അഞ്ചിലമ്മ
""""""""""""""""""
1,കണ്ണ്,
""""""""""""""""""
1,കണ്ണ്,
അമ്മ
ഒരോർമ്മയായതിൽ പിന്നെയാണ്
വഴികളിൽ ഞാനൊരു കുരുടനായത്.
കല്ലും മുള്ളും കാലിൽ തറച്ചത്.
ഒരോർമ്മയായതിൽ പിന്നെയാണ്
വഴികളിൽ ഞാനൊരു കുരുടനായത്.
കല്ലും മുള്ളും കാലിൽ തറച്ചത്.
2,കാത്,
അമ്മ
ഒരോർമ്മയായതിൽ പിന്നെയാണ്
നല്ല കേൾവിയിൽ
ഞാനൊരു ബധിരനായതും
വേണ്ടാത്തതൊക്കെ കാതിലെത്തിയതും.
ഒരോർമ്മയായതിൽ പിന്നെയാണ്
നല്ല കേൾവിയിൽ
ഞാനൊരു ബധിരനായതും
വേണ്ടാത്തതൊക്കെ കാതിലെത്തിയതും.
3,മൂക്ക്,
അമ്മ
ഒരോർമ്മയായതിൽ പിന്നെയാണ്
സ്നേഹത്തിന്റെ
ഗന്ധം തേടി
ഞാനൊരു
ശുനകനായ് അലയാൻ തുടങ്ങിയത്.
ഒരോർമ്മയായതിൽ പിന്നെയാണ്
സ്നേഹത്തിന്റെ
ഗന്ധം തേടി
ഞാനൊരു
ശുനകനായ് അലയാൻ തുടങ്ങിയത്.
4,നാക്ക്,
അമ്മ
ഒരോർമ്മയായതിൽ പിന്നെയാണ്
രുചികൾ അറിയാതെ പോയതും
അരുചികൾ രുചികളായതും.
മൗനിയായ അച്ഛന്റെ മുന്നിൽ
ഞാനൊരു ഊമയായതും,
അച്ഛനെന്നെ മനസ്സിലാവാതെ വന്നതും.
ഒരോർമ്മയായതിൽ പിന്നെയാണ്
രുചികൾ അറിയാതെ പോയതും
അരുചികൾ രുചികളായതും.
മൗനിയായ അച്ഛന്റെ മുന്നിൽ
ഞാനൊരു ഊമയായതും,
അച്ഛനെന്നെ മനസ്സിലാവാതെ വന്നതും.
5,ത്വക്ക്,
അമ്മ
ഒരോർമ്മയായതിൽ പിന്നെയാണ്
സാന്ത്വനസ്പർശം
ഞാനറിയാതെ പോയത്.
വേദനനയിൽ
നീറി നീറി ഞാൻ
ഞാനല്ലാതെയായത്.
"""""""""""""""""""""""""""""""
ഷാനവാസ്, എൻ, കൊളത്തൂർ.
ഒരോർമ്മയായതിൽ പിന്നെയാണ്
സാന്ത്വനസ്പർശം
ഞാനറിയാതെ പോയത്.
വേദനനയിൽ
നീറി നീറി ഞാൻ
ഞാനല്ലാതെയായത്.
"""""""""""""""""""""""""""""""
ഷാനവാസ്, എൻ, കൊളത്തൂർ.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക