അച്ഛാ, നാളെയെങ്കിലും ചോറ് കിട്ടുമോ
°°°°°°°°°°°°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ബ്യൂട്ടി പാർലറിൽ പോയി വന്നപ്പോൾ
നേരം വൈകി.
വേലക്കാരി വിളമ്പിയ ഭക്ഷണം
ചൂടാറിയിരുന്നു.
കൊച്ചമ്മ അത് വലിച്ചെറിഞ്ഞു,
ഉച്ചക്ക് ഒന്നും കഴിക്കാതിരുന്നു.
നേരം വൈകി.
വേലക്കാരി വിളമ്പിയ ഭക്ഷണം
ചൂടാറിയിരുന്നു.
കൊച്ചമ്മ അത് വലിച്ചെറിഞ്ഞു,
ഉച്ചക്ക് ഒന്നും കഴിക്കാതിരുന്നു.
എന്നും പോകുന്ന
സ്ററാർ ഹോട്ടലിലെ ബിരിയാണി
മടുത്തത് കൊണ്ട്
എന്റെ മകൻഇന്നലെ
അത്താഴം കഴിക്കാതിരുന്നു.
സ്ററാർ ഹോട്ടലിലെ ബിരിയാണി
മടുത്തത് കൊണ്ട്
എന്റെ മകൻഇന്നലെ
അത്താഴം കഴിക്കാതിരുന്നു.
പറഞ്ഞുറപ്പിച്ച
കോടികളുടെ കച്ചവടം
അപ്രതീക്ഷിതമായി അലസിപ്പോയ
നിരാശയിൽ
എന്റെ സുഹൃത്ത്
ഇന്നലെ മുഴുവനും
ഭക്ഷണം കഴിക്കാതെ
പുക വലിച്ചിരുന്നു.
കോടികളുടെ കച്ചവടം
അപ്രതീക്ഷിതമായി അലസിപ്പോയ
നിരാശയിൽ
എന്റെ സുഹൃത്ത്
ഇന്നലെ മുഴുവനും
ഭക്ഷണം കഴിക്കാതെ
പുക വലിച്ചിരുന്നു.
പ്രണയ സല്ലാപത്തിനിടയിൽ,
നാക്കു പിഴയായ വാക്കിൽ തൂങ്ങി
കാമുകിയും കാമുകനും
അത്താഴം കഴിക്കാതെ കിടന്നുറങ്ങി.
നാക്കു പിഴയായ വാക്കിൽ തൂങ്ങി
കാമുകിയും കാമുകനും
അത്താഴം കഴിക്കാതെ കിടന്നുറങ്ങി.
തെരഞ്ഞെടുപ്പിൽ
സ്വന്തം പാർട്ടിക്കു പരാജയം.
നേതാവും അണികളും
ഉണ്ണാതെ, ഉറങ്ങാതെ
നേരം വെളുപ്പിച്ചു.
സ്വന്തം പാർട്ടിക്കു പരാജയം.
നേതാവും അണികളും
ഉണ്ണാതെ, ഉറങ്ങാതെ
നേരം വെളുപ്പിച്ചു.
കലത്തിലെ അരി കഴിഞ്ഞിട്ടു
ദിവസങ്ങളായി.
വിശന്നു കരഞ്ഞ കുട്ടികൾ
ഉറങ്ങുന്നതിനു മുൻപ് കോരനോട് ചോദിച്ചു.
-- അച്ഛാ,
നാളെയെങ്കിലും ചോറ് കിട്ടുമോ ?
ദിവസങ്ങളായി.
വിശന്നു കരഞ്ഞ കുട്ടികൾ
ഉറങ്ങുന്നതിനു മുൻപ് കോരനോട് ചോദിച്ചു.
-- അച്ഛാ,
നാളെയെങ്കിലും ചോറ് കിട്ടുമോ ?
°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,മുതുവറ
സായ് ശങ്കർ,മുതുവറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക