Slider

നോവൽ 🌓🦇രണ്ടാം യാമം💃🦋 അദ്ധ്യായം 1

0

നോവൽ 🌓🦇രണ്ടാം യാമം💃🦋
അദ്ധ്യായം 1
എടാ പാച്ചു മതിയെടാ ..ഒന്നെഴുന്നേറ്റു പോടാ..ഊവേ..
എന്തേ..ചക്കാത്തിനല്ലല്ലോ..ചോദിച്ചേ ഒരു കുപ്പി കൂടി എടു കൊച്ചേട്ടാ..
നീ ഒള്ള കള്ളെല്ലാം വലിച്ചു കേറ്റി പോകും .അവളു നിന്റെ ഭാര്യ ശാന്ത എന്നെക്കാണുമ്പോൾ പറയാത്തതായി ഒന്നുമില്ല .പണിയെടുക്കുന്ന കാശുമുഴുവൻ ഞാൻ പിടുങ്ങുവാണന്നു..
അവളു പോം പറ അവളുടെ അച്ഛൻ പൊന്നപ്പനുണ്ടാക്കിയ വകയൊന്നും അല്ലല്ലോ..ഞാൻ കഷ്ടപ്പെടുന്ന കാശ് എന്റെ സൗകര്യം അവളാരാ ചോദിക്കാൻ കൊച്ചേട്ടനൊരു കുപ്പി കൂടി താ.,,അയാളുടെ നാവു കുഴയുന്നുണ്ടായിരുന്നു, ഷാപ്പിലെ ബെഞ്ചിൽ ഒരു കൈ കുത്തി ബാലൻസ് ചെയ്തു മറുകയ്യാൽ അയാൾ കുപ്പി വാങ്ങി
അതേ ഇതൂടിയുള്ളു ,ഇനി ചോദിച്ചാൽ ഞാൻ തരില്ല .കാലു നിലത്തുറക്കാത്ത പരുവമായി..എനിക്കിതൊന്നടച്ചിട്ടു വീട്ടിൽ പോണേ.,,നീ വേഗമടിച്ചേ...
എന്നും പറഞ്ഞു കൊച്ചേട്ടൻ എന്നു വിളിക്കുന്ന രാജൻ അകത്തേക്കുപോയി
എന്റെ കൊച്ചേട്ടാ ഞാൻ പോകുവാ..
ഈ കോലത്തിലെനി സൊറ പറഞ്ഞെങ്ങും നിൽക്കണ്ട നേരം പതിനൊന്നരയായി വേഗം വീടുപറ്റാൻ നോക്ക്
എന്റെ കൊച്ചേട്ടോ എന്നെ അത്ര കൊച്ചാക്കുവൊന്നും വേണ്ട എനി രണ്ടു കുപ്പി അടിച്ചാലും ഞാനെന്റെ ശകടത്തിൽ വീട്ടിലെത്തും ഇല്ലേൽ ഇവനെന്നെ എത്തിക്കും പാച്ചു സ്വന്തം സൈക്കിളിൽ തലോടിക്കൊണ്ടു പറഞ്ഞു
അതേ നേരംമിരുട്ടി ഭഗവതിക്കാവാകുമ്പോൾ ശബ്ദമൊന്നും കേട്ടാലും തിരിഞ്ഞു നോക്കണ്ട കേട്ടോ..,
ഒാ എന്നെ ഒരു യക്ഷിയും പിടിക്കില്ല ചേട്ടോ.,അങ്ങനൊരുവൾ വന്നാൽ
ഒാ..,,എന്റെ പൊന്നേ അവളെ ഞാനൊരു സ്വർഗ്ഗം കാണിക്കും .യക്ഷികൾ സുന്ദരികളാണന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഉള്ളതാണോ ചേട്ടാ...
പോടാ..പോടാ...നീ ഊളി വർത്തമാനമൊന്നും പറയണ്ട .കാവിലമ്മ കുടിയിറങ്ങി പോയതിൽ പിന്നാരും ഇരുട്ടിയാൽ ആ വഴി പോകാറില്ല .നിനക്കാവഴിയേ പോയേ പറ്റുതാനും .അവിടെ ചില ദു;ർ നിമിത്തങ്ങളൊക്കെ കണ്ടതായി പലരും പറയുന്നുണ്ട്
എന്റെ കൊച്ചേട്ടാ എന്തൊക്കെ പറഞ്ഞാലും പാച്ചുനു ഭയമില്ല പോട്ടെ...എന്നും പറഞ്ഞായാൾ സൈക്കിൾ ആഞ്ഞു ചവിട്ടി
******************************
പുറമേ ധൈര്യം കാണിച്ചെങ്കിലും ഭഗവതിക്കാവിനടുത്തെത്തിയ പാച്ചുവിന്റെ ഉള്ളിലൊരാദി ഉടലെടുത്തിരുന്നു.അയാൾ ആഞ്ഞു ചവിട്ടി സൈക്കിൾ .പെട്ടന്നാണു അതുണ്ടായതു വഴിലൈറ്റുകൾ കൺചിമ്മി .കാറ്റിലൊഴുകിയെത്തിയ പാലപൂ മണം മദ്യ ലഹരിയിലും അയാൾ തിരിച്ചറിഞ്ഞു .സൈക്കിൾ ഡൈനോമയിൽ പ്രവർത്തിക്കുന്ന ലൈറ്റൂടി ഇടവിട്ടു കത്താൻ തുടങ്ങി .എവിടെ നിന്നൊക്കെയോ പട്ടികൾ കൂട്ടമായി ഒാലിയിടുന്നതായി അയാൾക്കു തോന്നി .
ഒരു നിമിഷം അയാൾ സൈക്കിളിന്റെ ബ്രയിക്ക് ആഞ്ഞു പിടിച്ചു
ഛെ...നാശം പിടിക്കാൻ ഈ പൂച്ചക്കു വട്ടം ചാടാൻ കണ്ട നേരം ആത്മഗതം പറഞ്ഞ വാക്കുകൾ അയാൾ അറിയാതെ കാറ്റിൽ മുഴങ്ങി.
എന്തോ ആ പൂച്ച മറുകണ്ടം ചാടിയും തിരിഞ്ഞു നിന്നു തന്നെ നോക്കുന്നതു കണ്ട അയാൾ കൈയ്യിൽ കരിതിയിരുന്ന പൊതിയിൽ നിന്നു പരിപ്പു വടയിലൊന്നെടുത്തു പൂച്ചക്കു നേരെയെറിഞ്ഞു
പോ,,,പൂച്ചേ..നാശം..
അയാൾ പെടൽ ആഞ്ഞു ചവിട്ടി ആരോ തന്റെ പിന്നിൽ കയറിയ പോലെ അയാൾക്കു ഭാരം അനുഭവപ്പെട്ടു .
കൊച്ചേട്ടൻ പറഞ്ഞ വാക്കുകൾ അയാളുടെ കാതിൽ മുഴങ്ങി എന്തു വന്നാലും തിരിഞ്ഞു നോക്കാതെ വിട്ടോണം തിരിഞ്ഞു നോക്കിയാൽ തീർന്നു.
അയാൾ സർവ്വ ശക്തിയുമെടുത്തു സൈക്കിൾ ചവിട്ടി നീക്കി .നെഞ്ചിടിപ്പു പുറത്തു കേൾക്കുന്നതായി അയാൾക്കു തോന്നി .ശരിക്കും അടിച്ച കള്ളിന്റെ കെട്ടിറങ്ങി .
ഭഗവതിക്കാവു കഴിഞ്ഞു അകലെ തന്റെ വീടു കണ്ട അയാൾക്കാശ്വാസമായി .സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു നിൽക്കുന്നു .പുറകിൽ ആരോ ഇരിക്കും പോലെ തോന്നിയ ഭാരം പെട്ടന്നില്ലാതായി .സകല ദൈവങ്ങളേയും മനസ്സിൽ പ്രാർത്ഥിച്ചു ശക്തി മനസ്സിനായാൾ പകർന്നു നൽകി പെട്ടന്നു പിന്നിലേക്കു തിരിഞ്ഞു നോക്കി
ഒാ..ആരുമില്ലായിരുന്നോ.,തന്റെ തോന്നലായിരുന്നിതെല്ലാം.വെറുതെ ആളുകൾ പറഞ്ഞു പേടിപ്പിക്കയാ.,അയാൾ ആത്മഗതം പറഞ്ഞു
*********************************
വീട്ടിലെത്തിയ അയാൾ തന്റെ ഭാര്യ ശാന്തയെ വിളിച്ചു
എടിയേ.,,കതകു തുറക്കടി.,അയാൾ കതകിലാഞ്ഞു കൊട്ടി
ഒന്നടങ്ങു മനുഷ്യനെ .ഉറങ്ങുന്ന പിള്ളാരെ കൂടി ഉണർത്തും മുതു പാതിരാ നേരത്തു മൂക്കറ്റം മാട്ടി കേറിവരും എന്നാൽ പിന്നാഷാപ്പിലങ്ങു കിടക്കാൻ മേലായിരുന്നോ..മനുഷ്യരെങ്കിലും കിടന്നുറങ്ങിയേനേ.,,
പിറുപിറുത്തവർ വന്നു കതകു തുറന്നു.
അല്ല നിങ്ങൾക്കെന്തു പറ്റി.,
എന്തു പറ്റാൻ ...ഭഗവതിക്കാവിന്റെ ഒരു വശത്തൂന്നൊരു പ്രേതം ലിഫ്റ്റു ചോദിച്ചു പാവമല്ലേ എന്നു കരുതി കയറിക്കോളാൻ പറഞ്ഞു ..,
എന്നിട്ട് ..?
ഒാ കാവു കടക്കാം നേരം പറയുകയാ എന്നെക്കാൾ വല്ല്യ യക്ഷി വീട്ടിലുണ്ടല്ലേ..ഞാൻ പോകുവാ..എന്നും പറഞ്ഞു പിണങ്ങി ഇറങ്ങി പോയടി...
നിങ്ങളു കളി പറഞ്ഞു നിൽക്കാതെ ഉള്ളിൽ കേറിക്കേ..കതകടക്കട്ടെ..
ഇങ്ങനൊരു പേടിച്ചു തൂറി.,,ഹ..ഹ..ഹ..അയാൾ പൊട്ടി ചിരിച്ചു
നിങ്ങളു വല്ലതും കഴിച്ചായിരുന്നോ,,ഇരുട്ടിയപ്പോൾ ഇരുന്ന ചോറിൽ ഞാനാണേൽ വെള്ളവും ഒഴിച്ചു .ചൂടാക്കി തരട്ടെ..
എന്റെ പൊന്നോ..,സ്നേഹം സ്നേഹം..,എന്റെ തമ്പുരാട്ടി വിഷമിക്കണ്ട..എനി ഈ ടാങ്കിൽ ഒന്നും ചെല്ലൂലടി..,
ഹോ എന്തൊരു നാറ്റം.,,വാ.,പൊളിക്കാതെ..,
നാറ്റമൊക്കെ ഞാൻ മാറ്റാം നീ അടുത്തു വന്നു കിടക്കടി പെണ്ണേ..,
നിലത്തു ചാണകം മെഴുകിയ തറയിൽ വിരിച്ച പായിൽ ഇരുന്നു കൊണ്ടായാൾ പറഞ്ഞു
ഹാ.,ഇത്ര പ്രായമായിട്ടും ഒരുളുപ്പുമില്ല ഈ മനുഷ്യനു.,
ഒാ നാണിക്കാൻ ഇതു പൊതു വഴിയൊന്നുമല്ലല്ലോ എന്റെ വീട് എന്റെ ഭാര്യ.,,അവളുടെ കൈകളിൽ പിടിച്ചയാളു അതും പറഞ്ഞു..
*********************************
അല്ല പാച്ചുവേ നീ വലിച്ചു വിട്ടെങ്ങോട്ടാ..,ഇന്നെന്നാടാ ഊവേ...ചെത്താനിറങ്ങാൻ താമസിച്ചല്ലേ.,നീ ഇപ്പോൾ പ്രേതങ്ങൾക്കു ലിഫ്റ്റു കൊടക്കയാണന്നു നാട്ടിലാകെ പാട്ടാണല്ലോ., പെട്ടികടക്കാരൻ കണാരേട്ടന്റെ കുശലം പാച്ചൂനത്ര ബോധിച്ചില്ല.ഹാ..അവളുടെ കാര്യം എന്തെങ്കിലും പറഞ്ഞാൽ നാടുമുഴുവൻ പറഞ്ഞു നടന്നോളും വീട്ടിലിരിക്കണ പെണ്ണുങ്ങളോട് ഒരു കാര്യം പറയാനൊക്കാതെയായി.അവൻ ആത്മഗതം പറഞ്ഞു.
എന്റെ കണാരേട്ടാ.,,അവളെയിളക്കാൻ ചുമ്മാ പറഞ്ഞതല്ലേ ഞാൻ അതവളു നാടുനീളെ പാടുമെന്നാരറിഞ്ഞു.,
ആ.,,വെറുതേ പറഞ്ഞതാണേൽ കൊള്ളാം..നീ അറിഞ്ഞില്ലേ..,,
എന്തോന്ന് .,
എടാ തെക്കേ മനക്കലെ ആ കുട്ടിയില്ലേ അവളുടെ ദേഹത്തെന്തോ ബാധകൂടിയെന്നൊക്കെ കേൾക്കണു .പേയി കണ്ടവർ പറയണു അറയിൽ വെച്ചിരുന്ന ചെമ്പെക്കെ ഒറ്റക്കു പൊക്കി വെള്ളം പിടിച്ചു വെച്ചന്നോ.ആരെയോ കൊല്ലാൻ വന്നതാണന്നൊക്കെ പറയണന്നൊക്കെ.,
അതുവൾക്കു മെന്റെലു വല്ലതും ആയതായിരിക്കും ബാധ തേങ്ങാ കൊല നിങ്ങൾക്കൊന്നും ഒരു പണിയും ഇല്ല അല്ലേ.,ഞാനീ പാതിരാ മുഴുവൻ നാടു തെണ്ടുന്നതാ.,ഒരു പ്രേതത്തേയും ഞാനിതു വരെ പേരിനു പോലും കണ്ടിട്ടില്ല..ചിലപ്പോൾ എന്നെ പേടിച്ചിട്ടാവും പാച്ചു ആക്കിയ ഒരു ചിരി ചിരിച്ചു
എടാ..,പഴയ പോലല്ല കേട്ടോ..കാക്കാൻ കാവിലമ്മയില്ലന്നോർത്താൽ നന്നു .ബാധയൊഴിപ്പിക്കാൻ ഉഗ്രനൊരു മന്ത്രവാദിയുമായി രാമ കൈമളിപ്പോൾ അങ്ങോട്ടു പോയിട്ടേയുള്ളു
എന്നാലൊന്നു അതു കണ്ടിട്ടു തന്നെ കാര്യം എന്നും പറഞ്ഞയാൾ തെക്കേ മനയിലേക്കു സൈക്കിൾ ആഞ്ഞു ചവിട്ടി
തുടരും

Biju 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo