Slider

സിനിമയ്ക്കുളളിലെ സിനിമ, (കഥ,)

0
സിനിമയ്ക്കുളളിലെ സിനിമ, (കഥ,)
========
=''ഈ സിനിമ ലോകമെന്നു പറയുന്നത് മോൻ ഉദ്ദേശിക്കുന്നതു പോലെയല്ല,
അവിടെ ചെന്നെത്താനും, പിടിച്ചു നില്ക്കാനുമെല്ലാം ഭാഗ്യം മാത്രം പോരാ, നമ്മുടെ കുടുംമ്പത്ത് ഒരു നടനോ , നടിയോ ഉണ്ടായിരിക്കണം,
(ദീർഘശ്വാസത്തോടെ) ങാ എന്തു ചെയ്യാം ഞാൻ ബാർബറായി പോയില്ലേ, ഒരു ബാർബറുടെ മകനായ നിന്റെ ആഗ്രഹം സാധിക്കുമോ, ? കണ്ടറിയണം, !!
''അവൻ മിമിക്രി കലാകാരനല്ലേ ഏട്ടാ, മിമിക്രി ക്കാരെല്ലാം സിനിമയിലെത്തിയില്ലേ,? ഭാര്യ ശുഭലക്ഷ്മിയുടെ മറുപടി കേട്ട് ബാർബർ വാസു മുറ്റത്തേക്കിറങ്ങി ,
തന്റെ സൈക്കിളിന്റെ ഹാൻഡലിൽ പിടിച്ചു കൊണ്ടു മകന്റെ നേരെ നോക്കി പറഞ്ഞു,
,
''ഞാൻ പറയാനുളളതു പറഞ്ഞു, നമ്മുടെ കുലത്തൊഴിൽ പഠിച്ചിരിക്കുന്നതു നല്ലതാ , പിന്നെ എല്ലാം രമേശിന്റെ ഇഷ്ടം, !ു
വാസു സൈക്കിൾ ചവിട്ടി തന്റെ ബാർബർ ഷോപ്പിലേക്കു പോയി,
''ഉമ്മറത്തെ കസേരയിൽ തലയും കുമ്പിട്ടിരിക്കുന്ന മകനോട്, അമ്മ ശുഭലക്ഷ്മി പറഞ്ഞു,
''മോനെ, അച്ഛൻ പറഞ്ഞതിലും കാര്യമുണ്ട്,
എത്ര നാളായി നീ മിമിക്രി കളിച്ച് നടക്കുന്നു, എത്ര സംവിധായകരുടെ അടുത്ത് ചാൻസ് ചോദിച്ചു പോയി, ആരെങ്കിലും അവസരം തന്നോ, കാരണമെന്താ,
നമുക്ക് സിനിമ പാരമ്പര്യമില്ല, നമ്മുടെ കുടുംമ്പത്തൊരു സിനിമക്കാരും ഇല്ല,അതുകൊണ്ടു ആ മോഹമെല്ലാം കളഞ്ഞ് കടയിലേക്ക് ചെല്ല്, !!
രമേശൻ മുഖമുയർത്തി അമ്മയെ നോക്കി,
''അമ്മേ, ഒരു തവണ കൂടി, നാളെ എറണാകുളത്ത് മറൈൻഡ്രൈവിൽ ഒരു സിനിമയുടെ ഷൂട്ടിംങ്ങുണ്ട്, രാവിലെ ടോമിയും വരും ,ഒരൊറ്റത്തവണ, പ്ളീസ് അമ്മേ,!! രമേശൻ കെഞ്ചി,
''ദൈവമേ, എന്റെ മോന്റെ ആഗ്രഹം
സഫലമാക്കി കൊടുക്കണെ, '' ശുഭലക്ഷ്മി അടുക്കളയിലേക്ക് പോയി,!
===
മറൈൻഡ്രൈവിൽ ചെന്നിറങ്ങുമ്പോൾ ഷൂട്ടിംങ്ങ് ആരംഭിച്ചിരുന്നു,
ഒരു ഗാന ചിത്രീകരണമായിരുന്നു,
ഒരു കുടയുടെ കീഴിൽ കസേരയിൽ സംവിധായകനും പ്രൊഡൂസറുമിരിക്കുന്നു ,
''രമേശാ, ഈ പാട്ട് സീൻ കഴിയുമ്പോൾ സംവിധായകന്റെ അടുത്തേക്ക് ചെല്ലണം, അവസരം ചോദിക്കണം, !!
ടോണിയുടെ വാക്കുകൾ കേട്ട് ,രമേശൻ തലകുലുക്കി,
ന്യൂ ജനറേഷൻ നായികയും, നായകനുമാണ് ആടിത്തിമിർക്കുന്നത്,
കട്ട്, കട്ട്, സംവിധായകൻ വിളിച്ചു പറഞ്ഞു,
സകലതും നിശ്ചലം,
നായികയെ കുട ചൂടിയ്ക്കാൻ ആരോ ഓടി എത്തി,
നായകൻ മേയ്ക്കപ്പ് മാന്റെ അടുത്തേക്ക് പോയി,
ഈ സമയം,
സംവിധായകന്റെ അരികിലേക്ക്
രമേശൻ ചെന്നു,
സർ,
രമേശൻ വിളിച്ചു,
സംവിധായകൻ മുഖമുയർത്തി,
''ങാ എന്തു വേണം, ?
ഒരു ചെറിയ വേഷം ?
'ചെറിയ വേഷം ചെയ്യാൻ താനാരാ ഷക്കീലയോ, ??
''സർ ,ഞാൻ മിമിക്രി ആർട്ടിസ്റ്റാണ്, അഭിനയിക്കാൻ ഒരു ചാൻസ്, ?
''സംവിധായകൻ രമേശിനെ അടിമുടി നോക്കി ,
''തനിക്ക് ഡാൻസ് അറിയുമോ, ?
''അറിയാം സർ, !
''സുഗന്ധീ, !സംവിധായകൻ നീട്ടി വിളിച്ചു,
'' സെറ്റിൽ നിന്ന മെല്ലിച്ച ഒരു പെൺക്കുട്ടി ഓടി വന്നു,
''എന്താണു സർ, !?
''ദാ, ഇയാളോടൊപ്പം രണ്ടു ചുവട് വയ്ക്കു, ഇയാളുടെ പെർഫോമൻസ് അറിയാനാ, !
''ശരി സർ, പെൺക്കുട്ടി റെഡിയായി, !
ബോബി, ആ സോങ്ങ് പ്ളേ ചെയ്യു, !
ഗാനം പുറത്തേക്കൊഴുകി,
രമേശനും, സുഗന്ധിയും കാമറയ്ക്കു മുന്നിൽ,
ഗാനം ഒഴുകിയെത്തി, ന്യത്തം ആരംഭിച്ചു,
നായികയുടെ ഇരു കവിളിലും കൈകൾ വച്ച് അധരങ്ങളിൽ ചുംമ്പിക്കുന്ന സീൻ, !
';അയ്യോ, അമ്മേ, ഇയാളെന്നെ പീഡിപ്പിക്കുന്നേ, !! വണ്ടി നിർത്തണെ,!
അലർച്ച കേട്ട് ബസ് നിർത്തി,
യാത്രക്കാരെല്ലാം പുറകിലോട്ട് തിരിഞ്ഞു,
രമേശന്റെ അരുകിലിരുന്ന് യാത്ര ചെയ്ത മധ്യവയസ്ക്ക കലിത്തുളളി അലറുകയാണ്,
ദൈവമേ, സ്വപ്നമായിരുന്നോ,? അബദ്ധം പിണഞ്ഞ രമേശൻ കണ്ണു തിരുമ്മി ചാടി എണീറ്റു, !
പെട്ടന്ന് ടോണി ഓടി വന്നു,
രമേശന്റെ കൈ പിടിച്ച് വലിച്ചെഴുന്നേല്പ്പ്പിച്ച് ഡോർ തുറന്ന് പുറത്തേക്കിറങ്ങി, രക്ഷപ്പെട്ടു,
യാത്രക്കാരും കണ്ടക്ടറും ഒന്നും മനസിലാകാതെ പകച്ചു നിന്നു,
ബസ് നീങ്ങി,
നീ എന്ത് വ്യത്തികേടാടാ കാട്ടിക്കൂട്ടുന്നത്, ! ടോണി ദേഷ്യപ്പെട്ടു, !
''എടാ, സംവിധായകൻ ചാൻസ് തന്നു, നായികയുമായി നൃത്ത സീനിൽ അഭിനയിക്കാൻ പറഞ്ഞെടാ,
ആ തളേളടെ അലർച്ച കേട്ടപ്പഴാ മനസിലായത് സംഗതി പേക്കിനാവായിരുന്നെന്ന്, !
നിന്റെ ഒലക്കേടെ സ്വപ്നം, ഇപ്പം നാട്ടുകാര് കൈവച്ചേനെ,
ഇതേതാടാ സ്ഥലം,?
''കളമശ്ശേരി, ! ദാ ബസ് വരുന്നു, സ്വപ്നങ്ങൾ വേണ്ടാ, പറഞ്ഞേക്കാം, !ടോണി താക്കീത് നല്കി,
ട്രാഫിക് പ്രശ്നം മൂലം ബസ് എറണാകുളത്തെത്തിയപ്പോൾ സമയം വൈകി,
ഷൂട്ടിംങ്ങ് പായ്ക്കപ്പായി,!
പക്ഷേ,
തൊട്ടടുത്ത ഹോട്ടലിൽ സംവിധായകൻ ഉണ്ടെന്നറിഞ്ഞപ്പോൾ രമേശനും, ടോണിയും, ഹോട്ടലിലെത്തി,
റിസപ്ക്ഷനിൽ തിരക്കി,
റിസപ്ക്ഷനിലെ ലേഡി സംവിധായകന്റെ റൂമിലേക്ക് ഫോൺ ചെയ്തു,
ഫിറ്റായി നല്ല മൂഡിലിരുന്ന സംവിധായകൻ അവരെ കടത്തി വിടാൻ പറഞ്ഞു,!
''ലിഫ്റ്റിൽ കയറിയപ്പോൾ ടോണി പറഞ്ഞു, ''അളിയാ, ബെസ്റ്റ് ടൈമാ, അല്ലെങ്കിൽ ഈ ഹോട്ടലിൽ വച്ച് ഇയാളെ കാണാൻ അവസരം കിട്ടില്ല, !
കോളിംങ്ങ് ബെല്ലടിച്ചു മാറി നിന്നു അവർ,
വാതിൽ തുറന്നു, ഒരാൾ,
അകത്ത് ബഡ് റൂം,
അവിടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മദ്യപിക്കുന്നു സംവിധായകനും മൂന്ന് ശിങ്കിടികളും, !
നമസ്ക്കാരം ,രമേശൻ കൈകൾ കൂപ്പി,
ടോണി പുറത്ത് ജനലിനരുകിൽ നിന്നു,
''ആരാ, എന്തു വേണം, കഥയുമായി വന്നതാണെങ്കിൽ അവിടെ വച്ചേര്, വിളിയ്ക്കാം,'' സംവിധായകൻ ബിയർ വായിലേക്കൊഴിച്ചു
';അഭിനയിക്കാനാണ് സർ, ഞാൻ മിമിക്രി ചെയ്യും, !ു
സംവിധായകൻ അടിമുടി നോക്കി കൊണ്ടു ചോദിച്ചു,
''എന്താ നിന്റെ പേര്, ?
''രമേശൻ, !ു
''രമേശനോ, കൂലിപ്പണിക്കാരന്റെ പേരാണല്ലോടാ, രുപവും, !
ശിങ്കിടികൾ ചിരിച്ചു,
ഗ്ളാസിലേക്ക് ബിയർ പകർന്നു കൊണ്ട് അടുത്ത ചോദ്യം,
';നീ ഏത് ജാതിയാടാ, കണ്ടിട്ട് ദളിത വിഭാഗമാണെന്നു തോന്നുന്നു, !ു
രമേശന്റെ മനസ് നൊന്തു, ഇയാൾ മനപ്പൂർവ്വം തന്നെ പരിഹസിക്കുകയാണെന്നു മനസിലായി, രമേശൻ മറുപടി പറയാതെ തല കുനിച്ചു,
നിന്റെ കുടുംമ്പത്താരെങ്കിലും സിനിമക്കാരായിട്ടുണ്ടോടാ, '' സംവിധായകൻ വീണ്ടും, !!
''ഉണ്ട് സാറെ, ഒരു സിനിമയിൽ കൊച്ചിൻ ഹനീഫയെ ഒരു പട്ടി ഓടിയ്ക്കുന്ന സീനില്ലേ, ആ പട്ടിയുടെ തളള ഇവന്റെ വീട്ടിലുണ്ടായിരുന്നതാ, !!
ശിങ്കിടിയിലൊരുവന്റെ കമന്റ് കേട്ട് സംവിധായകനും, കൂട്ടരും പൊട്ടിച്ചിരിച്ചു,
';രമേശൻ അടിമുടി വിറച്ചു, കാലിന്റെ പെരു വിരലിൽ നിന്ന് ഒരു തരിപ്പ് മേലോട്ടു കയറി,
ദേഷ്യം കൊണ്ട് സ്വയം മറന്ന രമേശൻ ഒരൊറ്റ കുതിപ്പിന് മേശപ്പുറത്തിരുന്ന കാലിയായ ബിയർക്കുപ്പി ചാടി എടുത്ത് അടിച്ചു പൊട്ടിച്ചു,
അങ്ങനെയൊരു പ്രതികരണം തീരെ പ്രതീക്ഷിക്കാത്ത സംവിധായകനും കൂട്ടർക്കും എതിർക്കാൻ കഴിയുന്നതിനു മുമ്പേ, സംവിധായകന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് പാതി പൊട്ടിയ ബിയർക്കുപ്പി ചൂണ്ടി ആക്രോശിച്ചു,
';നായിന്റെ മോനെ, ചാൻസില്ലെങ്കിൽ ഇല്ലായെന്ന ഒറ്റവാക്ക്, അല്ലാതെ എന്റെ അഭിമാനത്തിനെ ചോദ്യം ചെയ്താലുണ്ടെല്ലോ, പന്ന തെണ്ടി ,
ഒരു കേറ്റ് ഞാൻ കേറ്റും,
ഈ സമയം ശിങ്കിടികൾ ചാടി എണീറ്റു,
കൈയ്യിലിരുന്ന പൊട്ടിയ ബിയർക്കുപ്പി സംവിധായകന്റെ കഴുത്തിൽ വച്ച് ,ശിങ്കിടികളുടെ നേരെ ആക്രോശിച്ചു,
അടുക്കരുത് കുത്തി മലത്തും ഈ വിഷത്തിനെ,
ശിങ്കിടികൾ പിന്നോക്കം പോയി,
';പല്ലു ഞെരിച്ച് രമേശൻ പറഞ്ഞു
നീ ഒരു കലാകാരനാണോടാ ചെറ്റേ,
''നിന്നെ പോലുളള ജാതിവെറിയന്മാർ
സിനിമയ്ക്കൊരു ശാപമാണെടാ,
എടാ ചെറ്റേ,
സത്യന്റേയും, നസീറിന്റേയും, ജയന്റേയും അപ്പനോ അമ്മയോ സിനിമക്കാരായിരുന്നോടാ, മമ്മൂട്ടിയുടേയും, ലാലേട്ടന്റേയും ആരെങ്കിലും സിനിമയീലുണ്ടായിരുന്നോടാ, കലാഭവൻ മണിയെന്ന ഓട്ടോക്കാരന്റെ ആരുണ്ടായിരുന്നെടാ സിനിമയിൽ ?
പറയെടാ പട്ടി, !ൂ
കറുത്തവന്റെയുളളിലും കലയുണ്ടെടാ നായേ, ഓർത്തോ, നാളത്തെ സിനിമ ലോകം ഞങ്ങൾക്കുമുളളതാ, !
സംവിധായകനെ ബഡ്ഡിലേക്ക് തളളിയിട്ടു കൊണ്ട് ,ബിയർ കുപ്പി നിലത്തേക്കെറിഞ്ഞ് രമേശൻ ഞൊടിയിടയിൽ പുറത്തേക്കിറങ്ങി,
ടോണി വാതിൽ പുറത്ത് നിന്ന് ലോക്കിട്ടു,
രണ്ടു പേരും ലിഫ്റ്റിൽ കയറി,
താഴെ വന്നു,
പരിഭ്രമം പുറത്തു കാണിക്കാതെ അവിടുന്ന് രക്ഷപ്പെട്ടു
സംവിധായകൻ റിസപ്ക്ഷനിലേക്ക് ഫോൺ ചെയ്തെങ്കിലും, അവിടെ എൻഗേയ്ജഡായിരുന്നു,!!
====
പിറ്റേന്ന്,
നേരം വൈകിയാണ് രമേശൻ എഴുന്നേറ്റത്,
ചായ കുടിച്ചോണ്ടിരുന്നപ്പോൾ അമ്മ ചോദിച്ചു,
'' മോനെ പോയ കാര്യം, ?
';ഞങ്ങൾ ചെന്നപ്പോഴേക്കും ഷൂട്ടിംങ്ങ് പായ്ക്കപ്പായിയമ്മേ, സംവിധായകനെ കാണാൻ പറ്റിയില്ല, !
അന്ന് വൈകിട്ട് ,
വായനശാലയിലെ ഒരു പറ്റം ആളുകളും, പഞ്ചായത്ത് അധികാരികളും, ടോണിയും രമേശന്റെ വീട്ടിലെത്തി,
അമ്പരന്നു നിന്ന രമേശനോട്,
ടോണി പറഞ്ഞു
';നീ ക്ഷമിക്കണം , നീ അഭിനയിച്ച ഷോർട്ട് ഫിലിം സോക്ഷ്യൽ മീഡിയയിൽ വൈറലായി, !
രമേശൻ ഞെട്ടി,
ഞാൻ ഷോർട്ട് ഫിലിമിൽ അഭിനയിച്ചോ എപ്പോൾ, ?
'സമൂഹത്തിലെ കറുത്തവനായ കലാകാരൻ ചാൻസ് തേടി സിനിമാ ലോകത്ത് ചെല്ലുന്നതും, അവനെ ആട്ടിയോടിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇന്ന് സിനിമ ലോകത്തുണ്ട്, നിന്റെ അനുഭവം ആരുമറിയാതെ ഞാനങ്ങ് പകർത്തി എന്റെ മൊബൈലിൽ, ! അത് ഹിറ്റായി കൊണ്ടിരിക്കുകയാണ്, !
രമേശൻ അന്തം വിട്ട് നില്ക്കുകയാണ്,
'എടാ, അതല്ല രസം,
ടോണി രമേശനോട് ചേർന്നു നിന്നു പറഞ്ഞു,
അഭിനന്ദനങ്ങൾ മുഴുവനും ആ സംവിധായകനാ, സിനിമയ്ക്കുളളിൽ നടക്കുന്ന ഈ വിഷയത്തെ പറ്റി തന്റേടത്തോടെ പ്രതികരിച്ചതിന്,
അയാളെന്നെ വിളിച്ചു, നന്ദി പറഞ്ഞു,
അയാൾ ഞെട്ടിയിരിക്കുവാ ,അയാളുടെ പുതിയ പടം ഹിറ്റാകുമെന്നാ സംസാരം, !!
''ഇത് ശികാരിശംഭു പോലെ ആയല്ലോടാ, രമേശൻ ചിരിച്ചു കൊണ്ടു പറഞ്ഞു, !
';രമേശനിനി ചാൻസ് തേടി അലയേണ്ട, അതുറപ്പാ ! പഞ്ചായത്ത് പ്രസിഡണ്ട് അതു പറഞ്ഞപ്പോൾ ,
ടോണിയൂടെ മൊബൈൽ ശബ്ദിച്ചു,
ടോണിയുടെ ഫിലിം കണ്ട് പ്രമുഖ സംവിധായകന്റെ കാൾ,
ഒരു സിനിമ ഗാനത്തോടെ, ടോണിയുടെ മൊബൈൽ ശബ്ദിച്ചു,
';വ്യത്യസ്ഥനാമൊരു ബാർബറാം ബാലനെ ==!!
===========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo