"ഇടിത്തീ പോലെയാണ് ആ വാർത്ത അവന്റെ കാതിൽ പതിച്ചത്....
" ഭാര്യ രണ്ടാമതും ഗർഭിണി ആയിരിക്കുന്നു...
വിവരമറിഞ്ഞതും അവൻ നെഞ്ചത്ത് കൈവെച്ചു...
"ഈശ്വരാ ഞാനീ ചതി പ്രതീക്ഷിച്ചില്ലല്ലോ..."
വിവരമറിഞ്ഞതും പണി സ്ഥലത്ത് നിന്ന് അവൻ പാഞ്ഞു വീട്ടിലെത്തി...
"സത്യമാണോടീ നീ പറഞ്ഞത്.രണ്ടാമതും..."
അവളവനെ രൂക്ഷമായിട്ടൊന്നു നോക്കി.താനെന്തൊ വലിയ തെറ്റു ചെയ്ത ഭാവത്തിൽ ചോദ്യം ചെയ്യുന്നതു കൊണ്ട്
അവൻ ആധിയോടെ വീണ്ടും ചോദ്യം ആവർത്തിച്ചു...
"എന്റെ ഹൃദയമിടിപ്പ് നിലപ്പിക്കാതെ കാര്യം പറയടീ...
" ഇതിപ്പം ഞാൻ ദിവ്യഗർഭം ധരിച്ചതു പോലെയാണല്ലൊ നിങ്ങളുടെ വർത്തമാനം കേട്ടാൽ..."
"എടീ..."
അവൻ നിസ്സഹായനായി ശബ്ദം ഇടറിയിരുന്നു..
കുറച്ചു നാൾ പണിയില്ലാതെ ഇരുന്നപ്പോൾ ഇന്ന് കിട്ടിയതാണൊരു ജോലി.അതും പാതിവഴിയിൽ മുടങ്ങി...
സ്നേഹിച്ചു വിവാഹം കഴിച്ചവരാണു ഇരുവരും.വ്യത്യസ്ത ജാതിയായിരുന്നു അവർ.പെണ്ണിനു സാമ്പത്തികം ഉണ്ടായിരുന്നതിനാൽ പറഞ്ഞു മയക്കിയെടുത്തു...
അവന്റെ പൊങ്ങച്ചം പറച്ചിലിൽ അവളു വീണു.പിന്നീട് ഫോണി വിളി സംസാരം.ഫോൺ ചുട്ടു പഴുത്തു.ചാർജ് തീരാറായി.എന്നിട്ടും വിളി നിർത്തിയില്ല.ഫോൺ പൊട്ടിത്തെറിച്ചപ്പോൾ സമാനമായി....
അവളുടെ സ്വത്തിൽ കണ്ണുനട്ട് അവനൊരുപാട് മോഹന സ്വപ്നം നെയ്തുകൂട്ടി.അവന്റെ കൂടെ പോയാലും കഷ്ടപ്പെടാതെ ജീവിക്കാമെന്ന് അവളും മനോരാജ്യം കണ്ടു...
ഒടുവിൽ പ്രണയം തലക്കു പിടിച്ചു പ്രാന്തായി രണ്ടുംകൂടി അവന്റെ വീട്ടിലേക്ക് വന്നു..കാമുകന്റെ വീട് കണ്ട് കാമുകി ഞെട്ടി...
ഓടിട്ട രണ്ടുമുറി വീട്.തേച്ചട്ടില്ല.അടുക്കളക്ക് ഷെഡ് പ്രത്യേകം കെട്ടിയിരിക്കുന്നു..ശൗചാലയം ഒന്നുമില്ല.രാത്രികളിൽ അയൽ പറമ്പുകൾ ലക്ഷ്യമാക്കണം..എരിതീയിൽ നിന്ന് വറതീയിൽ വീണ അവസ്ഥ.ഇനി വീട്ടിൽ ചെന്നാൽ വീട്ടുകാർ പടിയടച്ചു പിണ്ഡം വെക്കുമെന്ന് അറിയാവുന്നതിനാൽ അവന്റെ വീട്ടിൽ അവളൊടുങ്ങി....
അനിയൻ ഉള്ളത് ചുരുക്കത്തിൽ പുറത്തായി.ഭാര്യയുടെ വീതം കിട്ടുമെന്നുള്ള സ്വപ്നങ്ങൾ തകർന്നു തുടങ്ങിയപ്പോൾ ഇരുവരും കൂട്ടത്തല്ല.കാലം തെറ്റാതെ പോലെ കൃത്യമായി അവൾ ഗർഭിണിയായി.അനിയൻ പണിക്കു പോകുന്നതിനാൽ ഭക്ഷണത്തിനും ഗവൺമെന്റ് ആശുപത്രിയുള്ളതിനാൽ ഗൈനക്കോളജിസ്റ്റിനെ കാണിക്കുന്നതിനും അവർക്ക് ബുദ്ധിമുട്ടണ്ടി വന്നില്ല...
കൃത്യമായ സമയത്ത് അവളൊരാൺകുട്ടിക്ക് ജന്മം നൽകി.അഴകുള്ള ചക്കയിൽ ചുളയില്ലെന്ന പഴഞ്ചൊല്ല് കൃത്യമാക്കി കുഞ്ഞിനു മുലപ്പാലില്ല.അതിനു സെറലാക്കും ഏത്തക്കാപ്പൊടി കുറുക്കിയും അവർ കുഞ്ഞിന്റെ വിശപ്പടക്കി..
കുഞ്ഞിനു ഒരു വയസ്സാകും മുമ്പ് അവൾ കേരളം വിട്ടു.മറ്റൊരു ജോലി നേടിയില്ലെങ്കിൽ തന്റെ ജീവിതം അവതാളമാകുമെന്ന് അവൾ മനസിലാക്കി...
താൻ വിചാരിച്ചത് പോലെയല്ല ജോലിയെന്നു മനസിലാക്കി അവൾ നാട്ടുലേക്ക് മടങ്ങി. ചിലവ് കൂടിയതിനാൽ അവസാനം അവളുടെ അമ്മായിയമ്മ പണിക്കിറങ്ങി ചിലവ് കൂടുതൽ ആണിപ്പോൾ.എന്നിട്ടും നമ്മുടെ മാന്യനു അനക്കമില്ല...
പക്ഷേ രാത്രികാല ഡ്യൂട്ടി ആശാൻ മുടക്കിയില്ല.അവസാനം അവളു വീണ്ടും പ്രഗ്നന്റ്.ആകെ മടുത്തയവൾ വാശിക്ക് കൊച്ച് ഇല്ലാണ്ടാവാൻ വീട്ടിൽ കഠിനമായ പണികൾ ചെയ്തു. ആശുപത്രിയിലും പോയില്ല.ആദ്യത്തെ കുഞ്ഞിനു ഒരു വയസ്സാകുന്നതിനു മുമ്പാണ് അവൾ വീണ്ടും ഗർഭിണിയായത്...
അബോർഷനു ഭർത്താവ് നിർബന്ധിപ്പിച്ചെങ്കിലും അവൾ ചെല്ലാൻ കൂട്ടാക്കിയില്ല.തന്നെ പോകട്ടെയെന്ന നിലപാട്. പിന്നീട് പലപ്പോഴും ഇരുവരും തമ്മിൽ വഴക്കു തുടങ്ങി...
ഈശ്വര കൃപയാൽ കുഞ്ഞിനെ നഷ്ടമായില്ല.വീണ്ടും നല്ലൊരു ആൺകുഞ്ഞിനു അവൾ ജന്മം നൽകി...
മൂന്നുമാസം കഴിഞ്ഞപ്പോൾ അവൾക്കു ജീവിതം മതിയായെന്ന് പറഞ്ഞിട്ടും കഥാനായകനു കുലുക്കമില്ല.ഒടുവിൽ പറഞ്ഞത് അവളങ്ങ് നടപ്പിൽ വരുത്തി.താനിവിടെ വന്നാണു കുട്ടികൾ ഉണ്ടായതെന്നും പറഞ്ഞ് അവൾ അവനെ മക്കളെ ഏൽപ്പിച്ചു മുങ്ങി...
രണ്ടു മൂന്നുദിവസം കൊണ്ട് അവനു മതിയായി.അവളുടെ വീട്ടിൽ ചെന്നു കാലുപിടിച്ചിട്ടും അവൾ വന്നില്ല.കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ വക്കീൽ നോട്ടീസ് എത്തി.കുടുംബ കോടതി..കൗൺസലിംഗ് ..വിധി എല്ലാം മുറക്കു നടന്നു...
കുട്ടികൾ അമ്മയുടെ കൂടെയെന്ന് വിധിയും വന്നു.ഇടക്കെപ്പഴോ അവൻ മക്കളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവളുടെ വരവും പ്രതീക്ഷിച്ചു അവൻ പണിക്കു പോയി തുടങ്ങീരുന്നു....
ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞു ഒരു കല്യാണക്കുറിമാനം അവനെ തേടിയെത്തി.. അവളുടെ വിവാഹമാണെന്നും വന്നു അനുഗ്രഹിക്കണമെന്നും....
അവളുടെ കല്യാണം ഡേറ്റ് അടുക്കും തോറും അവനുരുകി.അവസാനമായി അവളെ കാണാമെന്നും മക്കളെ തിരികെ വാങ്ങുന്നതിനു മായി അവൻ അവളുടെ വീട്ടിലേക്ക് ചെന്നു...
വധൂ വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയാണെന്ന് അവനറിഞ്ഞു.എന്തിനെന്നറിയാതെ രണ്ടു തുളളി കണ്ണുനീർ താഴേക്കിറ്റ് വീണു.വധു മണ്ഡപത്തിൽ സ്ഥാനം പിടിച്ചു..
"ചെറുക്കൻ വന്നില്ല...."
എന്ന് ആരൊ വിളിച്ചു പറഞ്ഞു....
അവനൊന്നും മിണ്ടാതെ ഇരിപ്പടത്തിൽ നിന്ന് കുറച്ചു ദൂരം മാറി നിന്നു..
കണ്ണുകൾ വീണ്ടും നിറയുന്നു.ചുമലിലൊരു കൈത്തലം അമരുന്നത് അവനറിഞ്ഞു...
ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ അവൾ
"വാ...."
അവനെയും കൂട്ടി അവൾ മണ്ഡലത്തിൽ എത്തി.
"ഇരിക്ക്.."
അവൾ പറഞ്ഞതു കേട്ട് അവൻ അമ്പരന്നു..
അവന്റെ വീട്ടുകാർ വന്നു നിൽക്കുന്നത് അവൾ കാണിച്ചു കൊടുത്തു...
"നിങ്ങളെയൊന്നു നന്നാക്കാനാ മനുഷ്യാ വേദനയോടെയെങ്കിലും പിരിഞ്ഞത്.എല്ലാത്തിനും ഇരുവീട്ടുകാരും സപ്പോർട്ട് ചെയ്തിരുന്നു. ഇങ്ങനെ കല്യാണത്തിനു വിളിച്ചു വരുത്തീതും നിങ്ങൾക്ക് ഒരു സർപ്രൈസ് ആകട്ടെയെന്നു കരുതി.എന്റെ മക്കളുടെ അച്ഛനെ ഞാനും ഒരുപാട് സ്നേഹിച്ചിരുന്നു...."
രണ്ടുമക്കളെയും തങ്ങളുടെ മടിയിലിരുത്തി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.വരണമാല്യം പരസ്പരം അണിയിക്കുമ്പോൾ മനസിൽ അവനൊരു ദൃഡപ്രതിജ്ഞ എടുത്തു...
"ഇനി തന്റെ പൊന്നുമക്കളെയും ഭാര്യയെയും നഷ്ടപ്പെടുത്താതെ മനുഷ്യനായി ജീവിക്കും...
ഒരു വയസ്സുകാരൻ മകൻ കൃത്യമായി അവന്റെ മുഖത്ത് പനിനീരു തളിക്കുന്നത് കണ്ട് വിവാഹം കൂടാനെത്തിയവർക്ക് നല്ലൊരു ചിരിക്ക് വക നൽകിയിരുന്നു.....
(Copyright protect)
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക