ഏട്ടന്റെ പെങ്ങളൂട്ടി
...............................
...............................
ഞാൻ പത്താം ക്ലാസ്സിലേക്ക് ജയിച്ച സമയത്താണ് അമ്മ ഗർഭിണിയാണെന്ന് അറിയുന്നത്. അച്ഛനും അമ്മയ്ക്കും തെല്ലൊരു നാണം ഞങ്ങളെ കാണുമ്പോൾ..
പ്രീഡിഗ്രികാരിയായ ഉമേച്ചിയാണ് ഇക്കാര്യം എന്നെ അറിയിച്ചത്.
ഉമേച്ചി വല്യച്ഛന്റെ മോളാണ്. കോളേജിൽ പോകാനുള്ള സൗകര്യാർത്ഥം ഇവിടെ താമസിച്ചിട്ടാണ് പഠിക്കുന്നത്.

"ഡാ കോന്ത്രംപല്ലാ .. ഇനി നിനക്ക് അടിപിടികൂടാൻ ഒരാളും കൂടി ഈ വീട്ടിലേക്ക് വരുന്നുവെന്ന് ..."
കോന്ത്രംപല്ലാന്ന് എന്നെ വിളിച്ചത് ഒട്ടും രസിച്ചില്ല. എങ്കിലും ആ ദേഷ്യം മുഖത്ത് കാണിച്ചില്ല.
"ഉമേച്ചി ... എന്താ പറഞ്ഞെ ,ഇവിടേക്ക് ആരാ വരുന്നത് ... സംശയത്തോടെ ഞാൻ ചോദിച്ചു.
ചേച്ചി ആംഗ്യം കാണിച്ചു
ഇളയമ്മ ഗർഭിണിയാണെന്ന്.
എന്റെ മുഖത്ത് ഒരായിരം നക്ഷത്രം തിളങ്ങിയതു പോലെ ...ഒരുപാടു സന്തോഷം എനിക്കുണ്ടായി. ഒരു ചെറിയ നാണവും...
ഉമേച്ചി എന്നെത്തന്നെ നോക്കി.

" ഉം.. ചെക്കന്റെ ഒരു സന്തോഷം കണ്ടാ.."
അതു പിന്നെ സന്തോഷം ഇല്ലാണ്ടിരിക്കോ.. ഒരൊറ്റ മകനായിട്ട് ഇത്രകാലം വളർന്നത്.കൂടെ കൂട്ടുകൂടി കളിക്കാൻ താഴെ ഒരനിയനോ അനിയത്തിയോ ഉണ്ടെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട്. ആദ്യമൊക്കെ അമ്മയോട് പറയും എനിക്ക് മാത്രം അനിയനോ അനിയത്തിയോ ഇല്ലെന്ന്. അതിന്റെ പേരിൽ പിണങ്ങിയിരിക്കും, അച്ഛനെ പേടിയായിരുന്നു പലപ്പോഴും
പ്രവാസിയായ അച്ഛനെ ലീവിനു വരുമ്പോഴല്ലെ കാണുന്നത്, ഒരുതരം അകൽച്ചയായിരുന്നു പലപ്പോഴും തോന്നിയിരുന്നത്.
എന്റെ മുഖത്തെ നാണം കണ്ടിട്ടാവണം ചേച്ചിയുടെ അടുത്ത വക..

" ഉം.. എന്താ ..? അതിന് നീയെന്തിന് നാണിക്കണം .. "
" ഉം.. ഒന്നൂല്യാ.. "
ഞാൻ മുറിവിട്ടിറങ്ങി.
ചേച്ചി എന്നെ വിടാൻ ഭാവം ഇല്ലാത്ത പോലെ എന്റെ പിറകെ വന്നു.

"ഡാ ഇനി അമ്മടടുത്ത് പോയി ചോയിക്കാൻ നിൽക്കണ്ട, ഉം.. പറഞ്ഞേക്കാം, അല്ലടാ നിനക്കെന്തിനാ ഇത്ര ചമ്മൽ..?"
" ചേച്ചി.. ഒന്നു പോയേ..
.. അല്ലപിന്നേ .. ഞാനൊരു ഏട്ടനാകാൻ പോകാ..ഏട്ടാന്ന് എന്നെ വിളിക്കാൻ ഒരാൾ വരുന്നുവെന്ന് ...അച്ഛന്റെ കയ്യീന്ന് തല്ല് കിട്ടുന്നത് കുറയുമല്ലോ ഒരാളും കൂടെ ഉണ്ടെങ്കിൽ... അതിന്റെ സന്തോഷം ഉണ്ട്.. അല്ലാതെ എനിക്കെന്തിന് ചമ്മൽ?"

കലിയടങ്ങാതെ നിലം ചവിട്ടി ഞാൻ നടക്കുന്നത് കാണാൻ ഉമേച്ചി ശുണ്ഠി പിടിപ്പിക്കുന്നത് സാധാരണയാണ്.
എന്നെ ശുണ്ഠി പിടിപ്പിച്ചതാണോ...? തെല്ലൊരു സംശയം ഇല്ലാതില്ല .
മുറിയിലേക്ക് ഞാൻ ചെന്നപ്പോൾ അമ്മ കട്ടിലിൽ ഇരിപ്പുണ്ട്.
അമ്മയുടെ മടിയിൽ തലവെച്ചു ഞാൻ കിടന്നു.
അത് പതിവുള്ളതാണ്. തന്റെ ചുരുളൻ മുടിയിലൂടെ അമ്മയുടെ കൈവിരലുകളാൽ തഴുകുമ്പോൾ, എത്ര വിഷമതകളും നാം മറക്കും. കൂടാതെ നമ്മൾ മറ്റൊരു ലോകത്ത് എത്തിപ്പെട്ടതു പോലെ തോന്നും.
കുറച്ചു നേരം അങ്ങനെ കിടക്കണമെന്ന് ഞാൻ ആഗ്രഹിച്ചതാ. പക്ഷെ ,അമ്മ സമ്മതിച്ചില്ല. കാല് വേദനിക്കുന്നുണ്ടെന്ന് പറഞ്ഞ് അമ്മ എന്നെ എഴുന്നേൽപ്പിച്ചു.
അപ്പോഴെയ്ക്കും കർക്കശകാരനായ അച്ഛൻ രംഗത്തെത്തി.

"ഇനി അമ്മയുടെ മടിയിൽ കിടന്നുരുളാൻ നിക്കണ്ട... അമ്മക്ക് വയ്യാത്ത സമയാ..
നല്ല വിശ്രമം വേണം, കേട്ടോടാ..
നിനക്ക് പഠിക്കാനൊന്നും ഇല്ലെ.. എക്സാമിനു മാർക്ക് കുറഞ്ഞാൽ അപ്പോ പറഞ്ഞു തരാം ഞാൻ.. വല്ലതും പോയി പഠിക്ക് .. "

"ഉം..
എന്ന് മൂളികൊണ്ട് ഞാൻ മുറി വിട്ടിറങ്ങി.
അമ്മ വയ്യാണ്ടിരിക്കാന്ന്... അമ്മയ്ക്കെന്താ അസുഖം .. അതെന്താന്ന് അച്ഛൻ പറഞ്ഞില്ല. അമ്മയും.
ഉമേച്ചി പറഞ്ഞത് സത്യമായിരിക്കുമോ.. ?
അമ്മ ചെയ്തിരുന്ന എല്ലാ പണികളും ചേച്ചിയുടെ ചുമലിലായി.അമ്മ പരിപൂർണ്ണ വിശ്രമത്തിലായി. ഭക്ഷണം കഴിക്കാൻ മാത്രം അടുക്കള കാണുന്ന പതിവാക്കി അമ്മ.
ആരെയോയൊക്കെ പ്രാകികൊണ്ട് ചേച്ചി പണികൾ ഓരോന്നും ചെയ്തു തീർത്തു.
അമ്മ അകത്തിരുന്ന് ആഴ്ചയിൽ വരുന്ന വാരികകൾ വായിക്കാൻ തുടങ്ങി.

"ഡാ മഹീ..."
ജനാലയിലൂടെ എന്നെ നോക്കികൊണ്ട് അമ്മ വിളിക്കുന്നുണ്ട്.
" ആ തോട്ടിയെടുത്ത് രണ്ട് മാങ്ങ പറിക്കൂ..
ഉമേച്ചിയോട് പറ.. മീൻകൂട്ടാനിലിടാൻ...."
ഉമേച്ചിയോട് പറ.. മീൻകൂട്ടാനിലിടാൻ...."
ഉമേച്ചി എന്നെ നോക്കി ചിരിച്ചു.
"ഉം, എന്താ..?"
ഞാൻ ചേച്ചിയെ രൂക്ഷമായി നോക്കി.
എന്റെ മുഖഭാവം കണ്ടപ്പോൾ ചേച്ചി വേഗം സ്ഥലം വിട്ടു.
പിറ്റേന്ന് ക്ലാസ്സിലെത്തിയപ്പോൾ എല്ലാരും എന്നെ നോക്കി ചിരിക്കുന്നു.
എന്താപ്പോ ഉണ്ടായേ.. എന്തിനാ എല്ലാരും ചിരിക്കുന്നെ..
പരിഹാസം കലർന്ന ചിരി. പലരും മുഖം താഴ്ത്തുന്നു. ചിലർ മറ്റു കുട്ടികളുടെ ചെവിയിൽ എന്തോ അടക്കം പറഞ്ഞിട്ട് ചിരിക്കുന്നു.

"അതേയ്.. എല്ലാരും ചിരി നിർത്തിക്കേ... "
ക്ലാസ്സിലെ താന്തോന്നിയായ അനന്തൻ പറഞ്ഞു.
"ഡീ... പ്രസീനേ .. നിനക്ക് താഴെ അനിയനോ അനിയത്തിയോ.. ?"
"എനിക്ക് താഴെ അനിയനാടാ .."
" ഉം.. ശരി. അനിയന് എത്ര വയസ്സുണ്ട് ....?"
" അവന് പതിമൂന്ന് വയസ്സുണ്ട് .. "
" ഉം.. ഓക്കെ.."
" സുശാന്തേ .. നിന്റെ താഴെ അനിയത്തി അല്ലെ... ആറാം ക്ലാസ്സിൽ പഠിക്കുന്നു ശരിയല്ലേ...?"
" ഉം, ശരിയാടാ.. ശരിയാ.. "
"ഉം ... നമ്മൾക്കെല്ലാവർക്കും അനിയനും അനിയത്തിയും ഒക്കെയുണ്ട്. അവർക്ക് നമ്മളെക്കാൾ രണ്ടോ മൂന്നോവയസ്സ് താഴെ പ്രായം കാണൂ .. അല്ലേ..?"
പൊട്ടിച്ചിരിച്ചുകൊണ്ടാണ് അനന്തൻ പറയുന്നത്.
"ദേ നോക്ക്.. നുമ്മടെ ക്ലാസ്സിലെ ഒരാൾക്ക് താഴെ ഒരു കുഞ്ഞാവ ഉണ്ടാകാൻ പോണൂ ...!
അവൻ , കുഞ്ഞിനെ താരാട്ടുന്നതും കളിപ്പിക്കുന്നതും ആക്ഷൻ കാണിച്ചുകൊണ്ടാണ് പറഞ്ഞത്.
''ആളെ പിടി കിട്ടിയോ.. ?,നമ്മുടെ സുന്ദര കുട്ടപ്പൻ മഹേഷ്നാഥ് "
എന്റെ പേര് കേട്ടതും ക്ലാസ്സിലുള്ളവർ എല്ലാരും പൊട്ടിച്ചിരിച്ചു.
ആ പരിഹാസം തന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. വല്ലാതെ ചൂളിപോയി ഞാൻ...
അതിനു മാത്രം പരിഹാസം ഉള്ള കാര്യമാണോ ഇത്.. എനിക്കറിയില്ലായിരുന്നു. സത്യത്തിൽ വല്ലാത്തൊരവസ്ഥയിൽ ആയി.
സന്തോഷം നിറഞ്ഞ കാര്യം കൂട്ടുകാരോട് പറയണമെന്നു കരുതിയതാ. തന്റെ സന്തോഷത്തിൽ എല്ലാരും പങ്കുകൊള്ളും എന്നും കരുതിയതുമാണ്. അതിനിടയിലാണ് ഇങ്ങനെയൊരു പ്രഹരം.
എല്ലാരും തന്നെ കളിയാക്കി ചിരിക്കുന്നു.
ഇത് അത്രയ്ക്കും മോശമാണോ ..?
എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.

" താൻ ഇത്ര മുതിർന്ന ആൺകുട്ടിയായില്ലെ... ഇനി താഴെ ഒരു സഹോദരനോ സഹോദരിയോ ഉണ്ടായാൽ മോശമാ.. നിന്നെ എല്ലാരും കളിയാക്കും.."
പിന്നെയും .. എന്തൊക്കെയോ തന്റെ ചെവിയിൽ റഷീദ് പറഞ്ഞു തന്നു.
എല്ലാരും തന്നെ കളിയാക്കി ചിരിക്കുന്നത് തന്റെ ഉറ്റ സുഹൃത്ത് റഷീദിന് സഹിച്ചില്ല.

റഷീദിന്റെ വാക്കുകൾ കേട്ടപ്പോൾ
ആദ്യമായി അച്ഛനോടും അമ്മയോടും ദേഷ്യം തോന്നി.

" ഛെ... "
തന്റെ കലി അടങ്ങിയില്ല
സ്കൂൾ വിട്ടു വന്നെങ്കിലും അച്ഛനോടും അമ്മയോടും ഒന്നും മിണ്ടിയില്ല. കൃത്യസമയത്ത് ഭക്ഷണം തരുന്നതും മറ്റു കാര്യങ്ങളും ഉമേച്ചി ചെയ്തു തരുന്നുണ്ടായിരുന്നു.
തന്റെ മിണ്ടാട്ടം വല്ലാതെ നിലച്ചു.
അമ്മക്ക് പഴയ സ്നേഹം തന്നോട് ഇല്ലെന്ന് തനിക്കു തോന്നി. ഒരു കാര്യത്തിലും അമ്മ തന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു.

മനസ്സിൽ വെച്ചിരിക്കാതെ ഉള്ള കാര്യം ഉമേച്ചിയോടു പറഞ്ഞു.
"ഇനി അങ്ങനെ ഉണ്ടാകൂ.. അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട്.. ഇനി ആ കുഞ്ഞിന്റെ കാര്യമെ അമ്മ നോക്കത്തുള്ളൂ.. അല്ലാതെ ഇത്രയും വളർന്ന താടിയും മീശയും മുളയ്ക്കുന്ന പ്രായമായ നിന്റെ കാര്യത്തിൽ ശ്രദ്ധയൊന്നും ഇനി ഉണ്ടാകില്ല മോനേ.. "
എരിത്തീയിൽ എണ്ണയൊഴിച്ചിട്ട് ,ഒരു മൂളി പാട്ടും പാടി ചേച്ചി പണികൾ ആരംഭിച്ചു.
മാസങ്ങൾ കടന്നു പോയി, അമ്മയുടെ വയർ വീർത്തു വന്നു.
ലക്ഷണം കണ്ടിട്ട് പെങ്കൊച്ചാണെന്ന് തോന്നുന്നു. അയൽവാസിയായ പാറോമ്മ ലക്ഷണം പറഞ്ഞു.
പാറുഅമ്മൂമ്മ പറഞ്ഞാൽ അത് അച്ചട്ടാ പെങ്കൊച്ച് തന്നെയായിരിക്കും.

" പക്ഷെ ... എനിക്ക് തോന്നുന്നത് ആങ്കൊച്ചാണെന്നതാ.. കാരണം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.. അടങ്ങി കിടക്കുന്നില്ല ... മഹിയും ഇങ്ങനെത്തന്നെയായിരുന്നു."
അമ്മ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
"..ഉം..ഉറപ്പിച്ചോ.. മാധവീ .. ഇത് പെങ്കൊച്ചാ ..."
പാറോമ്മ തറപ്പിച്ചു പറഞ്ഞു.
"വയറ് നോക്കിയാൽ ലക്ഷണം പറയാൻ പറ്റോ..?"
സംശയവുമായി ചെന്നെത്തിയത് ഉമേച്ചിയുടെ പഠനമുറിയിൽ.
"എനിക്കറിയില്ലാ..."
ഉമേച്ചി കൈമലർത്തി.
"അല്ലാ, നിനക്കെന്താപ്പോ ഇങ്ങനെ തോന്നാൻ...?"
''പാറോമ്മ പറയുന്നതു കേട്ടു ... ഇതു പെങ്കൊച്ചാന്ന്.. "
" ഉം.. പാറോമ്മ പറഞ്ഞാൽ സത്യായിരിക്കും. പ്രായായ ആളല്ലേ .. അവർക്കത് മനസ്സിലാക്കാൻ പറ്റും .. "
വീണ്ടും മാസങ്ങൾ കടന്നു പോയി.
സ്കൂൾ വിട്ടു വരുമ്പോൾ കണ്ടു വീട്ടുപടിക്കൽ ഒരു കാർ കിടപ്പുണ്ട്.
പടികൾ ഇറങ്ങി മുറ്റത്തെത്തിയപ്പോൾ ഉമ്മറത്ത് ആരെക്കെയോ ഇരിപ്പുണ്ട്.
അമ്മമ്മയും അമ്മാവനും അമ്മായിയും.
അകത്തു നിന്നും ചെറിയ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാമായിരുന്നു .
അമ്മയെ കാണാനോ കുഞ്ഞിനെ കാണാനോ തോന്നിയില്ല.
ബാഗും എടുത്ത് തട്ടിൻപ്പുറത്തേക്ക് കയറി
കുറച്ചു നേരം വാതിലടച്ചിരുന്നു.
ഒരാളും തന്നെ കണ്ട ഭാവം നടിച്ചില്ലല്ലോ .. നിനക്ക് വല്ലതും വേണോന്ന് പോലും ആരും ചോദിച്ചില്ല...
സങ്കടത്താൽ താടിക്ക് കൈയും കൊടുത്ത് കുറെ നേരം ഇരുന്നു.

"ശ്ശോ.. എന്തൊരു ശബ്ദമാ ആ കുഞ്ഞിന്റെ ... കാത് തുളച്ചുകയറുന്നു.. എങ്ങനെ ഈ വീടിനുള്ളിൽ താമസിക്കുക ... അസഹ്യമായ ചെവിവേദന വരുന്നു..."
ദേഷ്യം ആയിരുന്നു ആ കുഞ്ഞിനോട്. ഒപ്പം അച്ഛനുമമ്മയോടും.
തന്നെ അന്വേഷിക്കാനോ ശ്രദ്ധിക്കാനോ ആരും മെനക്കെട്ടില്ല. വാവയെ മാത്രമെ എല്ലാരും ശ്രദ്ധിക്കുന്നുള്ളൂ എന്ന കാര്യം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
അതോടെ എന്റെ മനസ്സിൽ വൈരാഗ്യം ഉണ്ടായി. ശത്രുത തിളച്ചുമറിഞ്ഞു കൊണ്ടിരുന്നു.
കുഞ്ഞിനു പാല് കൊടുക്കുന്ന സമയത്ത് മുറിയിലേക്ക് ചെന്നാൽ അമ്മ വഴക്കിടും,

"പോടാ.. അപ്രത്തെങ്ങാനും .."
എപ്പോൾ മുതലാണ് ഞാൻ ഇത്രമേൽ വിലക്കപ്പെട്ടവനായി മാറിയത്.
അമ്മയുടെ അടുത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യം തനിക്ക് നഷ്ടമായിരിക്കുന്നു എന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞു.

**
ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞുവാവതന്നെയായിരുന്നു തന്റെ അനിയത്തി . ചോരകളറായിരുന്നു ... എപ്പോഴും കരയുന്ന അനിയത്തി കുഞ്ഞിനെ തീരെ ഇഷ്ടമല്ലായിരുന്നു.
ആദ്യമായി വന്ന കുഞ്ഞരിപല്ലു കാണിച്ചു എന്നെ നോക്കി ചിരിച്ചപ്പോഴും ഞാൻ ഒന്നെടുക്കാനോ ലാളിക്കാനോ ശ്രമിച്ചില്ല.
ഒരു ഏട്ടൻ എന്ന രീതിയിൽ പൂർണ്ണ പരാജയം ആണെന്ന് എനിക്ക് തോന്നി. അതെന്റെയുള്ളിലെ ശത്രുത കാരണമാകാം.
നടക്കാൻ തുടങ്ങിയപ്പോൾ ,ഇടയ്ക്കിടെ വീഴുമ്പോൾ ഒന്നു പിടിക്കാൻ ഞാൻ മനസ്സ് കാണിച്ചില്ല.
സൈക്കളിന്റെ ടയറിൽ കാറ്റ് നിറയ്ക്കുമ്പോഴാണ് എന്റെ പാന്റിൽ വലിച്ചു പിടിച്ചിട്ട് " താട്ടാ... താട്ടാ... " എന്ന് നീട്ടി വിളിച്ചത്.
നിന്നെ 'താട്ടൻ' എന്നാ വിളിക്കുന്നത്
അമ്മയാണ് അത് വ്യക്തമാക്കി തന്നത്.
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു.ആനന്ദക്കണ്ണീരാകാം അത്..
ആദ്യമായി അനിയത്തിയെ പൊക്കിയെടുത്തു നേഞ്ചോടു ചേർത്തു.

"ഏട്ടന്റെ ദേവൂട്ടിയേ.."
ആദ്യാനുഭവം ആയതു കൊണ്ടാകും വാവച്ചി അമ്മയെ നോക്കി..
ഞാൻ രണ്ടു കവിളിലും ഉമ്മ വെച്ചപ്പോൾ, അവൾ കുലുങ്ങികുലുങ്ങി ചിരിച്ചു.

ഋതുഭേദങ്ങൾ പലതും മാറി
അവൾ ഇപ്പോൾ വല്യ പെണ്ണായി മാറിയിരിക്കുന്നു.
സ്കൂൾ വിട്ടു വന്ന അവൾ ചോറ്റുപാത്രത്തിൽ സൂക്ഷിച്ചു വെച്ച ഐസ് എടുത്ത് എനിക്ക് തന്നു. ചോറ്റുപാത്രം തുറന്നപ്പോൾ ഐസ് വെളളത്തിലായിരിക്കുന്നു.
മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു ഐസ് പാത്രത്തിലിട്ടിട്ടെന്ന് വ്യക്തം.

"ഏട്ടന്.. തരാനായി ട്ടാ... ഞാൻ .. "
എന്റെ മുഖം കണ്ടപ്പോ ശബ്ദം മുഴുവനാക്കാൻ ദേവൂട്ടിക്ക് കഴിഞ്ഞില്ല .കിട്ടുന്നതിന്റെ ഒരു പാതി എനിക്കായി എപ്പോഴും അവൾ കരുതും.
അവൾ കാണിക്കുന്ന സ്നേഹം അത്രത്തോളം ഞാൻ തിരിച്ചു കൊടുത്തിട്ടില്ല.
ഇപ്പോൾ അവൾ പത്താം ക്ലാസ്സിലായി.
മുപ്പത്തിയൊന്നിന്റെ നിറവിൽ നിൽക്കുന്ന തന്നോട് ഒരു പെങ്കൊച്ച് ചോദിക്കുവാ ദേവൂട്ടി ടെ അച്ഛനാണോന്ന്...
എന്റെ യൗവ്വനം ദേഷ്യത്താൽ തുളുമ്പി
ഇനിയിപ്പോ അവൾ എന്നെ അച്ഛനാക്കിയോ...?
ഫ്രണ്ട്സിന്റെ മുമ്പിൽ ആളാകാൻ, ചെറുപ്പക്കാരനായ സുന്ദരനായ ഒരാളാണ് തന്റെ അച്ഛനെന്ന് പറയാൻ ഒരു ഗമ .
നര ബാധിച്ച വയസ്സനായ ഒരാളാണ് തന്റെ അച്ഛനെന്ന് പറയാൻ നാണക്കേട് തോന്നിയോ ദേവൂട്ടിക്ക് ...
ഏയ് ,അവൾ അങ്ങനെ ചെയ്യോ...?
ഛെ.. സ്വന്തം അച്ഛനെ മാറ്റി പറയുക.. മോശം തന്നെ.
നേരം വൈകി വീട്ടിലെത്തിയതുകൊണ്ട് ഞാൻ അക്കാര്യം ചോദിക്കാൻ വിട്ടു.
ദേവൂട്ടി ഉറക്കത്തിലാവുകയും ചെയ്തു.
പിറ്റേ ദിവസം അവൾ നേരത്തെ പോയി
സ്റ്റഡിടൂർ മലമ്പുഴയിലേക്ക്
പിറ്റേ ദിവസം ഞാൻ എണീറ്റു വന്നപ്പോൾ അമ്മയും ദേവൂട്ടിയും അടുക്കളയിൽ സംഭാഷണത്തിലായിരുന്നു.

"അമ്മേ.. എന്റെ ഫ്രണ്ട്സ് ചോദിക്കുവാ കുഞ്ഞേട്ടനെ കണ്ടിട്ട് എന്റെ അച്ഛനാണോന്ന്..
എനിക്ക് സഹിച്ചില്ല.. ഞാനെന്തൊക്കെയോ പറഞ്ഞു. ദേഷ്യം സഹിക്കവയ്യാതായി..
ഇതു പോലെയൊരു ഏട്ടനെ കിട്ടിയത് എന്റെ ഭാഗ്യാ.. സ്നേഹം ഉണ്ട്... പക്ഷെ പുറത്ത് കാണിക്കില്ല... അതാ എന്റെ ഏട്ടൻ .. "

അവളോട് രണ്ടുവർത്താനം പറയണംന്നു കരുതിയാ ഞാൻ ചെന്നത്
അപ്രതീക്ഷിതമായി സംസാരം കേട്ട ഞാൻ ഞെട്ടി. അവളോട് കൂടുതൽ സ്നേഹം തോന്നി.
ഞാൻ അവൾക്ക് ഒരുകണക്കിന് അച്ഛൻ തന്നെയല്ലേ... അവളുടെ എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു. സ്കൂൾ മീറ്റിങ്ങിന് ... പ്രോഗ്രസ് കാർഡ് ഒപ്പിടാൻ എല്ലാത്തിനും ഞാൻ തന്നെയായിരുന്നു പോയിരുന്നത് ..ഒരച്ഛന്റെ സ്നേഹവും കരുതലും ഉണ്ടായിട്ടുണ്ട്.
എനിക്കുണ്ടായ സ്നേഹക്കുറവ് , ഒരു പക്ഷെ, പരുക്കനായ സ്വഭാവമുള്ള ഒരേട്ടന്റെതായി അവൾ കരുതിട്ടുണ്ടാകും.

"ഏട്ടാ.. വർക്കിംഗ് ഡ്രസ് ഉണ്ടെങ്കിൽ തന്നേക്കൂ... ഞാൻ അലക്കി തരാം .. "
" ഒന്നും വേണ്ട.. വല്ലതും പോയി പഠിക്കൂ .."
എന്റെ സംസാരം അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
എന്നെക്കാൾ രണ്ട് വയസ്സ് മൂത്തതാണേൽ ശണ്ട്ഠകൂടായിരുന്നു.ഇതിപ്പോ .. ഒന്നിനും പറ്റാതായി.അവൾ ഗർവ്വിച്ചു നടന്നു.
അവളുടെ മുഖത്തെദേഷ്യം പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും.
ഉള്ളിന്റെയുള്ളിൽ എനിക്ക് ചിരി വന്നു. ആ ചിരി പുറത്തേക്കും വന്നു.ഞാൻ പൊട്ടി ചിരിച്ചു.
"ദേ ഏട്ടൻ ചിരിച്ചു.ദേവൂട്ടിയുടെ ഏട്ടൻ ചിരിച്ചൂ...
ദേവൂട്ടിയുടെ ചിരി ഉറക്കെയായി ആ ചിരി എല്ലാവരും ഏറ്റെടുത്തു.

വർഷങ്ങൾ ഒരുപാടു കഴിഞ്ഞു.
ഇന്ന് ദേവൂട്ടിയുടെ വിവാഹം ആണ്
അവളെ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് എന്റെ ഭാര്യ വൃന്ദയും ഉമേച്ചിയും.
എന്നെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"ഏയ്.. എന്താദ് .. ദേവൂട്ടീ.. "
അവൾ എന്റെ നെഞ്ചിലേക്ക് വീണു.
അച്ഛന്റെ മാലയിട്ട ഫോട്ടോയിൽ നോക്കി കണ്ണീരോടെ അവൾ കൈകൂപ്പി നിന്നു.

"ഏട്ടാ... അച്ഛന്റെ അസ്ഥിത്തറയിൽ വിളക്ക് വെയ്ക്കണം ... "
" ഉം... ചെന്ന് വിളക്ക് വെയ്ക്കൂ.. "
വൃന്ദയും ദേവൂട്ടിയും വിളക്ക് വെയ്ക്കാൻ പോയി.
വരുന്നവരെ എല്ലാവരെയും സ്വീകരിച്ചിരുത്തി.

ആരെയും ക്ഷണിക്കാൻ വിട്ടില്ല ... ആ നാട്ടിലെ കേമപ്പെട്ട കല്യാണംത്തന്നെയായിരുന്നു അത്.
യഥാർത്ഥത്തിൽ വിഷമവും കുറ്റബോധവും എന്നിലുണ്ടായി.
അനിയത്തിയായി... അവളെ ഞാൻ സ്നേഹിച്ചിട്ടുണ്ടോ.. ഒരു ഏട്ടന്റെ സ്ഥാനം.. സ്നേഹം എന്തെങ്കിലും ഞാൻ നല്കിയോ..
ഏയ് ഒരിക്കലും ഇല്ല ...
അതിന്റെ കുറ്റബോധത്തിൽ നെഞ്ച് പിടയുന്നുണ്ട്.
കഴിഞ്ഞുപോയ ആ കാലഘട്ടം തിരിച്ചു വരില്ല..
എന്നാലും തിരിച്ചു വന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു
തന്റെ കണ്ണുകൾ നിറയുന്നുണ്ടല്ലോ... എന്തിനാ ഞാൻ കരയുന്നത്. കരയാൻ പാടില്ല,
തന്റെ പെങ്ങളുട്ടിയുടെ കല്യാണമാണ് ഇന്ന്
കരയാൻ പാടില്ല.
ബാത്റൂമിൽ കയറി മുഖം നന്നായി കഴുകി.
എത്ര കഴുകിയിട്ടും കരഞ്ഞ ലക്ഷണം മറ്റുള്ളവർക്ക് നന്നായി മനസ്സിലാക്കാൻ പറ്റും.
പുറത്തു നിന്നും അമ്മയുടെ വിളി കേൾക്കാനുണ്ട്.
ബാത്റൂമിൽ നിന്നും ഇറങ്ങിയപ്പോൾ അമ്മയുടെ മുന്നിലകപ്പെട്ടു.

"ആളുകൾ വരുന്ന നേരത്ത് നീ ബാത്റൂമിൽ കയറി കതകടച്ചിരിക്കുവാ..? "
അമ്മ കലിപൂണ്ടു.
പെങ്ങളെ കൈ പിടിച്ചു കൊടുക്കുമ്പോൾ
ഏട്ടനല്ലായിരുന്നു ഞാൻ... അച്ഛൻ തന്നെയായിരുന്നു.
പലപ്പോഴും ദേവൂട്ടിക്ക് മുഖം കൊടുക്കാതെ ഞാൻ മന:പൂർവ്വം ഒഴിഞ്ഞുമാറി നടന്നു. എങ്കിലും പോകാൻ നേരം തന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു
കരയാതെ പിടിച്ചു നിന്നു.
ഗദ്ഗദം തികട്ടി വന്നു.
ഇനിയും ഞാൻ കരഞ്ഞു പോകും എന്നവസ്ഥയിലായപ്പോൾ, ദേവൂട്ടിയെ വരന്റെ പെങ്ങമ്മാർ പിടിച്ചു മാറ്റി.
കാറിലിരിക്കുമ്പോഴും അവൾ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്...അവളുടെ കൈയിൽ വെള്ളിക്കൊലുസ്,
പ്ലസ്ടുവിന് ഉയർന്ന മാർക്ക് കിട്ടിയപ്പോൾ, രാപ്പനി ബാധിച്ച കൊലുസ് മാറ്റിയിട്ട് പുതിയത് ഞാൻ വാങ്ങിച്ചു കൊടുത്തിരുന്നു. ആദ്യമായി ഞാൻ നല്കിയ സമ്മാനം.
".. കുഞ്ഞേട്ടാ... ഇത് ഞാൻ കൊണ്ടു പോകുന്നുണ്ട്.. "
അവളുടെ സ്വരം ഒന്നിടറി.

" ഉം...
അവളുടെ തോളിൽ മെല്ലെ ഞാൻ തട്ടി.
അവളുടെ തോളിൽ മെല്ലെ ഞാൻ തട്ടി.
" പോയി വരൂ മോളേ...
ഏട്ടന്റെ മാത്രം പെങ്ങളുട്ടീ.... "
ഏട്ടന്റെ മാത്രം പെങ്ങളുട്ടീ.... "
ഇരുപത്തിയൊന്നു വയസ്സുവരെ ഞാൻ ഒരിക്കൽ പോലും ഇങ്ങനെ വിളിച്ചിട്ടില്ല.
ദേവൂട്ടീ.. എന്ന പേരുപോലും വിളിക്കാൻ പലപ്പോഴും മറന്നു.
എന്റെ ഇതുവരെ കാണിക്കാത്ത സ്നേഹപ്രകടനമാണ് അപ്പോൾ ഉണ്ടായത്.
അല്ലെങ്കിലും പലരും അങ്ങനെത്തന്നെയാണ്
അകത്ത് സ്നേഹം ഉണ്ടെങ്കിലും പുറത്ത് കാണിക്കാതെ നടക്കും.. ഒടുവിൽ എന്തെങ്കിലും നടക്കുമ്പോഴാണ് ഇതൊക്കെ പുറത്തു വരിക.

അവളെ യാത്രയയക്കുമ്പോൾ ,
ഒരു ഏട്ടന്റെ ... ഒരു അച്ഛന്റെ ... കടമ നിർവ്വഹിച്ച സന്തോഷത്തിലായിരുന്നു ഞാൻ.

...........................................
സുമേഷ് കൗസ്തുഭം
സുമേഷ് കൗസ്തുഭം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക