Slider

ദാ വരുന്നു അമ്മയുടെ പൊന്നുമോൻ

0
ദാ വരുന്നു അമ്മയുടെ പൊന്നുമോൻ, വയസ്സ് ഇരുപത് കഴിഞ്ഞു , ഇപ്പോഴും കളിച്ചു നടക്കുകയാ, അതിനൊന്നും യാതൊരു കുഴപ്പവുമില്ല, ഞാൻ ഒന്നു ടിവി കണ്ടാല്ലോ, എന്തിനു മുറ്റത്തോട്ട് ഒന്നു ഇറങ്ങിയലാ ഉടനെ തുടങ്ങും പത്താം ക്ലാസ്സ് പടിത്തം എന്നൊക്കെ പറഞ്ഞു ,
പാറുവിന്റെ പരാതി ദൂരെ നിന്ന് കേട്ടു കൊണ്ടാണ് ഞാൻ വീട്ടിലേക്ക് കയറി ചെന്നത്, മു�ന് ജൻമത്തിലെ ശത്രുക്കൾ മക്കളായിട്ട് മാത്രമല്ല പെങ്ങളായിട്ടും ജനിക്കും എന്ന് എനിക്ക് മനസ്സിലായത് അവളുടെ വരവിനു ശേഷമായിരുന്നു, അവളെ ഒന്നുടെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് പടിച്ച് കൊണ്ടിരുന്ന പുസ്തകം തട്ടി താഴെ ഇട്ടിട്ട് ഒന്നും അറിയാത്തത് പോലെ നടന്നു പോയത് , അവളുടെ കൈയില്‍ കിട്ടിയ സ്കെയിൽ കൊണ്ട് എന്നെ ലക്ഷ്യമാക്കിയുള്ള ഏറു ക്രിത്യമായി കൊണ്ടതോ ജോലി കഴിഞ്ഞു കയറി വന്ന അച്ചന്റെ തലയിലും...
എന്നെയും പാറുവിനെയും മാറി മാറി നോക്കിയിട്ട് തലയും തടകി കൊണ്ട് അച്ഛന്‍ അകത്തേക്ക് പോയ ഉടനെ , അവളുടെ അഹങ്കാരം ഇന്നത്തോട് കൂടി തീർത്ത് കൊടുക്കണമെന്ന് പറഞ്ഞു കൊണ്ട് അമ്മ ഹാളിലെക്ക് വന്നത് , അമ്മയെ കണ്ടയുടനെ അവള്‍ ഓടി വന്നു എന്റെ പുറകില്‍ ഒളിച്ചു ,
എന്നെ കാണുമ്പോള്‍ ഉള്ള ദേഷ്യമെയുള്ളു പാറുവിനു, അവളുടെ പടിത്തം കഴിഞ്ഞാല്‍ ഉടനെ എന്റെ റൂമില്‍ വരും , പിന്നെ ഞാൻ ഉറങ്ങുന്നത് വേരെ അവളുടെ സ്കൂളിലെയും, ട്യൂഷന്‍ സെന്ററിലെയും വീര കഥകള്‍ ഓരോന്നായി പറഞ്ഞു കൊണ്ടെയിരുക്കും, ഞാൻ ഉറങ്ങിന്ന് കണ്ടാല്ലെ അവള്‍ നിറുത്താറുള്ളു..
അന്ന് അച്ചന്റെ പെങ്ങൾ വീട്ടില്‍ വന്ന ദിവസമായിരുന്നു, പതിവ് പോലെ പാറു പടിത്തം കഴിഞ്ഞു എന്റെ റൂമില്‍ വന്നു , അവളുടെ കഥകള്‍ അവതരിപ്പിക്കുന്നതിനിടയിലാണ് കഥക് തുറന്നു അപ്പച്ചി എന്റെ റൂമിലെക്ക് കടന്നു വന്നത് , പാറുവിനെയും എന്നെയും ഒന്നു മാറി മാറി നോക്കിയോന്ന് ചിരിച്ചിട്ട് അവർ പുറത്തേക്ക് പോയി ,
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരടിയുടെ ശബ്ദവും അച്ചന്റെ ബഹളവും കൂടി കേട്ട് കൊണ്ടാണ് ഞങ്ങള്‍ ഓടി ഹാളിലെക്ക് എത്തിയത് , എന്നെ കണ്ടയുടനെ കവിളില്‍ കൈ വെച്ച് നിൽക്കുന്ന അപ്പച്ചിയുടെ മുന്നിലെക്ക് എന്നെ നീക്കി നിറുത്തിയിട്ട് അച്ഛന്‍ പറഞ്ഞു , നീ പറഞ്ഞത് ശരിയാ, ഇവന്‍ അവളുടെ വയറ്റില്‍ അല്ല ജനിച്ചത്, വിവാഹം കഴിഞ്ഞു ആറു കൊല്ലമായിട്ടും കുട്ടികള്‍ ജനിക്കാത്തത് കൊണ്ട് തന്നെയാ ഇവനെ ഞങ്ങള്‍ ധത്തെടുത്തത്, അത് കഴിഞ്ഞു നാലു വർഷം കഴിഞ്ഞിട്ടാ ഇവൾ ജനിക്കുന്നത്, അതുകൊണ്ട് അവര്‍ അങ്ങളെയും പെങ്ങളും അല്ലാതാകുമോടി, മേലാൽ നിന്റെ നിഴല്‍ പോലും എന്റെ മക്കളുടെ മുകളില്‍ വീഴരുതെന്ന് പറഞ്ഞിട്ട് അച്ഛന്‍ അകത്തേക്ക് പോയപ്പോള്‍ എന്റെയും അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു .
ഇത് പോലെ ബന്ധുക്കളിൽ പലരുടെയും കുത്ത് വാക്കുകള്‍ കേട്ടിട്ടുള്ള എനിക്ക് വലിയ വിഷമം തോന്നിയില്ലെങ്കിലും ആദ്യമായിട്ടറിഞ്ഞ എന്റെ പാറുവിനത് ഒരു ഷോക്ക് തന്നെയായിരുന്നു , പതിയെ പതിയെ അവള്‍ എന്നില്‍ നിന്നും അകലാൻ തുടങ്ങി , എന്റെ മുഖത്ത് നോക്കതെയായി, വിശേഷങ്ങള്‍ പറയാൻ റൂമില്‍ വരാതയായി,
ബാക്കി എന്തിനെക്കാളും എന്റെ പാറുവിന്റെ അവഗണന എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, അത് കൊണ്ട് തന്നെയാണ് അച്ചന്‍ ഒരു കത്ത് എഴുതി വെച്ചിട്ട് എല്ലാവരും ഉറങ്ങിയതിനു ശേഷം എങ്ങോട്ടെങ്കിലും പോകമെന്ന് തീരുമാനിച്ചത് .
കഥക് തുറന്നു പുറത്തേക്ക് ഇറങ്ങിയ ഉടനെ തന്നെ
എന്നെ തനിച്ചാക്കിയിട്ട് പോകാന്‍ പറ്റുമോ എന്റെ ചേട്ടന്‍ , തിരിഞ്ഞു നോക്കുമ്പോള്‍ നിറ കണ്ണുകളോടെ എന്റെ പാറു വാതിലില്‍ നിൽക്കുന്നു,
മോളെ അത് ചേട്ടായി , എന്റെ വാക്കുകള്‍ പൂർത്തികരിക്കും മുമ്പേ കരഞ്ഞു കൊണ്ട് വീണ്ടും അവള്‍ ചോദിച്ചു , എന്നെ വിട്ടിട്ട് പോകാന്‍ കഴിയുമ്മോ എന്റെ ചേട്ടായിക്ക്
അത് മോളു മീണ്ടാതെയായപ്പോൾ ചേട്ടായി വീണ്ടും അനാധനയത് പോലെ തോന്നി മോളെ
ഉയര്‍ന്ന ഒരു എങ്ങലടി ശബ്ദ്ധത്തോടെ സോറി ചേട്ടായി എന്ന് പറഞ്ഞു എന്റെ പാറു കെട്ടി പിടിച്ചപ്പോൾ അറിയുന്നുണ്ടായിരുന്നു ഞാൻ ഒരു കൂടപിറപ്പാകൻ ഒരെ വയറ്റില്‍ ജനിക്കണമെന്നില്ല എന്നുള്ളത് .
Shanavas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo