നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരുവനന്തപുരം നഗരത്തിെല

തിരുവനന്തപുരം നഗരത്തിെല പ്രസിദ്ധമായ ഒരു പള്ളി..
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്പാണ്... അന്നത്തേ രാത്രി ഈ സംഭവം നടക്കുന്നത് വരെ ,
ക്ഷേത്ര പൂജാരിമാരേയും ,പള്ളിയിലെ അച്ചന്മാരേയും ,മന്ത്രിച്ചു ഓതുന്ന ഉസ്താദുമാരേയും എനിക്ക് ബഹുമാനമായിരുന്നു..
ഭൂമിയിലെ ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ആണല്ലോ ഇവര്‍..
ദൈവീകമായ അനുഗ്രഹം സിദ്ധിച്ചവര്‍,സിനിമയിലും സീരിയലിലും ഒക്കെ സകല ഭൂതപ്രേത പിശാചുക്കളും ഇവരുടെ മുന്നില്‍ മുട്ടു മടക്കും... ബട്ട് അന്നത്തെയാ രാത്രി..
പാറ്റൂ രില്‍ ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിച്ച ഫ്ളാറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ടാണ് ഞാനന്നു നഗരത്തിലെത്തുന്നത് ..അന്നു കൺസ്ട്രക്ഷൻ വര്‍ക്കാണു ജോലി.
ആ സമയത്താണ് നഗര മദ്ധ്യത്തിലെ ഒരു പള്ളിസെമിത്തേരിയിലെ പുതിയൊരു കല്ലറ ,ഗ്രാനൈറ്റ് വിരിച്ചു ടൈല്‍സ് ഒട്ടിച്ചു റെഡിയാക്കാന്‍ ഒരാള്‍ സമീപിക്കുന്നത്,
ഞാന്‍ സമ്മതിച്ചു.ഒരു എക്സ്ട്രാ ഇന്‍കം ആയല്ലോ ഒന്നോ രണ്ടോ ദിവസത്തെ നൈറ്റ് വര്‍ക്ക്..
ആ ആഴ്ച്ചയില്‍ തന്നെ ഒരു മേസണേയും കൂട്ടി ഞാന്‍ ആ വര്‍ക്കിനു പോയി ...
പാറ്റൂരിലെ പകല്‍പണി കഴിഞ്ഞ് ,,ഒരു ഏഴു മുതല്‍ പതിനൊന്നു വരെ രണ്ടു ഡേ ..അതായിരുന്നു കാല്‍ക്കുലേഷന്‍.. പക്ഷേ അന്നു പതിനൊന്നായിട്ടും പണി തീര്‍ന്നില്ല ..അന്നു വെള്ളിയാഴ്ചയാണ് ,പിറ്റേന്നു ശനിയാഴ്ച്ച ജോലിക്കാരൊക്കെ വീട്ടില്‍ പോകും ,ഞാനടക്കം.. പിന്നെ മണ്‍ഡേ ആണു മടക്കം.. അതു കൊണ്ട് ആ പണി തീര്‍ത്തു പോരാന്‍ തീരുമാനിച്ചു ഞങ്ങള്‍.. ഒടുവില്‍ വര്‍ക്ക് ഫിനിഷായപ്പോള്‍ സമയം രാത്രി രണ്ടു മണി ..
പകല് ചെയ്ത വര്‍ക്കും, രാത്രിയിലെ ജോലിയും, വൈകിട്ട് അടിച്ച "ടസ്ക്കറിന്റെ" പവറും,, പണി സാധനങ്ങള്‍ ഒതുക്കി പാക്ക് ചെയ്തു ഡ്രസ് മാറ്റി ഞങ്ങള്‍ കല്ലറയുടെ മീതേ ഇരുന്നു..
മേസണ്‍ പറഞ്ഞു ,പാറ്റൂര് വരെ നടക്കണമല്ലോ ഒന്നിരുന്നിട്ട് പോകാമെന്നു ..രാത്രി തണുപ്പാര്‍ന്ന നേര്‍ത്ത നിലാവുള്ളയാ ടൈം ..കറുത്തു മിനുങ്ങുന്ന ഗ്രാനൈറ്റ് പൊതിഞ്ഞ ആ കല്ലറയുടെ മീതെ ഇരുന്നതേ എനിക്ക് ഓര്‍മ്മയുള്ളൂ ..
ഹൃദയം വരെ നടുങ്ങിപ്പോയ ,,രക്തം ഉറഞ്ഞു പോയ ഒരു നിലവിളി ആണെന്നെ ഉണര്‍ത്തിയത്...
അഞ്ചു നിമിഷം വേണ്ടി വന്നു ഞാന്‍ എവിടെ ആണെന്നു ബോധം വരാന്‍ ,വിളറിയ നിലാ വെളിച്ചത്തില്,, ആകാശത്തേക്കുയര്‍ന്ന കുരിശുകളും ഞാനുംമേസണും തനിയേ ആ സെമിത്തേരിയില്‍ ,, പള്ളിയില്‍നിന്നും സെമിത്തേരിയിലേക്ക് ഇറങ്ങുന്ന പടവുകള്‍ക്ക് അടുത്തു നിന്നാണു ആ നിലവിളി ഉയര്‍ന്നതെന്നു മനസ്സിലായത് ആ ശബ്ദം അവിടെ നിന്നും വീണ്ടും ഉയര്‍ന്നപ്പോളാണ്...
പേടിച്ചരണ്ട് പകച്ച മിഴികളോടേ ഞാനും മേസണും നോക്കവേ നിലാവിലൂടെ ഒരു വെളുത്ത രൂപം പള്ളിയുടെ നേരേ ഓടി,,
ഒറ്റ നിമിഷം കൊണ്ട് ഞാനുംമേസണും വിയര്‍ത്തു കുളിച്ചു..തുണിയും വാരി ചുറ്റി ബാഗുമെടുത്ത് ഞങ്ങള്‍ പള്ളിയുടെ നേരെ വിറച്ചു കൊണ്ട് ഓടി...
അപ്പോളായിരുന്നു ആ കാഴ്ച്ച..
ശ്വാസം നിന്നു പോയി.. പള്ളിയുടെ സൈഡില്‍ നിന്നും ഒന്നല്ലാ രണ്ടു വെളുത്ത രൂപങ്ങള്‍ഞങ്ങളുടെ നേരേ...
ആദ്യം അലറിയത് ഞാനോ മേസണോ ??
ആ....എന്തായാലും അടുത്ത നിമിഷം ഞാന്‍ ബാഗില്‍ നിന്നു ടോര്‍ച്ചെടുത്ത് തെളിച്ചു ..അത്ഭുതം ടോര്‍ച്ച് തെളിഞ്ഞു,
സാധാരണ ഫിലിമിലൊക്കെ ഗോസ്റ്റ് വരുമ്പോള്‍ ലൈറ്റ് തെളിയില്ലാല്ലോ..
ആ വെളിച്ചത്തില്‍ ഞങ്ങള്‍കണ്ടത് ഞങ്ങളേക്കാള്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന പള്ളിയിലേ അച്ചനേയും കപ്യാരേയും ആയിരുന്നു...പരസ്പരം മനസിലായ നിമിഷം ആ ഫാദര്‍ പറഞ്ഞ അത്രയും മനോഹരമായ സംസ്കൃതം ഞാന്‍ അതിനു മുന്നേയോ ശേഷമോ കേട്ടിട്ടില്ല... അത്ര പെര്‍ഫക്ടായിരുന്നൂ ആ വാഗ്ധോരണി..
കൂട്ടുകാരേ നിങ്ങള്‍ക്കു മനസിലായോ എന്താ സംഭവിച്ചതെന്ന്??
പണി തീര്‍ന്നിട്ട് ഒന്നു റെസ്റ്റ് ചെയ്യാന്‍ കല്ലറയുടെ മീതേ ഇരുന്ന ഞങ്ങള്‍ അറിയാതേ ഉറങ്ങി പോയതാണ് ആദ്യ സംഭവം..
ഉടുത്തിരുന്ന വെള്ള മുണ്ട് തണുപ്പത്ത് ,അറിയാതെ അഴിച്ചു പുതച്ചത് രണ്ടാമത്തെ സംഭവം,,
വെളുപ്പിനേ നാലര ആയപ്പോള്‍ അച്ചനേ വിളിക്കാന്‍ മേടയിലേക്ക് പോയ കപ്യാര്,‍ സെമിത്തേരിയില്‍ കല്ലറയ്ക്കു മീതേ രണ്ടു വെളുവെളുത്ത രൂപങ്ങള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് കണ്ട് അലറി കരഞ്ഞതാണ് മൂന്നാമത്തേ സംഭവം...
പ്രേതങ്ങളെ കണ്ടാല്‍ അച്ചന്‍മാര്‍ക്കും മുട്ടു കൂട്ടി ഇടിക്കുമെന്നുള്ള വലിയ സത്യം ആ രാത്രിഞാനറിഞ്ഞു,,
കല്ലറയുടെ മീതേ കിടന്നാലും സുഖായി സുന്ദരമായ് ഉറങ്ങാന്നും അന്നു മനസിലായി..
അല്ലാ സത്യത്തില്‍ ഈ പ്രേതമുണ്ടോ അടുത്ത കഥ കൂടി പറയാട്ടോ. നെക്സ്റ്റ് ടൈം...

Sachu 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot