Slider

വികസന വണ്ടി- സജി വർഗീസ്

0
വികസന വണ്ടി- സജി വർഗീസ്
******************
നാലുവരിപാത വേണം,
വയലുകളാർക്കുവേണം,
അരിയുണ്ടല്ലോ ആന്ധ്രയിൽ നിന്നും,
വയൽക്കിളികളെയാർക്കു വേണം;
തണ്ണീർത്തടങ്ങളിലെ തവളകൾ കരയുന്നു,
നാളെ യന്ത്രക്കൈകളിൽ ഞെരിഞ്ഞമരുന്നതോർത്ത് ,
കൊയ്ത്ത്കഴിഞ്ഞ പാടത്ത്
കാൽപ്പന്തുകളിക്കാനില്ല;
വിഷമില്ലാത്ത മനസ്സുള്ളതുകൊണ്ട്
വിഷമില്ലാത്ത നെൽക്കതിർ കൊയ്യാൻ
കൊയ്ത്തരിവാളുമായ് ഇറങ്ങുന്നു ഞങ്ങൾ;
നെഞ്ചുപിളർന്നു കരഞ്ഞു ഞങ്ങൾ,
നെഞ്ചിൻ കൂടുപൊളിച്ച് സർവ്വേക്കല്ലിതാ നാട്ടുന്നു,
വികസനവണ്ടിയിതാവരുന്നു,
വയലേലകളെ കീറിമുറിച്ച്,
വയലുകളെല്ലാം വാങ്ങിയെടുത്ത്
വികസന ലക്ഷം നേടിയെടുക്കാൻ
വികസനവാദികൾ വന്നല്ലോ,
വികസനവണ്ടിയിതാ വരുന്നു
വയലേലകളെ കീറിമുറിച്ച് ;
മോനേ പണ്ടിതു വയലായിരുന്നു,
വെള്ളകൊക്കുകൾ പാറിനടന്നു,
കൊയ്ത്ത്കഴിഞ്ഞൊരുപാടത്ത്
വട്ടംകൂടി പെണ്ണുങ്ങൾ കഥകൾ പറഞ്ഞിരുപ്പുണ്ടായിരുന്നു,
പച്ചക്കറിയാൽ നിറഞ്ഞ പാടം
പച്ച തത്തകൾ പാറി നടന്നു,
കിണറുകളനവധിയുണ്ടായിരുന്നു,
മാനം നോക്കി കാഴ്ചകൾ കാണാനെന്തൊരുരസമായിരുന്നു,
വറ്റിയകിണറുകളിലെല്ലാം വെള്ളക്കുപ്പികൾ നിറഞ്ഞുകിടന്നു,
"അമ്മമ്മേ വന്നല്ലോ, കുപ്പിവെള്ളം വന്നല്ലോ"
നാലുവരിപ്പാതയിലൂടെ ചീറിപ്പായും വണ്ടിയിടിച്ച് ചിതറിത്തെറിച്ച കണ്ണുകളിൽ പച്ചപ്പാടം നിറഞ്ഞുനിന്നു.
വികസനലക്ഷം നേടിയെടുത്തോൻ,
കാൻസറിനായ് ലക്ഷം നൽകി,
കറുത്തിരുണ്ട മാനംനോക്കി
ഹരിതഭൂമിയെയോർത്തുകിടന്നു.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo