നോവൽ
🌓
🦇രണ്ടാം യാമം
💐
🕷




അദ്ധ്യായം 11
മാധവൻ തിരികെ റൂമിലെത്തിയതും പ്രകാശ് ചോദിച്ചു
എന്താ മാധവാ അപ്പോൾ കഥ പറയാൻ തുടങ്ങുകയല്ലേ.?
അവൻ അലമാരിക്കു മുകളിലിരുന്ന പായെടുത്തു നിലത്തു വിരിച്ചിരുന്നു
കേൾക്കാൻ സാറു റെഡിയെങ്കിൽ ദാ തുടങ്ങി കഴിഞ്ഞു
സാർ അന്നു നമ്മൾ മാർട്ടിനുണ്ടായ അനുഭവം പറഞ്ഞല്ലേ നിർത്തിയത് ..?
അതേ....
അതേ തുടർന്നു നാട്ടിൽ വലിയൊരു ഭീകരാന്തരീക്ഷം തന്നെ ഉടലെടുത്തു
പ്രേതോപദ്രവമോ അതോ കള്ളൻമാരൊ എന്നറിയാതെ പോലീസും ജനങ്ങളും കുഴങ്ങി .കാരണം പ്രേതത്തിനെ ഭയന്നു അങ്ങനുള്ള അന്യേഷണം എല്ലാ ഉദ്ധ്യേഗസ്ഥരും കണ്ണടച്ചു .ഇരുട്ടിനെ ആ ഗ്രാമമേ ഭയന്നു തുടങ്ങി.
സന്ധ്യ മയങ്ങിയാൽ കവലകൾ ഉറങ്ങും ആരും വീടിനു പുറത്തു വരാതായി.
മീരയുടെ ആത്മാവിനെ എല്ലാവരും ശാപവാക്കുകളാൽ മൂടി
അങ്ങനെ തെക്കേ മനയിൽ മീരയെ തളക്കാൻ ഭട്ടതിരിയുടേയും പോർക്കലി തിരുമേനിയുടേയും കാർമ്മികത്വത്തിൽ പൂജാ കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി
കുരുത്തോലയും മാവിലയും കവിങ്ങിൻ പാളയാലും അലങ്കരിച്ച പന്തലിൽ ഹോമ കുണ്ഠങ്ങളും പൂജക്കായുള്ള കളങ്ങളും തയ്യാർ ആയിക്കഴിഞ്ഞു .
ആദ്യം ഗണപതി ഹോമം .അതിനുശേഷം ദേവിക്കു ഗുരുതി .പരദേവതേയും കുലദേവതകളേയും യഥാ സമയം പൂജകൾ നൽകി . ശേഷം അവർ മീരയെ ആവാഹിച്ചു വരുത്തുവാൻ മന്ത്രങ്ങൾ ഉരുവിട്ടു
ചുറ്റും കൂടി നിന്നവർ നാമ ജപങ്ങളിൽ മുഴുകി
കാറ്റിൽ മന്ത്രാക്ഷരങ്ങൾ പ്രതിധ്വനിച്ചു
എല്ലാരും നോക്കി നിൽക്കേ ഹോമക്കുണ്ടത്തിലേക്കു നെയ്മുക്കി തോർത്തിൽ നിറഞ്ഞ തേനുറുമ്പുകളെ ഹോമിക്കുവാൻ തുടങ്ങി ഭട്ടതിരി
പെട്ടന്നാണു ഹോമ കുണ്ഠത്തിനു നടുവിൽ മീരയുടെ രൂപം പ്രത്യക്ഷമായത്
അതുകണ്ടു നിന്ന എല്ലാവരുടേയും മനസ്സും ശരീരവും ഭയത്താൽ വലിഞ്ഞു മുറുകി
അല്ല സത് കർമ്മങ്ങൾ മാത്രം ചെയ്യുന്ന ഭട്ടതിരി ...,എന്തിന്റെ പേരിലാണു എന്നെ ബന്ധനസ്തയാക്കി ഇല്ലാണ്ടാക്കാൻ ശ്രമിക്കുന്നത് ..?അവളുടെ ദയനീയ മായ ചോദ്യം മാറ്റൊലി കൊണ്ടു ആ മനയാകെ.."""
നീ....ഈ ഗ്രാമത്തേ ഇരുട്ടിലാക്കുന്നു.അവരെ രക്ഷിക്കാൻ നിന്നേ ഇല്ലാതാക്കിയേ മതിയാവു...ഭട്ടതിരിയുടെ മറുപടി കേട്ടതും അവൾ പൊട്ടിച്ചിരിച്ചു
ഹ ഹ ഹ അല്ല ഭട്ടതിരി ഞാൻ കാരണം ആരുടെ ഉയിരാണു പോയത് ?
ഉയിരെടുക്കാൻ..,നിനക്കായില്ല എന്നതല്ലേ സത്യം..?
അല്ലല്ലോ..,എനിക്കു വേണ്ടത് ഒരേ ഒരു ഉയിര് .,,അതു എടുത്തേ ഞാൻ പോകുകയും ഉള്ളു .അതിനെനിക്കു സാധിക്കയും ചെയ്യും ഈ നിമിഷവും .ഉപ്പു തിന്നവൻ വെള്ളം കുടിച്ചോ മതിയാവൂ .നീ എന്നെ ഇല്ലാണ്ടാക്കിയാലും അതു നടക്ക തന്നെ ചെയ്യും .നിന്റെ മാന്ത്രിക വിദ്യകൾക്കു തോൽപ്പിക്കാനാവാത്ത ആളാണു എനിക്കു തുണ.എന്റെ വഴിയിൽ കാരണമറിയാതെ നീ തടയാൻ ശ്രമിച്ചാൽ നീ തന്നെ നിന്റെ കുഴി വെട്ടുവാണന്നു മറക്കണ്ട
അതും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ടവൾ അപ്രത്യക്ഷയായി...
ഇല്ല തന്നാലാവുന്നില്ല അവളെ തളക്കാൻ .അവൾ ആവാഹനത്തിൽ നിന്നും വഴുതി മാറുന്നു .അവൾക്കു തുണയായി ഏതോ ഒരു ശക്തിയുണ്ട് എന്നും പറഞ്ഞു ഭട്ടതിരി ആവണി പലകയിൽ നിന്നും ചാടിയെഴുന്നേറ്റു.
ഇനിയൊന്നും ചെയ്യാൻ.,,അവളെ തളക്കാൻ പറ്റുകില്ലന്നാണോ സ്വാമി പറയുന്നത് ?
രാമകൈമൾ ഭീതിയോടെ ചോദിച്ചു.
ആവില്ല എന്നല്ല ..അവളെക്കുറിച്ചെല്ലാം അറിഞ്ഞെങ്കിലെ ആആത്മാവിനെ എങ്ങിനെ തളക്കണം എന്നു പറയാനാവു .ആദ്യമല്ല അവൾ തന്റെ മാന്ത്രിക കളങ്ങളിൽ നിന്നു എന്റെ മന്ത്രങ്ങൾക്കു പിടിതരാതെ രക്ഷപെടുന്നത് .
ഏതോ ഒരാൾ... അയാൾ ,ആത്മാവല്ല മഹാ മാന്ത്രികനായ ഒരാൾ .
അവളുടെ ലക്ഷ്യങ്ങൾക്കു തുണ നിൽക്കുന്നു.നമ്മുടെ ഒാരോ പൂജയിലും അയാൾ വിഗ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു അതാണവൾ നമുക്കു വശഗതയാവാത്തത്
ആർക്കെങ്കിലും മീരയെ കുറിച്ചറിയുമെങ്കിൽ തുറന്നു പറ .എങ്കിലീ നാടിനെ അവളിൽ നിന്നും ഞാൻ രക്ഷിക്കാം
അത്രയും പറഞ്ഞു ഭട്ടതിരി ചുറ്റിനും കൂടി നിന്നവരേ നോക്കി ..!!!
ഒന്നും അറിയില്ല എന്നു സൂചിപ്പിക്കും പോലെ എല്ലാവരും തല താഴേക്കു കുമ്പിട്ടു നൽക്കുന്നു
എനിയവളെ തളച്ചില്ലങ്കിൽ അതു തന്റെ തന്നെ മരണത്തിനു കാരണമാകും എന്നയാൾ ചിന്തിച്ചു
മുറ്റത്തേക്കിറങ്ങി വന്ന മത്തശ്ശി വിളിച്ചു പറഞ്ഞു
സ്വാമി അവളെന്തു ചെയ്തെന്നാ .?അവളോടല്ലേ എല്ലാരും തെറ്റു ചെയ്തത് അവളുടെ ആത്മാവിനും വേണ്ടേ ശാന്തി..അവൾ വന്ന കാര്യം സാധിച്ചിട്ടു പൊയ്ക്കോളുമെന്നേ...അതിനു തടസം സ്വാമി നിന്നാൽ അവൾ ഒരു പക്ഷെ സ്വാമിയെ തന്നെയാവും ആദ്യം കൊല്ലുക ഹഹഹ അവർ പൊട്ടിച്ചിരിച്ചു
അപ്പോൾ ഈ കിളവിക്കെല്ലാം അറിയാം ഇനിയെന്തെങ്കിലും ചെയ്യണേൽ ഇവർ മനസ്സു വെച്ചാലെ നടക്കു .കാര്യങ്ങൾ ലോഹ്യത്തിലിവരോടു ചോദിച്ചറിയുന്നതാവും ബുദ്ധി എന്നയാൾ മനസ്സിൽ ചിന്തിച്ചു .ശേഷം അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു
***************************************
ആളുകൾ ഒഴിഞ്ഞു തുടങ്ങി വരാന്തയിലിരുന്നു വെറ്റില മുറുക്കുന്ന അമ്മുമ്മയുടെ അടുത്തു ചെന്നിരുന്നു ഭട്ടതിരി
അല്ല ..,അമ്മുമ്മേ ഞാനും ഒന്നു മുറുക്കിക്കോട്ടേ...?
അവരുത്തരമൊന്നും പറയാതെ തന്നെ വെറ്റില ചെല്ലം ഭട്ടതിരിക്കു സമീപത്തേക്കു നീക്കി വെച്ചു കൊടുത്തു
അവരുത്തരമൊന്നും പറയാതെ തന്നെ വെറ്റില ചെല്ലം ഭട്ടതിരിക്കു സമീപത്തേക്കു നീക്കി വെച്ചു കൊടുത്തു
അമ്മുമ്മക്കു ഭയമില്ലേ.,?
ആരെ!!!
അല്ല മീരയെ
അവളെ എന്തിനു ഞാൻ ഭയപ്പെടണം അവളു നേരുള്ളോള..,!!!
ശരിക്കും മീര എങ്ങനാ.. മരിച്ചേ..,?
ആരു മരിച്ചെന്ന് കൊന്നതല്ലേ..,
ആരു കൊന്നന്നു ആ കുട്ടി ആത്മഹത്യ ചെയ്തതാണന്നല്ലോ ഞാനറിഞ്ഞേ...?
നീ എന്തറിഞ്ഞന്നാടാ...കൊച്ചനേ..അവളാരാന്നറിയുമോ ?അവളെങ്ങനാ ഇവിടെ വന്നതെന്നറിയുമോ..?
ഇല്ല അമ്മുമ്മ പറ
അവളേ..കുറിച്ചറിയണേൽ അവളുടെ അച്ഛൻ ഭരതനെ അറിയണം .ഭരതൻ ആരായിരുന്നറിയണം ?
എന്നാൽ അമ്മുമ്മ പറ ഞാൻ കേൾക്കട്ടെ.,
നീ അവളെ ദ്രോഹിക്കില്ലന്നുറപ്പു തരാം എങ്കിൽ ഞാൻ പറയാം..ആരും കേൾക്കണ്ട നീ വാ..അയാളുടെ കൈകളിൽ പിടിച്ചോണ്ടു അവർ അവരുടെ മുറിയിലേക്കു നടന്നു .ആരും ഈ വീട്ടിൽ അവരുടെ മുറിയിൽ കയറാറില്ല .വാതിലിൽ വന്നാലേ അവർ ബഹളമിടും ആദ്യമായി മറ്റൊരാളെ വിളിച്ചു മുറിയിൽ രഹസ്യം പറയാൻ കൊണ്ടു പോകുന്നതു .ഹിമ ശ്രദ്ധിച്ചിരുന്നു .അവർ അറിയാതെ അവൾ അവരെ പിൻ തുടർന്നു
അന്നെത്തെ സംഭവത്തോടെ അവൾ മീരയെന്ന പേരെ വെറുത്തിരുന്നു ഭയത്താൽ.ബാധകേറിയ അഭിനയവും ഭട്ടതിരിയുടെ സഹായത്താൽ നിർത്തിയിരുന്നു.
പക്ഷെ സുധി അവനെ ഇനി കാണുന്നെങ്കിൽ അവൾ മീരയുടെ പ്രശ്നം തീർന്നിട്ടു വേണം അങ്ങനെ ഒാരോന്നും ചിന്തിച്ചിരിക്കുമ്പോളാണു അമ്മുമ്മ കഥ പറയാൻ അയാളുമായി പോകണത് .
ബാധയില്ലന്നു പറഞ്ഞതിൽ പിന്നെ അമ്മുമ്മ അവളെ അടുപ്പിക്കുന്നില്ല കഥ ചോദിച്ചാൽ ചൂടാവും .കാരണം ചോദിച്ചപ്പോൾ അമ്മുമ്മ പറഞ്ഞതു എന്റെ മീരകുഞ്ഞിനെ വാക്കുകൾ കൊണ്ടു പോലും മുതലെടുക്കുന്നവരെ ഇഷ്ടമല്ലന്നത്രേ .,ഇത്രയധികം സ്നേഹം തോന്നാൻ ആരായിരിക്കും അമ്മുമ്മക്കു മീര
അവൾ വാതിലിന്റെ ചെറിയ വിടവിലൂടെ ചെവി കൂർപ്പിച്ചിരുന്നു മീരയെക്കുറിച്ചറിയാൻ
എന്തിനാ അവളെക്കുറിച്ചു പറയാൻ അകത്തു കയറി കുറ്റിയിടണേ ഈ അമ്മുമ്മക്കു വട്ടാണോ..,
കുറച്ചു നേരമായ് ശബ്ദമൊന്നും കേൾക്കാതായപ്പോൾ എന്തെന്നറിയാൻ അവൾ വാതിൽ വിടവിലൂടെ മുറിക്കുള്ളിലേക്കു നോക്കി അവൾക്കവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല
അവൾ ഞെട്ടി വിറച്ചു ചാടിയെഴുന്നേറ്റോടി ഒച്ചയുണ്ടാക്കാതെ...
എവിടെയൊക്കെയോ ഭയത്താൽ ഒാടുന്നതിനിടയിൽ അവൾ തട്ടി മറിഞ്ഞു വീണു..അതുകണ്ടങ്ങോട്ടു വന്ന രാമകൈമൾ ചോദിച്ചു എന്താ.,,എന്തു പറ്റി നിനക്ക്
അവളുടെ മുഖത്തു ഭീതിയായിരുന്നു ഒന്നും പറയാതെ വിറക്കുന്ന കൈകളാൽ അവൾ അമ്മുമ്മയുടെ മുറിയുടെ നേരെ കൈകൾ കാട്ടി എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക