നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയവും രതിയും.

പ്രണയവും രതിയും.
പ്രണയത്തിന്റെ സൗന്ദര്യം പൂത്തുലഞ്ഞ് പൂർണ്ണമാകുന്നതെപ്പോഴാണ്...?
കാമഭാവനയിൽ ചിറകടിച്ചുയർന്ന് 
സായൂജ്യം കണ്ടെത്തുമ്പോഴാണോ..?
പ്രണയം പകരുന്നത്,
വരികൾ പങ്കുവെക്കുന്നത്,എന്താണ്..?
സൗന്ദര്യത്തെ താലോലിക്കുമ്പോഴോ..?
അവളുടെ / അവന്റെ രൂപ സൗകുമാര്യങ്ങൾ വർണ്ണിച്ച് സ്വന്തമാക്കാൻ അതിലലിയാൻ ആഗ്രഹിക്കുമ്പോഴോ,പ്രണയമാകുന്നത് ?
അപ്പോൾ ആ വർണ്ണനകൾ കാമത്തിൽ നിന്നുയരെടുക്കുന്ന ചിന്തകൾ തന്നെയല്ലേ ?
പ്രണയത്തിന്റെ വരികൾ ഒന്നേ പറയുന്നുള്ളു
''എനിക്കു നിന്നെ വേണമെന്ന് "
കാമത്തിന്റെ വരികളും അതു തന്നെ പറയുന്നു എനിക്കു നിന്നെ വേണമെന്ന് .
അതിരുകൾ തിരിക്കുന്നത് എവിടെയാണ്..?
വരികളിലൂടെ പ്രണയിക്കാം നമുക്ക്
ഒരു കൂട്ടക്ഷരം പോലെ പിരിച്ചെഴുതാതെപ്പോഴും ആലിംഗനത്തിലമർന്ന്,
മഞ്ഞും മഴയും നിലാവും പെയ്യുന്നതറിയാതെ,
വിശപ്പും ദാഹവുമില്ലാതെ,
നിൻ്റെ ഗന്ധം നുകർന്ന്
ഭാഷയില്ലാതെ, നീയും ഞാനുമില്ലാതെ....
ഈ വരികൾ പ്രണയമാണോ..?
ഈ വരികളിൽ കാമമില്ലേ..?
എവിടെയാണ് അയ്യേ ഞാൻ വായിക്കില്ല.
എന്നു പറഞ്ഞ് മുഴുവനും വായിച്ച് ഏമ്പക്കമിടുന്നവരുടെ മനസ്സ്. ?
മനസ്സുനിറയും വരേ ചുംബിച്ച് വിവശയാക്കി എൻ്റെ കൈവിരലുകളുടെ തബലപ്പെരുക്കങ്ങളാൽ നിയന്ത്രിതമായ നിൻ്റെ മേനിയിൽ പുക്കൾ വിടരുന്നതും സുഗന്ധം പരക്കുന്നതു മാസ്വദിച്ച് ഈർപ്പമണിഞ്ഞു നീ ദാഹിക്കുമ്പോൾ ഭ്രാന്തമായ ആവേശത്തോടെ
ഒരു യാഗാഗ്നി പോലെജ്വലിച്ചുയർന്ന്
നിൻ്റെ നിശ്വാസങ്ങൾ മഴമുകിലായ് മാറുമ്പോൾ ആണിൻ്റെ പൗരുഷത്തിൽ പുളകിതയായി നീ സ്വയം മറക്കുമ്പോൾ, ജൻമസാഫല്യത്തോടെ പുതിയ ഉയിരിനുറവതീർക്കുമ്പോൾ ഞാനെന്ന സത്വം നിന്നിലടിയറവു പറഞ്ഞ്
നിൻ്റെ പാദങ്ങളെ ചുംബിച്ച് നിർവൃതിയടയുകയാണ്.
ഇതിൽ രതിയും പ്രണയവും ഇണചേരുന്നുവോ..?
പ്രണയിക്കുന്നവർ ആലിംഗനം ചെയ്യാമോ
ചുംബിക്കാമോ..?
പ്രണയത്തെയും രതിയേയും വേർതിരിക്കുന്ന
ആ അവനവൻ കടമ്പ ആരിലൊക്കെ ഏതു വിധമാണെന്നാർക്കറിയാം.
അറിയാവുന്നവർ പറയണം.
Babu Thuyyam.
14/03/18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot