Slider

ഞാനും നീയും

0
ഞാനും നീയും
$$$$$$$%%%%
അമ്മേ.... ഞാൻ പോവാട്ടോ... ബസ് വരാറായീ.... സൽമ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ഈ കാപ്പി കുടിച്ചിട്ട് പോടീ.... അകത്തു നിന്നും അമ്മയുടെ ശബ്ദം....
ഇല്ലമ്മേ ടൈം ഇല്ല.... ബസ് വരുന്നു... സൽമ മറുപടി പറഞ്ഞു.. എന്നിട്ടു മേശപ്പുറത്തിരുന്ന ബാഗും എടുത്തോടി മുറ്റത്തിറങ്ങി... പെട്ടെന്ന് എന്തോ ഓർത്തപോലെ ബ്രേക്ക്‌ ഇട്ടു ..
അയ്യോ.... എന്റെ മൊബൈൽ എടുത്തില്ല...
അമ്മേ.... എന്റെ മൊബൈൽ ഇങ്ങെടുത്തോ... അവിടെ നിന്നും വിളിച്ചു കൂവി അവൾ...
ഹോ..... ഈ പെണ്ണിനെ കൊണ്ട് മടുത്തു... പോകും വരെ ഒരു ബഹളമാണ്.... ഇന്ന് മൊബൈൽ എടുക്കാത്തത് അതിശയം.... അതു താഴെ വക്കാൻ നേരമില്ലല്ലോ..... എന്നും പറഞ്ഞു അമ്മ മൊബൈൽ കൊണ്ട് കൊടുത്തു
എന്റമ്മ.... പൊന്നമ്മ.. മൊബൈലും വാങ്ങി ഒരു ഉമ്മയും കവിളത്തു കൊടുത്തു.. ബാക്കി വന്നിട്ടു തരാട്ടോ... കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു തിരിഞ്ഞതും ബസ് വന്നതും ഒപ്പമായിരുന്നു.. അവൾ ഓടി വന്നതും ബസ് വിട്ടുപോയി....
ഈശ്വരാ... ഇന്ന് എക്സാം ഉള്ളതാ.. ഇനി വേറെ ബസ് ഉടനെങ്ങും ഇല്ലായെ.... അവൾ അതും പറഞ്ഞു ബസിന്റെ പിന്നാലെ ഓടി....
അതുകണ്ട... അടുത്ത വീട്ടിലെ ചേടത്തി....
നിനക്കിത്തിരി നേരത്തു ഇറങ്ങി കൂടെ... ഈ ഓട്ടം ഓടണോ....
അതിനു മറുപടി പറഞ്ഞു അവൾ വീണ്ടും ഓടി
ആരോഗ്യത്തിന് നല്ലതാ വല്യമ്മേ....
സൽമയുടെ ഓട്ടം ബസിലുള്ളവർ കണ്ടു ...അവർ ബസ് നിർത്താൻ പറഞ്ഞു... എല്ലാരുടേം ശബ്ദം കേട്ടു ഡ്രൈവർ വണ്ടി സ്ലോ ചെയ്തു...
പിൻ ഡോർ ന് അടുത്തെത്തിയപ്പോ ഒരു കൈ അവൾക്കു നേരെ നീണ്ടു വന്നു...
ആ കൈയിൽ പിടിച്ചോളൂ ആരൊക്കെയോ പറഞ്ഞു . സൽമ ആ കൈയിൽ പിടിച്ചു കയറി. ബസിൽ കയറി ശെരിക്കും നില്കും മുന്നേ ഡ്രൈവർ വണ്ടി മുന്നോട്ടു എടുത്തു.
വീഴാൻ പോയ സൽമയെ ആ കൈകൾ വീണ്ടും താങ്ങി.... വീഴാതെ അവളും അവനെ പിടിച്ചു നിന്നു....
അപ്പോഴാണവർ പരസ്പരം നോക്കുന്നത്
സുന്ദരനായ യുവാവ്.. മെറൂൺ കളർ ഷർട്ട്‌ . ഭംഗിയായി ചീകി ഒതുക്കിയ മുടി. ഒരു നോട്ടത്തിൽ ആർക്കും ഇഷ്ടാകും....
പുഞ്ചിരിയോടെ അവളെ നോക്കി നില്കുന്നു
അവളും സുന്ദരിയാണ്... നീണ്ടു വിടർന്ന മിഴികൾ. അനുസരയില്ലാത്ത നീണ്ട മുടി കട്ടിലിൽ പാറികളിക്കുന്നു.. ചുണ്ടിലൊരു കുസൃതി ചിരി ഓടിക്കളിക്കുന്നു
അപ്പോൾ അവന്റെ കാതിനരികെ ഒരു ശബ്ദം...
ഹേയ്.... വനമാലി .. .. പ്രണയം കൊണ്ട്...
നനഞ്ഞ എന്റെ കൺപീലികൾ....
നിന്റെ തലോടലിനായി കൊതിക്കയാണ്...
ഒരു ചുംബനത്തിനായി.....
അതു കേട്ടതും അവൻ ഒന്നും ചിന്തിച്ചില്ല.. കൊടുത്തു ആ നീണ്ട മിഴികളിൽ ഒരു ചുംബനം....
പൊടുന്നനെ അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയതും ഒന്നിച്ചാരുന്നു..
ഒരു നിമിഷം അമ്പരന്നുപോയ സൽമ കൊടുത്തു അവന്റെ കവിളത്തു ഒന്നു...പടക്കം പൊട്ടും പോലെ.... ഒറ്റയടി.... അപ്രതീക്ഷിതമായതിനാൽ അവന്റെ കവിൾ പുകഞ്ഞു ചുവന്നുപോയി....
എന്നിട്ടവൾ മൊബൈൽ എടുത്തു കാതോട് ചേർത്തു പറഞ്ഞു...
ഹലോ....... നിന്നോടാരാടി ഇപ്പോൾ വിളിക്കാൻ പറഞ്ഞെ... ഞാനങ്ങു വരട്ടെ....
അപ്പോഴാണ് നമ്മുടെ നായകന് മനസിലായത് അതു മൊബൈൽ റിങ് ടോൺ ആരുന്നു എന്ന്...
വിരലഞ്ചും പതിഞ്ഞ കവിൾ പൊത്തി പിടിച്ചു സാൽമയോടെ പറഞ്ഞു....
ദൈവത്തെ വിചാരിച്ചു ഇങ്ങനുള്ള റിങ്ടോനൊന്നും ഇടല്....
അടുത്ത സ്റ്റോപ്പിൽ അവൻ ഇറങ്ങി....
അവൾ കോളേജിൽ എത്തി.....
അവൾ ആകെ കലിപ്പിലാണ്...
വന്നപാടെ കൂട്ടുകാരിയായ വീണയോടു
ഡീ.... കോപ്പേ.... നീ കാരണം എന്റെ മാനം പോയി....... സൽമ പറഞ്ഞു
ഹിഹിഹി.... അതിനു നിനക്ക് അങ്ങനൊന്നുണ്ടോ..... വീണ ചോദിച്ചു
എന്താടി... കാര്യം . ??? വീണ ചോദിച്ചു സൽമ കാര്യം പറഞ്ഞു...
ചിരി അടക്കാനാവാതെ.... നിന്നോട് അന്നേ പറഞ്ഞതാ അതു റിങ്ടോൺ ഇടല്ലെന്നു... എവിടേലും പണി കിട്ടുന്നു ഇപ്പോൾ എങ്ങനുണ്ട്.... പിന്നെയും ചിരിച്ചു വീണ.....
ദേഷ്യവും സങ്കടവും വന്ന സൽമ... പോടീ.... നിന്നോട് പറയാൻ വന്ന എന്നെ തല്ലണം... അവൾ പിണങ്ങി . ക്ലാസ്റൂമിലെക് പോയി...
പിന്നാലെ വീണ ഓടിച്ചെന്നു....
നി എന്റെ ചങ്കല്ലേ.. നിന്റെ ദുഃഖം എന്റേം ദുഃഖം.... അവനിട്ടു നമ്മക്ക് കൊടുക്കാം എട്ടിന്റെ പണി...
മം.. അവന്റെ പേര് പറ... വീട് എവിടാണ്.. ???
അപ്പോഴാണ് സൽമയും അതോർത്തെ... ആളു സുന്ദരനാണ്.. . കാഴ്ചക്ക് യോഗ്യനും... പക്ഷേ പേരും നാളും ഒന്നും അറിയില്ല.... ഇതിനു മുന്ന് കണ്ടിട്ടും ഇല്ല....
അതറിഞ്ഞ വീണ പറഞ്ഞു... അപ്പോൾ ഇനി എങ്ങനെ കണ്ടുപിടിക്കും.... ആ എന്തേലും വഴി ഉണ്ടാകും... നി വാ പരീക്ഷ തുടങ്ങായായീ
ഡിഗ്രി ഫൈനൽ ഇയർ ആണ് രണ്ടു പേരും . അവർ ക്ലാസ്സിലേക്ക് കയറി.....
വൈകുന്നേരം വീട്ടിൽ എത്തിയപ്പോഴും അതു ആരാരിക്കും എന്ന ചിന്തയിൽ ആയിരുന്നു അവൾ....
സൽമ അച്ഛനും അമ്മയും ഒറ്റമോളാണ്. പഠിക്കാനും മിടുക്കി.... ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ്... നല്ല സ്വഭാവവും അപ്പനും അമ്മയും പൊന്നുപോലെയാണ് നോക്കുന്നത്..
ആകെ ഒരു ദൂഷ്യമുള്ളതു മൈബൈൽ താഴെ വെക്കില്ല എന്നുള്ളതാണ് എന്നാൽ മറ്റു ദോഷമുള്ള കാര്യങ്ങൾ ഒന്നുമില്ല.... ഒരുപാടു ഫ്രണ്ട്സ് ഉണ്ട്....
ഇനി രണ്ടുനാൾ ലീവ് ആണ് .
മൊബൈൽ ബീപ് ശബ്ദം കേട്ട് സൽമ മൊബൈൽ എടുത്തു നോക്കി...
ആ മിഴികൾ വിടർന്നു .... ആരെയോ കാത്തിരുന്നപോലെ....
വാട്സ്ആപ് അവൾ ഓപ്പൺ ചെയ്തു..
മെസ്സേജ് നോക്കി..
ജിത്തു വിന്റെ മെസ്സേജ് ആണ്
ജിത്തു : ഡി... പോത്തേ...എവിടെ നി
ചത്തോ . അല്ലേ... ആരേലും
തല്ലികൊന്നോ
സൽമ : ഇല്ലടാ എരുമേ. ഇവിടുണ്ട്... ഞാൻ
ചത്താലും നിന്നേം കൊണ്ടേ പോകു...
ജിത്തു : അയ്യോ... അപ്പോ ഞാൻ ചത്താലും
നി എനിക്ക് സ്വര്യം തരുലല്ലേ
സൽമ : തീർച്ചയായും... ഞാനെവിടെയോ
അവിടെ നീയും ഉണ്ടാകും ....
അങ്ങനല്ലെടാ... ഞാനും നീയും....
ജിത്തു : ശെരിയാ... വേറെന്തോ
വരാനിരുന്നതാ... ഹാ..... കണ്ടക ശനി
കൊണ്ടേ പോകുന്നാ...
സൽമ : അപ്പോ ഞാൻ നിനക്ക് അങ്ങനാണ്
അല്ലേ..... ശെരി ഗുഡ് നൈറ്റ് ബൈ...
ജിത്തു :ഡി.... എനിക്ക് ഒരു കാര്യം പറയാനുണ്ട്
(
അതവൾ സീൻ ചെയ്യാതെ
അവൾ നെറ്റ് ഓഫ്‌ ചെയ്തു മൊബൈൽ ബെഡിലേക്കിട്ടു )
ഉറങ്ങാൻ കിടക്കുമ്പോൾ അവൾ ചിന്തിച്ചു അവൻ ആരാരിക്കും ???????
ജിത്തു തലക്കു കൈകൊടുത്തു അവിടിരുന്നു... തീർന്നു ഇനി കുറച്ചു ദിവസത്തിന് നോക്കണ്ട ... നെറ്റ് ഓൺ ആക്കില്ല.. ഭയങ്കര വാശിയാണ്.... എ ന്നാലും സ്നേഹവും ഉണ്ട്.. പാവം ആണ്
അവൻ ഓർത്തു അവർ ഫ്രണ്ടായ ദിവസം...ഫേസ്ബുക്കിൽ ആണ് ആദ്യം ഫ്രണ്ട് ആയതു...
എന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് ആണവൾ ഫ്‌ബിയില്... നല്ല പിക്ചർ അപ്‌ലോഡ് ചെയ്യും .. അതിനു ഇവനിട്ട കമന്റ് വഴിയാണ് ആ ഐഡി. ഞാൻ കാണുന്നത്. കാണാൻ ഭംഗിയുള്ള ഒരു കണ്ണ് പ്രഫൈൽ പിക്ചർ... പേര് സൽമ സലു...
അവൻ പ്രഫൈൽ ചെക്ക് ചെയ്തു ഒറിജിനൽ പിക്ചർ ഒന്നുമില്ല വല്ല ഫേക്ക് ആവുമെന്ന് വിചാരിച്ചു.... റിക്വസ്റ്റ് കൊടുക്കാനൊന്നു ആലോചിച്ചു ... പിന്നെ വേണ്ടാന്ന് വച്ചു മൊബൈൽ എടുത്തു പോക്കറ്റിൽ ഇട്ടു
ഈവെനിംഗ് ഫേസ് ബുക്ക്‌ open ആക്കി . ഒരു റിക്വസ്റ്റ് വന്നു കിടക്കുന്നു . അതു ആ കണ്ണ്......സൽമ സലു.... ആശ്ചര്യത്തോടെ കൺഫോം ബട്ടൺ അമർത്തി...
എന്റെ പ്രൊഫൈൽ ഫോട്ടോയും ഇല്ല ഞാൻ വിജയ് തമിഴ് ആക്ടർ ടെ ഫോട്ടോ ആണിട്ടിരിക്കുന്നെ....
ഞാൻ ഒരു ഹായി കൊടുത്തു
തിരിച്ചും ഹായ്‌ വന്നു..
പ്രൊഫൈൽ സൂപ്പർ എന്ന് ഞാൻ പറഞ്ഞു.
അവൾ താങ്ക്സ് പറഞ്ഞു
ഞാൻ ചോദിച്ചു ഫേക്ക് ആണോന്നു..
മറുപടി യായി ആണെങ്കിൽ..... എന്നവൾ
ഒന്നൂല്ല ചുമ്മാ ചോദിച്ചതാണ് എന്ന് അവനും പറഞ്ഞു
അത്രയും പറഞ്ഞു അവൾ പോയി....
പിന്നെ എന്നും ഗുഡ് മോർണിംഗ് ... നൈറ്റ് ഗുഡ് നൈറ്റ് വിഷ് ചെയ്യും...
ഞാനും തിരിച്ചും പറയും....
ഒരു ദിവസം ഞാൻ ചോദിച്ചു ഒന്നു പരിചയപെട്ടാലോ. അവൾ പറഞ്ഞു ഒക്കെ...
എന്ത് ചോദിച്ചാലും തലതിരിഞ്ഞ മറുപടി.... സംസാരിക്കാൻ നല്ലരെസോണ്ട്.... മടുപ്പു തോന്നില്ല അങ്ങനെ നല്ല ഫ്രണ്ട്സ് ആയീ ഇപ്പോൾ രണ്ടു വർഷം....
ഇന്നുവരെ പരസ്പരം കണ്ടിട്ടില്ല.... ഒരിക്കൽ ഫോട്ടോ ചോദിച്ചപ്പോൾ അവൾ പറഞ്ഞു....
ഞാനും നീയും ഒരിക്കലും തമ്മിൽ കാണണ്ട.... അവസാനം വരേയ്ക്കും നല്ല ഫ്രണ്ടായി ഇരുന്നാൽ മതി....
ഒരു നല്ല ഫ്രണ്ട്ഷിപ്പ്....
ഒരിക്കൽ മൊബൈൽ നമ്പർ തന്നു. എന്നിട്ടു പറഞ്ഞു ഒരിക്കലും വിളിക്കരുത്.... വാട്സാപ്പ് മെസ്സേജ് മാത്രം മതി....
അതീ നിമിഷം വരെ പാലിച്ചു പോന്നു രണ്ടുപേരും
തല്ലു കൂടും വഴക്കുണ്ടാക്കും മിണ്ടാതിരിക്കും... അവളുടെ വീട്ടിലെ വിശേഷങ്ങൾ .... അവന്റെ വീട്ടിലെ വിശേഷങ്ങൾ എല്ലാം പരസ്പരം പറയും..
ഇനീപ്പോ വെയിറ്റ് ചെയാം.. അവൾ വരുന്ന വരെ. മൊബൈൽ ഓഫ്‌ ചെയ്തു അവൻ ഉറങ്ങാൻ കിടന്നു...
രണ്ടു ദിവസത്തിന് ശേഷം കോളേജിൽ പോകുമ്പോൾ അവളുടെ കണ്ണുകൾ ആരെയോ തിരഞ്ഞു...
അന്നുമുതൽ അവൾ ബസ് കയറാനായി എന്നും നേരത്തെ എത്തും.... പോകും വഴി ഒക്കെ അവനെ തിരഞ്ഞു അവളുടെ കണ്ണുകൾ.... എങ്ങും കാണാനായില്ല...
ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ വന്നു... മൊബൈൽ എടുത്തു ജിത്തുന് ഒരു ഹായ്‌ വിട്ടു....
സൽമ : എന്നാടാ നിനക്ക് പറയാനുള്ളത്...
ജിത്തു : ഞാൻ പറയാനില്ല
സൽമ : എന്നാൽ ഞാൻ കേൾക്കനില്ല
ജിത്തു :..നി കേൾക്കണ്ട... .
സൽമ : ഓഹോ.... അപ്പോ കേൾക്കാൻ വേറെ
ആരേലും ഉണ്ടായിരിക്കും
ജിത്തു : ഉണ്ടല്ലോ.....നിനക്ക് എന്താ...
സൽമ : ഡാ മരപ്പട്ടി .. നിന്നെ കൊല്ലും
ഞാൻ...
ജിത്തു : മം വാ നിന്നു തരാം കൊല്ലാൻ...
സൽമ :നിന്നെ കൊന്നാൽ ഞാൻ സ്വർഗത്തിൽ
പോവും
ജിത്തു : നി പോടീ....
സൽമ ... ഓ ഞാൻ പോവാണേ...
അവൾ നെറ്റ് ഓഫ്‌ ചെയ്തു പോയി....
പിറ്റേന്ന് കോളേജിൽ പോകുമ്പോൾ അയാളെ വീണ്ടും കണ്ടു സൽമ. അതേ ബസിൽ വച്ചു. അയാളെ കണ്ടപ്പോൾ മനസൊന്നു കുളിരണിഞ്ഞെങ്കിലും മിഴികളിൽ ഒരായിരം പൂത്തിരി തെളിഞ്ഞെങ്കിലും ഹൃദയമിടിപ് കൂടി എങ്കിലും ഒന്നും ഭാവിക്കാതെ അയാളെ രൂക്ഷമായി ഒന്നു നോക്കി...
അയാൾ അവളുടെ അടുത്ത് വന്നു... അവളോട്‌ പറഞ്ഞു..
അതെ... അന്ന് ഒരു അബദ്ധം പറ്റിയതാ.... എന്നോട് ക്ഷമിക്കണം....
അവൾ ഒന്നും മിണ്ടിയില്ല...
ഒരു കാര്യം പറഞ്ഞോട്ടെ...... അവൻ ചോദിച്ചു
എന്തെന്ന് അർത്ഥത്തിൽ അവൾ അവനെ നോക്കി...
എനിക്ക് ഇഷ്ടായി .... കല്യാണം കഴിക്കട്ടെ... ഒരു മടിയും കൂടാതെ അവൻ ചോദിച്ചു
കേൾക്കാൻ കൊതിച്ച വാക്കുകൾ ആണെങ്കിലും .... അവൾ ഒന്നും മിണ്ടിയില്ല
ബസിൽ നിന്നും ഇറങ്ങാൻ നേരം അവൻ പറഞ്ഞു
സൺ‌ഡേ ഞാൻ വരുന്നുണ്ടേ വീട്ടിലേക്കു....
വൈകുന്നേരം വീട്ടിലെത്തിയതും അവൾ ജിത്തുന് മെസ്സേജ് അയക്കാൻ മൊബൈൽ എടുത്തു വാട്സാപ്പ് ഓപ്പൺ ആക്കി
അപ്പോ അവന്റെ മെസ്സേജ് കണ്ടു
ഡീ എനിക്കൊരു പെൺകുട്ടിയെ
ഇഷ്ടായി.. അവളെ കെട്ടിയാലോന്നു
ആലോചിക്കയാണ്. നി എന്ത് പറയുന്നു...
Aval റിപ്ലൈ കൊടുത്തു...
നിനക്ക് അങ്ങനെ തന്നെ വേണം.... നി ആ പെണ്ണിനെ കെട്ടിക്കോ.... എന്നിട്ട് അര ഡസൻ പെൺപിള്ളാര്‌ ഉണ്ടാകട്ടെ... നിന്റെ ജീവിതം പണ്ടാരടങ്ങട്ടു......
ജിത്തു :നിനക്ക് സങ്കടം ഉണ്ടൊടിയെ.....
സൽമ :എന്തിനാടാ..... നിന്റെ സ്വഭാവം വച്ചു അവൾ നിന്നെ ഓലക്കക്കു അടിക്കും അപ്പോ നിന്നെ ഞാൻ കാണാൻ വരട്ടോ.....
ഞാനും നീയും നല്ല ഫ്രണ്ട്സ് അല്ലേടാ
ജിത്തു :എന്നിട്ടാണോടീ എന്നെ നി ശപിക്കുന്നതു.. അനുഗ്രഹിക്കടീ
സൽമ : അച്ചോടാ.... ഡാ എന്റെ ശാപം
നിനക്ക് അനുഗ്രഹം ആണെടാ.....
ഡാ പെണ്ണിന്റെ ഫോട്ടോ തരണേ...
എന്നെപോലെ സുന്ദരിയാനൊന്നു
നോക്കാനാ
ജിത്തു ::,നിന്റെ മരമോന്ത അല്ല എന്റെ പെണ്ണിന് സുന്ദരിയാ
സൽമ :അതിനു നി കണ്ടോ...
ജിത്തു :,യെസ്....
സൽമ :എപ്പോൾ
ജിത്തു :ഡി ഒരു കാൾ വരുന്നു പിന്നെ കാണാം
സൽമ :ok....
സൺ‌ഡേ....
ഡി... ഇന്നല്ലേ... നിന്നെ കാണാൻ ഒരു ചെക്കൻ വരുന്നു പറഞ്ഞത് ഇതുവരെ കണ്ടില്ലല്ലോ... സൽമയുടെ അമ്മയും മുറ്റത്തേക്ക് നോക്കി പറഞ്ഞു...
അപ്പോഴാണ് ഒരു ബൈക്ക് വന്നു മുറ്റത്തു നിന്നത്... സുന്ദരനായ ആ യുവാവ് ഇറങ്ങി അവളുടെ അച്ഛനും അമ്മയും അവനെ സ്വീകരിച്ചു ഇരുത്തി...
വിവരങ്ങൾ ഒക്കെ തിരക്കി. സംസാരിച്ചു കഴിഞ്ഞു സൽമയോട് ചായ കൊണ്ട് വരാൻ പറഞ്ഞു
തെല്ലു നാണത്തോടെ അവൾ ചായകൊടുത്തു.... അവൾ പതുക്കെ പറഞ്ഞു ഞാൻ വിചാരിച്ചു ചുമ്മാ പറഞ്ഞതാകുന്നു
അവൻ അവളെ നോക്കി കവിളത്തു വിരലോടിച്ചു.... എന്നിട്ടൊന്നു പുഞ്ചിരിച്ചും...
നിങ്ങൾക്കു എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോളൂ..... സൽമയുടെ അച്ഛൻ പറഞ്ഞു....
എന്നാൽ നമ്മുക്ക് പുറത്ത് നിന്നു സംസാരിക്കാം.....
അവർ രണ്ടുപേരും പുറത്തേക്കു ഇറങ്ങി
സൽമ ചോദിച്ചു
അല്ല.. ഇനി എന്നെ കല്യാണം കഴിച്ചിട്ടു ഞാൻ തല്ലിയതിനു പകരം വീട്ടാനാണോ.....
പിന്നല്ലാതെ....എന്നെ തല്ലിയ കൈകൊണ്ടു തലോടിക്കാന്ന് വച്ചു... അവൻ പറഞ്ഞു
അപ്പോ കരുതി കൂട്ടിയാണ് അല്ലേ..... എന്നാൽ ഞാൻ തീരുമാനിച്ചാരുന്നു.... ആദ്യം ചുംബിച്ച ആളല്ലേ അപ്പോ ജീവിതാവസാനം വരെ അങ്ങനാകട്ടെന്നു... അവളും പറഞ്ഞു...
അപ്പൊ ശെരിക്കും ഇഷ്ടം ആണല്ലോ അല്ലേ.... അവൻ ചോദിച്ചു....
അതെന്നു അവളും പറഞ്ഞു...
എന്നാലേ ഒരു സെൽഫി എടുത്താലോ . ന്റെ ഫ്രണ്ടിന് കൊടുക്കാനാ.... അവൻ ചോദിച്ചു
അതിനെന്താ എടുക്കാലോ.... എനിക്കും കൊടുക്കണം...
രണ്ടുപേരും .. സെൽഫി എടുത്തു....
പരസ്പരം തിരിഞ്ഞു നിന്നു വാട്സാപ്പ് ഓപ്പൺ ആക്കി
ഫോട്ടോ സെൻറ് ചെയ്തു......
അവൾ സെൻറ് ചെയ്ത ടൈമിൽ മറ്റൊരു ഫോട്ടോ അവൾക്കു ഡൌൺലോഡ് ആയി...
അതെ ടൈമിൽ അവനും അപ്‌ലോഡ് ചെയ്തപ്പോൾ അവനും ഒരു ഫോട്ടോ ഡൌൺലോഡ് ആയി....
ആ ഫോട്ടോയിൽ തെളിഞ്ഞു വരുന്ന രൂപം കണ്ട് രണ്ടുപേരും പരസ്പരം നോക്കി.....
കണ്ണുകൾ മിഴിഞ്ഞു.... രണ്ടുപേരുടെയും മുഖത്തു ഞെട്ടൽ പ്രകടമായി....
അവൾ അവന്റെ നേരെ കൈ ചൂണ്ടി..... നി.... നി.... നിന്റെ പേര്... അവളുടെ തൊണ്ട വരണ്ടു വാക്കുകൾ വിക്കി.....
അവനും അതെ അവസ്ഥ.... നിന്റെ പേര്.....
അവൾ വിക്കി വിക്കി പറഞ്ഞു ഞാൻ സൽമ
അവനും പറഞ്ഞു ഞാൻ ജിത്തു...
അപ്പോ... നീ... നിനക്കെന്നെ അറിയാമായിരുന്നോ.... അവൾ ചോദിച്ചു
ഇല്ല .... അവൻ പറഞ്ഞു..
അപ്പോൾ ഞാനും നീയും ഫ്രണ്ടല്ലേ അവൾ പറഞ്ഞു
അതെ അവനും പറഞ്ഞു....
അവളുടെ മിഴികൾ നിറഞ്ഞു....
എന്തെ. എന്നെ ഇഷ്ടായില്ലേ..... അവന്റെയും കണ്ണുകൾ നിറഞ്ഞു....
ഇതിപ്പോ ഞാനും നീയും അറിഞോണ്ടല്ലല്ലോ.... എല്ലാം ഒരു നിമിത്തം മാത്രം.....
അവൾ ഒന്നും മിണ്ടാതെ അകത്തേക്കോടി....
പിന്നാലെ അവനും
അമ്മയോട് പറഞ്ഞു. .
എനിക്ക് ഈ കല്യാണം വേണ്ടാ.....
ജിത്തുവിന്റെ ഹൃദയം തകർന്നു പോയി......
ഹൃദയത്തിലാരോ ഒരു കത്തി കുത്തിയോ....
എന്താടീ കാരണം... അമ്മ ചോദിച്ചു....
എന്താണമ്മേ എന്റെ ഫ്രണ്ട് ജിത്തു..... ഈ മരമോന്തയെ എന്റെ ഭർത്താവാക്കാണോ....
അതുകേട്ടതും ഇനി ഒന്നും കേൾക്കാനാവാതെ തിരിഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അവളുടെ വാക്കുകൾ....
അതുമാത്രമല്ല...... ഇവനെ ഞാൻ ശപിച്ചാരുന്നു........
നി കെട്ടണ പെണ്ണ് നിന്നെ ഒലക്കക്കു അടിക്കുന്നു.. ഇവന് അര ഡസൻ പെൺപിള്ളാര്‌ ഉണ്ടാകുമെന്നു...... അവരെ വളർത്തി അവന്റെ ജീവിതം പണ്ടാരമടങ്ങുന്നു..... അപ്പോ അതൊക്കെ എന്നേം ബാധിക്കില്ലേ അമ്മേ..... അത്രേം പ്രസവിക്കാനൊന്നും എനിക്ക് പറ്റില്ല
വേണേൽ ഒന്നോ രണ്ടോ ഒക്കെ ആണേൽ ഞാൻ ഒക്കെ...... അവൾ വല്ല്യ ഗമയിൽ പറഞ്ഞു.....
ഇതു കേട്ട ജിത്തു ഓടി വന്നു അവളുടെ ചെവിക്കു പിടിച്ചു....
എടി പോത്തേ നിന്നെ രണ്ടു വർഷം സഹിക്കാൻകിൽ ഇനിയുള്ള കാലം ഞാനങ്ങു സഹിച്ചോളാം....
നി പോടാ മരപ്പട്ടി..... അവൾ അവനെ വിളിച്ചു
ബാക്കി ഒക്കെ പിന്നെ അല്ലേ അതു നി മാത്രം അല്ലല്ലോ
ഞാനും നീയും അല്ലേ.....
അല്ല ഇനി നമ്മളാ.......
ആഹാ.... എന്നാ പ്രസവം നി ഏറ്റെടുത്തോ..... ഞാൻ റെഡി കല്യാണത്തിന്
അവൾ അമ്മയുടെ പിന്നിലൊളിച്ചു.....
പോകും നേരം ജിത്തു പറഞ്ഞു
ആ മൊബൈൽ റിങ്ടോൺ മാറ്റിക്കോട്ടോ.....
ഇനി ഞാനും നീയും മതി.......
ഇതാണ് പറയുന്നേ കണ്ടക ശനി കൊണ്ടേ പോകു...... അവൻ പതുക്കെ പറഞ്ഞു
വ്യക്തമായില്ലങ്കിലും സൽമ ചോദിച്ചു നി എന്താ പറഞ്ഞെ.....
ജിത്തു പറഞ്ഞു
ഐ ലവ് യൂ ന്ന്... ഒന്ന് പോടീ മരമാക്രി.....
അപ്പോ ബാക്കി പിന്നെ....
Ta ta ta.....
(ശുഭം )

Mereena
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo