കല്ല്യണത്തിന്റെ തിരക്കുകൾക്കിടയിലും സുലോചനമ്മ വരുന്ന അഥിതികളെ സ്വീകരിക്കാൻ മറന്നില്ല,
മോളെ ഒരുങ്ങിയില്ലെന്നുള്ള അമ്മയുടെ ചോദ്യം കേട്ടങ്കിലും എനിക്കവരോടുള്ള ദേഷ്യം കൂടിയതെ ഉള്ളു,
എന്റെ അമ്മയുടെ മരണ ശേഷം ഞാനും എന്റെ ചേച്ചിയുമാണു ലോകം എന്ന് പറഞ്ഞ് നടന്ന അച്ചനെ കൊണ്ട് ബന്ദുക്കൾ നിർബന്ദിച്ച് കെട്ടിച്ചതാണു സുലോചനമ്മയെ, ഞാൻ ഇവിടെ സുലോചനമ്മ എന്ന് പറഞ്ഞെങ്കിലും ഒരിക്കൽ പൊലും ഞാൻ അമ്മയെന്ന് അവരെ വിളിച്ചിരുന്നില്ല, എനിക്കെന്തോ ദേഷ്യമായിരുന്നു അവരോട്, എന്റെ അമ്മയുടെ സ്ഥാനത്ത് ഒരിക്കൽ പോലും അവരെ ചിന്തിക്കാൻ കഴിയുമായിരുന്നില്ല, കഴിഞ്ഞ പതിമൂന്ന് വർഷങ്ങളിൽ ഒരിക്കൽ പോലും ഞാൻ ചിരിച്ചിട്ടുണ്ടാകില്ല അവരുടെ മുഖത്ത് നോക്കി,
നീ എന്ത് ആലോചിക്കുകയാ വണ്ടി പുറത്ത് എത്തി, അമ്പലത്തിലെക്ക് പോകണ്ടെ കല്ല്യാണപ്പെണ്ണെന്നുള്ള ചേച്ചിയുടെ വിളിയാണു എന്നെ ചിന്തയിൽ നിന്നുമുണർത്തിയത്. അമ്മയുടെ ഫോട്ടോയിക്ക് മുന്നിൽ നിന്ന് കുറച്ച് നേരം പ്രാർത്തിച്ചിട്ട് ഇറങ്ങുമ്പോൾ ഇടങ്കണ്ണിട്ട് ഞാൻ നോക്കുന്നുണ്ടായിരുന്നു സുലോചനമ്മയെ, ദൈവങ്ങളുടെ മുന്നിൽ എനിക്ക് വേണ്ടിയാണോന്ന് അറിയില്ല, കൈ കുപ്പി നിന്ന് പ്രാർത്തിക്കുന്ന അവരെ കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി അവരോട് ചെറിയ ഇഷ്ടം തോന്നിയിരുന്നു.
അംബലത്തിലും എന്റെ ശ്രദ്ധ മുഴുവൻ അവരിലായിയിരുന്നു, എല്ലാവരോടും ഓടി നടന്ന് വിശേഷങ്ങൾ പറയുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവൻ എന്നിലാണെന്ന് എനിക്ക് മനസ്സിലായി, മണ്ഡപത്തിൽ കയറും മുമ്പ് അച്ചന്റെയും ചേച്ചിയുടെയും കാലിൽ തോട്ട് അനുഗ്രഹം വാങ്ങുമ്പോഴെക്കും. സുലോചനമ്മ അവിടെ നിന്ന് മാറിയിരുന്നു, ആളുകളുടെ മുന്നിൽ ഞാൻ ചെറുതാക്കുമ്മോ എന്ന് പേടിച്ചിട്ടായിരിക്കണമെന്നെനിക്ക് തോന്നി,
കല്ല്യാണവും ഭക്ഷണം കഴിപ്പും എല്ലാം കഴിഞ്ഞതിനു ശേഷം ചെക്കന്റെ വണ്ടിയിലെക്ക് കയറും മുമ്പ് അച്ചനെയും ചേച്ചിയെയെയും കെട്ടിപ്പിടിച്ച് കരയുമ്പോഴും എന്റെ കണ്ണുകൾ സുലോചനമ്മയെ തിരയുകയായിരുന്നു,
അച്ചനോട് അമ്മയെ കുറിച്ച് തിരക്കിയപ്പോൾ അകത്ത് കാണും മോളെ എന്ന് പറഞ്ഞത് കൊണ്ടാണു രാഹു കാലം കഴിയാറായി നീ ഇറങ്ങുന്നില്ലെ എന്നുള്ള ബന്ദുക്കളുടെ സംസാരം ഗൗനിക്കാതെ അമ്മയെ തിരഞ്ഞ് അകത്തെക്ക് കയറിയത്, ഒരു മൂലയിൽ ഒറ്റക്ക് നിന്ന് കരയുകയായിരുന്ന എന്റെ സുലോചനമ്മയെ കെട്ടിപ്പിടിച്ച് അമ്മേന്ന് വിളിച്ചപ്പോൾ പെറ്റ വയറു മാത്രമല്ല പൊറ്റിയ കൈകളും ദൈവത്തിന്റെതാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്......
Shanavas
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക