാറെ..
വീണ എന്തിനാണു കള്ളം പറയണേ മുഖത്തേ വിരൽ പാടുകൾ കണ്ടാൽ അറഞ്ഞൂടെ
വീണ എന്തിനാണു കള്ളം പറയണേ മുഖത്തേ വിരൽ പാടുകൾ കണ്ടാൽ അറഞ്ഞൂടെ
സാർ അതു...ശരിതന്നെ എന്റെ ഹസ്ബന്റു എന്നെ തല്ലിയിട്ടുണ്ട് പക്ഷെ ഈ പരിക്കുകൾക്കു കാരണം ബാത്തു റൂമിൽ വീണതാ..ഹസ്ബെറ്റു തല്ലുന്നതൊക്കെ എല്ലാ ഫാമിലിയിലും ഉള്ളതല്ലേ സാറെ എനിക്കതിൽ പരാതിയും ഇല്ല.
നിങ്ങളെന്തിനാണു ആയാളെ പ്രെറ്റക്റ്റ് ചെയ്യുന്നത് ..
അദ്ധേഹം എന്റെ ഭർത്താവായോണ്ടു,,സാറെ എനിക്കു പരാതിയില്ല പിന്നെ സാറിനെന്താ കുഴപ്പം
ശരി നിങ്ങൾക്കു പരാതിയില്ലേൽ ഞാൻ കേസു ചാർജു ചെയ്യുന്നില്ല.
എന്നും പറഞ്ഞയാൾ അവിടുന്നു പുറത്തേക്കിറങ്ങി.
നാണമില്ലേടോ ഇങ്ങനെ ഭാര്യയെ തല്ലാൻ ,താനൊരു മനുഷ്യനാണോ .ആ സ്ത്രീക്കു പരാതിയില്ലാത്തോണ്ടു നീ ഇപ്പോൾ രക്ഷപെട്ടു .പക്ഷെ എന്നെങ്കിലും നിന്നെ എന്റെ കൈയ്യിൽ കിട്ടും അന്നു ഞാനെടുത്തോളാം എന്നും പറഞ്ഞു പ്രകാശ് സാർ പുറത്തേക്കിറങ്ങി .ഒരക്ഷരം മറുപടി പറയാതെ രാജീവ് അയാളെയും നോക്കി നിന്നതേയുള്ളു .വീണയുടെ അടുത്തേക്കവളുടെ അമ്മ ഒാടി ചെന്നു.
എന്തു പോഷത്തരമാടി നീ കാട്ടിയേ.,പരാതിയില്ല പോലും ആ സാറു പറഞ്ഞു കേട്ടപ്പോൾ എനിക്കങ്ങോട്ടു അടിന്നരിച്ചു കേറിയതാ..എന്നും അവന്റെ അടിം കുത്തും കൊണ്ടു കിടന്നോ അതാ നിനക്കു വിധി.,
അമ്മേ എന്തു പറഞ്ഞാലും അയാൾ ആതിരമോളുടെ അച്ഛനല്ലേ..?അവൾക്കച്ഛനെന്നു ചൂണ്ടിക്കാണിക്കാൻ എന്നും എനിക്കയാളെ വേണം.,
ആയിക്കോ അപ്പോൾ നിങ്ങൾ വേളാനും വേളാച്ചിയും കളിക്കയാ.,,
അതെന്താ.,അമ്മ അങ്ങനെ പറഞാഞത് എനിക്കു മനസ്സിലായില്ല.
ഒാ എനി അതറിയില്ലന്നു പറയണ്ട .അതൊരു കഥയാ.,,കൊപ്രയാട്ടു മില്ലു നടത്തുകയാണു വേളാനും വേളാച്ചിയും .ആരു കൊപ്രയാട്ടാൻ ചെന്നാലം അവർ എപ്പോഴും അടിയാണു .വേളാൻ ഒന്നു പറഞ്ഞാൽ വേളാച്ചി രണ്ടു പറയും അവസാനം നീ ഉണ്ടാക്കിക്കോ ഞാൻ പോകുകയാണന്നും പറഞ്ഞു വേളാൻ അകത്തു റൂമിലേക്കു പോകും ശേഷം വേളാച്ചി കസ്റ്റമർക്കു കൊപ്രയാട്ടി കൊടുക്കും.ഇടക്കു വന്ന ചിലർ അവരുടെ വഴക്കു എന്തിനെന്നു കണ്ടു പിടിച്ചു .വേളാൻ വഴക്കിട്ടു അകത്തു കയറി പോകുമ്പോളെല്ലാം അയാളുടെ തോളിലിട്ടിരിക്കുന്ന രണ്ടാം മുണ്ട് എപ്പോഴും എണ്ണ തോണിയിൽ വീഴും അതുമെടുത്താണു വേളാന്റെ പോക്കു .സ്ഥിരം ഈ വഴക്കും രണ്ടാം മുണ്ടിന്റെ എണ്ണതോണിയിലെ വീഴ്ചയും ചിലർ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു .ഒരു നാൾ പിടിക്കപ്പെട്ടപ്പോഴാണു അറിയുന്നത് .ആ തോർത്തു അകത്തു പോയി പിഴിഞ്ഞു എണ്ണ ശേഖരിക്കാൻ മാത്രം അവരൊത്തുള്ള നാടകമായിരുന്നു ആ വഴക്കെന്നു.അതു പോലാ നിങ്ങളുടെ വഴക്കിലിടപെടുന്നവർ മണ്ടൻമാരാകും നിങ്ങളായി നിങ്ങളുടെ പാടായി .ഞാൻ പോകയാണേ..ഇതൊന്നും എനിക്കങ്ങോട്ടു സുഖിക്കയില്ല .എന്തെങ്കിലും കണ്ടാൽ ഞാൻ വായിൽ വരുന്നതു വിളിച്ചു പറയും
എന്നും പറഞ്ഞവർ സൈഡിൽ വെച്ചിരുന്ന അവരുടെ തുണി സഞ്ചിയും എടുത്തു പുറത്തേക്കു ഇറങ്ങി.രാജീവ് അവരെ നോക്കിയെങ്കിലും മറുഭാഗത്തേക്കു മുഖം തിരച്ചു നടന്നവർ അവിടുന്നിറങ്ങിയത്
*******************************
മിസ്റ്റർ നിധിൻ അല്ലേ...?
*******************************
മിസ്റ്റർ നിധിൻ അല്ലേ...?
സാംരങ്കി തീയേറ്ററിൽ നിന്നും സിനിമയും കണ്ടിറങ്ങി വന്ന രാജീവിന്റെ തോളിൽ പിടിച്ചാരോ ചോദിക്കണ കേട്ടവൻ തിരിഞ്ഞു നോക്കി
അതേ ആരാ മനസ്സിലായില്ലല്ലോ..?
ഞാൻ ക്രൈബ്രാജ് എസ് പി മനോജ്
ഐഡി കാട്ടിക്കൊണ്ടയാൾ പറഞ്ഞു
എന്താ സാർ..സാറിനെങ്ങനെ എന്നെ അറിയാം
അതൊക്കെ വിശദമായി പറയാം താങ്കൾ എന്റെ കൂടെ ഒാഫീസ് വരെയൊന്നു വരണ്ടി വരും
ഫ്രെഡി തന്നെ പണിതോ എന്ന ചിന്ത അയാളുടെ മനസ്സിനെ കുഴക്കി എങ്കിലും അതു പുറത്തു കാണിക്കാതവൻ പറഞ്ഞു
അതിനെന്താ സാർ വരാമല്ലോ .എന്താ കാര്യം എന്നു പറഞ്ഞൂടെ
മിസ്റ്റർ നിധിൻ അതു പറയാനാണല്ലോ എന്റെ കൂടെ വരാൻ പറഞ്ഞത്
അവർ പാർക്കിങ്ങിൽ കിടന്ന പോലീസ് ജീപ്പിൽ ചെന്നു കയറി .
സാർ എന്തെങ്കിലും പ്രശ്നം
നിന്നോടു പറഞ്ഞാൽ മനസ്സിലാകില്ലേടാ..?ഇപ്രാവശ്യം അൽപ്പം കലിപ്പിലാണു മനോജ് സാർ അവനോടു സംസാരിച്ചത് .അയാളുടെ ശബ്ദമുയർത്തിയുള്ള മറുപടിയിൽ നിധിനൊന്നു ഞെട്ടി .ഒരക്ഷരം പിന്നീടു മിണ്ടാതയാൾ ജീപ്പിനുള്ളിൽ ഇരുന്നു
**********************************
അല്ല കൊല്ലപ്പെട്ട ദേവു എന്ന ഈ പെൺകുട്ടിയെ നിനക്കെങ്ങനാ പരിചയം ഒരു ഫോട്ടോ കാണിച്ചു കൊണ്ടു മനോജ് സാറിന്റെ ചോദ്യം അയാളിൽ തന്റെ നിഗമനം പോലെ തന്നാണല്ലോ ഇവർകൂട്ടി വന്നതു എന്ന ചിന്തയെ ഊട്ടിയുറപ്പിച്ചു.
ഞങ്ങൾ അന്യേഷിച്ചടുത്തോളം നീ അവരുടെ ബന്ധുവോ ഫാമിലി സുഹൃത്തോ ഒന്നും തന്നെയല്ല .പിന്നെ എന്താണു നിനക്കാകുട്ടിയോടു പറയാനുണ്ടായിരുന്നേ.,,ഭ്ഭാ....പന്നി വാ പൊളിച്ചു പറയടാ...
സാർ അന്ന് ആ...കുട്ടി ധൃതിയിൽ ഒാടി പോകുമ്പോൾ വീഴുന്ന കണ്ടു .ഞാൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു എന്നതു നേരാ..,എന്തു പറ്റി എന്നു ചോദിച്ചിട്ടവൾ ഒന്നും പറഞ്ഞിരുന്നില്ല .അവളുടെ മുഖത്തെന്തോ ഒരു ഭീതി ഞാൻ കണ്ടിരുന്നു .എന്തോ പറയാൻ ആ കുട്ടി വാ..പൊളിച്ചതാ .,പിന്നിലേക്കു നോക്കിയ അവൾ പെട്ടന്നോടി മറഞ്ഞു .മറ്റൊന്നും എനിക്കാക്കുട്ടിയെ കുറിച്ചറിയില്ല.സാർ
ഇനിയൊരു പക്ഷെ ഈ ഫോട്ടോ...?
ഒാ നീ പോലീസിനെ പണി പഠിപ്പിക്കണ്ട .അവരൊരു രസത്തിനെടുത്ത ഫോട്ടോയാ..പിറ്റേ ദിവസം ആ കുട്ടി മരിച്ചെന്നറിഞ്ഞപ്പോൾ എന്തോ ദുരൂഹത ഫീൽ ചെയ്തു പോലീസിനു കൈമാറിയതാ..പിന്നിൽ കാണുന്ന വണ്ടി അതവരുടേതാണന്നും അവർ പറഞ്ഞിരുന്നു.ഇപ്പോൾ നിനക്കു പോകാം .എന്തെങ്കിലും ആവശ്യമുണ്ടേൽ വിളിക്കും ഞങ്ങൾക്കു പണിയുണ്ടാക്കാതെ ഇവിടെ എത്തിക്കോണം പറഞ്ഞക്കാം..,
എപ്പോൾവിളിച്ചാലും ഞാൻ വരാം സാർ
എന്നും പറഞ്ഞു ആ ഒാഫീസിൽ നിന്നിറങ്ങുമ്പോൾ അവന്റെ മനസ്സിൽ രണ്ടു ലക്ഷ്യങ്ങളായിരുന്നു.ഒന്നു വീണ രണ്ടു ഫ്രെഡി..
********************************
********************************
ലക്ഷ്മിയുടെ വീട്ടിലെ നിത്യ രാത്രി സന്ദർശകനായി കഴിഞ്ഞിരുന്നു ശ്യം എന്നചെറുപ്പക്കാരൻ അവൾ അവനിൽ തന്റെ സ്വർഗ്ഗം കണ്ടെത്തിയിരുന്നു.പതിവുപോലെ ഇരുളിന്റെ മറവിൽ അവനെത്തിയെങ്കിലും ചുറ്റുപാടും ഒരു അസ്വസ്ഥത അവനു ഫീൽ ചെയ്തിരുന്നു.അവളവന്റെ നെഞ്ചിൽ തലചായ്ചു കിടന്നു .അല്ലമോനേ ..നിനക്കെന്തു പറ്റിയിന്നു ഒരു ഉഷാറില്ലല്ലോ ഇന്നു. അവൻ മറുപടി പറയും മുന്നേ വീടിനു പുറത്തു ആരുടെ ഒക്കെയോ കാലടി ശബ്ദം. അവരിരുവരും ചെറുതായൊന്നു ഭയക്കാതിരുന്നില്ല
തുടരും
Biju
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക