ചാറ്റ്
കുറച്ച് ദിവസമായി ഈ പച്ചവെളിച്ചം എന്നും പാതിരാത്രി വരെ കാണുന്നുണ്ടല്ലോ
എന്താ സംഭവം ഇനി അവൻ പ്രേതമായെങ്ങാനും....
എന്താ സംഭവം ഇനി അവൻ പ്രേതമായെങ്ങാനും....
ഹായ്...ഒരു സന്ദേശം പറന്നങ്ങ് പോയി
ഒരു ചിരി മറുപടിയായും വന്നു.
ഒരു ചിരി മറുപടിയായും വന്നു.
ഉറക്കം ഇല്ലേ...
ഉറങ്ങാൻ കഴിയുന്നില്ല...
ഒരു പാട് നാളായില്ലേ എല്ലാം മറക്കാൻ ശ്രമിക്കണം
ശ്രമിക്കുന്നുണ്ട് ചില കാര്യങ്ങളിൽ പറ്റുന്നില്ല...
എന്താവശ്യത്തിനും ഞങ്ങളൊക്കെ ഉണ്ടല്ലോ ഒന്ന് വിളിച്ചാൽ മതി..
അടുത്ത ആഴ്ച ഞാൻ നാട്ടിൽ വരുന്നുണ്ട്...
ഞാൻ കാത്തിരിക്കും...
സംസാരം ഒരാഴ്ച കൊണ്ട് വസ്ത്രങ്ങളഴിഞ്ഞു വിയർപ്പുതുള്ളികൾ തമ്മിലൊട്ടി രുചിയും ഗന്ധവുമറിഞ്ഞു.
കല്ല്യാണപ്പെണ്ണിനെപോൽ അണിഞ്ഞൊരുങ്ങിയിരുന്നു അന്നവൾ വൈധവ്യത്തിന്റെ സന്താപവുമില്ലായിരുന്നു ആ വദനത്തിൽ.
മേശമേൽ നിരത്തിയ ഭക്ഷണത്തിനരികിൽ നിന്ന് ഓരോന്നായവൾ അവന് വിളമ്പി കൊടുക്കുമ്പോൾ അരയിലൂടെ കൈ ചുറ്റി ചേർത്തു പിടിച്ചവൻ
അവൾക്ക് സമ്മാനിച്ച അത്തറിന്റെ സുഗന്ധത്തെക്കാൾ
അക്ഷരത്തിലൂടറിഞ്ഞ അവളുടെ വിയർപ്പിന്റെ ഗന്ധം സിരകളിൽ ഉൻമാദമുണർത്തിക്കഴിഞ്ഞിരുന്നു.
അവൾക്ക് സമ്മാനിച്ച അത്തറിന്റെ സുഗന്ധത്തെക്കാൾ
അക്ഷരത്തിലൂടറിഞ്ഞ അവളുടെ വിയർപ്പിന്റെ ഗന്ധം സിരകളിൽ ഉൻമാദമുണർത്തിക്കഴിഞ്ഞിരുന്നു.
പതുപതുത്ത കിടക്കയിൽ തന്റെ മുഖത്തിന് അഭിമുഖമായി ചലിക്കുന്ന തലമുടിയിൽ കോർത്തിരുന്ന അവളുടെ കൈകകളിലെ വളകളിലെ കിലുക്കങ്ങൾ ദുർബലമായി തുടങ്ങി.
തന്റെ കൺമുന്നിൽ കാണുന്ന ഇരു കണ്ണുകളും അടയാതിരിക്കുവാൻ അവൻ വൃഥാ ശ്രമം നടത്തുന്നതുമവൾ കണ്ടു.
ചന്ദന നിറമാർന്ന മാറിലെ കറുത്ത പൊട്ടുകൾക്ക് കൂട്ടായി അവന്റെ
തുറന്ന വായിൽ നിന്ന് രക്തതുള്ളികൾ ഇറ്റിറ്റ് വീണു കഴിഞ്ഞപ്പോൾ

ജീവനറ്റ ആ ശരീരം ദേഹത്തിലേക്കമരുവാൻ സമ്മതിക്കാതെയവൾ തെന്നിമാറി
തല ചരിഞ്ഞ് കണ്ണും മിഴിച്ച് നഗ്നനായി കമിഴ്ന്ന് കിടക്കുന്നവൻ
ആരോഗ്യ ദൃഢഗാത്രനായൊരുവൻ
തന്നെ പോലെ പത്ത് പേരെ ഒറ്റയ്ക്ക് കൊന്നു കൊലവിളിയ്ക്കാൻ കഴിവുള്ളവൻ.
സുഖം ഞരമ്പുകളിലൂടൊഴുകി അതിന്റെ പാരമ്യതയിലെത്തി ഇറ്റുവീഴാൻ പാകമായ മാംസവും ശുഷ്കിച്ച് ജീവനറ്റ് ചത്തുമലച്ചു കിടക്കുന്നു.
ഒന്നു പൊട്ടിച്ചിരിക്കണമെന്ന് തോന്നി

അത്താഴം അവസാനിപ്പിച്ച മേശയ്ക്കരികിൽ ചെന്നവൾ ഇരിക്കുമ്പോൾ
ലഹരി കൂട്ടാൻ വിദേശത്ത് നിന്ന് കൊണ്ട് വന്നവൻ രുചിച്ച കുപ്പിയും ഗ്ലാസും അവിടെ തന്നെയുണ്ടായിരുന്നു.
ലഹരി കൂട്ടാൻ വിദേശത്ത് നിന്ന് കൊണ്ട് വന്നവൻ രുചിച്ച കുപ്പിയും ഗ്ലാസും അവിടെ തന്നെയുണ്ടായിരുന്നു.
തന്റെ കൈയ്യിലിരുന്ന ചെറിയ കുപ്പിയിലെ പകുതി ഉണ്ടായിരുന്ന ദ്രാവകം ഗ്ലാസുകളിലൊന്നിൽ അവൾ ഒഴിച്ചു വച്ചു.
കൈയ്ക്കുള്ളിലിരുന്ന പ്രകാശത്തിനുള്ളിലെ അക്ഷരങ്ങളിലേക്കാണ് ആ കണ്ണുകൾ
"എല്ലാം നഷ്ടമായി ഞാൻ പോകുന്നു പ്രിയെ...
ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധം സന്തതസഹചാരിയായിരുന്നവൻ തന്നെ
എന്നെ ഈ നാട്ടിൽ കുടുക്കി
നീ എന്നോട് പൊറുക്കണം ഇനിയൊരു ജന്മമുണ്ടെങ്കിൽ നമ്മളെ ദൈവം വീണ്ടും ഒരുമിപ്പിക്കട്ടെ...മാപ്പ്.... "
ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധം സന്തതസഹചാരിയായിരുന്നവൻ തന്നെ
എന്നെ ഈ നാട്ടിൽ കുടുക്കി
നീ എന്നോട് പൊറുക്കണം ഇനിയൊരു ജന്മമുണ്ടെങ്കിൽ നമ്മളെ ദൈവം വീണ്ടും ഒരുമിപ്പിക്കട്ടെ...മാപ്പ്.... "
കണ്ണുനീർ തുള്ളികൾ ആ വെളിച്ചത്തിനുള്ളിലെ അക്ഷരങ്ങൾക്ക് മുകളിലേക്ക് വീണു
ഞാനാ സന്തതസഹചാരിയെ കൂടെ അയച്ചിട്ടുണ്ട് അങ്ങ് മുകളിലേക്ക്...ആ മനസ്സ് അങ്ങനെ പറഞ്ഞിട്ടുണ്ടാകും.
വിഡ്ഢി.....
സ്വയം മരിച്ചവന്റെ മുഖത്തെ പച്ചവെളിച്ചം കണ്ട്
അവന്റെ ഭാര്യയെയും ആസ്വദിക്കാൻ ഓടിയെത്തിയവൻ....
സ്വയം മരിച്ചവന്റെ മുഖത്തെ പച്ചവെളിച്ചം കണ്ട്
അവന്റെ ഭാര്യയെയും ആസ്വദിക്കാൻ ഓടിയെത്തിയവൻ....
"ഞാനും വരുന്നു കൂടെ..... "
അവൻ എഴുതി നിർത്തിയതിന് താഴെയായവൾ
എഴുതി ചേർത്തു.
ഒഴിച്ച് വച്ച ഗ്ലാസ് കൈയ്യിലെടുത്ത് ചുണ്ടിനോട് ചേർക്കുമ്പോൾ
അപ്പൊഴും അണയാത്ത ആ പച്ച വെളിച്ചവും തേടി പുതിയ ആശ്വാസവചനങ്ങൾ വന്നു കൊണ്ടേയിരുന്നു..
എഴുതി ചേർത്തു.
ഒഴിച്ച് വച്ച ഗ്ലാസ് കൈയ്യിലെടുത്ത് ചുണ്ടിനോട് ചേർക്കുമ്പോൾ
അപ്പൊഴും അണയാത്ത ആ പച്ച വെളിച്ചവും തേടി പുതിയ ആശ്വാസവചനങ്ങൾ വന്നു കൊണ്ടേയിരുന്നു..
ജെ....
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക