പുത്രൻ
മേനോൻ സാറിന്റെ ചിതാഭസ്മം ഒഴുക്കുവാൻ ചേലാമറ്റത്തിന് പോയപ്പോൾ സാവിത്രിയമ്മ കുടുംബാംഗങ്ങളോടൊപ്പം എന്നെയും കൂട്ടി.
"അമ്മക്ക് ഭ്രാന്തായെന്നാണ് തോന്നുന്നത്" ദിവ്യ നിഷയോട് അടക്കം പറയുന്നത് കേട്ടു.
"അച്ഛന്റെ ചിതാഭസ്മം ഒഴുക്കുന്നിടത്ത് ഇവനെന്താണ് കാര്യം?" ഞാൻ കേട്ടാലും കുഴപ്പമില്ല എന്നമട്ടിലാണ് അവരുടെ വർത്തമാനം. എന്നാൽ പട്ടിൽ പൊതിഞ്ഞ കുടം ഒരു നിധിപോലെ മടിയിൽ വെച്ച് എന്റെ വലതു വശത്തായി ഇരുന്ന സാവിത്രിയമ്മ എന്നെ കണ്ണടച്ചു കാണിച്ചു.

എനിക്ക് മൂന്നു മാസം പ്രായമുള്ളപ്പോഴാണ് എന്റെ ചാച്ചൻ കുഞ്ഞാപ്പു മേനോൻ സാറിന്റെ പുരയിടത്തിലെ തെങ്ങിൽ നിന്നും വീണു മരിക്കുന്നത്. മേനോൻ സാറിന്റെ പറമ്പിലെ സ്ഥിരം പണിക്കാരനായിരുന്നു ചാച്ചൻ. കുറ്റബോധം തോന്നിയ മേനോൻ സാർ മൂന്നുസെന്റ് സ്ഥലത്ത് ഒരു ചെറിയ വീട് പണിത് എന്റെ അമ്മയുടെ പേരിൽ എഴുതിക്കൊടുത്തു.
പിന്നീട് അമ്മ ചന്ദ്രോത്ത് പണിക്കുപോകുവാൻ തുടങ്ങി. ദൂരസ്ഥലങ്ങളിൽ മേനോൻ സാർ യാത്രക്കുപോകുമ്പോൾ എന്റെ പ്രായമുള്ള മനുവിനും സാവിത്രിയമ്മക്കും ഞങ്ങളായിരുന്നു കൂട്ട്.
അഞ്ചു മാസം പ്രായമുള്ള എന്നെ മനുവിന്റെ തൊട്ടിലിന്റെ താഴെ പായവിരിച്ച് കിടത്തിയിട്ടായിരുന്നു അമ്മ അവിടുത്തെ പണികളെല്ലാം ചെയ്തിരുന്നത് . ഞാൻ കരയുമ്പോൾ സാവിത്രിയമ്മ എന്നെ എടുക്കുകയും ഭക്ഷണം വായിൽവെച്ചു തരുകയും ചെയ്യുമായിരുന്നു എന്ന് അമ്മ പറഞ്ഞ് എനിക്കറിയാം . ചന്ദ്രോത്തെ ഉപ്പും ചോറും തിന്നാണ് വളർന്നതെന്ന് പറയുവാൻ എനിക്ക് മടിയില്ല. ഒരു ദിവസം അമ്മ പച്ചക്കറിവാങ്ങുവാൻ കടയിൽ പോയിട്ട് തിരുച്ചുവരുവാൻ താമസിച്ചത്രേ. ഭക്ഷണം കഴിക്കുവാൻ കൂട്ടാക്കാതെ കരഞ്ഞ എന്നെ ആശ്വസിപ്പിക്കുവാൻ സാവിത്രിയമ്മ പഠിച്ച പണി പലതും നോക്കി. എന്റെ കരച്ചിൽ കൂടിക്കൂടി വന്നു. കടയിൽ നിന്നും തിരിച്ചു വന്നപ്പോൾ സാവിത്രിയമ്മയുടെ മുലപ്പാൽ കുടിച്ചു കൊണ്ട് പാതി ഉറക്കത്തിലായ എന്നെയാണ് അമ്മ കാണുന്നത്. അതോർക്കുമ്പോൾ..എന്റെ കണ്ണ് നിറയുന്നു....
"എന്നതാടാ മോനായി രാവിലെ തന്നെ മോങ്ങുന്നത്? വാനിന്റെ ഡ്രൈവർ ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല. ഷർട്ടിന്റെ കോളർ പിറകിലേക്ക് വലിച്ചിട്ട് വനിൽക്കയറി അയാൾ വണ്ടി മുൻപിലേക്ക് എടുത്തു. ഞാൻ ചുറ്റിനും നോക്കി. മനുവും ദിവ്യയുടെ ഭർത്താവ് ദേവനും അവരുടെ കുട്ടികളും വാനിൽ കയറിയിട്ടുണ്ട്. എല്ലാവരും എന്റെ നേരെ പുച്ഛത്തോടെ കണ്ണെറിയുന്നുണ്ട്.

സ്കൂളിൽ പഠിക്കുന്ന സമയം രാവിലെ ഞാൻ ചന്ദ്രോത്ത് ചെല്ലുമ്പോൾ സാവിത്രിയമ്മ ഓട്ടുമൊന്തയിൽ ചായയും ഇലക്കീറിൽ ഭക്ഷണവും തരും. മിക്കവാറും പൊടിയരികൊണ്ടുള്ള ഉപ്പുമാവാണ് അവിടെ. അമ്മ വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ഒരു നേരമെങ്കിലും സാവിത്രിയമ്മയുടെ കൈകൊണ്ടുള്ള ഭക്ഷണം കഴിച്ചില്ലെങ്കിൽ എനിക്ക് ഉറക്കം വരുകയില്ല.
പഠിക്കുവാൻ മണ്ടനായ ഞാൻ എട്ടാംക്ലസ്സിൽ പഠനം ഉപേക്ഷിച്ച് ചന്ദ്രോത്തെ സ്ഥിരം പണിക്കാരനായി . മേനോൻ സാറും , സാവിത്രിയമ്മയും, മനുവും, ദിവ്യയും ആയി പിന്നീട് എന്റെ ലോകം.
മണ്ടനായ എന്നെ കളിയാക്കുന്നത് വലിയ ബുദ്ധിമാനാണെന്ന് വിചാരിക്കുന്ന മേനോൻ സാറിന് ഹരമായിരുന്നു. എന്നെ പറ്റിക്കുമ്പോൾ സാവിത്രിയമ്മ അദ്ദേഹത്തെ ശകാരിക്കും. എന്നാൽ അദ്ദേഹം പറ്റിക്കുകയും കളിയാക്കുകയും ചെയ്യുമ്പോൾ എന്തോ ഒരു ആനന്ദം ഞാൻ അനുഭവിച്ചിരുന്നു.
മേനോൻ സാർ സർക്കാരിൽ ജോലികിട്ടിയിട്ടുപോലും പോകാതെ ബുദ്ധിപൂർവ്വം ബിസിനെസ്സ് ചെയ്ത ആളാണ്. മനുവും ദിവ്യയും കുട്ടികളായിരുന്നപ്പോൾ അവർ എന്റെകൂടെ കളിക്കുമായിരുന്നു. ഞാൻ അവർക്ക് മാവിൽ കയറി മാങ്ങ പറിച്ചുകൊടുക്കുകയും തെങ്ങിൽ കയറി കരിക്ക് ചെത്തി കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ പഠിച്ചു പത്രാസായതോടുകൂടി അവർ എന്നെ കണ്ടാൽ കണ്ട ഭാവം നടിക്കുവാറില്ല.
ഒരുദിവസം ചന്ദ്രോത്തെ കിണറ്റിൽ ഇറങ്ങിയ ഞാൻ പാതാളക്കുഴി വൃത്തിയാക്കുകയായിരുന്നു. മുകളിൽ കയറുവലിക്കുന്നത് മേനോൻ സാറാണ്. അദ്ദേഹം വീട്ടിലുണ്ടങ്കിൽ എനിക്ക് നിർദ്ദേശങ്ങൾ തന്നുകൊണ്ട് എന്റെ പുറകെ നടക്കും. ‘മണ്ടാ’ ‘പൊട്ടാ’ എന്നൊക്കെ കേൾക്കേണ്ടി വന്നാലും മേനോൻ സാറുണ്ടെങ്കിൽ ഒരു രസമാണ്. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു . പകുതിയിലധികം വെള്ളം പാതാ ളക്കുഴിയിൽ ഇനിയും കോരിക്കളയുവാനുണ്ട്. ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു "വല്ലാത്ത ക്ഷീണം. ഞാൻ മതിയാക്കി".' ക്ഷീണം മാറുവാൻ ഒരു സാധനം തരാം ' എന്നുപറഞ്ഞ അദ്ദേഹം ഒരു ചെറിയ കുപ്പി മദ്യവും ഗ്ലാസും തൊട്ടിയിൽ കിണറ്റിലേക്ക് ഇറക്കി തന്നു.
കുറച്ചുകുടിച്ച എനിക്ക് രസം തോന്നിയപ്പോൾ കുപ്പിയിലെ മുഴുവനും അകത്താക്കി. ഞാൻ ശരിക്കും പൂസ്സായി. കിണറ്റിനുള്ളിലുള്ള എന്റെ പരാക്രമം കണ്ടു മേനോൻ സാർ കൈ കൊട്ടിച്ചിരിച്ചു. ബഹളം കേട്ടുവന്ന സാവിത്രിയമ്മ മേനോൻ സാറിനെ വല്ലാതെ ശകാരിക്കുകയും പറമ്പിലെ പണിക്കാരെ വിളിച്ചുകൊണ്ടു വരുകയും ചെയ്തു. പണിക്കാർ എന്നെ കെട്ടിവലിച്ച് മുകളിലെത്തിക്കുകയായിരുന്നു.
അതുപോലെ മറ്റൊരു ദിവസം സാർ എന്നോട് പറഞ്ഞു "നീയറിഞ്ഞോ നമ്മുടെ ജോസിനെ കവലയിൽ വെച്ച് ഒരാൾ തല്ലി. ആളുമാറി തല്ലിയതാണ് "
"അവനിട്ട് അത് കിട്ടണം". ഞാൻ പറഞ്ഞു .
"അതല്ല രസം. അവൻ കവലയിൽ വെറുതെ നിൽക്കുകയായിരുന്നു . ഒരു പച്ച ഷർട്ടും മുണ്ടുമായിരുന്നു വേഷം. അടിക്കുവാൻ വന്നവനും തപ്പിയത് പച്ച ഷർട്ട് ഇട്ടവനെയാണ്. ഇരുട്ടുവ്യാപിച്ചു തുടങ്ങിയതുകൊണ്ടു ആള് മാറിപ്പോയി" സാറ് പറഞ്ഞു.
"ഏതായാലും നന്നായി. അവന്റെ അഹങ്കാരം കുറച്ച് കുറയട്ടെ " ഞാൻ പറഞ്ഞു.
"പക്ഷെ നഷ്ടപരിഹാരമായി ഇരുപതിനായിരം രൂപ അടിച്ചവൻ കൊടുത്തു".
"അതെയോ?" എനിക്കത്ഭുതമായി.
"ഒരടി കിട്ടിയാലെന്താ ഇരുപതിനായിരം രൂപ കിട്ടിയില്ലേ " എനിക്ക് ജോസിനോട് അസൂയ തോന്നി.
ഗൗരവത്തിൽ സാർ പറഞ്ഞു "നീ ഒരു പച്ച ഷർട്ട് വാങ്ങണം. സന്ധ്യക്ക് കുറെ ദിവസങ്ങളിൽ കവലയിൽ നിൽക്കണം. എപ്പോഴാണ് ഭാഗ്യം വരുന്നതെന്ന് പറയുവാൻ പറ്റില്ലല്ലോ!!!.
അടുത്ത ദിവസം തന്നെ ഞാൻ ഒരു പച്ച ഷർട്ട് വാങ്ങി . ആ ഷർട്ടും ധരിച്ച് മൂന്നുദിവസം സന്ധ്യാ സമയത്ത് കവലയിൽ കുറേസമയം നിന്നു. ആരും വന്നില്ല. മേനോൻ സാർ അറിഞ്ഞപ്പോൾ എന്നെ കളിയാക്കി ചിരിക്കുവാൻ തുടങ്ങി. അപ്പോൾ സാവിത്രി അമ്മ പറഞ്ഞു "ഈ പാവത്തിനെ പൊട്ടൻ കളിപ്പിച്ചാൽ നിങ്ങൾക്ക് ശാപം കിട്ടും".
എന്നെ മണ്ടനെന്ന് വിളിച്ചിരുന്ന മേനോൻ സാറ് ജീവിതത്തിൽ വലിയ മണ്ടത്തരങ്ങൾ ചെയ്തു. സിറ്റിയിലെ വലിയ ഷോപ്പ് മകളുടെ ഭർത്താവിന് കൊടുത്തതും. താമസ്സിക്കുന്ന വീടും സ്ഥലവും മകന് എഴുതികൊടുത്തതുമായിരുന്നു ആ മണ്ടത്തരങ്ങൾ.
അച്ഛനെ ദൈവത്തെപ്പോലെ കണ്ടിരുന്ന മനുവും ദിവ്യയും പിന്നീട് മേനോൻ സാറിന് വലിയ വില കൊടുത്തില്ല. മേനോൻ സാറിന്റെ ഫലിതങ്ങളും കുട്ടിക്കളിയും ആസ്വദിച്ച് ചിരിച്ചുകൊണ്ടിരുന്ന അവർ അദ്ദേഹത്തെ ശകാരിക്കുവാൻ തുടങ്ങി.
എന്നെയും അത് ബാധിച്ചു . പണി ചെയ്യുന്നതിനായി രണ്ട് ബംഗാളികളെ മനു വീട്ടിൽ സ്ഥിരമായി നിർത്തി. . അതുമൂലം എനിക്ക് ചന്ദ്രോത്ത് പണിയില്ലാതെയായി. അതിൽ മേനോൻ സാറിനും സാവിത്രി അമ്മക്കും വലിയ വിഷമം ഉണ്ടായിരുന്നെങ്കിലും അവർ നിസ്സഹായരായിരുന്നു.
നിവൃത്തിയില്ലാതെ വന്നപ്പോൾ ഞാൻ മറ്റുവീടുകളിൽ പണിക്ക് പോയി തുടങ്ങി. എങ്കിലും ഇടക്ക് ചന്ദ്രോത്ത് വരുന്ന എനിക്ക് സാവിത്രിയമ്മയുടെ കൈപ്പുണ്യം നിറഞ്ഞ ഭക്ഷണം ലഭിക്കുമായിരുന്നു.
ഒരു ദിവസം വൈകുന്നേരം ഞാനവിടെ ചെന്നപ്പോൾ മേനോൻ സാർ മാത്രമേയുള്ളു. സാവിത്രിയമ്മ അമ്പലത്തിൽ പോയിരിക്കുകയായിരുന്നു.

"ഇനി എന്റെ കയ്യിൽ മൂന്നര ലക്ഷം രൂപയുണ്ട് " മേനോൻ സാർ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല.
അദ്ദേഹം തുടർന്നു " അതിൽ മൂന്നുലക്ഷം രൂപ സാവിത്രിയുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടണം. എന്റെ മരണശേഷം അവൾ മക്കളുടെ മുൻപിൽ കൈ നീട്ടുവാൻ പാടില്ല" ഞാൻ ഞെട്ടിപ്പോയി. കരുത്തനും ബുദ്ധിമാനുമായ അദ്ദേഹം മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
"അമ്പതിനായിരം രൂപ നിനക്കുള്ളതാണ്. ഇതുവരെ നിനക്ക് ഞാൻ ഒന്നും തന്നിട്ടില്ല"
"എനിക്ക് ഇപ്പോൾ പണമൊന്നും ആവശ്യമില്ല " ഞാൻ പറഞ്ഞു.

"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?" മേനോൻ സാർ ചോദിച്ചു. ഞാൻ ആകാഷയോടെ അദ്ദേഹത്തെ നോക്കി. അദ്ദേഹം തുടർന്നു " നിനക്ക് ഞാൻ കിണറ്റിൽ മദ്യമിറക്കി തന്നപ്പോഴും, കവലയിൽ നിർത്തി പൊട്ടനാക്കിയപ്പോഴും നീ എന്നെ ശപിച്ചിട്ടുണ്ടാവും അല്ലെ?"
ഞാൻ ദയനീയമായി അദ്ദേഹത്തെ നോക്കി. എന്താണ് പറയുക? എനിക്കറിയില്ല. അദ്ദേഹം തുടർന്നു "എന്റെ മക്കൾ മദ്യപാനികളും, ധനമോഹികളും ആയത് എന്തു കൊണ്ടാണെന്ന് ഞാൻ ചിന്തിച്ചു. അത്ര തന്നെ!." അതും പറഞ്ഞ് വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്ന മേനോൻ സാറിന്റെ കണ്ണിലെ നനവുകൾ എനിക്കു മാത്രം കാണാവുന്നതായിരുന്നു.
വാൻ ഭക്ഷണം കഴിക്കുന്നതിനായി ആര്യാസിനുമുൻപിൽ നിർത്തിയപ്പോൾ ഞാൻ ചിന്തയിൽനിന്നും ഉണർന്നു. കലപില കൂട്ടുന്ന കൊച്ചു മക്കളും അവരെ ശകാരിച്ചു കൊണ്ട് പുറകേപായുന്ന അവരുടെ അമ്മമാരും ആര്യാസിൽ മസാലദോശ തീർന്നുപോകുമോ എന്ന വേവലാതിയിൽ ഹോട്ടലിൽ ഓടിക്കയറിയപ്പോൾ സാവിത്രിയമ്മയും ഞാനും വണ്ടിയിൽ തന്നെ ഇരുന്നതേയുള്ളൂ.
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മകനും മരുമകനും ഹോട്ടലിൽ നിന്നും പുറത്തേക്കുവന്നു. തന്നെ കാണാത്തതുകൊണ്ട് വിളിക്കുവാൻ വരുകയാണ് സാവിത്രിയമ്മ മനസ്സിലോർത്തു. എന്നാൽ അവർ അടുത്തുള്ള ബിവറേജസ് ലക്ഷ്യമാക്കി ഓടുന്നതാണ് കണ്ടത് .
വളരെ നല്ല മനുഷ്യരായ മേനോൻ സാറിനും സാവിത്രിയമ്മക്കും എന്തുകൊണ്ടാണ് മക്കളിൽ നിന്നും അർഹിച്ച സ്നേഹം ലഭിക്കാത്തത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. എന്താണ് ദൈവം ഇങ്ങിനെ? അവർ മത്സരിച്ചാണ് മക്കളെ സ്നേഹിച്ചിരുന്നത് എന്ന കാര്യം ഭഗവാന് അറിവുള്ളതല്ലേ?
മക്കളും മരുമക്കളും വയറു നിറച്ചും മസ്സാലദോശ കഴിച്ചു വണ്ടിയിൽ കയറി. ഞങ്ങൾ വീണ്ടും യാത്രയായി. ദിവ്യയുടെ അഞ്ചുവയസ്സുകാരൻ അനിക്കുട്ടൻ സാവിത്രിയമ്മയുടെ അടുക്കൽ ചെന്നിരുന്നു. എന്താണ് രുചിയുള്ള മസ്സാലദോശ കഴിക്കുവാൻ അമ്മൂമ്മ വരാത്തതെന്ന് അന്വേഷിച്ചു. സാവിത്രിയമ്മ ചിരിച്ചു. അപ്പോൾ അനിക്കുട്ടൻ ഉറക്കെ ചോദിച്ചു "അമ്മൂമ്മേ നമ്മൾ ഇനി എന്നാണ് ചേലാമറ്റത്തിന് അസ്‌ഥി യൊഴുക്കുവാൻ വരുന്നത് ?" ചേലാമറ്റത്തിനുപോകുമ്പോൾ മസ്സാല ദോശ തിന്നാം എന്ന് ഓർത്താണ് അവൻ പറഞ്ഞതെങ്കിലും വണ്ടിയിലിരുന്നവർ ഞെട്ടി പരസ്പരം നോക്കി. അവസാനം എല്ലാവരുടെയും നോട്ടം സാവിത്രിയമ്മയിൽ എത്തി. എന്നാൽ ശാന്തമായി അവനെ തഴുകി കൊണ്ട് സാവിത്രിയമ്മ പറഞ്ഞു "ഇനി അമ്മൂമ്മയുടെ അസ്‌ഥിയൊഴുക്കുവാൻ നിങ്ങൾ വന്നാൽ മതി”.
മേനോൻ സാർ പിന്നെയും എന്റെ മനസ്സിലേക്ക് കയറിവന്നു.
ഒരുദിവസം മേനോൻ സാർ ബൈക്കിനുപുറകിൽ എന്നെ ഇരുത്തി സിറ്റിയിലൂടെ പോവുകയായിരുന്നു. പെട്ടെന്ന് പുറകിൽ നിന്നും പാഞ്ഞുവന്ന ഒരു കാറ് ഞങ്ങളെ ഇടിച്ചു തെറിപ്പിച്ചു. തെറിച്ചുവീണ എനിക്ക് ഒന്നും പറ്റിയില്ല. എഴുനേറ്റുവന്ന ഞാൻ ചോരയിൽ കുളിച്ചുകിടക്കുന്ന സാറിനെയാണ് കണ്ടത്. പെട്ടെന്നുതന്നെ ഒരു വണ്ടിയിൽ തൊട്ടടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ഞാൻ അദ്ദേഹത്തെ എത്തിച്ചു. അദ്ദേഹത്തിന്റെ ജീവനുവേണ്ടി എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.
മനു ആശുപത്രിയിൽ വന്നപ്പോൾ എന്നോട് ചോദിച്ചു " നീ ആണോ ഈ ആശുപത്രിയിൽ അച്ഛനെ കൊണ്ടുവന്നത്?"
"അതെ" ഞാൻ പറഞ്ഞു. അപ്പോൾ മനു ചോദിച്ചു " എന്തുകൊണ്ടാണ് നിനക്ക് മെഡിക്കൽ കോളേജിൽ കൊണ്ടുപോകുവാൻ തോന്നാത്തത്?" എനിക്കൊന്നും മനസ്സിലായില്ല. "സാറിന്റെ ജീവൻ രക്ഷിക്കണമെന്ന് എനിക്ക് തോന്നി. ഇതാണ് അടുത്തുള്ള ആശുപത്രി" മനു കോപം കൊണ്ട് വിറച്ചു. എന്റെ കയ്യിൽ കയറി പിടിച്ച് ഒരു തെറി പറഞ്ഞതിനുശേഷം എന്നോട് ചോദിച്ചു "ഇവിടുത്തെ ഭീമമായ ബില്ല് നീ കൊടുക്കുമോ?" ഞാൻ ഒന്നും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു. സാവിത്രിയമ്മയും ഞാനും പൊട്ടിക്കരഞ്ഞു. മനുവും ദേവനും ഇൻഷുറൻസിന്റെ പേപ്പറുകൾ ശരിയാക്കുന്ന തിരക്കിലായിരുന്നു. ആശുപത്രി ബില്ലും മരണാന്തര ചടങ്ങുകളുടെ ചിലവും വഹിച്ചു കഴിഞ്ഞപ്പോൾ സാവിത്രിയമ്മയുടെ ബാങ്കിൽ കിടന്ന പണത്തിൽ ഭൂരിഭാഗവും തീർന്നു. എന്റെ കൈയ്യിൽ മേനോൻ സാറ് തന്ന അമ്പതിനായിരം രൂപയുണ്ടായിരുന്നു. ഞാൻ അത് സാവിത്രിയമ്മയെ ഏല്പിച്ചപ്പോൾ അവർ വാങ്ങിയില്ല. അവർ പറഞ്ഞു "ഇത് ഇപ്പോൾ നിന്റെ കയ്യിൽ ഇരിക്കട്ടെ. തീരെ നിവൃത്തി ഇല്ലാതെ വരുമ്പോൾ ഞാൻ നിന്നോടുമാത്രമേ ചോദിക്കുകയുള്ളൂ". ഈ സമയം മുഴുവനും മനുവും ദേവനും ഇൻഷുറൻസ് പണത്തിനായി കേസ്സും വക്കീലുമായി നെട്ടോട്ടത്തിലായിരുന്നു .
ഒരു വർഷം വിളക്കുകത്തിച്ചു വെച്ച് ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ചേലാമറ്റത്തു പോയി പെരിയാറിൽ മേനോൻ സാറിന്റെ അസ്‌ഥി യൊഴുക്കണമെന്നത് സാവിത്രിയമ്മയുടെ തീരുമാനമായിരുന്നു. ഏതായാലും കുറച്ചു പണം ഇന്ന് ഞാനും കരുതിയിട്ടുണ്ട്.
ഞങ്ങളുടെ വാൻ ചേലാമറ്റത്തെത്തിയപ്പോൾ ഇരുട്ടുവ്യാപിച്ചിരുന്നു. "ദീപാരാധനക്ക് മുൻപ് ചിതാഭസ്മം ഒഴുക്കണം". സാവിത്രിയമ്മ വേവലാതിപ്പെട്ടു.
എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി. മനുവും ദേവനും നല്ല പൂസ്സിലാണ്. അവരുടെ കാലുകൾ നിലത്ത് ഉറക്കുന്നില്ല.
"കുടം തന്നേക്കൂ. ഞാൻ ഒഴുക്കിയിട്ട് വരാം ". കുഴഞ്ഞ ശബ്ദത്തിൽ മനു പറഞ്ഞു. സാവിത്രിയമ്മയുടെ കണ്ണിൽനിന്നും സങ്കട കടൽ അണപൊട്ടിയൊഴുകി. മനു വീണ്ടു വേച്ചു വേച്ചു അവരെ സമീപിച്ച് കുടം മേടിക്കുവാനായി കൈ നീട്ടി.
"തൊട്ടുപോകരുത് " സാവിത്രിയമ്മയുടെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടിപ്പോയി. അവർ മനുവിനെ ചൂണ്ടി കോപത്തോടെ പറഞ്ഞു "മദ്യപാനികൾ തൊട്ട് അശുദ്ധമാക്കുവാനുള്ളതല്ല പരിശുദ്ധമായ ഈ ചിതാഭസ്മം". മുന്നോട്ടുവന്ന മനു പുറകിലേക്ക് മാറി. സാവിത്രിയമ്മ ചുറ്റിനും നോക്കി. നോട്ടം എന്നിലെത്തി . ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു.
"വാടാ". അവർ എന്നെ വിളിച്ചു. ഞാൻ എല്ലാവരെയും നോക്കി. അവരെല്ലാം സ്തംഭിച്ചു നിൽക്കുകയാണ്.
"നിന്നോടല്ലേ വരുവാൻ പറഞ്ഞത് ?" ആ ആജ്ഞാശക്തിക്കുമുൻപിൽ കീഴടങ്ങി ഞാൻ സാവിത്രിയമ്മയെ അനുഗമിച്ചു.
പുഴക്കരയിൽ കാത്തിരുന്ന കർമ്മി സാവിത്രിയമ്മയോട് പറഞ്ഞു " കുടം പുത്രന്റെ കയ്യിൽ കൊടുക്കൂ". വിറയ്ക്കുന്ന കൈകളോടെ ഞാൻ ആ കുടം വാങ്ങി. കർമ്മിയുടെ വാക്കുകൾ കേട്ട് ഞാൻ കുടവുമായി വെള്ളത്തിലിറങ്ങി കരക്കഭിമുഖമായി നിന്നു."അച്ഛനെ മനസ്സിൽ ധ്യാനിച്ച് ചിതാഭസ്മം പുറകിലോട്ടെറിഞ്ഞോളൂ" കർമ്മി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ കയ്യിലിരുന്ന കുടം നദിയിലേക്കെറിഞ്ഞു.
കുളിച്ചു കയറിവന്ന എന്റെ തലയിൽ തോർത്തുകൊണ്ട് സാവിത്രിയമ്മ തുടച്ചു. ഞാൻ ഒരു കൊച്ചുകുട്ടിയായി സാവിത്രിയമ്മയുടെ മുന്നിൽ നിന്നപ്പോൾ ഇരുട്ടിനെ വകഞ്ഞുമാറ്റി നിലാവ് എങ്ങും പരന്നിരുന്നു . ആ സമയം മുകൾ പരപ്പിൽ ശാന്തമായ ആറിന്റെ അടിയൊഴുക്കിൽ മേനോൻസാറിന്റെ അസ്ഥികൾ സമുദ്രം ലക്ഷ്യമാക്കി പോകുന്നത് എന്റെ മനസ്സിൽ ഒരു ചിത്രമായെത്തിയിരുന്നു.

അനിൽ കോനാട്ട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക