
കരയുന്ന കുഞ്ഞിനെ പാലുള്ളു പാലുമായി നില്ക്കുവാൻ നേരവുമില്ല ഗതിയിതെന്തു വെറുമൊരു ദുർഗതി ശമനമില്ല സാന്ത്വനവുമില്ല നേരിൻ്റെ രോദനം കേൾക്കുവാൻ ആളുമില്ല. നെറികെട്ട രീതികൾ തെരുവിൻ്റെ സന്തതികൾ കേവലമൊരു നിർവൃതി തീർത്ത ശമനത്തിൻ കാരണമല്ലോ. ഒരു നിമിഷത്തിൻ്റെ ചപലത തീർത്ത വേഗത അളക്കുവാൻ കാലം മടിച്ചു. ഇന്നിവിടെ പെയ്ത മഴയിൽ തളിർത്ത പുൽനാമ്പുകൾ നാളെയുടെ കാൽ ചുവട്ടിൽ മെല്ലെ അമരവെ, കാലചക്രം മെല്ലെ തിരിഞ്ഞു. നിശബ്ദമാം സന്ധ്യകൾ പിന്നെയൊരു പേമാരിയായ് അലറി അടുക്കവെ ഓടി മറയാൻ നൊമ്പരങ്ങൾ തൻ നൗക തുഴഞ്ഞു നീങ്ങവെ കുത്തൊഴുക്കിൽ ചെന്നടിഞ്ഞു. തിരയുന്ന തീരവും കരയുന്ന ജീവിതവും ഒന്നായ് പടരുന്ന സത്യത്തിൻ്റെ പൊയ്മുഖമായ്. നിഴലുപോലും നിദ്രയിൽ ,നീണ്ട ആലസ്യമായ് ഇതൾ വിരിഞ്ഞ സ്വപ്നങ്ങൾ പോയ് മറഞ്ഞു. കാഴ്ചകൾ കുളിർമ്മയേകിയില്ല പിന്നെയോ പടവുകൾ കയറാൻ , പുളകങ്ങൾ തീർക്കാൻ ഓർമ്മകൾ പോലും ഓടിയെത്തിയില്ല. വിധിയെന്നു ശഠിച്ചു വിവരക്കേടിനെ പഴിച്ചു ചേർന്നതെല്ലാം ചോർന്നു പോയി. വിജനമാം വഴിയിൽ അലയുന്ന കോലമായ് എങ്ങോ പോയ് മറയാൻ ആവലാതികൾ മാത്രം. ഷറഫ് മങ്ക വയനാട്. |
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക