Slider

മറക്കാതിരിക്കുക , ഇവരാണ് നമ്മുടെ അന്ന ദാതാക്കൾ

0
മറക്കാതിരിക്കുക , ഇവരാണ് നമ്മുടെ
അന്ന ദാതാക്കൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മുഷിഞ്ഞു കീറിയ വസ്ത്രങ്ങളിൽ
പൊതിഞ്ഞ,
കറുത്തുണങ്ങിയ മനുഷ്യ രൂപങ്ങൾ.
പ്രതീക്ഷകളറ്റ മുഖങ്ങളിൽ
വിടരുന്നത് യാതനകൾ മാത്രം.
ഇവരാണ് കർഷകർ.
മറക്കാതിരിക്കുക,
ഇവരാണ് നമ്മുടെ അന്ന ദാതാക്കൾ.
പാദരക്ഷകൾ ഇല്ലാത്ത കാൽവെള്ളകളിൽ
തഴമ്പും മുഴകളും.
ചുവന്ന മാംസം പുറത്തു കാണുന്ന
മുറിവുകളും വേദനയും.
ഇവരാണ് കർഷകർ.
മറക്കാതിരിക്കുക,
ഇവരാണ് നമ്മുടെ അന്ന ദാതാക്കൾ.
തുമ്പുകൾ തേഞ്ഞു പോയ
മുരടിച്ച കൈവിരലുകളുമായി
പൊരി വെയിലിൽ
വിയർപ്പു കുടിച്ചു കൊണ്ട്
ഇവർ നമ്മുക്കായി അന്നം
വിളയിക്കുന്നു.
മറക്കാതിരിക്കുക,
ഇവരും മനുഷ്യരാണ്.
°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ, മുതുവറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo