Slider

ഗോദാവരി ..സംഭവകഥ

0
ഗോദാവരി ..സംഭവകഥ
-------------------------------------------------------------
"എപ്പോഴാണ് ട്രെയിൻ ".ഭർത്താവ് അടുത്തേക്ക് ...വന്നപ്പോൾ അവൾ ചോദിച്ചു ..
"ഉച്ചക്ക് ..രണ്ടുമണി .."
"എന്നാൽ ഒരാളെ എടുത്തു നടന്നോളു ."..കൈയിലെ ഇരട്ട കുട്ടികളിൽ ഒരാളെ അയാൾക്ക്‌ നീട്ടിയ ശേഷം അവൾ പറഞ്ഞു ..
"ആരെയെടുക്കണം ..പറയു ..ആദിൽ ..നിഥിൽ ...പറയൂ .."
അവൾ ചിരിച്ചു ..."എങ്കിൽ പറയൂ ..ഇതിൽ ..അദിൽ ഏതാണ് ..അച്ഛന് കണ്ടു പിടിക്കാൻ പറ്റുമോന്നു നോക്കട്ടെ "
അയാൾ രണ്ടു പേരെയും സൂക്ഷിച്ചു നോക്കി ...പിന്നെ നെറ്റി ചുളിച്ചുകൊണ്ടു ...അവളെ നോക്കി ചിരിച്ചു .."മുന്ന് മാസം പ്രായം ആയതുകൊണ്ടാണ് ..വലുതായാൽ എനിക്ക് മനസ്സിലാകും .."
"ആണോ ..എന്നാൽ ഇതാണ് ആദിൽ ഇവനാണ് ആദ്യത്തെ സമ്മാനം .."അവനെ മെല്ലെ അയാളുടെ കയ്യിലേക്ക് നൽകി ..
"ശരി വരൂ "..അയാൾ കുട്ടിയേയും എടുത്തുകൊണ്ടു മെല്ലെ നടന്നു ..പുറകെ ഒരു കയ്യിൽ കുട്ടിയേയും ഒരു ചെറിയ സഞ്ചിയുമായി അവളും
അവർ മെല്ലെ ...ട്രെയിനകത്തേക്കു കയറി ...ഒരു സൈഡിൽ സീറ്റു പിടിച്ചു .."നീ കൊച്ചിനെ എടുത്താൽ ഞാൻ പോയി കഴിക്കാൻ വല്ലതും വാങ്ങി വരുമായിരുന്നു .."
"അതിന് അങ്ങയുടെ കയ്യിൽ എവിടുന്നാ പണം ...നമുക്ക് രണ്ടു ദിവസത്തെ യാത്ര ഉള്ളതല്ലേ ...നമുക്ക് ഇതൊക്കെ സഹിക്കാം ...വിശപ്പല്ലേ ..രോഗമൊന്നും അല്ലല്ലോ "
"നിനക്ക് എന്റെ കൂടെ ഇറങ്ങി വരണ്ടായിരുന്നു എന്നു തോന്നുന്നുണ്ടാവും അല്ലെ ..സ്വന്തമായി വിടില്ല ..ഭക്ഷണം ഇല്ല ...എന്തൊരു ജീവിതം ആണ് നമ്മുടേത് "
"അതിൽ ഒന്നും എനിക്ക് ഒട്ടും വിഷമമില്ല ...അങ്ങനെയുള്ളത്‌കൊണ്ടല്ലേ നമുക്ക് ഇരട്ട കുട്ടികളെ തന്നത് ...ദൈവം എവിടെയെങ്കിലും എന്തെങ്കിലും കുറക്കുന്നുണ്ടെങ്കിൽ പകരം വേറെ എവിടെയെങ്കിലും അതിനേക്കാൾ നല്ലത് മാറ്റി വെച്ചിട്ടുണ്ടാകും "
എം ..അയാൾ ചെറുതായി ഒന്ന് മൂളി .അപ്പോഴേക്കും .ട്രെയിൻ മെല്ലെ മുന്നോട്ടു കുതിക്കാൻ തുടങ്ങിയിരുന്നു ..
"കുട്ടികൾക്ക് പാലുകൊടുക്കണ്ടേ ..."
"അവർ കുറച്ചു മുന്നേ കുടിച്ചതേ ഉള്ളു ..ഇനി എഴുനേൽക്കുമ്പോൾ കൊടുക്കാം ..
ട്രയിൻ നീങ്ങികൊണ്ടേ ഇരുന്നു ...അയാൾ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു ..അവളുടെ .കരച്ചിൽ കേട്ടാണ് അയാൾ ഞെട്ടി എഴുനേൽക്കുന്നത് ..
"എന്തുപറ്റി "..കണ്ണുമിഴിച്ചുകൊണ്ടു അവളെ നോക്കി
" ...മോൻ അനങ്ങുന്നില്ല .."
"അനങ്ങുന്നില്ലേ ...നീ എന്താ ഇ പറയുന്നേ ..."
അയാൾ മെല്ലെ ...കുട്ടിയെ കയ്യിലെടുത്തു ..കുട്ടിയുടെ ശരീരം തണുത്തു തുടങ്ങിയിരിക്കുന്നു ..ആ കുഞ്ഞു ശരീരം ചെവിയോട് ചേർത്തു ..ഹൃദയ താളം നിലച്ചിരിക്കുന്നു ..അയാൾക്ക്‌ മനസ്സിലായി ..അവൻ വിട്ടു പോയിരിക്കുന്നു
വിളറിയ മുഖത്തോടെ അയാൾ ..അവളെ നോക്കി ..കൈകൾ വിറക്കുന്നു ..അവൾ കരച്ചിൽ ശ്കതമായിരിക്കുന്നു ..
എന്തു ചെയ്യണം എന്നറിയാതെ ..സമയം കടന്നു പോയി ..അയാൾ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു .ഇനി ..എന്തു ചെയ്യും ...അതായിരുന്നു അവരുടെ മുന്നിലുള്ള മറ്റൊരു പ്രശ്നം ...ആരെങ്കിലും അറിഞ്ഞാൽ യാത്ര മുടങ്ങും ..മരിച്ച കുട്ടിയേയും കൊണ്ട് യാത്ര ..അത് നടക്കില്ല ...കുട്ടിയെ യാത്ര കഴിയും വരെ രണ്ടു ദിവസം സൂക്ഷിക്കാനും സാധിക്കില്ല ...
അയാൾ രണ്ടു കുട്ടികളെയും ..അവളുടെ കയ്യിൽ നിന്നും വാങ്ങി ..സീറ്റിൽ വെച്ചു ..പിന്നെ അവളുടെ കൈ പിടിച്ചു
.".വരൂ "...
അവളെയും കൂട്ടി ..ട്രെയിനിന്റെ ..ഡോറിന്റെ അടുത്തേക്ക് നടന്നു ..സമയം രാത്രി ആയിരിക്കുന്നു .ട്രെയിൻ .ഗോദാവരി പാലത്തിലേക്ക് കയറിയിരിക്കുന്നു ..
അവളുടെ കൈ മുറുക്കി പിടിച്ചുകൊണ്ടു പറഞ്ഞു ..."നമ്മുടെ മുന്നിൽ ഒന്നേ ചെയ്യാൻ പറ്റൂ ..അവനെ ഇവിടെ ഒഴിവാക്കിയാലേ ..നമുക്ക് .മുന്നോട്ടു പോവാൻ പറ്റൂ ..അല്ലാതെ ഞാൻ വേറെ ഒരു വഴിയും കാണുന്നില്ല ..കുട്ടി മരിച്ചു എന്നറിഞ്ഞാൽ ..ആളുകൾ പ്രശ്നം ഉണ്ടാക്കും ..നമ്മൾ ട്രെയിനിൽ നിന്നും ഇറങ്ങേണ്ടി വരും ..പിന്നെ നമ്മൾ എങ്ങനെ നാട്ടിലെത്തും ...പിന്നെ ..അവനെ രണ്ടു ദിവസം സൂക്ഷിക്കാൻ പറ്റില്ല ...നമുക്ക് അവനെ ..പുഴയിലേക്ക് .."....അയാൾ ...വിറച്ചുകൊണ്ട് ...പറഞ്ഞൊപ്പിച്ചു ...
അവൾ ഒന്നും പറഞ്ഞില്ല ...അവളുടെ കണ്ണുകളിൽ കണ്ണുനീർ വറ്റിയിരുന്നു ...അവൾ പുഴയിലേക്ക് നോക്കി ..പിന്നെ അയാളുടെ മുഖത്തേക്കും ..പിന്നെ അയാളുടെ നെഞ്ചിലേക്ക് ..ചാരി .
നീ പോയി കുട്ടിയെ എടുത്തുകൊണ്ടു വരൂ ...അല്പം കഴിഞ്ഞപ്പോൾ അയാൾ മെല്ലെ പറഞ്ഞു ...അവൾ പോയി ..കുട്ടിയെ എടുത്തുകൊണ്ടു വന്നു ..തുണിയിൽ പൊതിഞ്ഞു ..അവനെ അയാളുടെ കയ്യിലേക്ക് നൽകി ..പെട്ടന്നാണ് ആരോ സംസാരിച്ചുകൊണ്ടു ..നടന്നുവരുന്ന ശബ്ദം അവർ കേട്ടത് ....അയാൾ പിന്നെ അമാന്തിച്ചില്ല ..കുട്ടിയെ പുഴയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു ..പിന്നെ .അവളുടെ കൈ പിടിച്ചു ..ധൃതിയിൽ ..കംപാർട്മെന്റ് ന്റെ ഉള്ളിലേക്ക് നടക്കാൻ ശ്രമിച്ചു പക്ഷെ ...അവൾ ...വരാൻ തയ്യാറാവാതെ അവിടെ തന്നെ നിൽക്കുക ആയിരുന്നു ..
അയാൾ ..മെല്ലെ അവളെ ചേർത്ത് പിടിച്ചു ..."അറിയാം ....പക്ഷെ ..എന്തു ചെയ്യും ...നമ്മുക്കു ഒരാൾ കൂടിയില്ലേ അവനുവേണ്ടി ജീവിച്ചേ മതിയാകു "
അവൾ ..തളർന്ന പോലെ നിലത്തിരുന്നു ..."നമ്മുടെ ..മോൻ തനിച്ചാണ് ..നീ ഒന്ന് എഴുനേൽക്കു ...".അവളെ കൈപിടിച്ചുകൊണ്ടു എഴെന്നേല്പിച്ചു ..അയാൾ കംപാർട്മെന്റിലേക്കു നടന്നു ..പിന്നെ അവിടെയിരുത്തി
ഉറങ്ങുന്ന ..കുട്ടിയെ കയ്യിലെടുത്തുകൊണ്ടു ...അയാൾ അവളുടെ അടുത്തു ചെന്നിരുന്നു ..പെട്ടന്നാണ് അയാൾക്ക്‌ ഒരു സംശയം തോന്നിയത് ..അയാൾ ..മെല്ലെ കുട്ടിയുടെ ..ശരീരത്തിൽ കൈവെച്ചു ..ശരീരം തണുത്തിരിക്കുന്നു ..
ഞെട്ടലോടെ അവർ ആ കാര്യം തിരിച്ചറിഞ്ഞു ...മരിച്ച കുട്ടിക്ക് പകരം വലിച്ചെറിഞ്ഞത് ..ഉറങ്ങി കിടന്ന കുട്ടിയെ ആണ് ..
നെഞ്ച് പിളരുന്നപോലെ അയാൾക്ക്‌ തോന്നി ...ജീവനുള്ള സ്വന്തം കുട്ടിയെ കൈകൊണ്ടു വലിച്ചെറിഞ്ഞിരിക്കുന്നു അത് വെള്ളത്തിൽ പിടഞ്ഞു മരിച്ചിട്ടുണ്ടാവും ...അവൾ ..ഒന്നും പറഞ്ഞില്ല ..ഒരു പ്രത്യക ഭാവത്തോടെ അയാളെ തന്നെ നോക്കി ..അയാൾ കുട്ടിയെ നെഞ്ചോടു ചേർത്തുകൊണ്ട് എഴുനേറ്റു ...പിന്നെ അവളുടെ കൈ പിടിച്ചു ..ഡോറിന്റെ അടുത്തേക്ക് ...കുതിച്ചു ...അപ്പോഴേക്കും ..ട്രെയിൻ പുഴയുടെ മധ്യ ഭാഗത്ത് എത്തിയിരുന്നു ..
അവളുടെ ..കൈ ചേർത്തുപിടിച്ചു ..കുട്ടിയെ നെഞ്ചോടു ചേർത്ത് .അവളെയും കൂട്ടി ..അയാൾ പുഴയിലേക്ക് ചാടി
ഗോദാവരിയുടെ ..നിറഞ്ഞ മനസ്സിലേക്ക് ...
പുഴയുടെ ...ആഴങ്ങളിൽ ...ആ കുടുബം ഇപ്പോഴും ..ഉണ്ടാവാം ...ഉണ്ടാവട്ടെ ...അല്ലെ ....
ഇതൊരു സംഭവ കഥയാണ്‌ .കുറെ വർഷങ്ങൾക്കു മുൻപ് സംഭവിച്ചത് ...ഞാൻ കേട്ടറിഞ്ഞ ..ഒരു കഥ ..എന്റെ ഭാവന അനുസരിച്ചു ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് ...ഇന്നും ആളുകൾ പുഴയുടെ മധ്യ ഭാഗത്തു എത്തുമ്പോൾ ചില കരച്ചിൽ കേൾക്കുന്നതായി പറയാറുണ്ട് ..നേർച്ചയായി ..പണം പുഴയിൽ എറിയാറുമുണ്ട് .
സ്നേഹപൂർവം Sanju Calicut
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo