"ഞങ്ങള്‍ക്ക് ഒരു ഡിമാന്‍റുമില്ല... നല്ലൊരു കുട്ടിയായാല്‍ മതി..."
ചെറുക്കന്‍റെ ഉമ്മ പറഞ്ഞത് കേട്ടപ്പോള്‍ ബ്രോക്കര്‍ ഖാദറിന് സന്തോഷമായി... എല്ലാവര്‍ക്കും നിബന്ധനകള്‍ ഉള്ള ഇക്കാലത്ത് അയാള്‍ വശം കെട്ടിരുന്നു... ഇവര്‍ എന്തായാലും നല്ല വീട്ടുകാര്‍ തന്നെ... അയാള്‍ക്ക് തോന്നി...
"അപ്പോള്‍ നാളെ കുട്ടിയെ കാണാന്‍ പോകാം..." അയാള്‍ അവിടെ നിന്ന് ഇറങ്ങി...
പക്ഷേ, പിറ്റേന്ന് മുതല്‍ അയാള്‍ക്ക് കാര്യം മനസ്സിലായി...
"കുട്ടിക്ക് ചുരുങ്ങിയത് ഐശ്വര്യ റായിയുടെ സൗന്ദര്യം വേണം...
ഉപ്പൂറ്റി വരെ മുടി മതി...
ഉപ്പൂറ്റി വരെ മുടി മതി...
പേരുകേട്ട തറവാട്ടുകാര്‍ ആയിരിക്കണം...
പെണ്ണിന്‍റെ വീട്ടുകാര്‍ വെളുത്തതാവണം...
പൂര്‍വികര്‍ മുതല്‍ കോടീശ്വരന്‍മാരാകണം...
കുട്ടിക്ക് ബിരുദമെങ്കിലും ഉണ്ടാകണം...
പെങ്ങള്‍ക്ക് നൂറു പവന്‍ കൊടുത്തിട്ടുണ്ട്... അതുകൊണ്ട് കുട്ടിക്ക് കൊടുക്കേണ്ടത് കൊടുക്കണം...
ചെറുക്കന് ഇരുപത്തഞ്ചേ ആയിട്ടുള്ളൂ... അതുകൊണ്ട് കുട്ടിക്ക് പ്രായം ഇരുപതില്‍ താഴെ മതി...
ചെറുക്കന്‍ തടിച്ചിട്ടാണ്... അതിനാല്‍ കുട്ടിക്കും തടി വേണം... എന്നാല്‍ മെലിഞ്ഞിരിക്കുകയും വേണം..."
ഇതാണ് "നല്ല കുട്ടി" എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഉദ്ദേശിച്ചതെന്ന് നൂറു വീട്ടില്‍ ചായ കുടിച്ചിറങ്ങിയപ്പോള്‍ അയാള്‍ക്ക് മനസ്സിലായി...
കുട്ടിയുടെ അടുത്ത വീട്ടിലെ സ്ത്രീ കറുത്തതായതിനാല്‍ നൂറ്റിയൊന്നാമത്തെ ആലോചനയും ചെറുക്കന്‍റെ വീട്ടുകാര്‍ വേണ്ടെന്ന് വച്ചപ്പോള്‍ ഖാദര്‍ ബ്രോക്കര്‍ പണി നിറുത്തി ചായക്കട തുടങ്ങി....
പത്തുവര്‍ഷം കഴിഞ്ഞിട്ടും ആ ചെറുക്കനും വീട്ടുകാരും "നല്ലൊരു കുട്ടി"യെ അന്വേഷിച്ച് നടക്കുകയാണ്.... അവന്‍റെ കുറവുകള്‍ ശ്രദ്ധിക്കാതെ...
കുറിപ്പ്: ആരോടെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍, യാദൃശ്ചികം മാത്രമല്ല...
ഇന്നും നടന്നുകൊണ്ടിരിക്കുന്ന സത്യം മാത്രം...
വെളുപ്പും പണവും മാത്രമാണ് നല്ലതെന്ന് കരുതുന്നവരുടെ കണ്ണുകള്‍ തുറക്കട്ടെ....
ആദില റബീഹ്
ഇന്നും നടന്നുകൊണ്ടിരിക്കുന്ന സത്യം മാത്രം...
വെളുപ്പും പണവും മാത്രമാണ് നല്ലതെന്ന് കരുതുന്നവരുടെ കണ്ണുകള്‍ തുറക്കട്ടെ....
ആദില റബീഹ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക