നോവൽ നിധി
ഭാഗം 9
ഭാഗം 9
വീണേ..,നീ എവിടാ.,,കഴിഞ്ഞ ദിവസം മുതൽ നിന്നെ ഒന്നു കിട്ടാൻ ഞാനെത്ര ട്രൈ ചെയ്യുകയാ.,,
ഫോൺ എടുത്ത വീണ കേട്ടതു നിധിയുടെ ഈ വാക്കുകളാണ് .
ഞാൻ ഹോസ്പിറ്റലിലായിരുന്നു .നിധി
അതാവും ഞാൻ വിളിച്ചിട്ടും ആരും എടുക്കാഞ്ഞത്
ആരാ മോളെ പൊന്നമ്മയുടെ ചോദ്യം കേട്ടവൾ തിരിഞ്ഞു നോക്കി.രാജീവിന്റെ മനംമാറ്റത്തിൽ സന്തോഷിച്ചവർ മകളോടൊത്തു താമസിക്കാൻ വന്നതാണ്
അമ്മേ അത് .,,എന്റെ ഒരു കൂട്ടുകാരിയാ...
എന്നാൽ മോളു സംസാരിക്ക് അമ്മക്കു മോളോടു ചിലതു പറയാനുണ്ട് .അമ്മ കാപ്പിയെടുത്തു വെച്ചിട്ടുണ്ട് .മോളു കഴിക്കമ്മ മരുന്നുമെടുത്തു വരാം എന്നും പറഞ്ഞവർ അടുത്ത മുറിയിലേക്കു പോയി
ഹലോ.,,വീണ ..ഹലോ.,.എന്താ..ഒന്നും മിണ്ടാത്തതു
റിസീവറിൽ നിന്നും പൊത്തിപ്പിടിച്ച കൈ അയച്ചവൾ പറഞ്ഞു
അമ്മ വന്നോണ്ടാ..ഞാനൊന്നു പുറത്തിറങ്ങട്ടെ പറയാം.,,
ഹലോ.,,നിധി..
പറയടോ ഞാൻ ഫോൺ കട്ടു ചെയ്തിട്ടൊന്നും ഇല്ല
അയാളില്ലേ എന്റെ ഭർത്താവ് .,സംശയ രോഗി .തല തല്ലി തകർത്തിട്ടിപ്പോൾ ഭയങ്കര സ്നേഹം തകർത്തഭിനയിക്കുകയാ..
തലക്കെന്തു പറ്റി ..,
ഇനിയൊന്നും പറ്റാനില്ല നിധി .തലയനക്കുമ്പോൾ വേദനയാ.,നിന്നെ ഒന്നു കാണാൻ കൊതിയാവുന്നു...
എനിക്കുമെടാ..മുത്തേ.,
എന്തെന്നില്ലാത്തൊരു കുളിരുതോന്നി അവന്റെ മയക്കുന്ന ആ വിളിയിൽ .
വീണ നമുക്കന്നു പറഞ്ഞ ആ ടൂറു പോയാലോ...
വയ്യാത്ത ഈ തലയും വെച്ചോ.,നല്ല വേദനയാ..നിധി
അതൊക്കെ ഇപ്പോൾ മാറില്ലേ.,അടുത്ത ആഴ്ച നമ്മൾ പോകുന്നു.എന്താ..സമ്മതമല്ലേ.,
നോക്കട്ടെ..
അതു പറഞ്ഞാൽ പറ്റില്ല .വീണ ഒാക്കെ എന്നു പറഞ്ഞാൽ..,
നിധി വിളിച്ചാൽ ഞാൻ വരാതിരിക്കുമോ..അയ്യോ അമ്മ..ഞാൻ ഫോൺ വെക്കുകയാണേ.,
അപ്പോൾ പറഞ്ഞതു മറക്കണ്ട.,
ഒാക്കെ വെക്കെന്നേ,,,
അവൾ അതും പറഞ്ഞു ഫോൺ കട്ടു ചെയ്തു.
അല്ല മോളെ ഇതു വരെ സംസാരിച്ചു കഴിഞ്ഞല്ലേ.,വയ്യാത്ത തലയും വെച്ചീ വെയിലത്തു ....അകത്തു പോയി വല്ലതും കഴിക്കു പെണ്ണേ.,
ശരിയമ്മേ..എന്നും പറഞ്ഞവൾ അകത്തു കയറി .വിളമ്പി വെച്ച ഭക്ഷണം കഴിക്കാൻ തുടങ്ങി
അല്ല മോളെ കുഞ്ഞമ്മ.,,
എന്നു പറഞ്ഞതും അവളൊന്നു ഞെട്ടി
എന്താ..അമ്മേ..
അല്ല ഞാനതൊരു കാര്യമായെടുത്തില്ല .ഇന്നത്തെക്കാലത്തു ഒരാണും പെണ്ണും ഒന്നിച്ചു നിന്നാൽ ആളുകൾ പറഞ്ഞു ഗർഭം വരെയുണ്ടാക്കും .എന്നാലും എന്റെ മോളങ്ങനെയൊന്നും ആവില്ലന്നമ്മക്കറിയാം ,ഈയിടെയായി അവക്കിച്ചിര കുഞ്ഞായം പറച്ചിലു കൂടുതലാ..അല്ലേലും.ഒന്നുവില്ലേലും ആരെ പറ്റി ആരോടാ,,എന്താ പറയുന്നതെന്നു ചിന്ത വേണ്ടേ..അവക്കു മനസ്സിലൊന്നം നിൽക്കൂല ഒരു വാ..പോയ കോടാലിയാ അവൾ
വീണ പിന്നീടു അതേ പറ്റി എന്തെന്നോ എന്തിനു പറഞ്ഞന്നോ ഒന്നും മറിച്ചു ചോദിച്ചില്ല.
കിളവി.., എനിക്കിട്ടു പണിയാൻ നോക്കി അപ്പോൾ അല്ലേ..?അവളുടെ മനസ്സിൽ കുഞ്ഞമ്മയോടു അടക്കാനാവാത്ത കലിപ്പാണു ഉണ്ടായത്
കൈയ്യിലിരുന്ന ഗുളികകൾ കവർമാറ്റി നൽകി പൊന്നമ്മ അവൾക്കു കൊടുത്തോണ്ടു പറഞ്ഞു.
മോളിതു കഴിക്ക് ടിവിയൊന്നും വെച്ചധിക നേരം ഇരിക്കല്ല് .സുഖമില്ലാത്തതല്ലേ..അമ്മക്കൊരു തലവേദന അൽപ്പം കിടക്കട്ടെ..അവൻ വരുമ്പോൾ വിളിക്കാൻ പറ.,,
അമ്മേ.,ബാം പുരട്ടി തരട്ടേ.,
ഒാ വയ്യാതിരിക്കണ നീയോ...വേണ്ട അൽപ്പം കിടന്നാൽ മാറിക്കോളും
എന്നും പറഞ്ഞു പോകും വഴി അവർ പറഞ്ഞു .
മോളെ സാഹചര്യമാ.,മനുഷ്യനെ നശിപ്പിക്കുന്നത് .മോളു രാജനെ വെറുക്കല്ല് .അവനു വേണ്ട സ്നേഹം പകർന്നു കൊട് .അവൻ നല്ലവനാ.,ഒത്തിരി മാറി .
ശരിയാ അമ്മേ.,സാഹചര്യമാ..എന്നേയും മാറ്റി ചിന്തിപ്പിക്കണേ എന്നു പറയണമെന്നു മനസ്സിൽ തോന്നി യെങ്കിലും അവൾ ഒന്നും പറഞ്ഞില്ല
***********************
ഭയ്യാ.,,ഞാനാ നിധിൻ .
***********************
ഭയ്യാ.,,ഞാനാ നിധിൻ .
എന്തായടാ.,വല്ലതും നടക്കുമോ...
എല്ലാം ഒാക്കെആയി ഭയ്യാ ..അടുത്ത ആഴ്ച ഞാൻ പറഞ്ഞ വാക്കു പാലിച്ചിരിക്കും .അപ്പോൾ എനിക്കും തരാം എന്ന പറഞ്ഞ.,,അവൻ തലയിൽ ചൊറിഞ്ഞോണ്ടു ചോദിച്ചു
പണംമൊന്നും വിഷയമല്ല .അവളെ എനിക്കു കാണണം ഞാനാഗ്രഹിച്ച രീതിയിൽ .അതും എന്റെ കൂടൊരുന്നാൾ കഴിഞ്ഞതിനു ശേഷം .എന്നെ പരിഹസിച്ച അവൾ അതു മറന്നു കാണും ഈ ഭയ്യ ആരന്നവൾ അറിയണമല്ലോ..?
ശരിക്കും എന്താ..ഭയ്യാ.,അവളെ പോലെ കല്ല്യാണം കഴിഞ്ഞ പെണ്ണിനെ ഭയ്യ നോക്കാറില്ലല്ലോ..?
അതൊക്കെ കാര്യം നടന്നു കഴിയുമ്പോൾ പറയാം .,ആദ്യം നീ കാര്യം നടത്ത്
ശരി ഭയ്യാ ഞാൻ വിളിക്കാം എന്നും പറഞ്ഞവൻ ഫോൺ കട്ടു ചെയ്തു.
**********************************
നമ്മൾ വിചാരിച്ച പോലെ തന്നെ നായരെ ഇതിൽ മറ്റാരുടേയോ പങ്കുള്ളതായി തോന്നണു.
**********************************
നമ്മൾ വിചാരിച്ച പോലെ തന്നെ നായരെ ഇതിൽ മറ്റാരുടേയോ പങ്കുള്ളതായി തോന്നണു.
സർ പക്ഷെ ഈ വണ്ടി ഇവിടെ എങ്ങനെ വന്നതാവണം..?
ഒരു പക്ഷെ ക്രൃത്യം കഴിഞ്ഞു പ്രതികൾ ആരും പെട്ടന്നു ശ്രദ്ധിക്കാത്ത ഈ സെമിത്തേരിയോടു ചേർന്നു വണ്ടി ഉപേക്ഷിച്ചതിനു പിന്നിൽ ശ്രദ്ധ തിരിച്ചു വിടാനാവണം.ഒരു പക്ഷെ ക്രൃത്യം നടന്നതു ഇവിടാകാനും മതി
അങ്ങനാണങ്കിൽ ഈ ആട്ടോ തകർക്കണ്ട കാര്യമില്ലല്ലോ...സർ .അതു മല്ല പൂർണ്ണമായും പൊളിച്ചു മാറ്റുകയോ .വല്ല കടലിലും താഴ്ത്തിയാലും മതിയായിരുന്നല്ലോ..?
ഒരു പക്ഷെ ചന്ദ്രൻ കുട്ടിയുമായി എവിടെങ്കിലും പോകാൻ വന്നപ്പോൾ ആക്രമിക്കപ്പെട്ടതും ആവാം..
പക്ഷെ സാർ കുട്ടിയുടെ ബോഡി അവരുടെ വീട്ടിലല്ലേ..കണ്ടെടുത്തത് .
അവിടെ ഒരു രീതിയിലുള്ള പ്രശ്നം നടന്നതായും തെളുവുകൾ നമുക്കു കിട്ടിയിട്ടില്ല .ആ ബോഡി അവിടെ കൊണ്ടിട്ടതാവാനും മതി..താനാ ആട്ടോ ഒന്നരിച്ചു പെറുക്കിക്കേ...എന്തെങ്കിലും തെളിവു കിട്ടാതിരിക്കില്ല .പട്ടിയെ കൊണ്ടു വന്നാൽ പ്രയോജനം കാണില്ല .എത്ര മഴ ഇതിനോടകം പെയ്തു കഴിഞ്ഞു
സാർ ഇതിലൊരു ടൈവ്വലും അതും സ്ത്രീകളുപയോഗിക്കണത് പിന്നെ ഒരു വിസിറ്റിങ്ങ് കാർഡും നിലത്തു കിടന്നു അക്ഷരങ്ങളൊന്നും അത്ര വ്യക്തവുമല്ല
നായർ വാ..വഴിയുണ്ട് .ആ കാർഡിലെ അഡ്രസ്സ് കണ്ടെത്തിയാൽ കാര്യങ്ങൾ ഒരു പക്ഷെ നമുക്കനുകൂലമാകാനും മതി
അവരുടെ വീടൊന്നൂടി സർച്ച് ചെയ്യണം ആരെങ്കിലുമായ് .ആ ചന്ദ്രൻ സ്ഥിരം കോൺടാക്റ്റു വല്ലതും ചെയ്തിരുന്നോ എന്നന്യേഷിക്കണം.
അവർ അതും പറഞ്ഞു പോലീസ് ജീപ്പിലേക്കു തിരിഞ്ഞു നടക്കുംമ്പോളാണു.മനോജ് സാറിന്റെ കണ്ണിലതു പെട്ടത് റോഡിനരികിൽ രക്തം കട്ട പിടിച്ച പോലെ എന്തോ ഒന്ന്
അയാൾ അതിനടുത്തു ചെന്നു കുത്തിയിരുന്നു.നായരെ ഇതു കണ്ടോ...രക്തം കട്ട പിടിച്ചതു പോലില്ലേ.,,
ശരിയാണല്ലോ സാർ
പക്ഷെ മഴ പെയ്തിരുന്ന സ്ഥിതിക്കു...
സാർ ഒരു പക്ഷെ ഇതൊണങ്ങിയ ശേഷംമാവാം മഴപെയ്തത് ..
ഒാക്കെ അവിടം ചിരണ്ടി അൽപ്പം സാമ്പിളെടുത്തോളു ലാബിൽ ടെസ്റ്റിനയക്കാം..
ചന്ദ്രന്റെ ബ്ലഡ്ഡറിയാൻ..
സാർ ഈ സംഭവം നടക്കുന്നതിനു മുൻപ് അവർ ആട്ടോക്കാരെല്ലാം കൂടി ഒരു രക്ത ദാന പരിപാടി നടത്തിയിരുന്നു അന്നവനും ബ്ലഡ്ഡു കൊടുത്തിരുന്നു.പൊതുവേ ഒന്നിനും സഹകരിക്കാത്ത പ്രകൃതമാണേലും അന്നവൻ അവരോടൊപ്പം സഹകരിച്ചതായി ആട്ടോസ്റ്റാന്റിൽ തിരക്കിയപ്പോൾ അറിഞ്ഞു.
എന്തായാലും ഈ സാമ്പിളെടുത്ത അയക്കു എന്നിട്ടവന്റെ ഗ്രൂപ്പുമായി മാച്ചു ചെയ്തു നോക്കാം ഒരു പക്ഷെ മാച്ചായങ്കിൽ അവനും എന്തോ സംഭവിച്ചിരിക്കും. ഇതിനു പിന്നിൽ എന്തൊക്കെയോ മോട്ടിവേഷൻ ഏറെയുണ്ടന്നു തോന്നുന്നു .
ഈ ദേവു വിന്റെ അച്ഛന്റെ മരണവും ഒരു പക്ഷെ അങ്ങനെ ആയിക്കൂടെ സാറെ .രാഷ്ട്രീയ കൊലപാതകമായി വരുത്തി തീർത്തതും ആവാം
ശരിക്കും അവരുടെ കുടുംബത്തിൽ എന്തൊക്കെയോ നമ്മൾ ചിന്തിക്കുക കൂടി ചെയ്യാത്ത കാര്യങ്ങൾ നടന്നിട്ടുണ്ട് .ഒരു പക്ഷെ ആ സ്ത്രീക്കു ബോധമുണ്ടങ്കിൽ ചോദിച്ചറിയാമായിരുന്നു.താനെന്തായാലും വണ്ടിയിൽ കയറ് .ആ ലോക്കൽ ഇൻസ്പെക്ടർ പ്രകാശിനെ ഒന്നു കാണണം അയാളുടെ ചില സഹായങ്ങൾ നമുക്കി ക്രൈയിം തെളിയിക്കാനാവശ്യമാണ്
അവർ വണ്ടിയെടുത്തു ലോക്കൽ സ്റ്റേഷനിലേക്കു പോയി
******************************
******************************
അല്ല ഇതെന്താ സാറെ പോലീസ് സ്റ്റേഷനൊക്കെ ആഡിറ്റോറിയം ആക്കിയോ കല്ല്യാണമൊക്കെ..
വാ നോക്കാം..,എന്നു പറഞ്ഞു മനോജ് സാർ സ്റ്റേഷനുള്ളിലേക്കു കടന്നു.അയാളെ കണ്ടതും പ്രകാശ് നല്ലൊരു സലൂട്ടടിച്ചു
എന്താടോ ഇത് .
അവിഹിതം പ്ലസ് പ്രേമം .ഇവളാണങ്കിൽ കെട്ടാച്ചരക്കായ് നിന്നതും .അപ്പോൾ കൈയ്യേടെ പിടിച്ച സ്ഥിതിക്കു അവർ രണ്ടു പേരും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നെന്നു .ഒരു കേസാക്കണ്ടന്നു വെച്ചു ഇവിടെ വെച്ചങ്ങു നടത്തി സാറെ പയ്യന്റെ വീട്ടുകാരെ അറിയിച്ചപ്പോൾ അവരാണേൽ ഒടക്ക് .ഇവിടാകുമ്പോൾ പ്രശ്നമില്ലല്ലോ .രണ്ടു പേരും മേജറും .പെണ്ണിനൽപ്പം പ്രായം കൂടുതലാ ചെക്കനു പ്രശ്നമില്ലങ്കിൽ നമ്മളെന്തിനാ തടയുന്നേന്നു വിചാരിച്ചു.,,
ആ...അതെന്തു വേണേൽ ആയിക്കോ..ഇയാളെ കൊണ്ടു ഞങ്ങൾക്കു ചില ആവശ്യ മുണ്ട് .ഒന്നു മാറി നിന്നാലോ...
അതിനെന്താ സാർ വരു
അവർ ഒഴിഞ്ഞ ഒരു മുറിയിലേക്കു പോയി
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക