Slider

ഞാന്‍ കവിതയാകുമ്പോള്‍

0
ഞാന്‍ കവിതയാകുമ്പോള്‍
കവിയാകുവാനൊട്ടുമാശയില്ലെ,നിക്കൊരു
സാന്ത്വനസ്ര്‍ശം നല്‍കും കാവൃയമായ് സ്പന്ദിക്കണം.
എങ്കിലമ്മിഞ്ഞക്കായി വെമ്പിടും തളിര്‍ച്ചുണ്ടില്‍
വാത്സല്യം ചുരന്നെത്തും മാതാവായ്ത്തീര്‍ന്നീടും ഞാന്‍
വിരഹാര്‍ത്തയാം യക്ഷപത്നി തന്‍ നികടത്തി -
ലൊരു മേഘമായ് കുളുര്‍ത്തെന്നലായ് ചെന്നെത്തും ഞാന്‍.
ക്ഷുത്പിപാസയാല്‍ ക്ഷീണഗാത്രയായ് മൂകം ഭിക്ഷ
യാചിക്കുമനാഥതന്നന്നമായ് പിറക്കും ഞാന്‍.
ഊണിനുമുടുപ്പിനും പൊരുതും മനുഷ്യന്റെ
സിരയിലഗ്നിജ്വാലയായി ഞാന്‍ പടര്‍ന്നീടും.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo