എഴുത്തുകാരൻ .[കവിത .]
......................
ഇനിയെനിക്ക് വേണ്ടത്
നിന്റെ കണ്ണുകളാണ്.
എന്റെ കാഴ്ച്ചകൾക്ക്
തിമിരം ബാധിച്ചെന്ന
നിന്റെ പരാതികൾക്ക്
അന്ത്യം കുറിക്കാൻ
ഇനിയെനിക്ക് വേണ്ടത്
നിന്റെ കണ്ണുകളാണ്.!/
എന്റെ ചിന്തകളെയെല്ലാം
ചങ്ങലയിൽ ബന്ധിക്കാൻ
നിന്റെ ബുദ്ധി എനിക്ക് നല്കു.
എന്റെ നാവരിഞ്ഞ് കളയുക നീ.
പകരം പുലയാട്ടു പുലമ്പുന്ന
നിന്റെ നാവെനിക്കു നല്കു.
കൈകളും ,കാലുകളും
നാവും ബന്ധിച്ചെന്നെ
എന്തിനീ തെരുവിന്റെ മൂലയിൽ
വെന്തുനീറാനായി കൊണ്ടുവന്നു.
ചൂഴ്ന്നെടുത്ത കണ്ണനിക്കു
തിരിച്ചു നല്കു
അറുത്തെടുത്ത നാവും.
കാണുന്ന കാഴ്ച്ചക്ക്
പ്രതികരിക്കാതെ
ശബ്ദിക്കാതെ എനിക്ക്
ജീവിക്കാനാവില്ല എന്ന
തിരിച്ചറി വെങ്കിലും
നിനക്കുണ്ടാവണം'
കാരണം ,
ഞാനൊരു എഴുത്തുകാരനാണ്!
..................................
അസീസ് അറക്കൽ
ചാവക്കാട്
......................
ഇനിയെനിക്ക് വേണ്ടത്
നിന്റെ കണ്ണുകളാണ്.
എന്റെ കാഴ്ച്ചകൾക്ക്
തിമിരം ബാധിച്ചെന്ന
നിന്റെ പരാതികൾക്ക്
അന്ത്യം കുറിക്കാൻ
ഇനിയെനിക്ക് വേണ്ടത്
നിന്റെ കണ്ണുകളാണ്.!/
എന്റെ ചിന്തകളെയെല്ലാം
ചങ്ങലയിൽ ബന്ധിക്കാൻ
നിന്റെ ബുദ്ധി എനിക്ക് നല്കു.
എന്റെ നാവരിഞ്ഞ് കളയുക നീ.
പകരം പുലയാട്ടു പുലമ്പുന്ന
നിന്റെ നാവെനിക്കു നല്കു.
കൈകളും ,കാലുകളും
നാവും ബന്ധിച്ചെന്നെ
എന്തിനീ തെരുവിന്റെ മൂലയിൽ
വെന്തുനീറാനായി കൊണ്ടുവന്നു.
ചൂഴ്ന്നെടുത്ത കണ്ണനിക്കു
തിരിച്ചു നല്കു
അറുത്തെടുത്ത നാവും.
കാണുന്ന കാഴ്ച്ചക്ക്
പ്രതികരിക്കാതെ
ശബ്ദിക്കാതെ എനിക്ക്
ജീവിക്കാനാവില്ല എന്ന
തിരിച്ചറി വെങ്കിലും
നിനക്കുണ്ടാവണം'
കാരണം ,
ഞാനൊരു എഴുത്തുകാരനാണ്!
..................................
അസീസ് അറക്കൽ
ചാവക്കാട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക